"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഗണിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 9: വരി 9:

=== ജ്യാമിതീയ റോക്കറ്റ് ===
=== ജ്യാമിതീയ റോക്കറ്റ് ===
ദേശീയ ഗണിത ശാസ്ത്ര ദിനത്തിൽ ഭീമൻ ജ്യാമിതീയ റോക്കറ്റ് വിക്ഷേപിച്ച് ഒളകര ജി.എൽ.പി.സ്കൂൾ. ജ്യാമിതീയ രൂപങ്ങളായ വൃത്ത സ്തംഭം, ത്രികോണസ്തംഭം, ചതുര സ്തംഭം, സമചതുര സ്തംഭം തുടങ്ങിയവ ചേർത്തു വെച്ചാണ്  നമ്പർ 1729 റോക്കറ്റിൻ്റെ നിർമ്മിതി. ആധുനിക ഭാരതത്തിലെ പ്രശസ്ത ഗണിത ശാസത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ അയ്യങ്കാറിൻ്റെ ജൻമദിനമാണ് ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നത്. പരിപാടിയിൽ ഗണിത ശാസ്ത്ര ഉപകരണങ്ങളുടെ പ്രദർശനം,ക്വിസ് മത്സരം എന്നിവ നടന്നു. കുഞ്ഞു പ്രായത്തിൽ കുട്ടികൾക്ക് ഗണിത രൂപങ്ങൾ പരിചയപ്പെടുന്നതിനൊപ്പം ഗണിത ആശയങ്ങൾ  സ്വായത്തമാക്കുക എന്നതു കൂടിയാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. റോക്കറ്റിൻ്റെ നിർമ്മിതി കുട്ടികൾക്ക് നവ്യാനുഭവമൊരുക്കി. സ്കൂളിലെ ഗണിത ശാസ്ത്ര ക്ലബ്ബായ ഗൂഗോൾ ആണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ഹെഡ്മാസ്റ്റർ ശശികുമാർ മാസ്റ്റർ ഗണിത ശാസ്ത്ര ദിന സന്ദേശം നൽകി.
{| class="wikitable"
{| class="wikitable"
|+
|+

06:05, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിത ശാസത്ര പഠനം ലളിതമാക്കുന്നതിനും, കുഞ്ഞുങ്ങളിൽ യുക്തിചിന്ത വളർത്തുന്നതിനും വേണ്ടി ഒളകര ഗവ:എൽ.പി സ്കൂളിൽ വിവിധ പരിപാടികളാണ് ഗണിത ശാസ്ത്ര ക്ലബ്ബായ ഗൂഗോളിൻ്റെ ആഭിമുഖ്യത്തിൽ ഓരോ വർഷവും ആവിഷ്ക്കരിച്ച് നടപ്പാക്കാറുള്ളത്. കോവിഡ് മഹാമാരിയിൽ ലോകവും നാടും നഗരവും അകപ്പെട്ട ഈ ഇരുണ്ട കാലത്ത് പഠനപ്രവർത്തനത്തിലൂടെ കുട്ടികളെ ഗണിത ശാസ്ത്രത്തിൽ പ്രോജ്ജ്വലിപ്പിക്കാനാവുന്നില്ല എന്നത് ഏറെ സങ്കടപ്പെടുത്തുന്നു.

സ്കൂൾ പ്രവർത്തനക്ഷമമായതിനു ശേഷം പ്രധാന പരിപാടിയായി പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ്റെ ജൻമദിനമായ ഡിസംബർ 22 ന് ജ്യാമിതീയ റോക്കറ്റിൻ്റെ നിർമ്മിതി കുട്ടികൾക്ക് ജ്യാമിതീയ രൂപങ്ങളായ ത്രികോണ സ്തൂപിക, വൃത്ത സ്തൂപിക, ചതുര സ്തൂപിക, സമചതുര സ്തൂപിക എന്നിവ നേരറിൻ്റെ ദൃശ്യവിരുന്നൊരുക്കി. ഗണിത ശാസ്ത്ര ക്വിസ്സ്, ഗണിത ശാസ്ത്ര പുസ്തകങ്ങളുടെ പ്രദർശനം, ഗണിത കിറ്റ് പ്രദർശനം എന്നിവ കുഞ്ഞുങ്ങൾക്ക് നവ്യാനുഭവം പകർന്നു.

മാറുന്ന കാലത്തിനൊപ്പം  യുക്തി ചിന്തയുടെ പുത്തനറിവുകൾ നാമ്പിടുന്ന കുഞ്ഞു കുരുന്നുകളെ സൃഷ്ടിക്കുക എന്നതാണ് ഗൂഗോളിൻ്റെ  പ്രവർത്തനത്തിലൂടെ ഉന്നം വെയ്ക്കുന്നത്.

2021-22

ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ലിസ്റ്റ് ഒരോ ക്ലാസ്സിൽ നിന്നും പരീക്ഷ നടത്തി തയ്യാറാക്കി. ഗണിത കോർണർ രൂപീകരിച്ചു. ജ്യാമിതീയ രൂപങ്ങൾ, ബി.എം.ഐ കണ്ടെത്തൽ തുടങ്ങിയ  പരിശീലനങ്ങൾ നൽകി വിദ്യാർത്ഥികള ഗണിതത്തിലേക്ക് ആകർഷിച്ചു. ജ്യാമിതീയ റോക്കറ്റ് നിർമാണം ഇക്കാലയളവിലെ പ്രധാന പ്രവർത്തനമായിരുന്നു.

ജ്യാമിതീയ റോക്കറ്റ്

ദേശീയ ഗണിത ശാസ്ത്ര ദിനത്തിൽ ഭീമൻ ജ്യാമിതീയ റോക്കറ്റ് വിക്ഷേപിച്ച് ഒളകര ജി.എൽ.പി.സ്കൂൾ. ജ്യാമിതീയ രൂപങ്ങളായ വൃത്ത സ്തംഭം, ത്രികോണസ്തംഭം, ചതുര സ്തംഭം, സമചതുര സ്തംഭം തുടങ്ങിയവ ചേർത്തു വെച്ചാണ്  നമ്പർ 1729 റോക്കറ്റിൻ്റെ നിർമ്മിതി. ആധുനിക ഭാരതത്തിലെ പ്രശസ്ത ഗണിത ശാസത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ അയ്യങ്കാറിൻ്റെ ജൻമദിനമാണ് ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നത്. പരിപാടിയിൽ ഗണിത ശാസ്ത്ര ഉപകരണങ്ങളുടെ പ്രദർശനം,ക്വിസ് മത്സരം എന്നിവ നടന്നു. കുഞ്ഞു പ്രായത്തിൽ കുട്ടികൾക്ക് ഗണിത രൂപങ്ങൾ പരിചയപ്പെടുന്നതിനൊപ്പം ഗണിത ആശയങ്ങൾ  സ്വായത്തമാക്കുക എന്നതു കൂടിയാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. റോക്കറ്റിൻ്റെ നിർമ്മിതി കുട്ടികൾക്ക് നവ്യാനുഭവമൊരുക്കി. സ്കൂളിലെ ഗണിത ശാസ്ത്ര ക്ലബ്ബായ ഗൂഗോൾ ആണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ഹെഡ്മാസ്റ്റർ ശശികുമാർ മാസ്റ്റർ ഗണിത ശാസ്ത്ര ദിന സന്ദേശം നൽകി.

2019-20

ഗണിത വീട് നമ്പർ 1729