ഉള്ളടക്കത്തിലേക്ക് പോവുക

"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12058 (സംവാദം | സംഭാവനകൾ)
No edit summary
12058 (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:
== വായനാദിനം ==
== വായനാദിനം ==
<p style="text-align:justify">ജൂൺ 19 വായനദിനം കഴിഞ്ഞ കാലങ്ങളിലേതുപോലെ വായനാ വാരമായി ഒരാഴ്ച നീളുന്ന വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. ജൂൺ 19 വായനാദിനത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ "വളരാം വായനയിലൂടെ" എന്ന പരിപാടി നടത്തി.യുവസാഹിത്യകാരനും, തിരക്കഥാകൃത്തുമായ ശ്രീ.പി.വി ഷാജി കുമാർ വയനാവാരം ഔപചാരികമായി ഓൺലൈൻ ഉദ്ഘാടനം നടത്തി. ഹെഡ്മിസ്ട്രസ് സനിത ടീച്ചർ,പി.ടി.എ പ്രസിഡൻ്റ് ശ്രീ.എം.ഗണേശൻ, അധ്യാപകർ എന്നിവർ സംസാരിച്ചു.2021 ജൂൺ 21 ന് (തിങ്കൾ)പ്രശസ്ത എഴുത്തുകാരനും, അധ്യാപകനുമായ ശ്രീ.വിനോദ് ആലന്തട്ട പുസ്തക പരിചയം നടത്തി. 2021 ജൂൺ 26 ശനിയാഴ്ച അധ്യാപികയും,എഴുത്തുകാരിയുമായ ശ്രീമതി.ബേബി സുധ പുസ്തക പരിചയം നടത്തി. പി.ടി എ.പ്രസിഡന്റ് ശ്രീ.എം ഗണേശൻ, ഹെഡ്മിസ്ട്രസ് ശ്രീമതി.സനിത ടീച്ചർ,വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ രമേശൻ മാഷ് എന്നിവർ സംസാരിച്ചു.കൂടാതെ,വായാനാവാരാഘോഷത്തിന്റെ ഭാഗമായി LP, UP, HS, HSS വിഭാഗങ്ങൾക്കായി വായനാദിന ക്വിസ് മത്സരം, വായനാ മഹാത്മ്യം, വായനാക്കുറിപ്പ് അവതരണം, ചിത്രരചന,പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം, എഴുത്തുകാരുടെ മഹത് വചനങ്ങൾ ശേഖരണം -അവതരണം, വീട്ടിലോരു ലൈബ്രറി, ലൈബ്രറി വിപുലീകരിക്കൽ, പി.എൻ പണിക്കർ അനുസ്മരണം, ഡോക്യുമെൻ്ററി പ്രദർശനം, തുടങ്ങിയ വ്യത്യസ്തമായ പരിപാടികൾ നടത്തി.പരിപാടികൾ സ്കൂൾ youtube ചാനൽ വഴി കുട്ടികൾക്കും, രക്ഷിതാക്കൾക്കും, പൂർവ്വ വിദ്യാർഥികൾക്കും കാണുവാനുള്ള അവസരമൊരുക്കിയിരുന്നു.</p>
<p style="text-align:justify">ജൂൺ 19 വായനദിനം കഴിഞ്ഞ കാലങ്ങളിലേതുപോലെ വായനാ വാരമായി ഒരാഴ്ച നീളുന്ന വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. ജൂൺ 19 വായനാദിനത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ "വളരാം വായനയിലൂടെ" എന്ന പരിപാടി നടത്തി.യുവസാഹിത്യകാരനും, തിരക്കഥാകൃത്തുമായ ശ്രീ.പി.വി ഷാജി കുമാർ വയനാവാരം ഔപചാരികമായി ഓൺലൈൻ ഉദ്ഘാടനം നടത്തി. ഹെഡ്മിസ്ട്രസ് സനിത ടീച്ചർ,പി.ടി.എ പ്രസിഡൻ്റ് ശ്രീ.എം.ഗണേശൻ, അധ്യാപകർ എന്നിവർ സംസാരിച്ചു.2021 ജൂൺ 21 ന് (തിങ്കൾ)പ്രശസ്ത എഴുത്തുകാരനും, അധ്യാപകനുമായ ശ്രീ.വിനോദ് ആലന്തട്ട പുസ്തക പരിചയം നടത്തി. 2021 ജൂൺ 26 ശനിയാഴ്ച അധ്യാപികയും,എഴുത്തുകാരിയുമായ ശ്രീമതി.ബേബി സുധ പുസ്തക പരിചയം നടത്തി. പി.ടി എ.പ്രസിഡന്റ് ശ്രീ.എം ഗണേശൻ, ഹെഡ്മിസ്ട്രസ് ശ്രീമതി.സനിത ടീച്ചർ,വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ രമേശൻ മാഷ് എന്നിവർ സംസാരിച്ചു.കൂടാതെ,വായാനാവാരാഘോഷത്തിന്റെ ഭാഗമായി LP, UP, HS, HSS വിഭാഗങ്ങൾക്കായി വായനാദിന ക്വിസ് മത്സരം, വായനാ മഹാത്മ്യം, വായനാക്കുറിപ്പ് അവതരണം, ചിത്രരചന,പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം, എഴുത്തുകാരുടെ മഹത് വചനങ്ങൾ ശേഖരണം -അവതരണം, വീട്ടിലോരു ലൈബ്രറി, ലൈബ്രറി വിപുലീകരിക്കൽ, പി.എൻ പണിക്കർ അനുസ്മരണം, ഡോക്യുമെൻ്ററി പ്രദർശനം, തുടങ്ങിയ വ്യത്യസ്തമായ പരിപാടികൾ നടത്തി.പരിപാടികൾ സ്കൂൾ youtube ചാനൽ വഴി കുട്ടികൾക്കും, രക്ഷിതാക്കൾക്കും, പൂർവ്വ വിദ്യാർഥികൾക്കും കാണുവാനുള്ള അവസരമൊരുക്കിയിരുന്നു.</p>
 
== വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ==
<p style="text-align:justify">ജൂലൈ 5 ബഷീർ ദിനം വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ചു. പ്രീ പ്രൈമറി, LP, UP, HS,HSS വിഭാഗങ്ങളിലായി ബഷീർ അനുസ്മരണം, ബഷീർ ദിന ക്വിസ് മത്സരം, പ്രസംഗം,ചിത്രരചന, പ്രച്ഛന്ന വേഷം, ബഷീർ കൃതികളെ പരിചയപ്പെടുത്തൽ, ബഷീർ കൃതികളുടെ ദൃശ്യാവിഷ്കാരം, നാടകീകരണം, ബഷീർ - വീഡിയോ പ്രദർശനം, വീഡിയോ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.</p>
== ചാന്ദ്രദിനം ==
<p style="text-align:justify">ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മറ്റ് സ്കൂൾ ക്ലബ്ബുകളുടെ സഹകരണത്തോടെ വിവിധ പരിപാടികൾ നടത്തി.LP, UP, HS, HSS വിഭാഗങ്ങൾക്കായി ചാന്ദ്രദിന ക്വിസ് മത്സരം, ചിത്രരചന, പതിപ്പ് നിർമ്മാണം, ചന്ദ്രൻ - ഒരു യാത്ര വിവരണം,ഡോക്യുമെൻൻ്ററി- വീഡിയോ പ്രദർശനം, വീഡിയോ നിർമ്മാണം തുടങ്ങിയ പരിപാടികൾ നടത്തി.ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് പ്രശാന്തിയുടെ സമുദ്രം എന്ന പേരിൽ നടത്തിയ ചാന്ദ്രദിനാഘോഷത്തിൽ 'ചന്ദ്രനെ അറിയാൻ' ചാന്ദ്രദിനപതിപ്പ് നിർമ്മാണം, 'ഭൂമി മുതൽ ആകാശം വരെ' ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.ആദ്യ ചാന്ദ്രയാത്രികരുടെ അനുഭവം വിവരിക്കുന്ന 'എനിക്ക് പറയാനുള്ളത് ' വളരെയധികം ശ്രദ്ധ ആകർഷിച്ചു.</p>
== S P C ദിനം ==
<p style="text-align:justify">സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ പന്ത്രണ്ടാമത് വാർഷികം കോടോത്ത് SPC യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 2 ന് സ്കൂളിൽ വെച്ച് നല്ല രീതിയിൽ നടത്തി മുഖ്യാഥിതി ബഹു. രാജപുരം സർക്കിൾ ഇൻസ്പെകർ ശ്രീ.വി .ഉണ്ണികൃഷ്ണൻപതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ഗൂഗിൾ മീറ്റിൽ സീനിയർ കേഡറ്റ് കുമാരി. ശിവാനി(വിദ്യാർഥി) അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീമതി. എലിസബത്ത് എബ്രഹാം,ഹെഡ്മിസ്ട്രസ് ശ്രീമതി. സനിത.ഇ, പി.ടി.എ പ്രസിഡൻ്റ്. ശ്രീ. എം.ഗണേശൻ, സീനിയർ അസിസ്റ്റന്റ്  എ.എം.കൃഷ്ണൻ, CPO ജനാർദ്ദനൻ.കെ, ACP0 പത്മ സുധ പയ്യൻ എന്നിവർ സംസാരിച്ചു. സീനിയർ കേഡറ്റ് കുമാരി. ഇസബെൽ തെരേസ സ്വാഗതവും, ജൂനിയർ കേഡറ്റ് കുമാരി. അനന്യ പി.ജെ. നന്ദിയും രേഖപ്പെടുത്തി. തുടർന്ന് SPC കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.കേഡറ്റുകൾ വീടുകളിൽ ഫലവൃക്ഷത്തൈകൾ നട്ട് "എന്റെ മരം,എന്റെ സ്വപ്നം" പദ്ധതിക്ക് തുടക്കമിട്ടു.</p>





13:38, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂൾ പ്രവർത്തന റിപ്പോർട്ട് - 2021-22

കാസർഗോഡ് ജില്ലയിലെ മികച്ച പോതു വിദ്യാലയങ്ങളിലോന്നായ കോടോത്ത് ഡോ:അംബേദ്ക്കർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പഠനത്തിലും, കാലാ കായിക മേഖയിലും ഉന്നത നിലവാരം പുലർത്തുന്നു.കലാ വിഭാഗത്തിൽ സംസ്ഥാന തലത്തിലും, കായിക മേഖലയിൽ ദേശീയ തലത്തിലും ഒട്ടേറെ പ്രതിഭകളെ വാർത്തെടുത്ത കോടോത്ത് സ്കൂൾ മലയോര മേഖലയുടെ വികസനക്കുതിപ്പിന് നിസ്തുല സംഭാവന ചെയ്ത വിദ്യാലയം കൂടിയാണ്.കോവിഡ് 19 വൈറസ് പടർത്തിയ കോറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഓൺലൈൻ വിദ്യാഭ്യാസം മികച്ച രീതിയിൽ ചലിപ്പിക്കുവാൻ കേരളാ പോതുവിദ്യാഭ്യാസ വകുപ്പും, കേരള ജനതയും കൈകോർത്തപ്പോൾ എല്ലാ പ്രതിസന്ധികളേയും പ്രതിബന്ധങ്ങളേയും അതിജീവിച്ച് വിദ്യാഭ്യാസ സ്വപ്നം സാക്ഷാത്കരിക്കുവാൻ നമുക്കായെന്നത് തർക്കമറ്റ കാര്യമാണ്. കോടോത്ത് ഡോ:അംബേദ്ക്കർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 2021-22 അധ്യയന വർഷത്തെ ഇതു വരെയുള്ള പ്രവർത്തനങ്ങൾ ചുവടെ ചുരുക്കി വിവരിക്കുന്നു.

സ്കൂൾ പ്രവേശനോത്സവം

കോടോത്ത് ഡോ: അംബേദ്കർ ഗവ ഹയർ സെക്കണ്ടറി സ്കൂൾ ഈ അധ്യയന വർഷത്തെ ഓൺലൈൻ പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ നടത്തി.ഓൺലൈൻ പ്രവേശനോത്സവം ബഹു.കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.ശ്രീജ.പി ഉദ്ഘാടനം ചെയ്തു. പ്രശസ്ത കഥാകൃത്തും, സിനിമാ- തിരക്കഥാകൃത്തുമായ ശ്രീ.സന്തോഷ് ഏച്ചിക്കാനം മുഖ്യാഥിതി അയിരുന്നു. പി.ടി.എ പ്രസിഡൻ്റ് ശ്രീ.ഗണേശൻ.എം അധ്യക്ഷത വഹിച്ചു.കാസർഗോഡ് ജില്ലാ പഞ്ചായത്ത് സാമൂഹ്യക്ഷേമ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ഷിനോജ് ചാക്കോ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.ശ്രീലത.പി.വി, കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.കുഞ്ഞികൃഷ്ണൻ തുടങ്ങിയ ജനപ്രതിനിധികളും, അധ്യാപക രക്ഷകർത്തൃ പ്രതിനിധികളും ആശംസകൾ അറിയിക്കുകയും ചെയ്തു. ഉദ്ഘാടന സമ്മേളനത്തിന് ഹെഡ്മിസ്ട്രസ് സനിത ടീച്ചർ സ്വാഗതവും, പ്രോഗ്രാം കൺവീനർ രമേശൻ മാസ്റ്റർ നന്ദിയും അറിയിച്ചു.തുടർന്ന് പുതുതായി പ്രവേശനം നേടിയ കുട്ടികളുടെയും, മറ്റ് കുട്ടികളുടെയും കലാ പരിപാടികൾ അരങ്ങേറി. പ്രസ്തുത ഓൺലൈൻ പ്രവേശനോത്സവം സ്കൂൾ Youtube ചാനലിലൂടെ രക്ഷിതാക്കളും, വിദ്യാർഥികളും കാണുകയും ചെയ്തു.വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ അടക്കം ആയിരക്കണക്കിനാളുകൾ പരിപാടികൾ വീക്ഷിക്കുകയും കമൻറുകൾ രേഖപ്പെടുത്തിയതും പ്രത്യേകം പരാമർശിക്കേണ്ടതു തന്നെയാണ്.

ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം ഓൺലൈനായി വിവിധ പരിപാടികളോടുകൂടി സംഘടിപ്പിച്ചു. "സുന്ദർലാൽ ബഹുഗുണ അനുസ്മരണവും, സുഗതകുമാരി ഗാനാലാപനവും"എന്ന പേരിലുള്ള പരിസ്ഥിതി ദിനാഘോഷം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പരിസ്ഥിതി വിഷയ കൺവീനറും, എളേരിത്തട്ട് ഇ.കെ നയനാർ മെമ്മോറിയൽ ഗവ.കോളേജ് മുൻ പ്രിൻസിപ്പാളുമായിരുന്ന ശ്രീ.ഗോപാലൻ മാസ്റ്റർ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻറ് ശ്രീ.ഗണേശൻ എം.അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സ്വാഗതവും രസിത ടീച്ചർ നന്ദിയും പ്രകടിപ്പിച്ചു. പ്രീ പ്രൈമറി, എൽ.പി, യു.പി, ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്കായി മരതൈ നടൽ, എന്റെ മരം, എന്റെ മരം കുറിപ്പ്,പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന, ചിത്രരചന, പതിപ്പ് നിർമ്മാണം, സുന്ദർലാൽ അനുസ്മരണം, സുഗതകുമാരി ഗാനാലാപം തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തി.

വായനാദിനം

ജൂൺ 19 വായനദിനം കഴിഞ്ഞ കാലങ്ങളിലേതുപോലെ വായനാ വാരമായി ഒരാഴ്ച നീളുന്ന വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. ജൂൺ 19 വായനാദിനത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ "വളരാം വായനയിലൂടെ" എന്ന പരിപാടി നടത്തി.യുവസാഹിത്യകാരനും, തിരക്കഥാകൃത്തുമായ ശ്രീ.പി.വി ഷാജി കുമാർ വയനാവാരം ഔപചാരികമായി ഓൺലൈൻ ഉദ്ഘാടനം നടത്തി. ഹെഡ്മിസ്ട്രസ് സനിത ടീച്ചർ,പി.ടി.എ പ്രസിഡൻ്റ് ശ്രീ.എം.ഗണേശൻ, അധ്യാപകർ എന്നിവർ സംസാരിച്ചു.2021 ജൂൺ 21 ന് (തിങ്കൾ)പ്രശസ്ത എഴുത്തുകാരനും, അധ്യാപകനുമായ ശ്രീ.വിനോദ് ആലന്തട്ട പുസ്തക പരിചയം നടത്തി. 2021 ജൂൺ 26 ശനിയാഴ്ച അധ്യാപികയും,എഴുത്തുകാരിയുമായ ശ്രീമതി.ബേബി സുധ പുസ്തക പരിചയം നടത്തി. പി.ടി എ.പ്രസിഡന്റ് ശ്രീ.എം ഗണേശൻ, ഹെഡ്മിസ്ട്രസ് ശ്രീമതി.സനിത ടീച്ചർ,വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ രമേശൻ മാഷ് എന്നിവർ സംസാരിച്ചു.കൂടാതെ,വായാനാവാരാഘോഷത്തിന്റെ ഭാഗമായി LP, UP, HS, HSS വിഭാഗങ്ങൾക്കായി വായനാദിന ക്വിസ് മത്സരം, വായനാ മഹാത്മ്യം, വായനാക്കുറിപ്പ് അവതരണം, ചിത്രരചന,പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം, എഴുത്തുകാരുടെ മഹത് വചനങ്ങൾ ശേഖരണം -അവതരണം, വീട്ടിലോരു ലൈബ്രറി, ലൈബ്രറി വിപുലീകരിക്കൽ, പി.എൻ പണിക്കർ അനുസ്മരണം, ഡോക്യുമെൻ്ററി പ്രദർശനം, തുടങ്ങിയ വ്യത്യസ്തമായ പരിപാടികൾ നടത്തി.പരിപാടികൾ സ്കൂൾ youtube ചാനൽ വഴി കുട്ടികൾക്കും, രക്ഷിതാക്കൾക്കും, പൂർവ്വ വിദ്യാർഥികൾക്കും കാണുവാനുള്ള അവസരമൊരുക്കിയിരുന്നു.

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം

ജൂലൈ 5 ബഷീർ ദിനം വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ചു. പ്രീ പ്രൈമറി, LP, UP, HS,HSS വിഭാഗങ്ങളിലായി ബഷീർ അനുസ്മരണം, ബഷീർ ദിന ക്വിസ് മത്സരം, പ്രസംഗം,ചിത്രരചന, പ്രച്ഛന്ന വേഷം, ബഷീർ കൃതികളെ പരിചയപ്പെടുത്തൽ, ബഷീർ കൃതികളുടെ ദൃശ്യാവിഷ്കാരം, നാടകീകരണം, ബഷീർ - വീഡിയോ പ്രദർശനം, വീഡിയോ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മറ്റ് സ്കൂൾ ക്ലബ്ബുകളുടെ സഹകരണത്തോടെ വിവിധ പരിപാടികൾ നടത്തി.LP, UP, HS, HSS വിഭാഗങ്ങൾക്കായി ചാന്ദ്രദിന ക്വിസ് മത്സരം, ചിത്രരചന, പതിപ്പ് നിർമ്മാണം, ചന്ദ്രൻ - ഒരു യാത്ര വിവരണം,ഡോക്യുമെൻൻ്ററി- വീഡിയോ പ്രദർശനം, വീഡിയോ നിർമ്മാണം തുടങ്ങിയ പരിപാടികൾ നടത്തി.ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് പ്രശാന്തിയുടെ സമുദ്രം എന്ന പേരിൽ നടത്തിയ ചാന്ദ്രദിനാഘോഷത്തിൽ 'ചന്ദ്രനെ അറിയാൻ' ചാന്ദ്രദിനപതിപ്പ് നിർമ്മാണം, 'ഭൂമി മുതൽ ആകാശം വരെ' ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.ആദ്യ ചാന്ദ്രയാത്രികരുടെ അനുഭവം വിവരിക്കുന്ന 'എനിക്ക് പറയാനുള്ളത് ' വളരെയധികം ശ്രദ്ധ ആകർഷിച്ചു.

S P C ദിനം

സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ പന്ത്രണ്ടാമത് വാർഷികം കോടോത്ത് SPC യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 2 ന് സ്കൂളിൽ വെച്ച് നല്ല രീതിയിൽ നടത്തി മുഖ്യാഥിതി ബഹു. രാജപുരം സർക്കിൾ ഇൻസ്പെകർ ശ്രീ.വി .ഉണ്ണികൃഷ്ണൻപതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ഗൂഗിൾ മീറ്റിൽ സീനിയർ കേഡറ്റ് കുമാരി. ശിവാനി(വിദ്യാർഥി) അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീമതി. എലിസബത്ത് എബ്രഹാം,ഹെഡ്മിസ്ട്രസ് ശ്രീമതി. സനിത.ഇ, പി.ടി.എ പ്രസിഡൻ്റ്. ശ്രീ. എം.ഗണേശൻ, സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ, CPO ജനാർദ്ദനൻ.കെ, ACP0 പത്മ സുധ പയ്യൻ എന്നിവർ സംസാരിച്ചു. സീനിയർ കേഡറ്റ് കുമാരി. ഇസബെൽ തെരേസ സ്വാഗതവും, ജൂനിയർ കേഡറ്റ് കുമാരി. അനന്യ പി.ജെ. നന്ദിയും രേഖപ്പെടുത്തി. തുടർന്ന് SPC കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.കേഡറ്റുകൾ വീടുകളിൽ ഫലവൃക്ഷത്തൈകൾ നട്ട് "എന്റെ മരം,എന്റെ സ്വപ്നം" പദ്ധതിക്ക് തുടക്കമിട്ടു.


ഡിജിറ്റൽ പഠനോപകരണങ്ങൾ / സ്മാർട്ട് ഫോൺ വിതരണം

കൈറ്റ് വിക്ടേഴ്സ് ക്ലാസ്സുകൾ കാണുന്നതിനും പഠന പ്രവർത്തനങ്ങളിലേർപ്പെടുന്നതിനുമായി ഡിജിറ്റൽ പഠനോപകരണങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരും സന്നദ്ധ സംഘടനകളും നാട്ടുകാരും സ്പോൺസർ ചെയ്ത സ്മാർട്ട് ഫോണുകൾ സ്കൂൾതല സ്മാർട്ട് ഫോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് വിതരണം ചെ്തു.അർഹരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്മാർട്ട് ഫോണുകൾ ഏറ്റുവാങ്ങി.കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി.ശ്രീജ വിതരണോത്ഘാടനം നടത്തി.ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ.എം.ഗണേശൻ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ശ്രീമതി.എലിസബത്ത് അബ്രഹാം സ്വാഗതവും സ്മാർട്ട് ഫോൺ കമ്മിറ്റി കൺവീനർ ബിജോയ് സേവ്യർ നന്ദിയും പറഞ്ഞു.എ.എം.കൃഷ്ണൻ,എൻ.ബാലചന്ദ്രൻ,ജാൻസി കുര്യൻ,ഗീത രാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

കായികതാരങ്ങൾക്കും കായികാധ്യാപകർക്കും സ്വീകരണം

ഡോ:അംബേദ്കർ ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ കോടോത്തിലെ ദേശീയ താരങ്ങൾക്കും , കായികാദ്ധ്യാപകനും, കോച്ചിനും പി.ടി.എ യും, സ്റ്റാഫ് കൗൺസിലും കൂടി സ്വീകരണം നൽകി. 2021 ആഗസ്റ്റ് 28 ന് രാജസ്ഥാനിലെ ബീക്കനാറിൽ വച്ച് നടന്ന ദേശീയ വടം വലി മത്സരത്തിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് വിവിധ കാറ്റഗറിയിൽ സ്വർണ്ണമെഡൽ ജേതാക്കളായ അരുൺ കൃഷ്ണൻ ബി,ഭഗത് കൃഷ്ണ .ജി.കെ,ശിവജിത്ത് കെ.കെ,ആദിത്യൻ. ടി.വി, കായികാദ്ധ്യാപകൻ ജനാർദനൻ കെ.,കോച്ച് ശ്രീധരൻ പരപ്പ എന്നിവരെ പി.ടി.എ.യുടെടേയും, സ്റ്റാഫ് കൗൺസിലിന്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി ആദരിച്ചു.പ്രസ്തുത ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് എം ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അദ്ധ്യാപകൻ എ എം കൃഷ്ണൻ സ്വാഗതം പറഞ്ഞു.പി.വി.ഗീത നന്ദി അർപ്പിച്ചു. ആശംസകളർപ്പിച്ച് പ്രിൻസിപ്പാൾ ഇൻചാർജ് എലിസബത്ത് ജോർജ് , പ്രകാശൻ.സി,സതീശൻ.പി,രമേശൻ.വി, ദീപേഷ് . എം, ജനാർദ്ദനൻ.കെ എന്നിവർ സംസാരിച്ചു.

സ്കൂൾ ശുചീകരണ പ്രവർത്തനം

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ രക്ഷാകർതൃ സമിതി,സന്നദ്ധ സംഘടനകൾ,രാഷ്ട്രീയ യുവജന സംഘടനകൾ,വായനശാലകൾ,ക്ലബ്ബുകൾ,കുടുംബശ്രീ,സ്വയംസഹായ സംഘങ്ങൾ എന്നിവരുടെ സഹായത്തോടെ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

മോട്ടിവേഷൻ ക്ലാസ്സ് നടത്തി

2021-2022 വർഷത്തെ എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികൾക്ക് പരീക്ഷയെ അഭിമുഖീകരിക്കുന്നതിനും പരീക്ഷാ സംബന്ധമായ ഭയം ദൂരീകരിക്കുന്നതിനുമായി സ്കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.പ്രശസ്ത വ്യക്തിത്വ വികാസ പരിശീലകനും മോട്ടിവേഷണൽ സ്പീക്കറും സൈക്കോ സോഷ്യൽ കൗൺസിലറുമായ പ്രദീപൻ മാലോത്ത് ക്ലാസ്സെടുത്തു.ക്ലാസ്സധ്യാപകൻ പ്രകാശൻ.സി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മിട്രസ് സനിത.ഇ അധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ നന്ദി പറഞ്ഞു.

വായനയെ നെഞ്ചോട് ചേർത്ത് പിടിക്കാൻ പുസ്തകത്തൊട്ടിലുമായി കുട്ടിപ്പോലീസ്

ഡോ:അംബേദ്കർ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന് കോടോത്ത് എസ്.പി.സി.യുടെ നേതൃത്വത്തിൽ കുട്ടികളിൽ നിന്ന് പുസ്തകം ശേഖരിച്ചു. ഈ പുസ്തകങ്ങൾ കുട്ടികൾക്ക് വായിക്കാൻ നൽകും. ഒരു മാസത്തിനകം വായിച്ച പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ് സ്‌കൂൾ അസംബ്ലിയിൽ അവതരിപ്പിക്കണം.പ്രസ്തുത ചടങ്ങിൽ സീനിയർ അദ്ധ്യാപകൻ എ.എം കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വി.ഉണ്ണികൃഷ്ണൻ, സർക്കിൾ ഇൻസ്പക്ടർ ഓഫ് പോലീസ് രാജപുരം പുസ്തക തൊട്ടിലിൽ പുസ്തകം നിക്ഷേപിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. സി.പി.ഒ. ജനാർദ്ദനൻ കെ. സ്വാഗതം പറഞ്ഞു. സീനിയർ കേഡറ്റ് കുമാരി ശിവാനി. എം നന്ദി പ്രകാശിപിച്ചു. പ്രസ്തുത ചടങ്ങിൽ അദ്ധ്യാപകരായ പ്രകാശൻ സി, ദീപേഷ് എം. രമേശൻ എം, ഗീത. സി, ജിജോ ജോസഫ് എന്നിവർ സംബന്ധിച്ചു.

വാർത്ത കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=EJj6oveMHh8