"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(photos added)
(ചെ.) (added Category:38047 using HotCat)
വരി 73: വരി 73:
പ്രമാണം:38047 Compost.JPG
പ്രമാണം:38047 Compost.JPG
</gallery>
</gallery>
[[വർഗ്ഗം:38047]]

22:13, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ഗണിത, ബയോളജി ലാബുകൾ ഹയർസെക്കന്ററി വിഭാഗത്തിൽ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ, വി. എച്ച്. എസ്. വിഭാഗത്തിലെ മുഴുവൻ ക്ലാസുകളും സ്‍മാർട്ട് ക്ലാസ് റൂമുകളായി ക്രമീകരിച്ചിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളും മൂത്രപ്പുരകളും ഉണ്ട്. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി ആകെ 3 ബസുകൾ ഉണ്ട്. കുട്ടികളുടെ യാത്രാക്ലേശം ലഘൂകരിക്കുന്നതിൽ സ്കൂൾ ബസ്സുകളുടെ പങ്ക് വളരെ വലുതാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി പ്രകാരം ഭക്ഷണം പാകം ചെയ്യുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള സജ്ജീകരിച്ചിരിക്കുന്നു. ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് പാത്രങ്ങളും ഗ്ലാസുകളും ലഭ്യമാക്കിയിട്ടുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിനായി കമ്പോസ്റ്റു കുഴി ഉപയോഗിക്കുന്നു. വലിയ ഒരു മഴവെള്ളസംഭരണിയും സ്ഥാപിച്ചിട്ടുണ്ട്.

ക്ലാസ് മുറികൾ

പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി ആകെ 15 ക്ലാസ്സ് മുറികൾ ഉണ്ട്.

ലൈബ്രറി

ലാബുകൾ

കമ്പ്യൂട്ടർ ലാബുകൾ

ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമായ, കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.

കളിസ്ഥലം

ശുചിമുറികൾ

പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളും മൂത്രപ്പുരകളും ഉണ്ട്.

ബസുകൾ

ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി ആകെ 3 ബസുകൾ ഉണ്ട്. കുട്ടികളുടെ യാത്രാക്ലേശം ലഘൂകരിക്കുന്നതിൽ സ്കൂൾ ബസ്സുകളുടെ പങ്ക് വളരെ വലുതാണ്.

സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി

സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി പ്രകാരം എല്ലാ ദിവസവും വൈവിധ്യമാർന്ന വിഭവങ്ങൾ ഉൾപ്പെടുത്തി അർഹരായ എല്ലാ കുട്ടികൾക്കും ഉച്ച ഭക്ഷണം തയ്യാറാക്കി നൽകി വരുന്നു. പാൽ, മുട്ട എന്നിവ സർക്കാർ നിർദ്ദേശപ്രകാരം നൽകി വരുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള സജ്ജീകരിച്ചിരിക്കുന്നു. ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് പാത്രങ്ങളും ഗ്ലാസുകളും ലഭ്യമാക്കിയിട്ടുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിനായി കമ്പോസ്റ്റു കുഴി ഉപയോഗിക്കുന്നു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂളിൽ എത്തി ചേരാൻ കഴിയാത്ത കുട്ടികൾക്ക് നിശ്ചിത അളവ് ഭക്ഷ്യധാന്യങ്ങളുടെ വിതരണം നടത്തുന്നു.

നൂൺ മീൽ പദ്ധതിയുടെ ചുമതല ജയ ജോർജ്, ഡീന മേരി ലൂക്ക് എന്നിവർ നിർവഹിക്കുന്നു.

2021 സെപ്റ്റംബർ 12 ന് വൈകിട്ട് 7:30 ന് ഓൺലൈനായി പോഷൺ അഭിയാൻ സ്പെഷ്യൽ അസംബ്ലി നടത്തി.

പച്ചക്കറിത്തോട്ടം

മഴവെള്ളസംഭരണി

കമ്പോസ്റ്റ് കുഴി