"സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/പുരോഗതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (സെന്റ്. ജോവാക്കിംസ് യൂ. പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/പുരോഗതി എന്ന താൾ സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/പുരോഗതി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
(വ്യത്യാസം ഇല്ല)
|
16:16, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പുരോഗതി
മനുഷ്യജീവനെടുക്കുന്ന ഈ വൈറസിനെ പ്രതിരോധിക്കാൻ മരുന്നുകൾ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. മനുവിന്റെ മനസ്സിൽ എന്തോ അസ്വസ്ഥത തോന്നി. എങ്കിലും അവൻ സമാധാനിച്ചു. ഏതോ നാട്ടിൽ എവിടെയോ ഒരു വൈറസ്. ഇതൊന്നും നമ്മെ ബാധിക്കില്ല.
അമ്മ പ്രഭാതഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ അവൻ എഴുന്നേറ്റു ചെന്നു. എങ്കിലും മനുവിന്റെ ഉള്ളിൽ അസ്വസ്ഥത തോന്നി. നിശ്ശബ്ദനായിരുന്ന് ഭക്ഷണം കഴിക്കുന്ന മനുവിനോട് അമ്മ കാര്യം തിരക്കി. താൻ കണ്ട വാർത്തയെപ്പറ്റി അവൻ അമ്മയോട് പറഞ്ഞു.
അമ്മ പറഞ്ഞു, "മോനെ ഈ വൈറസ് പടർന്നു പിടിച്ചാൽ ഒരു പക്ഷേ ലോകം തന്നെ ഇല്ലാതാകാം. നമ്മളോരോരുത്തരും മുൻകരുതലുകൾ എടുക്കണം. വൃത്തിയും ശുചിത്വവും പാലിയ്ക്കണം. പ്രകൃതിയെ കൂടുതലായി സ്നേഹിയ്ക്കണം.” അമ്മ പറഞ്ഞതൊക്കെ മൂളിക്കേട്ടുകൊണ്ട് മനു പുറത്തേയ്ക്കിറങ്ങി.
പെട്ടെന്നവന് തന്റെ ചെറുപ്പകാലം ഓർമ്മ വന്നു. മുത്തച്ഛനോടും മുത്തശ്ശിയോടുമൊപ്പം കഴിഞ്ഞ കാലം. അന്ന് പുഴയിൽ കുളിച്ചതും മണ്ണപ്പമുണ്ടാക്കി കളിച്ചതും മാമ്പഴം പറിക്കാൻ കൂട്ടുകാരോടൊപ്പം കറങ്ങി നടന്നതും എല്ലാം അവൻ ഓർത്തു. വെറുതെ അവൻ ചുറ്റും നോക്കി.
ശുദ്ധജലം, ശുദ്ധവായു ഒന്നും കാണാനില്ല. മലിനമായ വായുവും ക്ലോറിൻ വെള്ളവും. എത്ര മാറ്റങ്ങളാണ് ലോകത്തിനു വന്നത്. വൈറസുകൾ അതിവേഗം വ്യാപിക്കുന്ന രീതിയിലാണ് ഇന്ന് ലോകത്തിന്റെ സ്ഥിതി. അല്ല നമ്മൾ അങ്ങനെ ആക്കി എന്ന് വേണം പറയാൻ.
പെട്ടെന്നെന്തോ മനുവിന്റെ കണ്ണുകൾ നിറഞ്ഞു. പുരോഗതി എന്ന് നാം പറഞ്ഞതെല്ലാം അധോഗതി ആയല്ലോ എന്നവൻ ഓർത്തു. എതിരെ വന്ന അയൽവാസി ഒരു "ഹായ്”' മാത്രം പറഞ്ഞു കടന്നു പോയപ്പോൾ ഇതും ഒരു പുരോഗതിയാണല്ലോ എന്നോർത്തവൻ ചിരിച്ചു പോയി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 03/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ