"എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എച്ച്.എം.വൈ.എച്ച്.എസ്.കൊട്ടുവള്ളിക്കാട്/ചരിത്രം എന്ന താൾ എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
(വ്യത്യാസം ഇല്ല)
|
17:09, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വടക്കേക്കര പഞ്ചായത്തിലെ കൊട്ടുവള്ളിക്കാട് എന്ന ഗ്രാമത്തിലാണ് ഞങ്ങളുടെ വിദ്യാലയം.ഹിന്ദുമതയോഗക്ഷേമസഭാപരിധിയിലെ അംഗങ്ങളുടെ കൂട്ടായ പ്രവർത്തനഫലമായി 1966 -ൽ ഒരു യു. പി .സ്കൂളായി ഈ സ്ഥാപനം നിലവിൽ വന്നു . ആരംഭത്തിൽ 108 കുട്ടികളും ഹെഡ്മാസ്റ്റർ ശ്രീ എം രാമകൃഷ്ണൻ മാസ്റ്റർ അടക്കം 3 അധ്യാപകരും ഒരു അനധ്യാപകനുമടക്കം പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം നടത്തിയത് അന്നത്തെ മാനേജരായിരുന്ന ശ്രീ .പി ഭാസ്കരൻ അവർകൾ ആയിരുന്നു .
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു ജനവിഭാഗത്തിന്റെ കീഴിലുള്ള ഈ സ്കൂൾ കേരളത്തിലെ സാമൂഹ്യപരിഷ്കർത്താവായ സഹോദരൻ അയ്യപ്പനാണ് ഉദ്‌ഘാടനം നിർവഹിച്ചത് .1968 -69 ൽ ഈ വിദ്യാലയം പൂർണ യു പി സ്കൂളായിത്തീരുകയും പിന്നീട് ശ്രീ എം ഇ രാമകൃഷ്ണൻ മാസ്റ്റർ (1968 -84 ) ചാർജെടുക്കുകയും ചെയ്തു . സ്തുത്യർഹമായ പ്രവർത്തനവും പുരോഗതിയും കാഴ്ച വെച്ച ഈ സ്ഥാപനത്തെ അതിന്റെ നേതൃത്വം വഹിക്കുന്ന എച്ഛ് .എം വൈ സഭയുടെ കൂട്ടായ പ്രവർത്തനഫലമായി 1984 ഒക്ടോബര് മാസം ഒരു ഹൈ സ്കൂളായി ഉയർത്തുവാൻ ഗവൺമെന്റിൽ നിന്നും അനുമതി ലഭിക്കുകയുണ്ടായി.
ശ്രീ .ദേവദാസൻ മാസ്റ്റർ ഇൻ ചാർജായി പ്രവർത്തനമാരംഭിച്ചു . 26 കുട്ടികൾ മാത്രമേ ഹൈ സ്കൂൾ വിഭാഗത്തിൽ ഉണ്ടായിരുന്നുളളു . ഹൈ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 02 -03 -1985 ൽ ചെട്ടിക്കാട് പള്ളി വികാരി റവ. ഫാദർ ഡൊമിനിക് ചിറയത്ത് ആണ് നിർവഹിച്ചിട്ടുള്ളത്. അതോടൊപ്പം ഹൈ സ്കൂളിന്റെ ഉദ്‌ഘാടനം കേരള സർവകലാശാല സിൻഡിക്കറ്റ് മെമ്പർ ശ്രീ ബാബു വർഗീസ് അവർകൾ നിർവ്വഹിക്കുകയുണ്ടായി. 1987 ൽ ശ്രീ കെ കെ പ്രേമചന്ദ്രൻ ഹെഡ്മാസ്റ്റർ ആയി നയിക്കപ്പെട്ട ഈ സ്കൂളിലെ എസ് എസ് എൽ സി ആദ്യ ബാച്ച് പരീക്ഷ എഴുതിയപ്പോൾ വിജയം 36 % ആയിരുന്നുവെങ്കിൽ ഇന്നത് 100 % വരെ എത്തിനിൽക്കുന്നു.