"എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ എസ് എച്ച് എസ് നെടുമുടി/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

16:58, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ

ആരും വിളിക്കാതെ, ആരോടും പറയാതെ,
നമ്മുടെ നാട്ടിലേക്ക് വന്ന 'അതിഥി’...
വന്നപാടെ നാടിനെ മുഴുവൻ വിഴുങ്ങിയ
സർപ്പമാണീ അതിഥി...
ലോക രാഷ്ട്രങ്ങളൊക്കെയും കാൽ ചുവട്ടിലാക്കിയ
ഈ അതിഥിക്കുണ്ട് രണ്ടു പേര് -
"കോവിഡ് 19”..."കൊറോണ "
നമ്മൾ ഭാരതീയരൊക്കെ സ്നേഹത്തോടെ വിളിക്കുന്ന "കൊറോണ"...

നമ്മെ മുഴുവൻ ലോക്ക് ഡൗണീലാക്കിയോരീ
അതിഥിയാണ് കേമൻ.
പക്ഷേ,
ഒന്ന് നീ ഓർക്കുക,
സോപ്പും ജലവുമിട്ട് നിന്നെ തുരത്തും ഞങ്ങൾ.
നിൻറെ ശിരസ്സ് ഉടക്കും ഞങ്ങൾ.
ഭൂമിയിലെ മാലാഖമാരും ആരോഗ്യ പ്രവർത്തകരും
തുരത്തും നിന്നെ
ലോകത്തൂന്ന് തന്നെ തുരത്തും നിന്നെ.
നീയല്ല, ആരു വന്നാലും
ഒറ്റക്കെട്ടാണ് ഞങ്ങൾ.
കാരണം,
ഞങ്ങൾ ഭാരതീയരാണ്.
ഞങ്ങൾ ഭാരത മാതാവിൻ മക്കളാണേ....

അനഘ
10 B നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത