"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/........പ്രത്യാശ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

15:56, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

........പ്രത്യാശ....

വിഷുവിനു കണിയൊരുക്കാൻ
വിഷമമാകുമീ കാലത്ത്
കൃശമാമൊരു ശത്രുവെ ഭയന്ന്
വിശ്രമിക്കുന്നു ഞാൻ പകലന്തിയോളം
ശാപങ്ങൾ കൊണ്ട് മൂടിടാതെ
ധീരരാം ഉണരുന്ന നാടിൻ മക്കളെ
ഓർത്തിടേണം
വറ്റാത്ത വരളാത്ത കനിവാണവർ....
 വൃത്തത്തിൽ പറഞ്ഞു കേൾപ്പിക്കണോ
വൃത്തി തൻ ആദ്യ പാഠങ്ങൾ
വൃത്തിഹീനം ആരോഗ്യ ഹാനികരം
മറക്കുമോ നാംഎന്നെങ്കിലും
 പ്രത്യാശ നിലക്കാത്തോ രൊഴുക്കിൽ
കര കയറ്റിടുമ്പോൾ ചിത്തം
തുടിക്കുമോ, " മർത്യാ നീ
വെടിയരുതിതിനെ പ്രത്യാശയെ "
 മൂളിയടുക്കുന്നിവനെ ക്കണ്ട്
വിറപൂണ്ട് ഓടിയൊളിക്കുന്നതെന്തേ?
ഉള്ളിലിരിക്കാൻ ധൈര്യമായതോ?
പുറത്തിറങ്ങാൻ ഭയമോ?
വേനലവധി നീണ്ടുവോ...
യാത്രകൾ നിലച്ചുവോ..
ഓർക്കുക പുറത്തളം
ദുഃഖമാണുണ്ണീ
ആകമല്ലോ സുഖപ്രദം
 

ലക്ഷ്മി കൃഷ്ണ
7 A സെന്റ് ജോൺസ് എച്ച് എസ്സ് എസ്സ് ഉണ്ടൻകോട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത