"എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എച്ച്.എം.വൈ.എച്ച്.എസ്.കൊട്ടുവള്ളിക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന താൾ എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
||
(വ്യത്യാസം ഇല്ല)
|
17:09, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
വിദ്യാർഥികളിൽ സാമൂഹ്യശാസ്ത്ര അവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ സാമൂഹിക ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ വിജ്ഞാന വർദ്ധനവി നോടൊപ്പം അന്വേഷണത്വരയും, ഗവേഷണ ബുദ്ധിയും, സാമൂഹ്യ അവബോധവും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജിച്ച അറിവു കൾ സമൂഹത്തിന് ഉതകുന്ന രീതിയിൽ പ്രായോഗികമാക്കുക, തൻറെ ചുറ്റുപാടിനെ കുറിച്ച് അറിവ് നേടുക എന്നീ ലക്ഷ്യത്തോടെ അയൽസഭാ സന്ദർശനം, മോക്ക്പാർലമെൻറ്, സ്ക്കുൾ പാർലമെൻറ് തിരഞ്ഞെടുപ്പ്, ഗ്രാമസഭാ സന്ദർശനം, വിവിധ സർവ്വേകൾ എന്നിവയിലൂടെ ക്ലബ് പ്രവർത്തനം ഊർജ്ജിതമാക്കുന്നു. കുട്ടികളിൽ ചരിത്രാവബോധം സൃഷ്ടിക്കുന്നതിന് ചരിത്ര പ്രദർശനം ക്ലബിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.
ജൂൺ 5 പരിസ്ഥിതി ദിന വുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികൾ ക്ക് മനസിലാക്കി കൊടുക്കുന്നതിനു വേണ്ടി ഉപന്യാസ മത്സരം നടത്തി. ക്വിസ് മത്സരം നടത്തി. ഓരോ കുട്ടിയും വീടുകളിൽ വൃക്ഷ തൈ നടാനും ആവശ്യപ്പെട്ടു.
ജൂലൈ 11 ലോകജനസംഖ്യ ദിനം. ക്വിസ് നടത്തി
ഓഗസ്റ്റ് 6, ഓഗസ്റ്റ് 9 ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച യുദ്ധവിരുദ്ധ പോസ്റ്റർ തയാറാക്കി ഇടാൻ പറഞ്ഞു.സടാ ക്കോ കൊക്കുകൾ ഉണ്ടാക്കൽ, പ്രസംഗം എന്നിവ നടത്തി.
ഓഗസ്റ്റ് 15 സ്വതന്ത്ര ദിനത്തിൽ കുട്ടികൾ പ്രസംഗം, പോസ്റർ നിർമ്മാണം, ചർക്ക നിർമാണം, കവിത ആലാപനം എന്നിവ നടത്തി.
ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനത്തിൽ കുട്ടികൾ വീടും പറമ്പും വൃത്തി യാക്കി വീഡിയോ അയച്ചു തന്നു. പരിസരം വൃത്തി യാക്കി വെക്കേണ്ടതിന്റെ ആവശ്യം സന്ദേശം ഇതിലൂടെ കുട്ടികൾ ക്ക് മനസിലായി. പ്രസംഗം, കവിത, ക്വിസ് എന്നിവ നട…