വീണു വീണു തകർന്നിടുന്നു
ലോകമെങ്ങും കോറോണേ നിന്റെ മുന്നിൽ
നാം ചെയ്ത പാപത്തിന് ഫലമായിതാ
തളച്ചിടുന്നു നീ ലോകം മുഴുവനായ്
പറിച്ചെറിയുവാൻ ആവില്ല നിന്നെയെങ്കിലും
കഴുകി കളയും ഈ ലോകത്തു നിന്നും
കടന്നു വന്നു ശുചിത്വ ശീലങ്ങൾ
പഴമ പോലെ പിന്തുടരാൻ പഠിച്ചുവല്ലോ
മർത്യനുമേൽ പതിച്ചൊരാ മാരിയെ
അകലങ്ങൾ നിയമങ്ങൾ പാലിച്ചകറ്റാം
ലോക നന്മക്കായ് അതിജീവനത്തിനായ്
ഒരുമിച്ചു പൊരുതിടാം കരുതലോടെ
തൊഴുതിടാം സർവ്വലോകർക്കുവേണ്ടി
ലോകാഃ സമസ്താഃ സുഖിനോഭവന്തു