"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/മാതൃഭൂമി സീഡ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 6: വരി 6:


=== വെസ്റ്റിന്റെ സീഡ് പ്രവർത്തനങ്ങൾ ===
=== വെസ്റ്റിന്റെ സീഡ് പ്രവർത്തനങ്ങൾ ===
* ജി.യു.പി.എസ്. ചെമ്മനാട് വെസ്റ്റിന്റെ 2021-22 അധ്യയനവർഷത്തെ മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ കോവിഡ് കാലത്തെ പരിമിതികൾ എല്ലാം ഉൾക്കൊണ്ടുതന്നെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി സജീവമായി നടന്നു. സീഡിന്റെ നേതൃത്വത്തിൽ നടന്ന വിവിധ മത്സര പരിപാടികളിലും വെബിനാറുകളിലും സജീവ പങ്കാളിത്തം ഉറപ്പുവരുത്താൻ സ്കൂളിലെ 35 സീഡ് അംഗങ്ങളും പരമാവധി ശ്രമിച്ചിട്ടുണ്ട്. 2021- 22 അധ്യയനവർഷത്തിലെ സീഡ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുവാൻ ജൂലൈ 18ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്ത ഒരു ശില്പശാല നടക്കുകയുണ്ടായി. ശില്പശാലയിൽ സ്കൂളിലെ സീഡ് കോ-ഓർഡിനേറ്റർ ഷിജിത കെ.വി. പങ്കെടുത്തു.
* ജൂലൈ 29ന് അന്താരാഷ്ട്ര കടുവാ ദിനത്തോടനുബന്ധിച്ച് പെരിയാർ ടൈഗർ റിസർവിലെ ഫീൽഡ് ഡയറക്ടറായ അനൂപ് കെ.ആർ. നയിച്ച വെബിനാറിൽ മുഴുവൻ സീഡ് അംഗങ്ങളും പങ്കെടുത്തു. വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന കടുവകളുമായി ബന്ധപ്പെട്ട വളരെയധികം വിവരങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിന് വെബിനാറിന് സാധിച്ചു.
* ഓഗസ്റ്റ് എട്ടിന് മലബാർ കാൻസർ സെന്റർ സൊസൈറ്റി മെഡിക്കൽ ഡയറക്ടറായ ഡോക്ടർ വി.സി. രവീന്ദ്രൻ നയിച്ച "പ്രഥമ ശുശ്രൂഷ" വെബിനാറിൽ മുഴുവൻ സീഡ് അംഗങ്ങളും പങ്കെടുത്തു. 'അപകടം' അത് ചെറുതായാലും വലുതായാലും എപ്പോഴും എവിടെയും ഏതു സമയത്തും സംഭവിക്കാം. ഇവിടെയാണ് പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം എന്നത് കുട്ടികളിലേക്ക് എത്തിക്കാൻ വെബിനാറിന് കഴിഞ്ഞു.
* ഓഗസ്റ്റ് 17 ന് മാതൃഭൂമി സീഡ് റിപ്പോർട്ടർമാർക്കായുള്ള ഒരു വർക്ക്ഷോപ്പ് നടന്നു. ഇതിൽ ന്യൂസ് പേപ്പർ റിപ്പോർട്ടിംഗ്, ടി.വി. റിപ്പോർട്ടിംഗ്, മോജോ ജേണലിസം എന്നിവയിൽ പ്രശസ്തരായ വ്യക്തികൾ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. സ്കൂളിലെ സീഡ് അംഗങ്ങൾക്ക് എങ്ങനെ ഒരു ന്യൂസ് റിപ്പോർട്ട് തയ്യാറാക്കാം എന്നതിനെക്കുറിച്ച് നല്ല ധാരണ കൈവരിക്കുന്നതിന് ഈ വർക്ക്ഷോപ്പ് സഹായിച്ചു.
* ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് നടന്ന മൊബൈൽ ഫോട്ടോഗ്രാഫി കോണ്ടെസ്റ്റിൽ സീഡ് അംഗങ്ങൾ വളരെ ആവേശത്തോടെ തന്നെ പങ്കെടുത്തു. 'എന്റെ കണ്ണിലെ  ലോകം' എന്നതായിരുന്നു വിഷയം. സ്കൂളിലെ സീഡ് അംഗമായ ആസിയ മുഹമ്മദ് ഈ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി.
* ഓഗസ്റ്റ് 29ന് ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് ഒരു വെബിനാർ സംഘടിപ്പിച്ചു. വെബിനാറിൽ കേരളത്തിന്റെ അഭിമാനമായ ഹോക്കി താരം പി.ആർ. ശ്രീജേഷ് അതിഥിയായെത്തി കൊണ്ട് സീഡ് അംഗങ്ങൾക്ക് വാക്കുകളിലൂടെ ഊർജ്ജം പകർന്നു.സെപ്തംബർ 11 ന് ലോക പ്രഥമ ശുശ്രൂഷ ദിനത്തോടനുബന്ധിച്ച് ഡോ. ബി. സന്ധ്യ ഐ.പി.എസ്.  നയിച്ച വെബിനാറിലൂടെ പ്രഥമ ശുശ്രൂഷയുടെ ഗൗരവത്തെക്കുറിച്ച്  മനസ്സിലാക്കാൻ ഫലപ്രദമായ ക്ലാസ്സ് ലഭിച്ചു.
* സെപ്തംബർ 18 ലോക മുള ദിനത്തോടനുബന്ധിച്ച് നടന്ന വെബിനാറിലും സീഡ് അംഗങ്ങൾ പങ്കാളിത്തം അറിയിച്ചു.ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ആരോഗ്യകരവും പോഷണ സമൃദ്ധവുമായ ഭക്ഷണ രീതികൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സീഡ് സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിൽ കുട്ടികൾ അതീവ താൽപര്യത്തോടെയാണ് പങ്കെടുത്തത്.
* ഡിസംബർ 5 ലോക മണ്ണ് ദിനത്തോടനുബന്ധിച്ച്  മൺകല എന്ന പേരിൽ മണ്ണുകൊണ്ടുള്ള വിവിധ കലാരൂപങ്ങൾ സൃഷ്ടിക്കുന്ന മത്സരത്തിലും സ്കൂളിലെ സീഡ് അംഗങ്ങൾ അവരുടെ സാന്നിധ്യം അറിയിച്ചു.

23:55, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മാതൃഭൂമി സീഡ് മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ആസ്യ മുഹമ്മദിന് മാതൃഭൂമി സീഡ് ഇൻ ചാർജ് സമ്മാനം നൽകുന്നു.

വെസ്റ്റിന്റെ സീഡ് പ്രവർത്തനങ്ങൾ

  • ജി.യു.പി.എസ്. ചെമ്മനാട് വെസ്റ്റിന്റെ 2021-22 അധ്യയനവർഷത്തെ മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ കോവിഡ് കാലത്തെ പരിമിതികൾ എല്ലാം ഉൾക്കൊണ്ടുതന്നെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി സജീവമായി നടന്നു. സീഡിന്റെ നേതൃത്വത്തിൽ നടന്ന വിവിധ മത്സര പരിപാടികളിലും വെബിനാറുകളിലും സജീവ പങ്കാളിത്തം ഉറപ്പുവരുത്താൻ സ്കൂളിലെ 35 സീഡ് അംഗങ്ങളും പരമാവധി ശ്രമിച്ചിട്ടുണ്ട്. 2021- 22 അധ്യയനവർഷത്തിലെ സീഡ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുവാൻ ജൂലൈ 18ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്ത ഒരു ശില്പശാല നടക്കുകയുണ്ടായി. ശില്പശാലയിൽ സ്കൂളിലെ സീഡ് കോ-ഓർഡിനേറ്റർ ഷിജിത കെ.വി. പങ്കെടുത്തു.
  • ജൂലൈ 29ന് അന്താരാഷ്ട്ര കടുവാ ദിനത്തോടനുബന്ധിച്ച് പെരിയാർ ടൈഗർ റിസർവിലെ ഫീൽഡ് ഡയറക്ടറായ അനൂപ് കെ.ആർ. നയിച്ച വെബിനാറിൽ മുഴുവൻ സീഡ് അംഗങ്ങളും പങ്കെടുത്തു. വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന കടുവകളുമായി ബന്ധപ്പെട്ട വളരെയധികം വിവരങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിന് വെബിനാറിന് സാധിച്ചു.
  • ഓഗസ്റ്റ് എട്ടിന് മലബാർ കാൻസർ സെന്റർ സൊസൈറ്റി മെഡിക്കൽ ഡയറക്ടറായ ഡോക്ടർ വി.സി. രവീന്ദ്രൻ നയിച്ച "പ്രഥമ ശുശ്രൂഷ" വെബിനാറിൽ മുഴുവൻ സീഡ് അംഗങ്ങളും പങ്കെടുത്തു. 'അപകടം' അത് ചെറുതായാലും വലുതായാലും എപ്പോഴും എവിടെയും ഏതു സമയത്തും സംഭവിക്കാം. ഇവിടെയാണ് പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം എന്നത് കുട്ടികളിലേക്ക് എത്തിക്കാൻ വെബിനാറിന് കഴിഞ്ഞു.
  • ഓഗസ്റ്റ് 17 ന് മാതൃഭൂമി സീഡ് റിപ്പോർട്ടർമാർക്കായുള്ള ഒരു വർക്ക്ഷോപ്പ് നടന്നു. ഇതിൽ ന്യൂസ് പേപ്പർ റിപ്പോർട്ടിംഗ്, ടി.വി. റിപ്പോർട്ടിംഗ്, മോജോ ജേണലിസം എന്നിവയിൽ പ്രശസ്തരായ വ്യക്തികൾ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. സ്കൂളിലെ സീഡ് അംഗങ്ങൾക്ക് എങ്ങനെ ഒരു ന്യൂസ് റിപ്പോർട്ട് തയ്യാറാക്കാം എന്നതിനെക്കുറിച്ച് നല്ല ധാരണ കൈവരിക്കുന്നതിന് ഈ വർക്ക്ഷോപ്പ് സഹായിച്ചു.
  • ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് നടന്ന മൊബൈൽ ഫോട്ടോഗ്രാഫി കോണ്ടെസ്റ്റിൽ സീഡ് അംഗങ്ങൾ വളരെ ആവേശത്തോടെ തന്നെ പങ്കെടുത്തു. 'എന്റെ കണ്ണിലെ  ലോകം' എന്നതായിരുന്നു വിഷയം. സ്കൂളിലെ സീഡ് അംഗമായ ആസിയ മുഹമ്മദ് ഈ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി.
  • ഓഗസ്റ്റ് 29ന് ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് ഒരു വെബിനാർ സംഘടിപ്പിച്ചു. വെബിനാറിൽ കേരളത്തിന്റെ അഭിമാനമായ ഹോക്കി താരം പി.ആർ. ശ്രീജേഷ് അതിഥിയായെത്തി കൊണ്ട് സീഡ് അംഗങ്ങൾക്ക് വാക്കുകളിലൂടെ ഊർജ്ജം പകർന്നു.സെപ്തംബർ 11 ന് ലോക പ്രഥമ ശുശ്രൂഷ ദിനത്തോടനുബന്ധിച്ച് ഡോ. ബി. സന്ധ്യ ഐ.പി.എസ്. നയിച്ച വെബിനാറിലൂടെ പ്രഥമ ശുശ്രൂഷയുടെ ഗൗരവത്തെക്കുറിച്ച്  മനസ്സിലാക്കാൻ ഫലപ്രദമായ ക്ലാസ്സ് ലഭിച്ചു.
  • സെപ്തംബർ 18 ലോക മുള ദിനത്തോടനുബന്ധിച്ച് നടന്ന വെബിനാറിലും സീഡ് അംഗങ്ങൾ പങ്കാളിത്തം അറിയിച്ചു.ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ആരോഗ്യകരവും പോഷണ സമൃദ്ധവുമായ ഭക്ഷണ രീതികൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സീഡ് സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിൽ കുട്ടികൾ അതീവ താൽപര്യത്തോടെയാണ് പങ്കെടുത്തത്.
  • ഡിസംബർ 5 ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് മൺകല എന്ന പേരിൽ മണ്ണുകൊണ്ടുള്ള വിവിധ കലാരൂപങ്ങൾ സൃഷ്ടിക്കുന്ന മത്സരത്തിലും സ്കൂളിലെ സീഡ് അംഗങ്ങൾ അവരുടെ സാന്നിധ്യം അറിയിച്ചു.