"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30: വരി 30:
!style="background-color:#CEE0F2;" |പുസ്തകാസ്വാദനം
!style="background-color:#CEE0F2;" |പുസ്തകാസ്വാദനം

====തക്ഷൻ കുന്ന് സ്വരൂപം,നോവൽ - യു കെ കുമാരൻ====

കവിതാ ജോൺ (അധ്യാപിക)

ഒരെഴുത്തുകാരൻ ഗ്രാമീണപശ്ചാത്തലമുള്ള തന്റെ ദേശത്തെ വാക്കുകളിൽ ഭാവനയാൽ, ആവാഹിച്ചെടുക്കുന്നതിന്റെ സമ്മോഹനമായ അനുഭവമാണ് യു.കെ. കുമാരന്റെ 'തക്ഷൻകുന്ന് സ്വരൂപം'.

വടക്കേ മലബാറിൽ പയ്യോളിക്കടുത്തുള്ള തച്ചൻകുന്ന് (തക്ഷൻകുന്ന്) എന്ന ഗ്രാമത്തിന്റെ ഇതിഹാസമാണ് ഈ നോവൽ. തച്ചൻകുന്നിന് പുറമേ മേലടി, പള്ളിക്കര, കീഴൂർ, തുറയൂർ, മണിയൂർ തുടങ്ങിയ സമീപ ഊരുകളുടെ ഹൃദയരാഗങ്ങളും യു.കെ. കേൾപ്പിക്കുന്നു.
ദേശത്തെ എഴുതിയ നോവലുകളൊക്കെയും മലയാളികൾക്ക് പ്രിയപ്പെട്ടവയാണ്. എസ്.കെ.യുടെ 'ഒരു ദേശത്തിന്റെ കഥ', ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും', ചെറുകാടിന്റെ 'മുത്തശ്ശി', എം.ടി.യുടെ 'അസുരവിത്ത്', ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം', പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ 'സ്മാരകശിലകൾ', എം. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ'... തുടങ്ങിയവ ഉദാഹരണങ്ങളായുണ്ട്. ഇവയുടെ അഭിജാതശ്രേണിയിൽ ഇടംനേടാൻ അർഹതയുള്ള രചനയാണ് 'തക്ഷൻകുന്ന് സ്വരൂപം'.
അക്ഷരജ്ഞാനമില്ലാത്ത രാമർ എന്ന കഥാപാത്രത്തിലൂടെയാണ്, അയാളുടെ ഓർമകളിലൂടെയാണ്, അനുഭവങ്ങളിലൂടെയാണ് 'തക്ഷൻകുന്നി'ലെ അനന്ത വൈചിത്രമാർന്ന ജീവിതമുഹൂർത്തങ്ങളുടെ ഘോഷയാത്ര യു.കെ. കുമാരൻ ഒരുക്കുന്നത്. രാമറിന് അക്ഷരം ഓതിക്കൊടുക്കുന്നത് ഭാര്യ കല്യാണിയാണ്. ഏകാകിയും ലജ്ജാലുവുമായ അയാളെ ഒരാണാക്കി മാറ്റുന്നതും കല്യാണിതന്നെ.

കല്യാണിയെപ്പോലെ സ്വത്വബലമുള്ള മറ്റൊരു കഥാപാത്രംകൂടിയുണ്ട്: ചായക്കട നടത്തുന്ന മാതാമ്മ. നാട്ടുകാർക്ക് സ്വാദിഷ്ടമായ ഭക്ഷണം വെച്ചുവിളമ്പി സ്വരുക്കൂട്ടിയ ചെറിയ തുക സമാഹരിച്ച്, വാഹനങ്ങളൊന്നും ഓടാത്ത ഗ്രാമപാതയിലൂടെ ആദ്യമായി, സ്വന്തമായൊരു ബസ് വാങ്ങി ഓടിക്കാൻ തയ്യാറായ ധീരയാണ് മാതാമ്മ! തക്ഷൻകുന്നിൽ ആദ്യമായി ബ്ലൗസ് ധരിച്ചതും അവർതന്നെ. സമ്പന്നയല്ല, സാക്ഷരയല്ലഎങ്കിലും ചങ്കൂറ്റമുള്ള സ്ത്രീ. അവകാശവാദങ്ങളില്ലാതെ, ഈ എഴുത്തുകാരൻ സ്ത്രീ ശാക്തീകരണത്തിന്റെ പതാകാവാഹകരായി മാതാമ്മയെയും കല്യാണിയെയും മെനഞ്ഞെടുത്തിരിക്കുന്നു.
മഹാത്മാഗാന്ധിയും 'കേരളഗാന്ധി'യായ കെ. കേളപ്പനും ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കേളപ്പനെ പ്രണയിക്കുന്ന അനുരാഗിണിയായ മെറ്റിൽഡ എന്ന അധ്യാപികയെയും യു.കെ. കുമാരൻ കാണാതെ പോവുന്നില്ല. പി. കൃഷ്ണപിള്ള, എ.കെ.ജി., അബ്ദുറഹിമാൻ സാഹിബ്, മൊയ്തുമൗലവി തുടങ്ങിയ മഹാത്മാക്കളായ അനേകം മനുഷ്യരും നോവലിൽ ഇടംതേടുന്നു.

ദേശത്തിന്റെ മണ്ണും മനസ്സും അക്ഷരങ്ങളിൽ പുനരവതരിക്കുമ്പോൾ, ചെരുപ്പുകുത്തി, ടെയ്ലർ, കല്ലുവെട്ടുകാരൻ, തെങ്ങുകയറ്റക്കാരൻ, ചാണകവില്പനക്കാരൻ, കുതിരക്കാരൻ, പട്ടാളക്കാരൻ, വക്കീൽഗുമസ്തൻ, ഡോക്ടർ, രാഷ്ട്രീയക്കാരൻ... തുടങ്ങി വലിയവരെന്നും ചെറിയവരെന്നുമുള്ള ഭേദചിന്തകളില്ലാതെ, ഓരോ മനുഷ്യനും അവന്റേതായ ജീവിതവും ജീവചരിത്രവുമുണ്ടെന്ന് എല്ലാ വലിയ സൃഷ്ടികളുമെന്നപോലെ ഈ നോവലും സാക്ഷ്യപ്പെടുത്തുകയാണ്.
====ആരാച്ചാർ - കെ.ആർ മീര====
====ആരാച്ചാർ - കെ.ആർ മീര====

അക്ഷരബിജു,  8 സി

അക്ഷരബിജു,  8 സി

വരി 42: വരി 53:
മരണത്തിന്റെ തൊട്ടുമുമ്പിൽ  നിൽകുമ്പോൽപോലും തന്നെ തൂക്കിക്കോലാൻ വരുന്ന ആരാച്ചാരോട് പ്രണയം തോന്നുന്ന ഗതിന്ദ്രനാഥിനെയാണ് ഈ നോവലിന്റെ അവസാന ഭാഗത്ത് കാണാൻ കഴിന്നത്. തന്റെ അനുജനെ വിവാഹം കഴിക്കാനും അന്ത്യാഭിലക്ഷമായി തനിക്കൊരു കഥ പറഞ്ഞ് തരണമെന്നും ചേതനയോട് യഥിന്ദ്രനാഥ് ആവശ്യപെടുന്ന ഭാഗമാണ് ഏറ്റവുമധികം വായനക്കാരെ സ്പർശിക്കുന്നത്.

ഒരുപാട് മാനസിക സംഘർഷങ്ങൾക്കൊടുവിൽ ചേതന ഒരു മടിയും കൂടാതെ പിഴവുകൾ സംഭവിക്കാതെ തുക്കികൊല്ലുകയും അങ്ങനെ ചരിത്രത്തിലാദ്യമായി ഒരു വനിത ആരാച്ചാർ ആവുകയും ചെയ്യുന്നതാണ് ഈ നോവലിന്റെ ഏറ്റവും വലിയ ആകർഷണം.യഥീന്ദ്രനാഥ്‌ ബാനർജീയുടെ അന്ത്യ നിമിഷങ്ങളെ പുനരാവിഷ്കരിക്കാൻ ചേതനയെ ചാനലിലേക്ക് സഞ്ജീവ് മിത്ര ക്ഷണിക്കുന്നു. അവിടെ വച്ച് നഷ്ടപ്രണയത്തിന്റെ പ്രതികാരം എന്നപോലെ ചേതന സഞ്ചിവ് മിത്രയുടെ കഴുത്തിൽ കുരുക്കിടുകയും ചെയ്യുന്നു. ഈ നിമിഷം ചേതന പറയുന്നു "ഈ ലോകം എനിക്ക് ഞാൻ തിരിച്ചുകൊടുത്തു "എന്നാണ്.19-ാം അധ്യായം അവസാനിക്കുന്നത് ഇങ്ങനെയാണ്."ഞാൻ ചേതന ഗൃദ്ധമാലിക് ഭാരതത്തിന്റെയും മുഴുവൻ ലോകത്തിന്റെ  സ്വാതന്ത്ര്യത്തിന്റെയും സ്വാഭിമാനത്തിന്റെയും പ്രതീകം എന്നാണ്".

ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെ ഒരു യുഗത്തിന്റെ കഥകൂടിയാണ് കഥാകാരി ആരാച്ചാർ എന്ന നോവലിലൂടെ വായനക്കാർക്ക് മുമ്പിൽ ആനാവരണം ചെയ്തിരിക്കുന്നത് .
ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെ ഒരു യുഗത്തിന്റെ കഥകൂടിയാണ് കഥാകാരി ആരാച്ചാർ എന്ന നോവലിലൂടെ വായനക്കാർക്ക് മുമ്പിൽ ആനാവരണം ചെയ്തിരിക്കുന്നത് .

===വായനക്കുറിപ്പുകൾ===
===വായനക്കുറിപ്പുകൾ===
കുട്ടികളുടെ, ലോക് ഡൗൺ വായനക്കുറിപ്പുകൾ ചേർത്ത് വായനപ്പതിപ്പ് തയ്യാറാക്കി. അവയുടെ പ്രസിദ്ധീകരണ പ്രവർത്തനങ്ങൾ തുടരുന്നു.
കുട്ടികളുടെ, ലോക് ഡൗൺ വായനക്കുറിപ്പുകൾ ചേർത്ത് വായനപ്പതിപ്പ് തയ്യാറാക്കി. അവയുടെ പ്രസിദ്ധീകരണ പ്രവർത്തനങ്ങൾ തുടരുന്നു.
9,134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1649742" എന്ന താളിൽനിന്ന് ശേഖരിച്ചത്