"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് നായർ സമാജം ബോയ് സ് ഹയർ സെക്കന്ററി സ്കൂൾ, മാന്നാർ/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി എന്ന താൾ എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
20:01, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊറോണയെന്ന മഹാമാരി
ഒരിക്കൽ നമ്മുടെ കൊച്ചു കേരളത്തിൽ നിപ്പാ എന്ന ഒരു കൊലപാതകി വന്നു. എന്നാൽ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് അവനെ തുരത്തി. ഇപ്പോൾ ഇതാ അവനെക്കാൾ ശക്തനായ മറ്റൊരു കൊലയാളി വന്നിരിക്കുന്നു, ഇവൻ ചൈനക്കാരനാണ്.. പേര്.. കൊറോണ. ലോകം മുഴുവൻ സഞ്ചരിക്കുന്ന ഇവൻ രണ്ട് ലക്ഷത്തോളം ആൾക്കാരെ കൊന്നു എന്ന സത്യം ഭയാനകം അല്ലെ.. ലോകം കീഴടക്കിയ ഇവന്റെ തടവിൽ കഴിയുന്ന ആൾക്കാർ എണ്ണം അറ്റതാണ്. സ്വഭാവം കൊണ്ട് നിപ്പായുടെ ചേട്ടൻ ആയി വരും ടിയാൻ. വള്ളുവനാട്ടിൽ നിന്നും ഒളിപ്പോര് അഭ്യസിച്ചിട്ടാണ് ഇവന്റെ വരവ്. ഇവൻ എപ്പോൾ, എങ്ങനെ, ആരെ, എവിടെ വച്ച് ആക്രമിക്കും എന്ന് പറയാൻ പ്രയാസം തന്നെ. ലോക രാഷ്ട്രങ്ങൾ കൂപ്പ് കുത്തുന്നത് ഈ നിസ്സാരനു മുന്നിൽ ആണ് എന്ന് ഓർക്കുക. എന്നാൽ കൊറോണ നീ ഒന്ന് മറന്നു പോയി.. നിന്റെ കളി കേരള ജനതയോടാണ്. നാനാ തുറകളിലുള്ളവർ എങ്കിലും ഞങ്ങൾ ഒറ്റക്കെട്ടാണ്. പ്രളയം വന്ന് തകർന്നു പോകും എന്ന് കരുതിയ ഞങ്ങൾ ഉയിർത്തെഴുന്നേറ്റ കഥ നീ കേട്ടിട്ടില്ലേ.. ഏകോദര സഹോദരങ്ങളായ ഞങ്ങൾ ഏത് വിപത്തിനെയും പൊരുതി തോൽപ്പിക്കും. സ്വന്തം ജീവൻ പണയം വെച്ച് ഇതിനായി കച്ച കെട്ടി ഇറങ്ങിയ ഡോക്ടർമാർ, നഴ്സുമാർ, സന്നദ്ധ പ്രവർത്തകർ, ക്ലീനിംഗ് സ്റ്റാഫ് എന്നിവർ പ്രതിഫലം പ്രതീക്ഷിക്കാതെ രാപ്പകലുകൾ കർമ്മ നിരതരാണ്. അവരുടെ കണ്ണ് വെട്ടിക്കുവാൻ നീ നന്നേ പണിപ്പെടേണ്ടി വരും. സർക്കാരിന്റെ നിർദേശം അനുസരിക്കുന്ന ഒരു ജനതയുടെ വിജയം ആണ് ഇത്.. ഞങ്ങളുടെ കാഹളം കേട്ടില്ലേ... ഗോ കൊറോണ... ഗോ.. സഹോദരൻമാരേ... ശരീരം കൊണ്ട് അകന്ന് നിൽക്കൂ.. മനസ്സ് കൊണ്ട് അടുത്തും....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം