"സേക്രഡ് ഹാർട്ട് യു പി സ്കൂൾ കർത്തേടം/അക്ഷരവൃക്ഷം/അതിജീവനത്തിലേക്കുള്ള പ്രയാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

13:39, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അതിജീവനത്തിലേക്കുള്ള പ്രയാണം
   അവളുടെ പേര് സാറാ. വളരെ ചെറുപ്പം മുതൽ തന്നെ മറ്റുള്ളവരെ സഹായിക്കാൻ താൽപര്യം കാണിച്ചിരുന്ന അവളെ ഒരു നഴ്സ് ആക്കണമെന്നായിരുന്നു അവളുടെ അച്ഛൻ്റെ ഒരേ ഒരു ആഗ്രഹം എന്നാൽ ആ ആഗ്രഹം സാധിക്കുന്നതിന് മുമ്പുതന്നെ അവളുടെ അച്ഛൻ അവളെ വിട്ടു പോയി. 10-ാം വയസ്സിൽ തന്നെ അച്ഛൻ നഷ്ടപ്പെട്ട സാറായ്ക്ക് ആകെ തുണയുണ്ടായിരുന്നത് അവളുടെ അമ്മ മാത്രമായിരുന്നു അച്ഛൻ മരിച്ചതോടെ അവരുടെ കുടുംബത്തിലെ വരുമാനം ഇല്ലാതായി.എന്നാൽ നഴ്സാകണമെന്ന സാറാ യുടെ ആഗ്രഹം മനസ്സിലാക്കിയ അവളുടെ അമ്മ അവളെ പഠിപ്പിക്കാൻ വീട്ടുജോലികൾ ചെയ്യാൻ തുടങ്ങി. സാറായുടെ ബാല്യം വളരെ കഷ്ടതകൾ നിറഞ്ഞതായിരുന്നു, എന്നാൽ സഹായത്തിനായി ആരെങ്കിലും അവളുടെ മുന്നിലെത്തിയാൽ ഒരു മടിയും കൂടാതെ ചെയ്തു കൊടുക്കാൻ അവൾ ഏറെ ശ്രദ്ധിച്ചിരുന്നു.അങ്ങനെ അവർ എല്ലാവർക്കും പ്രിയയായി മാറി. അവളുടെ നാട്ടുകാരുടെ എല്ലാം സഹായത്താൽ സാറാ നഴ്സിംഗ് പഠിക്കുവാൻ വേണ്ടി വിദേശത്തേക്ക് പോയി.പിന്നീട് അവൾ തീരിച്ചെത്തിയത് ഒരു നഴ്സായിട്ടായിരുന്നു. വിജയാഘോഷങ്ങളോടെ നാട്ടുകാർ അവളെ വരവേറ്റു. അവൾ എല്ലാവരുടേയും പൊന്നോമനയായിരുന്നു അങ്ങനെ അവൾ നഴ്സായി.

                                             അതിനോടകം തന്നെ കോവിഡ് 19 എന്ന വൈറസ് ബാധ നാട്ടിലെങ്ങും പടർന്നു പിടിച്ചിരുന്നു. അവർക്ക് എല്ലാവർക്കും നല്ല ചീകിത്സ ആവശ്യമായിരുന്നു. അവരെ ചികിത്സിച്ച് സുഖപ്പെടുത്താൻ ഒരു പാട് ആരോഗ്യ പ്രവർത്തകരെയുംവേണമായിരുന്നു അവരെ ചികിത്സിച്ച് സുഖപ്പെടുത്തുന്നത് രാജ്യത്തിൻ്റെ സുരക്ഷിതത്വത്തിന് അത്യന്താപേക്ഷിതമാണെന്നു മനസ്സിലാക്കിയ സാറാ സ്വന്തം ജീവൻ പോലും മറന്ന് അവരെ സുഖപ്പെടുത്താൻ പകലന്തിയോളം പരിശ്രമിച്ചു. എന്നാൽ സാറാ യുടെ അമ്മ അത് വിലക്കിയിരുന്നു. അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ തനിക്ക് ആരുമില്ലെന്ന് അമ്മ പറയുമായിരുന്നു.എന്നാൽ അതൊന്നും വകവെക്കാതെ അവർ മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ വേണ്ടി ഇറങ്ങി പുറപ്പെട്ടു. സാറാ യും മറ്റാരോഗ്യ പ്രവർത്തകരും ചേർന്ന് പലരേയും സുഖപ്പെടുത്തി.എന്നാൽ പതിയെ പതിയെ സാറായ്ക്കും ആ വൈറസ് പിടിപ്പെട്ടു. സാറാ യും ഒരു രോഗിയായിതീർന്നു. സാറ സുഖപ്പെട ത്തിയ എല്ലാവരും അവളുടെ രോഗം പൂർണ്ണമായിമാറാനും നല്ല ആരോഗ്യം കൈവരിക്കാനും അവൾക്കു വേണ്ടി പ്രാർത്ഥിച്ചു. എന്നാൽ സാറാ പ്രാർത്ഥിച്ചത് രോഗം ഭേദമായി ഇനിയും രോഗികളെ ചികിത്സിച്ച് സുഖപ്പെടുത്താൻ തനിക്ക് ആകണമെന്നായിരുന്നു.അങ്ങനെ അവളുടെ പ്രാർത്ഥനയുടെ ഫലമായി സാറാ യുടെ രോഗം സുഖപ്പെട്ടു. സാറാ വീണ്ടും പഴയ പോെലയായി. രോഗികളെ ചികിത്സിക്കാനുള്ള അവളുടെ ആഗ്രഹവും ഉത്സാഹവും വർദ്ധിച്ചു വന്നു. മറ്റുള്ളവരെ സഹായിക്കാനുള്ള അവളുടെ ആഗ്രഹമാണ് അവളെ രോഗത്തിൽ നിന്ന് മുക്തയാക്കിയത്.


ഗുണപാഠം: നമ്മുടെ ഉള്ളിൽ മറ്റുള്ളവരെ സഹായിക്കാനും മറ്റുള്ളവർക്ക് വേണ്ടി ചിന്തിക്കാനും ഉള്ള മനസ്സും ആഗ്രഹവും ഉണ്ടെങ്കിൽ ഒരു രോഗത്തിനും നമ്മെ തോൽപ്പിക്കാനാവില്ല

ഹനന്യ ശർമ്മ
7 A സെക്രട്ട് ഹേർട്ട് യൂ പി സ്ക്കൂൾ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കഥ