"എ എം യു പി എസ് മാക്കൂട്ടം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
<p style="text-align:justify"> | <p style="text-align:justify"> | ||
<br/> | <br/> | ||
[[പ്രമാണം: | [[പ്രമാണം:New logo01.jpg|center|55px|]] | ||
<font size=5><center>മികവിന്റെ മാക്കൂട്ടം</center></font size> | <font size=5><center>മികവിന്റെ മാക്കൂട്ടം</center></font size> | ||
<br> | <br> |
20:29, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കോളർഷിപ്പ് മികവുകൾ
എൽ എസ് എസ്, യു എസ് എസ്, സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷകളിലെ വിജയികളുടെ എണ്ണം ഏതൊരു വിദ്യാലയത്തിന്റെയും മികവിന്റെ അളവുകോലാണ്. മൽസരപ്പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന് മാക്കൂട്ടം എ എം യു പി സ്കൂളിന്റെ അധ്യാപക റിസോഴ്സ് ഗ്രൂപ്പ് വിദ്യാർത്ഥികൾക്ക് ഓരോ അക്കാദമിക വർഷത്തിന്റെയും തുടക്കം മുതൽ നിരന്തര പരീശീലനം നൽകിവരുന്നു. ചോദ്യ മാതൃകകൾ വിശകലനം ചെയ്തും മാതൃകാ പരീക്ഷകൾ നടത്തിയും വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. കുന്നമംഗലം ഉപജില്ലയിൽ തിളക്കമാർന്ന പ്രകടനമാണ് സ്കോളർഷിപ്പ് പരീക്ഷകളിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ നേടിയെടുക്കാറുള്ളത്.
സ്കോളർഷിപ്പ് മികവുകൾ ഗ്രാഫ് രൂപത്തിൽ കാണുക
എൽ എസ് എസ്
-
ഫാത്തിമ ഫിസ എം (എൽ എസ് എസ് 2014-15)
-
ഹിബ ജബിൻ എം (എൽ എസ് എസ് 2014-15)
-
ദിൽന ഫെമിൻ ടി (എൽ എസ് എസ് 2016-17)
-
ഫാത്തിമ ഫിദ (എൽ എസ് എസ് 2016-17)
-
റാനിയ നിസാർ (എൽ എസ് എസ് 2017-18)
-
ഹിന ഫാത്തിമ (എൽ എസ് എസ് 2018-19)
-
മുഹമ്മദ് ഇഷാൻ (എൽ എസ് എസ് 2018-19)
-
മുഹമ്മദ് നാജിൽ (എൽ എസ് എസ് 2018-19)
-
റയ്യാൻ (എൽ എസ് എസ് 2019-20)
-
ഷേഹ ഷെറിൻ സി (എൽ എസ് എസ് 2019-20)
-
നിദ ഫാത്തിമ ടി (എൽ എസ് എസ് 2019-20)
-
സുൽഫിക്കർ അലി (എൽ എസ് എസ് 2019-20)
-
സഫൂറ ഫത്തൂം (എൽ എസ് എസ് 2019-20)
യു എസ് എസ്
-
അംന ഷെറിൻ യു (യു എസ് എസ് 2011-12)
-
ജസീല തസ്നീം കെ കെ(യു എസ് എസ് 2011-12)
-
ആഷ്ലി പി കെ (യു എസ് എസ് 2011-12)
-
ഫായിസ ഹനാൻ (യു എസ് എസ് 2011-12)
-
ലുബൈബ തസ്നി കെ കെ(യു എസ് എസ് 2011-12)
-
റാനിയ നസ്റിൻ (യു എസ് എസ് 2011-12)
-
ഹിബ നൗറിൻ കെ പി (യു എസ് എസ് 2014-15)
-
സഹഫ് എ ഹുസ്സയിൻ (യു എസ് എസ് 2014-15)
-
ശ്രുതി ടി പി (യു എസ് എസ് 2016-17)
-
ഫാത്തിമ ഫിസ (യു എസ് എസ് 2016-17)
-
ഹിബ ജെബിൻ (യു എസ് എസ് 2016-17)
-
ഹർഷിയ ലൈക്ക കെ കെ (യു എസ് എസ് 2017-18)
-
ഫാത്തിമ ദിൽന എ പി (യു എസ് എസ് 2017-18)
-
ഫരിയ ഖാദർ (യു എസ് എസ് 2017-18)
-
ഹിസ ഫാത്തിമ (യു എസ് എസ് 2018-19)
-
നിൽഫ പി(യു എസ് എസ് 2018-19)
-
നിദ പി എം (യു എസ് എസ് 2018-19)
-
ഫാത്തിമ ഹിബ യു (യു എസ് എസ് 2018-19)
-
ഹാജറ ഫിസ്ബ (യു എസ് എസ് 2018-19)
-
സിയ ഫാത്തിമ (യു എസ് എസ് 2018-19)
-
മുഹമ്മദ് ലബീബ് എം (യു എസ് എസ് 2019-20)
-
നാഹിദ് അമാൻ (യു എസ് എസ് 2019-20)
-
അമാന എ പി(യു എസ് എസ് 2019-20)
-
ഫാത്തിമ ഫിദ കെ (യു എസ് എസ് 2019-20)
-
ദിൽന ഫെമിൻ (യു എസ് എസ് 2019-20)
-
സ്നേഹ (യു എസ് എസ് 2019-20)
കലാമേള മികവുകൾ
വിദ്യാർത്ഥികളുടെ കലാരംഗത്തെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് രക്ഷിതാക്കളുടെ കൂടി സഹകരണത്തോടെ സ്കൂൾ തല മൽസരങ്ങൾ സംഘടിപ്പിക്കുകയും മികച്ച നിലവാരം പുലർത്തുന്നവരെ ഉപജില്ലാ മൽസരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.മുക്കം ഉപജില്ലയിൽ നിന്ന് കുന്നമംഗലം ഉപജില്ല വേർപെട്ടതുമുതൽക്കിങ്ങോട്ട് നടത്തപ്പെട്ട 18 അറബിക് കലാമേളയിൽ എൽ പി വിഭാഗത്തിലും യു പി വിഭാഗത്തിലും മാക്കുട്ടം എ എം യു പി സ്കൂൾ ഇരട്ടക്കിരീടം സ്വന്തമാക്കിവരുന്നു. സബ്ജില്ലാ മേളയിൽ മാത്രമല്ല ജില്ലാ മേളയിലും ഏറ്റവും കൂടുതൽ ഗ്രേഡുകൾ നേടി മാക്കൂട്ടം എ എം യു പി സ്കൂൾ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണെന്ന് അംഗീകാരങ്ങൾ സാക്ഷ്യം പറയും.
കായിക മികവുകൾ
അക്കാദമിക മികവിനോടൊപ്പം വിദ്യാർത്ഥികളുടെ കായിക ശേഷി കൂടി വർദ്ധിപ്പിക എന്ന ലക്ഷ്യത്തോടു കൂടി ഉപജില്ലാ സ്പോർട്സ് & ഗെയിംസ് മൽസരങ്ങളിലെ പങ്കാളിത്തത്തിന് പുറമേ ചൂലാംവയൽ പ്രദേശത്തെ സ്പോർട്സ് ക്ലബുകളുടെ സഹകരണത്തോടെ ഫുട്ബോളിൽ നിരന്തര പരിശീലനം വിദ്യർത്ഥികൾ നേടുന്നു. എൽ പി വിഭാഗത്തിലും യു പി വിഭാഗത്തിലും സ്കൂളിന് സ്വന്തമായി ഫുട്ബോൾ ടീമുകളുണ്ട്. കുന്നമംഗലം ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രാദേശിക ക്ലബുകൾ വർഷം തോറും സംഘടിപ്പിക്കുന്ന ഫുട്ബോൾ മൽസരങ്ങളിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻമാരായത് മാക്കൂട്ടം എ എം യു പി സ്കൂളാണ്.
ശാസ്ത്രോൽസവം
പൊതു വിദ്യാഭ്യാസ വകുപ്പ് വർഷം തോറും നടത്തുന്ന ശാസ്ത്രോൽസവത്തിൽ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവൃത്തി പരിചയ ഐ ടി മേളകളിലെ എല്ലാ ഇനങ്ങളിലും മാക്കൂട്ടം എ എം യു പി സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്. ഗണിതശാസ്ത്ര മേളയിലെ സമീപകാല ചരിത്രം പരിശോധിച്ചാൽ എൽ പി വിഭാഗത്തിലും യു പി വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് കിരീടം നേടുന്നത് സ്കൂളിലെ മിടുക്കരാണ്. പ്രവൃത്തി പരിചയ മേളയിലെ എല്ലാ ഇനങ്ങളിലും വിദ്യാർത്ഥികൾ പങ്കെടുക്കുകയും ചാമ്പ്യൻഷിപ്പുകൾ നേടുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രമേള, സാമൂഹിക ശാസ്ത്രമേള, ഐ ടി മേള എന്നിവയിലും മാക്കൂട്ടത്തിലെ മിടുക്കൻമാർ ഒന്നാം സ്ഥാനവും ഉയർന്ന ഗ്രേഡുകളും നേടി മികവ് നില നിർത്തിപ്പോരുന്നുണ്ട്.
റിയോ ഹംസ എക്സലൻസ് അവാർഡ്
തന്റെ പേര് കൊണ്ട് ആമസോൺ നദിയുടെ ഭൂഗർഭ ജലപ്രവാഹം ഹംസ നദി എന്ന് നാമകരണം ചെയ്യപ്പെട്ട് പ്രശസ്തിയുടെ കൊടുമുടികൾ താണ്ടിയ മാക്കൂട്ടം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ലോക പ്രശസ്ത ഭൂഗർഭ ശാസ്ത്രജ്ഞൻ ഡോ.വലിയ മണ്ണത്താൾ ഹംസ 2012 ൽ തന്റെ സ്കൂൾ സന്ദർശനവേള യിൽ പ്രഖ്യാപിച്ച റിയോ ഹംസ എക്സലൻസ് അവാർഡ് വർഷം തോറും നൽകി വരുന്നു. വർഷാവസാനം സ്കൂളിൽ നടത്തുന്ന വാർഷികാഘോഷ പരിപാടിയിൽ വെച്ച് ശാസ്ത്രരംഗത്ത് മികവ് പുലർത്തുന്ന വിദ്യാർത്ഥികളെയാണ് ഈ അവാർഡിനായി തെരഞ്ഞെടുക്കുന്നത്.
റിയോ ഹംസ എക്സലൻസ് അവാർഡ് ജേതാക്കൾ
-
അശ്വിനി കെ (റിയോ ഹംസ എക്സലൻസ് അവാർഡ് 2015)
-
ഹാനിയ (റിയോ ഹംസ എക്സലൻസ് അവാർഡ് 2020)
-
അമാന എ പി (റിയോ ഹംസ എക്സലൻസ് അവാർഡ് 2020)
സംസ്കൃതം/ഉർദു സ്കോളർഷിപ്പുകൾ
സംസ്കൃതം ഉർദു ഭാഷകളിൽ വിദ്യാർത്ഥികൾ പ്രാവീണ്യം നേടുന്നതിന് സ്കോളർഷിപ്പ് പരീക്ഷകൾക്ക് വേണ്ടി അവരെ പരിശീലിപ്പിക്കുകയും സബ്ജില്ലാ തലത്തിൽ മികച്ച വിജയം നേടുകയും ചെയ്യുന്നു.
-
അംന ഇസ്റ (ഉർദു ടാലന്റ് പരീക്ഷ)
-
അശ്വിനി കെ (സംസ്കൃതം സ്കോളർഷിപ്പ്)
എം കെ കല്ല്യാണിക്കുട്ടി ടീച്ചർ എൻഡോവ്മെന്റ്
കലാ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥിക്ക് സ്കൂളിലെ പൂർവ്വ അധ്യാപികയായ എം കെ കല്ല്യാണിക്കുട്ടി ടീച്ചർ ഏർപ്പെടുത്തിയ എൻഡോവ്മെന്റ് വർഷം തോറും സ്കൂൾ വാർഷികാഘോഷ പരിപാടിയിൽ വെച്ച് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകുന്നു.
മികവിന്റെ പത്രവാർത്തകൾ
വിദ്യാർത്ഥികൾ നേടുന്ന മികവുകൾ അതാത് സമയങ്ങളിൽ പത്രമാധ്യമങ്ങളിലൂടെ പൊതുജനങ്ങളിലേക്കെത്തിക്കുന്നതിൽ മാക്കൂട്ടം എ എം യു പി സ്കൂൾ എല്ലാ കാലത്തും ശ്രദ്ധ പുലർത്താറുണ്ട്.
സാക്ഷ്യപത്രങ്ങൾ
സ്കൂൾ തല അംഗീകാരങ്ങൾ
സ്കൂളിൽ സംഘടിപ്പിക്കുന്ന വിവിധ കലാ കായിക മൽസരങ്ങൾ, ക്ലബുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൽസരങ്ങളിലെ വിജയികൾ, എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് വിജയികൾ തുടങ്ങിയവർക്ക് സർട്ടിഫിക്കറ്റുകളും മൊമന്റോകളും സ്കൂൾ നൽകി വരുന്നു.