ആരും വിളിക്കാതെ, ആരോടും പറയാതെ,
നമ്മുടെ നാട്ടിലേക്ക് വന്ന 'അതിഥി’...
വന്നപാടെ നാടിനെ മുഴുവൻ വിഴുങ്ങിയ
സർപ്പമാണീ അതിഥി...
ലോക രാഷ്ട്രങ്ങളൊക്കെയും കാൽ ചുവട്ടിലാക്കിയ
ഈ അതിഥിക്കുണ്ട് രണ്ടു പേര് -
"കോവിഡ് 19”..."കൊറോണ "
നമ്മൾ ഭാരതീയരൊക്കെ സ്നേഹത്തോടെ വിളിക്കുന്ന "കൊറോണ"...
നമ്മെ മുഴുവൻ ലോക്ക് ഡൗണീലാക്കിയോരീ
അതിഥിയാണ് കേമൻ.
പക്ഷേ,
ഒന്ന് നീ ഓർക്കുക,
സോപ്പും ജലവുമിട്ട് നിന്നെ തുരത്തും ഞങ്ങൾ.
നിൻറെ ശിരസ്സ് ഉടക്കും ഞങ്ങൾ.
ഭൂമിയിലെ മാലാഖമാരും ആരോഗ്യ പ്രവർത്തകരും
തുരത്തും നിന്നെ
ലോകത്തൂന്ന് തന്നെ തുരത്തും നിന്നെ.
നീയല്ല, ആരു വന്നാലും
ഒറ്റക്കെട്ടാണ് ഞങ്ങൾ.
കാരണം,
ഞങ്ങൾ ഭാരതീയരാണ്.
ഞങ്ങൾ ഭാരത മാതാവിൻ മക്കളാണേ....