"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2020 21 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 67: | വരി 67: | ||
<p style="text-align:justify"> | <p style="text-align:justify"> | ||
അന്താരാഷ്ട്ര അറബിക് ദിനവുമായി ബന്ധപ്പെട്ട് അറബിക് ക്ലബ് ആഭിമുഖ്യത്തിൽ [https://online.fliphtml5.com/nywdh/zaaw/'''ഡിജിറ്റൽ മാഗസിൻ'''] തയ്യാറാക്കി. ഹിന ഫാത്തിമ (6 D)എഡിറ്ററും, സഫൂറ ഫത്തും(5 C), നിദ ഫാത്തിമ .ടി (5 C) , നസീമ( 7 C) ആയിഷ നിദ(6 C) , ഹാനിയ (7 C) എന്നിവരാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. രാവിലെ 9 മണിക്ക് ഓൺലൈനിൽ ശ്രീ ജമാൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ സലീം മാസ്റ്റർ മാഗസിൻ പ്രകാശനം ചെയ്തു. പി ടി എ പ്രസിഡണ്ട് വി പി സലീം മുഖ്യാതിഥിയായി സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എസ് ആർ ജി കൺവീനർ പ്രഭിഷ ടീച്ചർ, ഹാഷിദ് മാസ്റ്റർ, ജംഷില ടീച്ചർ പ്രസംഗിച്ചു,<br/> | അന്താരാഷ്ട്ര അറബിക് ദിനവുമായി ബന്ധപ്പെട്ട് അറബിക് ക്ലബ് ആഭിമുഖ്യത്തിൽ [https://online.fliphtml5.com/nywdh/zaaw/'''ഡിജിറ്റൽ മാഗസിൻ'''] തയ്യാറാക്കി. ഹിന ഫാത്തിമ (6 D)എഡിറ്ററും, സഫൂറ ഫത്തും(5 C), നിദ ഫാത്തിമ .ടി (5 C) , നസീമ( 7 C) ആയിഷ നിദ(6 C) , ഹാനിയ (7 C) എന്നിവരാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. രാവിലെ 9 മണിക്ക് ഓൺലൈനിൽ ശ്രീ ജമാൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ സലീം മാസ്റ്റർ മാഗസിൻ പ്രകാശനം ചെയ്തു. പി ടി എ പ്രസിഡണ്ട് വി പി സലീം മുഖ്യാതിഥിയായി സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എസ് ആർ ജി കൺവീനർ പ്രഭിഷ ടീച്ചർ, ഹാഷിദ് മാസ്റ്റർ, ജംഷില ടീച്ചർ പ്രസംഗിച്ചു,<br/> | ||
[https://youtu.be/F16xy74plNA '''ഡിജിറ്റൽ മാഗസിൻ പ്രകാശന വീഡിയോ'''] | [https://youtu.be/F16xy74plNA '''ഡിജിറ്റൽ മാഗസിൻ പ്രകാശന വീഡിയോ'''] | ||
<br/> | <br/> |
22:56, 26 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഓൺലൈൻ അധ്യയനം
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് പഠനം മുടങ്ങാതിരിക്കാനും അതേ സമയം ആസ്വാദകരമാക്കിത്തീർക്കാനും വിദ്യാലയം ആസൂത്രണങ്ങൾ നടത്തി. ഇതടിസ്ഥാനത്തിൽ ഗൂഗിൾ മീറ്റ്, ടീച്ച്മിന്റ്, വാട്സ് അപ്പ് എന്നീ സംവിധാനങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും നിരന്തര ബന്ധം തുടർന്നു.
ഗോ ഡിജിറ്റൽ
പുതിയ പഠന സാഹചര്യത്തിൽ കുട്ടികൾക്കുള്ള പഠന പ്രവർത്തനങ്ങൾ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കി വിദ്യാർത്ഥികളുടെ ക്ലാസ് ഗ്രൂപ്പുകളിലേക്ക് നൽകി. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ വീഡിയോകൾ നിർമ്മിച്ചു. ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച ഹെഡ്മാസ്റ്റർ, പി ടി എ പ്രസിഡണ്ട്, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ വൃക്ഷത്തെ നട്ടു. വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുന്നതിന്റെ ചിത്രങ്ങൾ ക്ലാസ് വാട്സ്അപ്പ് ഗ്രൂപ്പുകളിൽ അയച്ചു. അന്നേ ദിവസം ഓൺലൈൻ ക്വിസ് മൽസരം നടത്തി വിജയികളെ അനുമോദിച്ചു.
![]() |
![]() |
ഡിവൈസ് ചാലഞ്ച്
ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്തതുമൂലം ഓൺലൈൻ ക്ലാസുകൾ ഉപയോഗപ്പെടുത്താൻ കഴിയാത്ത വിദ്യാർത്ഥികളെ സഹായിക്കുന്നതിന് പതിമംഗലം മലർവാടി ആർട്സ് & സ്പോർട്സ് ക്ലബിന്റെ സഹായത്തോടെ സ്കൂളിലെ വിദ്യാർത്ഥികക്ക് പന്ത്രണ്ടോളം മൊബൈൽ ഫോണുകൾ നൽകി. സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ ടെലിവിഷൻ സെറ്റും നൽകി.
![]() |
![]() |
![]() |
ഹോം ലൈബ്രറി
![](/images/thumb/e/ee/47234home.jpeg/200px-47234home.jpeg)
കോവിഡ് കാലത്ത് വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിന് വേണ്ടി മുഴുവൻ വിദ്യാർത്ഥികളുടെ വീടുകളിൽ ഹോം ലൈബ്രറി സജ്ജീകരിച്ചതിന്റെ പ്രഖ്യാപനം ഓൺലൈനായി പി ടി എ പ്രസിഡന്റ് വി പി സലീം നിർവ്വഹിച്ചു. തങ്ങളുടെ വീടുകളിൽ സജ്ജീകരിച്ച ഹോം ലൈബ്രറിയുടെ ഫോട്ടോകൾ വിദ്യാർത്ഥികൾ അതാത് ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയച്ചു. ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് പി എൻ പണിക്കരെ പരിചയപ്പെടൽ, ഗൂഗിൾ ഫോം ഉപയോഗിച്ച് ഓൺലൈൻ ക്വിസ് മൽസരം, പുസ്തക പരിചയം, പുസ്തകകാസ്വാദനം, വായനാക്കുറിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു. സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് നൽകി.
ചാന്ദ്രദിനം
ശാസ്ത ക്ലബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാചരണം സംഘടിപ്പിച്ചു. ചാന്ദ്രക്വിസ്സ്, റോക്കറ്റ് നിർമ്മാണം, ബഹിരാകാശ വീഡിയോ പ്രസന്റേഷൻ എന്നീ പ്രവർത്തനങ്ങൾ നടത്തി.
സ്വാതന്ത്രദിനം
സ്വാതന്ത്ര്യദിനം ഓൺലൈൻ രീതിയിൽ വിപുലമായി ആഘോഷിച്ചു. ഓൺലൈൻ ക്വിസ് മൽസരം, പ്രസംഗ മൽസരം, സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം, പതിപ്പുനിർമ്മാണം, പതാക നിർമ്മാണം എന്നീ മൽസരങ്ങൾ സംഘടിപ്പിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷം - വീഡിയോകൾ
ഗാന്ധിജയന്തി
2020 ഒക്ടോബർ 2 ന് ഗാന്ധിജയന്തിയോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം ,ഗാന്ധിവേഷം ധരിക്കൽ , ഗാന്ധി സന്ദേശം പോസ്റ്റർ നിർമ്മാണം തുടങ്ങി വിവിധ പരിപാടികൾ നടന്നു.
![]() |
കൈത്താങ്ങ്
![](/images/thumb/f/fc/47234_covid_kit.jpg/359px-47234_covid_kit.jpg)
കോവിഡ് കാലത്ത് സാമ്പത്തികമായി വളരെ പ്രയാസമനുഭവിക്കുന്ന സ്കൂളിലെ വിദ്യാർത്ഥികൾകളെ കണ്ടെത്തി അവർക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവ അവരുടെ വീടുകളിൽ എത്തിച്ചുകൊടുത്തു. കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സ്കൂളിന്റെ വകയായി കോവിഡ് പ്രധിരോധ കിറ്റുകൾ നൽകി.
ഓണാഘോഷം
കേരളത്തിന്റെ ദേശീയ ആഘോഷമായ ഓണം ഓൺലൈൻ രീതിയിൽ വിപുലമായി ആഘോഷിച്ചു. ഓണപ്പതിപ്പ് നിർമ്മാണം, വീട്ടിൽ എന്റെ ഓണപ്പൂക്കളം, മലയാളി മങ്ക, എന്റെ ഓണ വിഭവം, ചിത്രരചന, ഓണക്കളികൾ എന്നിവ രക്ഷിതാക്കളുടെ സഹകരണത്തോടെ വിദ്യാർത്ഥികൾ വീട്ടിൽ നിന്ന് അവതരിപ്പിക്കുകയും ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെക്കുകയും ചെയ്തു. കുന്നമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ സാറിന്റെ ഓണ സന്ദേശത്തോടുകൂടിയാണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്.
![]() |
![]() |
ഡിജിറ്റൽ മാഗസിൻ
![](/images/thumb/5/53/47234_ara02.jpeg/150px-47234_ara02.jpeg)
അന്താരാഷ്ട്ര അറബിക് ദിനവുമായി ബന്ധപ്പെട്ട് അറബിക് ക്ലബ് ആഭിമുഖ്യത്തിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ഹിന ഫാത്തിമ (6 D)എഡിറ്ററും, സഫൂറ ഫത്തും(5 C), നിദ ഫാത്തിമ .ടി (5 C) , നസീമ( 7 C) ആയിഷ നിദ(6 C) , ഹാനിയ (7 C) എന്നിവരാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. രാവിലെ 9 മണിക്ക് ഓൺലൈനിൽ ശ്രീ ജമാൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ സലീം മാസ്റ്റർ മാഗസിൻ പ്രകാശനം ചെയ്തു. പി ടി എ പ്രസിഡണ്ട് വി പി സലീം മുഖ്യാതിഥിയായി സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എസ് ആർ ജി കൺവീനർ പ്രഭിഷ ടീച്ചർ, ഹാഷിദ് മാസ്റ്റർ, ജംഷില ടീച്ചർ പ്രസംഗിച്ചു,
ഡിജിറ്റൽ മാഗസിൻ പ്രകാശന വീഡിയോ
E- ZEST ഓൺലൈൻ കലാമേള
![](/images/thumb/7/7a/47234ezest.jpeg/150px-47234ezest.jpeg)
വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് വേണ്ടിയും അവരുടെ കലാ അഭിരുചികൾ മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കുന്നതിന് അവസരമൊരുക്കുന്നതിനും വേണ്ടി ഇ - സെസ്റ്റ് എന്ന പേരിൽ ഓൺലൈൻ കലാമേള സംഘടിപ്പിച്ചു. ആദ്യം ക്ലാസ് തലത്തിലും പിന്നീട് സ്കൂൾ തലത്തിലും നടന്ന മൽസരത്തിൽ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. വിജയികൾക്ക് പ്രത്യേക സർട്ടിഫിക്കറ്റുകൾ നൽകി.
ഓൺലൈൻ കലാമേള വീഡിയോ
സ്കൂൾ പ്ലാനറ്റോറിയം
പഠനം കൂടുതൽ രസകരവും എളുപ്പവുമാക്കുന്നതിനും വേണ്ടി സ്കൂൾ എസ് ആർ ജി ആഭിമുഖ്യത്തിൽ അധ്യാപകർക്ക് വേണ്ടി പഠനോപകരണ ശിൽപശാല സംഘടിപ്പിച്ചു. ഓൺലൈൻ കാലത്ത് വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ താല്പര്യമുണ്ടാക്കുന്ന വിവിധ ഇനം പഠനോപകരണങ്ങൾ നിർമ്മിച്ചു.
ജീവധാര
![](/images/thumb/c/ce/47234j.jpeg/150px-47234j.jpeg)
ചുട്ടുപൊള്ളുന്ന വേനലിൽ പ്രകൃതിയുടെ വരദാനമായ ജീവജലത്തിന് വേണ്ടി കേഴുന്ന പറവകൾക്ക് "ജീവധാര" ദാഹജലം പദ്ധതി സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനത്തിൽ സ്ഥാപിച്ചു കൊണ്ട് തുടക്കമിട്ടു. പിടിഎ പ്രസിഡണ്ട് വി പി സലീം, പ്രധാനാധ്യാപകൻ പി അബ്ദുൽ സലീം, മാനേജ്മെൻറ് പ്രതിനിധി ടി കെ പരീക്കുട്ടി, പിടിഎ വൈസ് പ്രസിഡണ്ട് അഷ്റഫ് മന്നത്ത്, വി പി അബ്ദുൽ ഖാദർ മാസ്റ്റർ, ജമാലുദ്ദീൻ മാസ്റ്റർ, ഒ കെ സൗദാബീവി ടീച്ചർ, എം കെ മുഹമ്മദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിലും പറമ്പുകളിൽ ഉപയോഗശൂന്യമായ പാത്രങ്ങളും മൺചട്ടികളും ശേഖരിച്ച് അതിൽ വെള്ളമൊരുക്കി പറവകൾക്കായി സജ്ജീകരിക്കുകയാണ് "ജീവധാര" പദ്ധതിയുടെ യുടെ ലക്ഷ്യം. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും ജീവധാര പദ്ധതി വീടുകളിൽ സജ്ജീകരിക്കുകയും ക്ലാസ് അധ്യാപകർക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
ടാലന്റ് മീറ്റ്
ഓൺലൈൻ കലാമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് റിപ്പബ്ലിക് ദിനത്തിൽ ടാലന്റ് മീറ്റ് സംഘടിപ്പിച്ചു. ഓൺലൈൻ കലാമേള വിജയികൾക്കും 2019-2020 അധ്യയന വർഷം എൽ എസ് എസ്, യു എസ് എസ് നേടിയ വിദ്യാർത്ഥികൾക്കുമുള്ള ഉപഹാര സമർപ്പണവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകനും അധ്യാപകനുമായ ഫൈസൽ എളേറ്റിൽ മുഖ്യാതിഥിയായിരുന്നു. കുന്നമംഗലം ഗ്രാമ പഞ്ചായത്തിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും തുടർന്ന് നടന്നു. കന്നമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയർപേഴ്സൺ ശബ്ന റഷീദ്, ഗ്രാമ പഞ്ചായത്ത് അംഗം യു സി ബുഷ്റ, ഗ്രാമ പഞ്ചായത്ത് അംഗം നജീബ് പാലക്കൽ, ഗ്രാമ പഞ്ചായത്ത് അംഗം ഫാത്തിമ ജസ്ലിൻ തുടങ്ങിയവർ സംബന്ധിച്ചു.
![](/images/thumb/9/90/47234predib.jpeg/359px-47234predib.jpeg)
പ്രതിഭാ പരിശീലനം
2020 2021 അധ്യയന വർഷം വിദ്യാലയത്തിൽ നിന്നും എൽ എസ് എസ്, യു എസ് എസ് പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂൾ എസ് ആർ ജി ആഭിമുഖ്യത്തിൽ പരിശീലനം നൽകി. മൽസര പരീക്ഷയെക്കുറിച്ച് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.