"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/ദാനമായി കിട്ടിയ ദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

20:06, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഭൂമിയുടെ മക്കൾക്ക് ദാനമായി കിട്ടിയ ദിനങ്ങൾ

ചെയ്തതിനുള്ള കൂലിയാണിന്നീ
ദിനങ്ങൾ എണ്ണി കഴിയുന്നത്.....
മണ്ണിനോടു ചെയ്ത പാപങ്ങൾക്ക്
അവർ എണ്ണിയെണ്ണി പകരം ചോദി-
ക്കുന്നത് കണ്ടു കേട്ട് മടുത്ത് ലോകം

നാടെന്നും നഗരമെന്നും രാജ്യമെന്നും
അറിയാതെ ജീവനുകളുടെ നാശം
വിതയ്ക്കാനായി വന്ന മഹാരോഗം
മനുഷ്യനെ ഓർമ്മിപ്പിക്കുന്നു
ചെയ്തതിനുള്ള കൂലിയാണിന്നീ നാ
ദിനങ്ങൾ എണ്ണി കഴിയുന്നത്

വീശിയടിക്കുന്ന കാറ്റ് പോലെ
ഓളമിടുന്ന തിരകൾ പോലെ
പെറ്റുപെരുകുന്നു കോവിഡ് കീടാണു
ഭൂമിയുടെ പാദം മുതൽ മുടി വരെ

നാം ബലികൊടുത്തായിരം ജീവനുകൾ
ഇനിയുമേറെ പൊലിയാൻ കാത്തിടുന്നു

വീടിനുമുന്നിലെ ലക്ഷ്മണരേഖ
കടക്കുവാനാകാതെ നാം വിങ്ങുന്ന
ഈ നേരം അറിയാതെ മണ്ണിലേക്ക്
പല നാളിലെ പോലെ അലിയാൻ തുടങ്ങുന്നു....
അറിയുന്നു മണ്ണിനെ..... പങ്കിടുന്നു
.....നന മണ്ണിൻ ഗന്ധമുള്ള
സ്മരണകൾ

കൊറോണയെന്നും കോവിഡെന്നും
ചെല്ലപ്പേരിട്ട് വിളിക്കുന്ന വിപത്തി-
ന്റെ ലക്ഷ്യനുമൊന്നുതന്നെ
മാനവരാശിയുടെ നാശം...

പോരാടും നാം അതിജീവിക്കും നാം
തെർമോകോൾപോൽ ഉലയുന്ന
വിപത്തിനെ

മലയാളിയാണ് നാം
ഇന്ത്യനാണ് നാം
മനുഷ്യനാണ് നാം

എങ്കിലും ലോകം അടച്ചു വീട്ടിനുള്ളി-
ലാണെല്ലാവരുമെന്നറിയാതെ
കഴിയുന്ന മിണ്ടാപ്രാണികളെ.....
ഭൂമിയുടെ മക്കളെ...... സഹോദര-
ങ്ങളെ...... നിങ്ങളറിയാതെ
നിങ്ങളും നമ്മൾക്കായി.......
പുതിയൊരു തുടക്കത്തിനായി
പോരാടുകയാണ് ........
തിരിച്ചുപിടിക്കും ഉണർവോടെ....
ഊർജ്ജത്തോടെ...
പഴയ.....പുതിയ...... പ്രകൃതിയെ ...

പഴമയുടെ ഗന്ധമുള്ള നാടിനെ......
ഇനിയുള്ള ദിനങ്ങൾ ലോക്ക്ഡൗൺ
അല്ല .......അമ്മയെ ചേർത്തുപിടി-
ക്കാനെടുക്കുന്ന അവധി ദിനങ്ങളാണ്
പോരാടി അതിജീവിച്ച് വിജയിക്കാൻ ..
കിട്ടിയ ദാനം

ഗ്രീഷ്മ ഗിരീഷ്
10 സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]