"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' പാഠ്യപ്രവർത്തനങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 22: വരി 22:
കുട്ടികളിൽ ആത്മവിശ്വാസം വളർന്നു.
കുട്ടികളിൽ ആത്മവിശ്വാസം വളർന്നു.


താലോലം
= താലോലം =
 
പ്രീപ്രൈമറി കുഞ്ഞുങ്ങൾക്കായി സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് താലോലം.കൂടുതലറിയാനായി [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രൈമറി/''' പ്രീപ്രൈമറി '''#.E0.B4.A4.E0.B4.BE.E0.B4.B2.E0.B5.8B.E0.B4.B2.E0.B4.82|ക്ലിക്ക് ചെയ്യുക.]]
പ്രീപ്രൈമറി കുഞ്ഞുങ്ങൾക്കായി സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് താലോലം.കൂടുതലറിയാനായി ക്ലിക്ക് ചെയ്യുക.


= വീടൊരു വിദ്യാലയം =
= വീടൊരു വിദ്യാലയം =

10:07, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

2021 ജൂൺ 1 ന് രാവിലെ പത്ത് മണിക്കായിരുന്നു പ്രവേശനോത്സവം.കൊവിഡിന്റെ കാലഘട്ടത്തിൽ നിന്നും അതിജീവനത്തിന്റെ പാതയിലേയ്ക്കുള്ള ചുവട് വയ്പ്പായിരുന്നു എല്ലാവർക്കും ഈ വർഷത്തെ പ്രവേശനോത്സവം.ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി കൊച്ചുകൂട്ടുകാരെ അറിവിന്റെ ലോകത്തേയ്ക്ക് ക്ഷണിച്ചു.അദ്ദേഹത്തിന്റെ ഊർജ്ജസ്വലമായ വാക്കുകളുടെ കരുത്തുൾക്കൊണ്ടുകൊണ്ട് സ്കൂളുകളിൽ തത്സമയം പ്രവേശനോത്സവം നടത്തി.യൂട്യൂബ് ലൈവിലൂടെ മുഖ്യമന്ത്രിയുടെ സന്ദേശവും തുടർന്ന് സ്കൂൾ തല സന്ദേശവും നൽകി.കലാപരിപാടികളും ആശംസകളും എല്ലാവരും അർപ്പിച്ചു.അന്നത്തെ എച്ച്.എം ശ്രീ.ദാമോദരൻ പള്ളത്ത് സാർ കുട്ടികൾക്ക് എല്ലാവിധമായ നന്മകളും നേരുകയും എത്രയും വേഗം ഓഫ്‍ലൈൻ ക്ലാസുകളിലൂടെ കാണാമെന്ന പ്രത്യാശ പകരുകയും ചെയ്തു.

മികവുത്സവം

കുട്ടികളിലെ മികവുകൾ കണ്ടെത്തി അത് പ്രകടിപ്പിക്കാനും ആത്മവിശ്വാസമുള്ളവരാക്കി അവരെ മാറ്റിയെടുക്കാനും ഗ്രാമീണമേഖലയിലെ സാധാരണക്കാരന്റെ മക്കളായ തങ്ങൾക്ക് സർക്കാർ വളരുവാനുള്ള അവസരം തന്നിരിക്കുന്നത് പ്രയോജനപ്പെടുത്താനും സാധിക്കുന്ന തരത്തിൽ മികവുത്സവം ബി.ആർ.സിയുടെ നിർദ്ദേശപ്രകാരം നടപ്പിലാക്കി.

സ്ഥലം -പട്ടകുളം ജംഗ്ഷൻ

തീയതി -

പരിപാടികൾ

പ്രീപ്രൈമറി,എൽ.പി,യു.പി,ഹൈസ്കൂൾ,വി.എച്ച്.എസ്.ഇ വിഭാഗം കുട്ടികളെ ഉൾപ്പെടുത്തിയാണ് പ്രോഗ്രാം തയ്യാറാക്കിയത്.കൺവീനർ സുരേഷ് സാറിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകരും ചേർന്നാണ് പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.പ്രീപ്രൈമറി,എൽ.പി വിഭാഗത്തിലെ പങ്കാളിത്തം എടുത്തുപറയത്തക്കതാണ്.അന്നത്തെ പി.ടി.എ പ്രസിഡന്റ് ശ്രീ.ബാലകൃഷ്ണൻ പിരപാടികൾക്ക് നേതൃത്വം വഹിച്ചു.നൃത്തം,പാട്ട്,നാടകം,പ്രസംഗം മുതലായവ അവതരിപ്പിക്കപ്പെടുകയുണ്ടായി.

ഗുണങ്ങൾ

മികവുത്സവം നാട്ടുകാരിൽ സ്കൂളിനെ കുറിച്ച് മതിപ്പുളവാക്കാൻ സഹായിച്ചു.

അഡ്‍മിഷൻ വർധിക്കാൻ ഇത് ഉപകരിച്ചു.

കുട്ടികളിൽ ആത്മവിശ്വാസം വളർന്നു.

താലോലം

പ്രീപ്രൈമറി കുഞ്ഞുങ്ങൾക്കായി സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് താലോലം.കൂടുതലറിയാനായി ക്ലിക്ക് ചെയ്യുക.

വീടൊരു വിദ്യാലയം

കൊവിഡ് പ്രതിസന്ധിക്കിടയിലും കുഞ്ഞുങ്ങളുടെ ഓൺലൈൻപഠനമികവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവരെ അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ അഭ്യസിപ്പിക്കാനും നഷ്ടപ്പെട്ടുപ്പോയ സ്കൂളന്തരീക്ഷം വീടുകളിൽ പുനഃസ്ഥാപിക്കാനും വീടുകളെ രക്ഷകർത്താക്കളുടെ സഹായത്തോടെ സൗഹൃദപൂർണമായ ഒരു സ്കൂളന്തരീക്ഷമാക്കി മാറ്റാനും വിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കിയ വീടൊരു വിദ്യാലയം പ്രോജക്ട് വീരണകാവ് സ്കൂളിലും നടപ്പിലാക്കി.

സ്കൂൾതല ഉദ്ഘാടനം -

എൽ പി വിഭാഗം - പ്രണയ പ്രദീപ്,ചെരിഞ്ഞാംകോണം,മൈലക്കര,മൈലക്കര.പി.ഒ.

യു.പി വിഭാഗം - സ്നേഹ,ആനാകോട്,വീരണകാവ്.പി.ഒ.

സുരീലി ഹിന്ദി

  • സുരീലി ഹിന്ദിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നടന്നത് ഈ സ്കൂളിൽ വച്ചാണ്.
  • 18/12/2021 ശനിയാഴ്ച രാവിലെ 11 മണിയ്ക്കായിരുന്നു ഉദ്ഘാടനം
  • ബഹുമാനപ്പെട്ട ഹെഡ്‍മിസ്ട്രസ് സന്ധ്യ ടീച്ചറിന്റെ സ്വാഗതത്തോടെ ആരംഭിച്ച കാര്യപരിപാടികളിൽ അധ്യക്ഷസ്ഥാനം വഹിച്ചത് ബഹു.പി.ടി.എ പ്രസിഡന്റ് അഡ്വ.ശിവകുമാറും ഉദ്ഘാടനം നടത്തിയത് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.രാധിക ടീച്ചറുമാണ്.
  • രാധികടീച്ചർ ലളിതവും മനോഹരവും രസകരവുമായി ഹിന്ദിയിൽ കുട്ടികളുമായി സംവദിച്ചത് കൗതുകകരമായി.
  • വിഷയാവതരണം നടത്തി പ്രസാദ് സാർ കാര്യപരിപാടികളിലേയ്ക്ക് കടന്നു.ഹൈസ്കൂൾ ഹിന്ദി അധ്യാപിക രേഖടീച്ചർ പരിപാടി നയിച്ചു.
  • പ്രൈമറി മുതൽ വി.എച്ച്.എസ്.സി വരെയുള്ള കുട്ടികളുടെ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.

ഹലോ ഇംഗ്ലീഷ്

  • 06/01/2022 ന് 10 മണിയ്ക്കാണ് ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ആരംഭിച്ചത്.
  • ഇംഗ്ലീഷ് ക്ലബ് സെക്രട്ടറി അനുഷ പി വൈ യുടെ സ്വാഗതത്തോടെ ആരംഭിച്ച പരിപാടിയിൽ അഡ്വ.ശിവകുമാർ അധ്യക്ഷനും ശ്രീ.ജിജിത്ത.ആർ.നായർ ഉദ്ഘാടകനുമായിരുന്നു.
  • സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനർ ആയ ശ്രീ.ഗോപിനാഥൻ പ്രധാന അതിഥിയായിരുന്നു.
  • സന്ധ്യടീച്ചർ,സൂസൻ വിൽഫ്രഡ് ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ചു.
  • ക്ലബ് പ്രസിഡന്റ് ദയാനന്ദ് നന്ദി പറഞ്ഞു.
  • എല്ലാ വിഭാഗം കുട്ടികളുടെയും പങ്കാളിത്തം ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന് പൊൻതൂവലായി.

ആസാദീ കാ അമൃത്‍മഹോത്സവ്

  • സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവവുമായി ബന്ധപ്പെട്ടുള്ള പരിപാടികൾ സ്കൂളിൽ ബഹു.സന്ധ്യടീച്ചറിന്റെ നേതൃത്വത്തിൽ ചെയ്തു വരുന്നു.
  • ആദ്യമായി കുട്ടികളെല്ലാം സ്വാതന്ത്ര്യത്തിന്റെ അമൃതദീപം തെളിച്ചു.സ്കൂൾ യൂട്യൂബ് ചാനലിൽ അതിന്റെ വീഡിയോ ലഭ്യമാണ്.
  • പ്രാദേശികചരിത്രരചന കുട്ടികൾ പൂർത്തിയാക്കി.അതിൽ തിരഞ്ഞെടുക്കപ്പെട്ടവർ സംഗീത(ഹൈസ്കൂൾ വിഭാഗം),സനിക(യു പി വിഭാഗം)
  • ഇവർക്ക് ബി.ആർ.സി തലത്തിലും ഉപജില്ലാതലത്തിലും ജില്ലാതലത്തിലും സെലക്ഷൻ ലഭിക്കുകയുണ്ടായി.
  • പരിശീലനം നൽകിയത് സോഷ്യൽ സയൻസ് ക്ലബ് ആണ്.വേണ്ട സഹായങ്ങൾ നൽകിയത് ബഹു.ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചറാണ്.
  • ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ജില്ലാതലക്വിസിൽ എല്ലാ കുട്ടികളും പങ്കെടുത്തു.
  • സൂക്തങ്ങളുടെ ആലാപനത്തിൽ അനുഷ പി വൈയും ക്വിസിൽ ഗോപികയും ദേവികയും പ്രസംഗത്തിൽ ശബരിനാഥും വിജയിച്ചു.

സ്കോളർഷിപ്പുകൾ

ദേവനന്ദ എ പി,യു.എസ്.എസ് സ്കോളർഷിപ്പ്
  • അനുഷ.പി.വൈ - എൻ.എം.എംഎസ് സ്കോളർഷിപ്പ്
    എല്ലാവിധ സ്കോളർഷിപ്പുകളും ലക്ഷ്യമാക്കിയാണ് ഓരോ ക്ലബുകളുടെയും പ്രവർത്തനം.
  • എൽ.പി വിഭാഗത്തിൽ ദിനാചരണങ്ങളുടെ ഭാഗമായി ഓൺലൈൻ ക്വിസ് മത്സരങ്ങൾ നടത്തി ഇ-സർട്ടിഫിക്കറ്റ് നൽകുന്നത് സ്കോളർഷിപ്പുകളുടെ കൂടെ ഒരുക്കത്തിന്റെ ഭാഗമായാണ്.
  • എൽ.എസ്.എസ് സ്കോളർഷിപ്പുകൾക്കായി പ്രൈമറി അധ്യാപകരുടെ നേതൃത്വത്തിൽ പരിമിതമായ സമയത്തിനുള്ളിൽ നിന്നുകൊണ്ട് പരിശീലനം നൽകി വരുന്നു.
  • യു.പി തലത്തിലും യു.എസ്.എസ് സ്കോളർഷിപ്പിനുള്ള പരിശീലനം ക്വിസിലൂടെയും മറ്റും നൽകിവരുന്നു.ദേവനന്ദ എ പി 2018-2019 ൽ സ്കോളർഷിപ്പിന് അർഹയായി.അഭിനന്ദനങ്ങൾ.
  • ഹൈസ്കൂൾ തലത്തിൽ എൻ.എം.എം എസ് സ്കോളർഷിപ്പിനുള്ള പരിശീലനവും എൻ.ടി.എസ്.ഇ സ്കോളർഷിപ്പിനുള്ള പരിശീലനവും നൽകി വരുന്നു.സമയപരിമിതി കാരണം പലപ്പോഴും ഇത് പൂർത്തിയാക്കാൻ സാധിക്കാറില്ല.
  • 2020-2021 ൽ അനുഷ പി വൈയ്ക്ക് എൻ.എം.എം എസ് സ്കോളർഷിപ്പ് ലഭിച്ചു.അഭിനന്ദനങ്ങൾ.



ജി-സ്വീറ്റിലൂടെയുള്ള പഠനം

  • കൈറ്റിന്റെ നിർദ്ദേശപ്രകാരം ഹൈസ്കൂൾ അധ്യാപകർ എല്ലാവരും പി.ആർ. വില്യം സ്കൂളിൽ സംഘടിപ്പിച്ച പരിശീലനത്തിൽ പങ്കെടുക്കുകയും ശ്രീ.സതീഷ് സാറിന്റെ ക്ലാസിൽ നിന്നും ജി-സ്യൂട്ട് മനസ്സിലാക്കി സ്കൂളിൽ ആദ്യം പത്താം ക്ലാസിൽ ഗൂഗിൾ ക്ലാസ് റൂം വഴി ക്ലാസുകൾ നടത്തുകയും ചെയ്തു.

ഒരു കുട്ടി ഒരു പുസ്തകം

  • റഫറൻസിനായും പഠനത്തിനായും മാനസികോല്ലാസത്തിനായും കുട്ടികൾ ലൈബ്രറിയെ ആശ്രയിക്കുന്നതിനാൽ ലൈബ്രറിയിലേയ്ക്ക് കൂടുതൽ പുസ്തകം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കൺവീനർ സുരേഷ് സാർ ലക്ഷ്യം വയ്ക്കുന്നത് ഒരു കുട്ടി ഒരു പുസ്തകം ലൈബ്രറിയ്ക്ക് നൽകുകയെന്നതാണ്.
  • കൊവിഡ് കാലത്ത് കുഞ്ഞുങ്ങളുടെ വിരസതയകറ്റാനും അധ്യാപകർ കൂടെയുണ്ട് എന്ന സ്നേഹസന്ദേശം പകരുവാനുമായി വിദ്യാരംഗം കൺവീനർ ശ്രീ.സുരേഷ് സാറിന്റെ നേതൃത്വത്തിൽആരംഭിച്ച പദ്ധതി.

നവപ്രഭ

  • നവപ്രഭ ഉദ്ഘാടനം - ശ്രീമതി.അൻസജിതറസ്സൽ
    ഒൻപതാം ക്ലാസിലെ കുട്ടികളിൽ പാഠ്യപദ്ധതിയിലെ പഠനനേട്ടങ്ങൾ പൂർണ്ണമായും ​എത്തിക്കുന്നതിനും പഠനനിലവാരത്തിൽ പിന്നാക്കം നില്ക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനും വേണ്ടിയും ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയാണിത്.
  • ഇതിന്റെ ഭാഗമായി സ്ക്കൂളിൽ ഗണിതം, ശാസ്ത്രം, സോഷ്യൽ സയൻസ് മുതലായ വിഷയങ്ങളിൽ വൈകുന്നേരം അധികസമയം കണ്ടെത്തി ക്ളാസ്സുകൾ നൽകി വരുന്നു.

ശ്രദ്ധ

പഠനത്തിൽ വെല്ലുവിളി നേരിടുന്നവർക്കായി ഏർപ്പെടുത്തിയ പദ്ധതി സ്കൂളിലും നടപ്പിലാക്കിയിരുന്നു.കൺവീനർ ദിവ്യ ടീച്ചർ ആയിരുന്നു.

വിദ്യാജ്യോതി

  • ജില്ലാപഞ്ചായത്ത് കുഞ്ഞുങ്ങളെ കൂടുതൽ മികവിലേയ്ക് കൂടുതൽ വിജയത്തിലേയ്ക് എത്തിക്കാനായി നടപ്പിലാക്കിയ ഈ പദ്ധതി നടപ്പിലായ വർഷം മുതൽ ഈ സ്കൂളിൽ സമയബന്ധിതമായും ഊർജ്ജസ്വലമായും നടന്നുവരുന്നു.
  • ക്യു.ഐ.പി എന്ന പേരിലറിയപ്പെട്ടിരുന്ന പദ്ധതി എസ്.എസ്.എൽ.സിയിലെ മികച്ച വിജയം ലക്ഷ്യം വച്ചുള്ളതായിരുന്നു.ഇതാണ് പിന്നീട് വിദ്യാജ്യോതിയായി മാറിയത്.
  • ക്യു.ഐ.പിയുടെ കൺവീനർ വിജയകുമാരി ടീച്ചറാ[1]യിരുന്നു.
  • തുടർന്ന് ലിസിടീച്ചർ വിദ്യാജ്യോതി കൺവീനർ സ്ഥാനം ഏറ്റെടുത്തു.
  • ഇപ്പോൾ സന്ധ്യ ടീച്ചറിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിസന്ധിക്കിടയിലും ക്ലാസുകൾ ആസൂത്രണം ചെയ്ത് നടത്തി വരുന്നു.

വിദ്യാജ്യോതി 2019-2020

വിദ്യാജ്യോതി വിഷയാധ്യാപക പരിശീലനം-സെപ്റ്റംബർ 2019 പങ്കാളിത്ത റിപ്പോർട്ട്

വിദ്യാജ്യോതി അധ്യാപകർക്കുള്ള പരിശീലന ക്ലാസിനെ കുറിച്ച് അറിയിക്കാനായി വിളിച്ച യോഗത്തിൽ HM വസന്തകുമാരി ടീച്ചർ ക്ലാസിൽ പങ്കെടുത്ത് വിശദാംശങ്ങൾ മറ്റുള്ളവരുമായി പങ്കു വയ്ക്കണമെന്നും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധ്യാപകരെ ഓർമിപ്പിക്കുകയും ക്ലാസുകളുടെ വിശദാംശങ്ങൾ നൽകാൻ കൺവീനർ ലിസി ടീച്ചറെ ഏർപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇംഗ്ലീഷ്,സയൻസ്,സാമൂഹ്യശാസ്ത്രം,കണക്ക് അധ്യാപകർ സെപ്റ്റംബർ 26,27,28 തീയതികളിൽ നടന്ന പരിശീലന ക്ലാസിൽ പങ്കെടുക്കുകയും ചെയ്തു

എല്ലാ വിദ്യാജ്യോതി അധ്യാപകരും ക്ലാസ് 9.30-ന് ആരംഭിച്ച് 4.30 ഓടെ അവസാനിപ്പിച്ചുവെന്നും ക്ലാസുകൾ വളരെ ഉപകാരപ്രദമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. മാത്രമല്ല പൊതുവായി എല്ലാ ക്ലാസിലും HM മീറ്റിംഗിലെ വിഷയങ്ങളും കൺവീനർ മീറ്റിഗിലെ വിവരങ്ങളും ചോദിച്ചുവെന്നും അവ സ്കൂളിൽ പറഞ്ഞതു പോലെ വിശദമാക്കിയെന്നും പറഞ്ഞു. അതിനുശേഷം 2018-ലെ മാർക്ക് അനാലിസിസ് നടത്തിയെന്നും സ്കൂളിൽ ചെയ്ത അനാലിസിസിൽ നിന്നും ചെറിയ വ്യത്യാസങ്ങൾ തിരിച്ചറിയാനായിയെന്നും കെമിസ്ട്രി ടീച്ചർ അഭിപ്രായപ്പെട്ടു. ലഭിച്ച അനാലിസിസിൽ നിന്നും സ്കൂളിൽ എല്ലാ വിഭാഗം കുട്ടികൾക്കും അവർക്ക് കൂടുതൽ ഗ്രേ‍ഡ് ലഭിക്കത്തക്ക വിധത്തിൽ ക്ലാസ് ക്രമീകരിക്കണമെന്ന തിരിച്ചറിവു ലഭിച്ചുവെന്നും അധ്യാപകർ പറഞ്ഞു.കൂടുതൽ മെച്ചപ്പെട്ട ഗ്രേഡിലേക്ക് കുട്ടികളെ എത്തിക്കണമെന്നും 100% വിജയം കൈവരിക്കണമെന്നും പരമാവധി ഗ്രേഡിലേക്ക് കുട്ടികളെ എത്തിക്കണമെന്നുമുള്ള ആശയം എല്ലാ അധ്യാപകരും തിരിച്ചറിഞ്ഞു.

തുടർന്ന് ഓണപരീക്ഷാമാർക്ക് അനാലിസിസ് നടത്തിയത് ചർച്ച ചെയ്തു.സ്കൂളിലെ ആകെ കുട്ടികളുടെ എണ്ണം,മീഡിയം തിരിച്ചുള്ളത്,ആൺ,പെൺ എണ്ണം ഇവയും രേഖപ്പെടുത്തി.

ജൂൺ തീയതി ഉച്ചയ്ക്ക് 12.45-ന് ലൈബ്രറിയിൽ വച്ച് വിദ്യാജ്യോതി ക്ലാസുകളുടെ ആവശ്യത്തിലേയ്ക്കായി ഒരു ഔദ്യോഗിക മീറ്റിംഗ് നടന്നു.HM

അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ലാസ് ടെസ്റ്റിന്റെ തീയതിയും വിഷയവും ചർച്ച ചെയ്തു. ജൂൺ7 മുതൽ 12വരെ ക്ലാസ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചു.ക്ലാസ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ കണ്ടെത്താനും തീരുമാനിച്ചു.

ജൂൺ 17 തീയതി ഉച്ചയ്ക്ക് ന് സയൻസ് ലാബിൽ‍ വച്ച് വിദ്യാജ്യോതി ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെയും രക്ഷകർത്താക്കളുടെയും മീറ്റിംഗ് നടന്നു.എച്ച്.എം അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ലാസുകളുടെ ആവശ്യകതയും പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തി.ക്ലാസുകൾ രാവിലെ 8.45മുതൽ 9.25വരെയും വൈകിട്ട് 3.30മുതൽ 4.30വരെയും ആയിരിക്കുമെന്നറിയിച്ചു. നൽകി. ടൈംടേബിൾ അതാത് അധ്യാപകരെ നേരിട്ടും വാട്ട്സാപ്പ് വഴിയും ചുവരിൽ ഒട്ടിച്ചും അറിയിച്ചു.

ജൂലൈ മാസം‍ 3 തീയതി യു പി ക്ലാസിൽ വച്ച് വിദ്യാജ്യോതി ക്ലാസുകളുടെ മീറ്റിംഗ് നടന്നു.ജൂൺ മാസത്തിലെ പ്രവർത്തനം വിലയിരുത്തി.പല കുട്ടികളും ക്ലാസിൽ അലക്ഷ്യമായി പങ്കെടുക്കുന്നുവെന്ന് പറഞ്ഞതിനാൽ അവരെ സഹായത്തോടെ പി.ടി.എ പഠിപ്പിക്കാൻ തീരുമാനിച്ചു. ചില കുട്ടികൾ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന സംശയം കാരണം PTAകാർ നേരിട്ട് വീടു സന്ദർശനം നടത്തി ചുറ്റുപാടുകൾ വിലയിരുത്തി. സ്ഥിരം വരാത്ത കുട്ടികളുടെ ചുറ്റുപാടുകൾ മോശമാണെന്ന് കണ്ടെത്തി, അവർക്ക് വേണ്ട കൗൺസിലിംഗ് നൽകാൻ തീരുമാനിച്ചു.പല കുട്ടികളും പല വിഷയങ്ങളിൽ മെച്ചപ്പെട്ടതായി കണ്ടെത്തി.ഓരോ അധ്യാപകരും തങ്ങളുടെ വിഷയത്തിൽ മോശമായി നിൽക്കുന്നവരെ കണ്ടത്തി അവരെ മെച്ചപ്പെട്ട ഗ്രേഡിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടു.ക്ലാസ് ടെസ്റ്റിന്റെ തീയതിയും വിഷയവും ചർച്ച ചെയ്തു.

ആഗസ്റ്റ്മാസം 26 നടന്ന കൺവീനർമാരുടെ യോഗത്തിലെ നിർദേശങ്ങൾ കൺവീനർ ലിസി ടീച്ചർ അറിയിച്ചു.

*ഗ്രേഡ് അവലോകനം- മെച്ചപ്പെടുത്തൽ കാരെ മികച്ച ഗ്രേഡിൽ എത്തിക്കണം.PTA വിളിക്കണം.മികവ് ആദ്യം പറയണം

*ഓണപരീക്ഷ വിഷയാധിഷ്ഠിത വിശകലനം വേണം. PTAവിളിക്കണം അതിന്റെ രേഖ വേണം.

*രക്ഷകർത്യപിന്തുണ ഉറപ്പു വരുത്തണം.

*അയൽപക്ക അധ്യാപക സഹായം ആർജിക്കണം.

*വിഷയബന്ധിതപരിശീലനത്തിനായി ശനിയാഴ്ച്ച ക്യാമ്പുകൾ സംഘടിപ്പിക്കണം.

*ഒരു അധ്യാപകൻ അഞ്ചുകുട്ടികളുടെ മെന്റർ ആകണം.

*മനശാസ്ത്ര പരിഗണന നൽകണം.

*ഹാജരാകത്തവരെ ജില്ലാപഞ്ചായത്തിന്റെ ഡിവിഷൻ മെമ്പറെ അറിയിക്കണം.

*പഠനാശയങ്ങൾ ഉൾപ്പെടുത്തി ടൈംടേബിൾ പുനക്രമീകരിക്കുക.

*ഡിജിറ്റൽ ടെസ്റ്റ് ഉറപ്പു വരുത്തുക.

*A+ലേക്ക് എത്തിക്കാനുള്ള ക്ലാസ് ക്രമീകരിക്കണം.

എസ്.എസ്.എൽ.സി യ്ക്ക് നൂറുമേനി വിജയം

  • സാധാരണക്കാരന്റെ മക്കൾ പഠിക്കുന്ന സ്കൂളിൽ നൂറുമേനി വിജയം വരിക്കാനുള്ള കൃത്യമായ ആസൂത്രണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
  • ഈ വർഷം 41 ഫുൾ എ പ്ലസാണ് ലഭിച്ചത്.ജില്ലാ പഞ്ചായത്തിന്റെ മികച്ച സ്കൂളെന്ന സ്ഥാനം ലഭിച്ചു.
  • എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കുട്ടികളെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആദരിച്ചു.

അവലംബം

  1. സ്കൂളിന്റെ വളർച്ചയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച വീരണകാവിന്റെ പ്രിയ അധ്യാപിക. എസ്.എസ്.എൽ.സി വിജയത്തിനും അച്ചടക്കപരിപാലനത്തിനും ചുക്കാൻപിടിച്ച മനുഷ്യസ്നേഹിയായ അധ്യാപിക.