"ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/അക്ഷരവൃക്ഷം/ലോകാഃ സമസ്താഃ സുഖിനോഭവന്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

17:40, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ലോകാഃ സമസ്താഃ സുഖിനോഭവന്തു

വീണു വീണു തകർന്നിടുന്നു
ലോകമെങ്ങും കോറോണേ നിന്റെ മുന്നിൽ
നാം ചെയ്ത പാപത്തിന് ഫലമായിതാ
തളച്ചിടുന്നു നീ ലോകം മുഴുവനായ്
പറിച്ചെറിയുവാൻ ആവില്ല നിന്നെയെങ്കിലും
കഴുകി കളയും ഈ ലോകത്തു നിന്നും
കടന്നു വന്നു ശുചിത്വ ശീലങ്ങൾ
പഴമ പോലെ പിന്തുടരാൻ പഠിച്ചുവല്ലോ
മർത്യനുമേൽ പതിച്ചൊരാ മാരിയെ
അകലങ്ങൾ നിയമങ്ങൾ പാലിച്ചകറ്റാം
ലോക നന്മക്കായ് അതിജീവനത്തിനായ്
 ഒരുമിച്ചു പൊരുതിടാം കരുതലോടെ
തൊഴുതിടാം സർവ്വലോകർക്കുവേണ്ടി
ലോകാഃ സമസ്താഃ സുഖിനോഭവന്തു


 

അഞ്ജന ദേവി
6 എ ഗവ. വി എച്ച് എസ് എസ് കളമശ്ശേരി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത