"കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം അനിവാര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (കണ്ണം വേളി എൽ.പി.എസ്/അക്ഷരവൃക്ഷം/ശുചിത്വം അനിവാര്യം എന്ന താൾ കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം അനിവാര്യം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(വ്യത്യാസം ഇല്ല)

16:23, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വം അനിവാര്യം


പ്രകൃതിയേയും അതിലുള്ള ജീവജാലങ്ങളേയും സംരക്ഷിക്കുക എന്നത് നമ്മൾ ഓരോരുത്തരുടേയും കടമയാണ് ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ .ആ രോഗ്യം പോലെ തന്നെ വ്യക്തി ആയാലും സമുഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്.

ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന നമ്മൾ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കാനുണ്ട്. വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധന്യം നൽകുന്ന മലയാളി പരിസര ശുചിത്വത്തിലും ശ്രദ്ധിക്കാനുണ്ട്. ആരും കാണാതെ മാലിന്യം റോഡരികിൽ ഇടുന്നു.സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്കെറിയുന്നു. ഈ അവസ്ഥ തുടർന്നാൽ രോഗങ്ങൾ പടർന്നു പിടിക്കും. കണ്ടില്ലേ കൊറോണ എന്ന വൈറസ് നമ്മെ പിടികൂടിയിരിക്കുന്നു.

ആവർത്തിച്ചു വരുന്ന പകർച്ചവ്യാധി നമ്മുടെ ശുചിത്വമില്ലായ്മ കൊണ്ടാണ് എന്ന് നാം തിരിച്ചറിയണം ശുചിത്വം വേണമെന്ന് എല്ലാവർക്കും അറിയാം എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു.

എവിടെയെല്ലാം നാം നോക്കുന്നുവോ അവിടെയെല്ലാം നമുക്ക് ശുചിത്വമില്ലായ്മ കാണാൻ കഴിയും. വീടുകൾ ,സ്കൂളുകൾ, ഹോട്ടലുകൾ ,കച്ചവട സ്ഥാപനങ്ങൾ ,ലോഡ്ജുകൾ ,ആശുപത്രികൾ ,റെയിൽവേ സ്റ്റേഷനുകൾ ,റോഡുകൾ ,പൊതു സ്ഥലങ്ങൾ തുടങ്ങി മനുഷ്യൻ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായ്മയുണ്ട്.

ശുചിത്വമില്ലായ്മ ആവാസവ്യവസ്ഥയെ തകർക്കുന്നു. രോഗങ്ങൾ വ്യാപകമാകുന്നു. രോഗികളുടെ സമൂഹം സാമൂഹ്യ ബാധ്യത ആയി മാറുന്നു. 'ജലജന്യരോഗങ്ങൾ ആവർത്തിക്കപ്പെടുന്നു. അവ പരത്തുന്ന രോഗങ്ങളും പെരുകുന്നു. , വ്യക്തിഗുചിത്വ ബോധമുള്ളത് കൊണ്ട് നാം ദിവസവും പല്ല് തേച്ച് കുളിച്ച് വൃത്തിയായി നടക്കുന്നു. അതുപോലെ തന്നെ സാമൂഹ്യ ശുചിത്വവും വ്യക്തികൾക്കുണ്ടാവണം. ഇതാ ഇപ്പോൾ കൊറോണ വൈറസ് പടർന്നു പിടിക്കുന്നു ആരോഗം പടരാതിരിക്കാൻ നമ്മുക്ക് ഒറ്റകെട്ടായ് പൊരുതാം. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക., പൊതുസ്ഥലങ്ങളിൽ ചെല്ലുമ്പോൾ ചുമരുകളിലോ കൈവരികളിലോ തൊടരുത്'

പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക, ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുക, ആളുകൾ കൂടി നിൽക്കുന്ന സ്ഥലങ്ങളിൽ അകലം പാലിക്കുക. ഇങ്ങനെയൊക്കെ ചെയ്ത് ഈ മഹാമാരിയെ ഭൂമുഖത്ത് നിന്ന് തുരത്തി ഓടിക്കാം.........


വൈഗ പ്രകാശ്
നാലാം തരം കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം