"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/ഭാഗ്യവാന്റെ വിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

15:56, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഭാഗ്യവാന്റെ വിധി
 അനന്തവിശാലമായ ഒരു ഗ്രാമം. ആ ഗ്രാമത്തിൽ ആരെയും അതിശയിപ്പിക്കുന്ന ഒരു കുടുംബം താമസിച്ചിരുന്നു. ആ വീട്ടിലെ ഗൃഹനാഥൻ എന്റെ പേര് കുഞ്ചുക്കുറുപ്പ് എന്നാണ്. ഏതു തൊട്ടാലും അദ്ദേഹത്തിനു ഭാഗ്യം കടാക്ഷിച്ചിരുന്നു. അതുകൊണ്ട് ജനങ്ങൾ അയാളെ ഭാഗ്യവാൻ എന്ന് വിളിച്ചിരുന്നു. ഭാഗ്യവാനും ഭാര്യ കല്യാണിയും രണ്ടു മക്കളും ഉൾപ്പെടുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.     
                    ജനങ്ങൾ എന്തു ചോദിച്ചാലും അയാൾ നൽകും. പക്ഷേ അദ്ദേഹത്തിന്റെ ഭാര്യ കല്യാണി നേരെ മറിച്ചാണ്. ഭാഗ്യവാൻ ഇല്ലാത്ത സമയം സഹായം ചോദിച്ചു വരുന്നവരോട് പലപ്പോഴും കല്യാണി കളവ് പറയുകയും ചെയ്തിട്ടുണ്ട്. പക്ഷേ പാവം ഭാഗ്യവാൻ ഇതൊന്നും അറിഞ്ഞിരുന്നില്ല. ഒരു ദിവസം ഭാഗ്യവാൻ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു. അപ്പോഴാണ് ഒരാൾ സഹായം ചോദിച്ചു ഭാഗ്യവാന്റെ  വീട്ടുപടിക്കൽ എത്തിയത്. ഭാഗ്യവാനെ അന്വേഷിച്ച് അയാളോട് രണ്ട് ദിവസമായി അദ്ദേഹം കിടപ്പിലാണ് എന്ന് കല്യാണി കള്ളം പറഞ്ഞു. എന്നാൽ ഈ കാര്യം കേട്ട ഭാഗ്യവാൻ ഉറങ്ങാതെ കിടക്കുകയായിരുന്നു,  എങ്കിലും കല്യാണിയുടെ മുന്നിൽ ഉറക്കം നടിച്ചു. അൽപസമയം കഴിഞ്ഞപ്പോൾ ഭാഗ്യവാൻ ഉറക്കം ഉണർന്നു തന്നെ അന്വേഷിച്ച് ആരെങ്കിലും വന്നിരുന്നു എന്ന് ഭാര്യയോട് ചോദിച്ചു. കല്യാണി വീണ്ടും ഭർത്താവിനോട് കളവ് പറഞ്ഞു. ദേഷ്യം വന്ന് ഭാഗ്യവാൻ കല്യാണിയെ പൊതിരെ തല്ലി. വേദന സഹിക്കാൻ വയ്യാതെ കല്യാണി മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. ഇത്ര പെട്ടെന്ന് ഭാര്യയും മക്കളും തന്നെ വിട്ടു പോകുമെന്ന് ഭാഗ്യവാൻ വിചാരിച്ചിരുന്നില്ല. ഇനിമുതൽ തനിക്കുള്ള ഭക്ഷണം ഹോട്ടലിൽ നിന്നാണെന്ന് അദ്ദേഹം കരുതി. അതുപോലെ തന്നെ സംഭവിച്ചു. പിറ്റേന്ന് മുതൽ ഭാഗ്യവാൻ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കാൻ തുടങ്ങി. വർഷങ്ങൾകൊണ്ട് ഹോട്ടൽ ഭക്ഷണം കഴിച്ചു കഴിച്ചു തന്നെ രോഗം കാർന്നു തിന്നുന്നത് പാവം ഭാഗ്യവാൻ അറിഞ്ഞിരുന്നില്ല. ഒരു ദിവസം ഭാഗ്യവാനെഒരു ദിവസം ഭാഗ്യവാന്  പെട്ടെന്ന് ഒരു തളർച്ച അനുഭവപ്പെട്ടു. അദ്ദേഹം ഉടൻ തന്നെ ഡോക്ടറെ കാണാൻ പോയി. ഡോക്ടർ പറഞ്ഞത് കേട്ട് ഭാഗ്യവാൻ ഞെട്ടിപ്പോയി. എന്ന് മുതൽ ഹോട്ടൽ ഭക്ഷണം ഒഴിവാക്കണം എന്ന മുന്നറിയിപ്പും നൽകി ഇതു കേൾക്കാതെ വീണ്ടും ഭാഗ്യവാൻ ഹോട്ടൽ ഭക്ഷണത്തെ അഭയംതേടി. അങ്ങനെയിരിക്കെ ഒരു ദിവസം  ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഭാഗ്യവാൻ തളർന്നു വീഴുകയും എന്തൊക്കെയോ പുലമ്പുകയും ചെയ്തു. ഉടൻ തന്നെ ഹോട്ടലിലെ ജീവനക്കാർ ഭാഗ്യവാനെ ഹോസ്പിറ്റലിൽ എത്തിച്ചു. ഭാഗ്യവാൻ മാരകമായ അസുഖത്തെക്കുറിച്ച് ഡോക്ടർ ജീവനക്കാരോട് പറഞ്ഞു. പിന്നെ ഭാഗ്യവാനെ കുടുംബത്തെക്കുറിച്ച് അന്വേഷിച്ചു. എല്ലാ സത്യങ്ങളും ജീവനക്കാർ ഡോക്ടറോട് പറയുകയും ചെയ്തു. അങ്ങനെ ഡോക്ടർ കല്യാണിയെയും മക്കളെയും വിളിക്കുകയും രോഗവിവരങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു. തന്റെ മരണം മുന്നിൽ കണ്ട് ഭാഗ്യവാൻ ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു പോയി. ഈ അവസരത്തിലാണ് കല്യാണിയും മക്കളും തന്നെ അന്വേഷിച്ച് ഹോസ്പിറ്റലിൽ എത്തുന്നത്. 
                      നല്ല ആരോഗ്യത്തിന് വീട്ടിലുള്ള ഭക്ഷണമാണ് നല്ലതെന്നും, രോഗപ്രതിരോധശേഷി ക്ക് ഉത്തമം  വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം ആണെന്നുമുള്ള മുന്നറിയിപ്പും ഡോക്ടർ നൽകി. ഇത് കേട്ട ഭാഗ്യവാൻ ഇനി തനിക്ക് വീണ്ടും ജീവിക്കാം എന്ന ആഗ്രഹത്തോടെ കുടുംബസമേതം വീട്ടിലേക്ക് മടങ്ങി. ഒപ്പം ഭാഗ്യം വീണ്ടും തന്നെ തുണച്ചു എന്ന പ്രാർത്ഥനയോടെ...... 
നന്ദന എസ്സ് എ
5 B സെന്റ് ജോൺസ് എച്ച് എസ്സ് എസ്സ് ഉണ്ടൻകോട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം