"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Amlps18333 (സംവാദം | സംഭാവനകൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| വരി 2: | വരി 2: | ||
1982 ലാണ് പ്രൈമറി വിഭാഗം ആരംഭിച്ചത്. | 1982 ലാണ് പ്രൈമറി വിഭാഗം ആരംഭിച്ചത്. | ||
2021-22 വർഷത്തിൽ അഞ്ചാം ക്ലാസ്സിൽ 13,ആറാം ക്ലാസ്സിൽ 34 ഏഴാം ക്ലാസ്സിൽ 34 കുട്ടികളും ആണ് ഉളളത്.മൂന്ന് യു.പി.എസ്.ടി.എ തസ്തികകളും ഒരു എഫ്.ടി.എൽ.ടി (ഹിന്ദി) | 2021-22 വർഷത്തിൽ അഞ്ചാം ക്ലാസ്സിൽ 13,ആറാം ക്ലാസ്സിൽ 34 ഏഴാം ക്ലാസ്സിൽ 34 കുട്ടികളും ആണ് ഉളളത്.മൂന്ന് യു.പി.എസ്.ടി.എ തസ്തികകളും ഒരു എഫ്.ടി.എൽ.ടി (ഹിന്ദി) ആണ്അ ഉള്ളത്. അറബി,ഉറുദു എന്നീ വിഷയങ്ങൾ എച്ച്.എസ് വിഭാഗത്തിലുളളവരാണ് കൈകാര്യം ചെയ്യുന്നത്. | ||
അധ്യാപകർ | അധ്യാപകർ | ||
21:42, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
യു.പി.വിഭാഗം
1982 ലാണ് പ്രൈമറി വിഭാഗം ആരംഭിച്ചത്.
2021-22 വർഷത്തിൽ അഞ്ചാം ക്ലാസ്സിൽ 13,ആറാം ക്ലാസ്സിൽ 34 ഏഴാം ക്ലാസ്സിൽ 34 കുട്ടികളും ആണ് ഉളളത്.മൂന്ന് യു.പി.എസ്.ടി.എ തസ്തികകളും ഒരു എഫ്.ടി.എൽ.ടി (ഹിന്ദി) ആണ്അ ഉള്ളത്. അറബി,ഉറുദു എന്നീ വിഷയങ്ങൾ എച്ച്.എസ് വിഭാഗത്തിലുളളവരാണ് കൈകാര്യം ചെയ്യുന്നത്.
അധ്യാപകർ
-
ജയൻ.പി
-
ഷരീഫ.കെ
-
ശ്രീലത.ബി.ടി
-
സവിത.സി.എസ്
ഒരുമ സാമൂഹ്യശാസ്ത്ര ക്ലബ്ബ്

വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്ര ബോധം വളർത്തുന്നതിനായി യുപി സെക്ഷനിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് ഒരുമ സാമൂഹ്യശാസ്ത്ര ക്ലബ്ബ്. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കോവിഡ് 19 പകർച്ചവ്യാധിയുടെ കാലത്ത് ഓൺലൈനായും സ്കൂൾ തുറന്നതിനു ശേഷം ഓഫ്‌ലൈനായും നടത്തുന്നുണ്ട്. കുട്ടികളിൽ വിജ്ഞാന വർദ്ധനവിന് ഒപ്പം അന്വേഷണ ബുദ്ധി വളർത്തിയെടുക്കുകയും ആർജ്ജിച്ച അറിവുകൾ എഴുത്തിലൂടെയും വരയിലൂടെ യും പ്രകടിപ്പിക്കുകയും നിത്യജീവിതത്തിൽ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് പ്രവർത്തിക്കുകയും മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിവ് നേടുകയും ഓരോ ദിനാചരണങ്ങളിലൂടെ നമ്മുടെ മുൻ തലമുറ കാരുടെ ത്യാഗനിർഭരമായ ജീവിതങ്ങളും സന്ദേശങ്ങളും ഉൾക്കൊണ്ട് ജീവിതത്തിലൂടെ മുന്നേറാൻ കുട്ടികളെ പര്യാപ്തരാക്കുക എന്നിവ എല്ലാമാണ് സോഷ്യൽ ക്ലബ്ബിന്റെ ലക്ഷ്യം .
സാമൂഹിക അവബോധം വളർത്തുന്നതിന് ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്നു. ഓരോ ദിനാചരണത്തോടനുബന്ധിച്ച് ക്വിസ് മത്സരങ്ങൾ, പോസ്റ്റർ മേക്കിങ്, ചിത്രരചന, പ്രസംഗമത്സരം എന്നിവ നടത്തുന്നുണ്ട്.
ലോക ജനസംഖ്യ ദിനം
ജൂലൈ 11 ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ക്വിസ് മത്സരങ്ങളും പോസ്റ്റർ രൂപീകരണവും ഓൺലൈനായി നടത്തി. പങ്കെടുത്തവരെയെല്ലാം അനുമോദിച്ചുകൊണ്ട് സർട്ടിഫിക്കറ്റുകൾ നൽകി.
ഹിരോഷിമാ ദിനാചരണം
ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് വർഷിച്ചതിന്റെ പ്രതീകമായി ഹിരോഷിമ ദിനാചരണം ഓൺലൈനായി നടത്തി. ക്വിസ് മത്സരവും യുദ്ധവിരുദ്ധ പോസ്റ്റർ മേക്കിങ് ഉം നടത്തി.
സ്വാതന്ത്ര്യ ദിനാചരണം
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട കുറച്ച് വീഡിയോകൾ കുട്ടികൾക്കായി അയച്ചുകൊടുത്തു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും പ്രസംഗമത്സരവും ദേശഭക്തിഗാന മത്സരം നടത്തി.
അദ്ധ്യാപക ദിനാചരണം
അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനും ആയിരുന്ന ഡോക്ടർ സർവ്വേപ്പിള്ളി രാധാകൃഷ്ണന്റെ പിറന്നാൾ ദിനമായ സെപ്തംബർ 5 അധ്യാപക ദിനമായി ആചരിക്കുന്ന തിന്റെ ഭാഗമായി എല്ലാ കുട്ടികളോടും '''കുട്ടി ടീച്ചർ''ആയി ഇഷ്ടമുള്ള വിഷയത്തിൽ ക്ലാസ്സെടുത്തു വീഡിയോ അയച്ചു തരാൻ പറഞ്ഞു. മിക്ക കുട്ടികളും പങ്കെടുത്തിരുന്നു. കുട്ടികൾ ക്ലാസ് എടുത്തതിന് വീഡിയോ അയച്ചുതന്നു അവർക്ക് പ്രോത്സാഹനം ആയിട്ട് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ഓസോൺ ദിനം
ഓസോൺ പാളിയുടെ സംരക്ഷണത്തിനായി 1988 മുതൽ സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കാൻ തുടങ്ങി. ""സുഖപ്പെടുത്തലിന്റെ 32 വർഷങ്ങൾ "" എന്നതാണ് ഇത്തവണത്തെ ഓസോൺ ദിന പ്രമേയം. ഓസോൺ പാളിയെ സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ഓസോൺ ശോഷണത്തിനു കാരണമായ രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കാൻ കുട്ടികളെ ഓർമ്മപ്പെടുത്തുകയും ചെയ്തു
ഓസോൺ സംരക്ഷണ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്റർ മേക്കിങ്,ക്വിസ് മത്സരം എന്നിവ നടത്തി.
കേരളപ്പിറവി ദിനാചരണം
നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിലാണ് സ്കൂളുകൾ തുറന്നത്. കേരള മായി ബന്ധപ്പെട്ട കാര്യങ്ങൾ കുട്ടികളോട് ചർച്ച ചെയ്തശേഷം അഞ്ച് ആറ് ഏഴ് ക്ലാസ്സുകളിലെ ക്വിസ് മത്സരം സംഘടിപ്പിച്ചു.
ദേശീയ യുവജന ദിനം
സാമൂഹിക പരിഷ്കർത്താവായ സ്വാമിവിവേകാനന്ദൻ ഇന്ത്യക്ക് നൽകിയ സംഭാവനകൾ എന്തെല്ലാം എന്ന് ചർച്ച ചെയ്തു.
പ്രേംചന്ദ് ഹിന്ദി സമാജ്

പ്രേംചന്ദ് ഹിന്ദി സമാജ് എന്നപേരിൽ യുപിയിൽ ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനം വളരെ മികച്ചരീതിയിൽ സ്കൂളിൽ നടത്തി വരുന്നു. നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദി കുട്ടികൾക്ക് സുഗമമായി കൈകാര്യം ചെയ്യുന്നതിന് ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. കുട്ടികളെ ഹിന്ദി ഭാഷ സംസാരിക്കാൻ പ്രാപ്തരാക്കുക, ഹിന്ദി പഠിക്കാനുള്ള അഭിരുചി വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ "സുരീലി ഹിന്ദി" നടത്തിവരുന്നു. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ വേണ്ടി ഓരോ ക്ലാസിൽ നിന്നും രണ്ടു പേരെ വീതം പ്രതിനിധികൾ ആയി തെരഞ്ഞെടുത്തു. ഹിന്ദി ഭാഷയിൽ ആഴ്ചയിലൊരു ദിവസം പ്രാർത്ഥനയും പ്രതിജ്ഞയും നടത്തിവരുന്നു. പൊതു ദിനാചരണങ്ങൾ കൂടാതെ ഹിന്ദി സാഹിത്യകാരൻമാരും ജന്മദിനാ ചരണങ്ങളും ക്ലബ്ബിനെ ഭാഗമായി നടത്തുന്നു. ജൂലൈ 31 ഹിന്ദിയിലെ പ്രമുഖ സാഹിത്യകാരനായ ശ്രീ പ്രേംചന്ദ് ജിയുടെ ജന്മദിനാഘോഷ ത്തോട് അനുബന്ധിച്ച് ചിത്രരചന നടത്തുകയുണ്ടായി. അധ്യാപക ദിനമായ സെപ്തംബർ 5 നു കുട്ടി അധ്യാപകരായി ഹിന്ദി ഭാഷയിൽ ക്ലാസ്സുകൾ എടുത്തത് അഭിമാനമായി കൂടാതെ സെപ്റ്റംബർ 14-ന് ഹിന്ദി ദിവസ് വളരെ നല്ല രീതിയിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി ഇതിന്റെ ഭാഗമായി പോസ്റ്റർ രചന ഹിന്ദി ക്വിസ് എന്നിവയും നടത്തുകയുണ്ടായി
വിദ്യാരംഗം കലാ സാഹിത്യ വേദി

ഓരോ വിദ്യാർഥിയുടെയും സർഗപരമായ കഴിവുകൾ കണ്ടെത്തി വളർത്താനും വികസിപ്പിക്കാനും ആയി വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് പ്രധാനമായും ഇതിനുള്ളത് വിദ്യാലയ പ്രവർത്തനങ്ങളോടൊപ്പം വായനാദിനാചരണം,വായനാ വാരവും ആചരിക്കുക, വായനാമത്സരം നടത്തുക,നല്ല വായനക്കാരെ തിരഞ്ഞെടുക്കലും,വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രസംഗങ്ങൾ,ലേഖനങ്ങൾ എന്നിവ സംഘടിപ്പിക്കുക,ലൈബ്രറി പുസ്തക വിതരണം
കാര്യക്ഷമമാക്കുക തുടങ്ങിയവയാണ് ഈ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ. വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ഓരോ ക്ലാസിൽ നിന്നും രണ്ടു പ്രതിനിധികളെ വിധം തെരഞ്ഞെടുത്തു.
ആരാമം ഡിജിറ്റൽ മാഗസിൻ
വായനാദിനം
ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ജൂൺ 19 വായനാ ദിനത്തിൽ ആരംഭിച്ചു. കുട്ടികൾ അവർക്ക് ഇഷ്ടപ്പെട്ട ഒരു പുസ്തകം വായിച്ച് അതിന്റെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്നതിനുള്ള ഒരു മത്സരം സംഘടിപ്പിച്ചു. ഒരു സാഹിത്യ ക്വിസ്സും സംഘടിപ്പിച്ചു. മത്സരത്തിൽ പങ്കെടുത്തവർക്കും വിജയികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഓൺലൈൻ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്.
വായനാദിനത്തോടനുബന്ധിച്ച് അമ്മ വായന എന്ന ഒരു മത്സരം കൂടെ സംഘടിപ്പിച്ചിരുന്നു. ഒരു പുസ്തകത്തിലെ കുറച്ചു പാരഗ്രാഫുകൾ കൊടുത്ത കുട്ടികളുടെ അമ്മമാരോട് വായിച്ച് ശേഷം അതിന്റെ വീഡിയോ അല്ലെങ്കിൽ ഓഡിയോ ഇടാൻ ആയിരുന്നു മത്സരം . എല്ലാ ക്ലാസ്സിൽ നിന്നും പങ്കാളിത്തമുണ്ടായിരുന്നു.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |