"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. പെരിങ്ങോം/സൃഷ്ടികൾ എന്ന താൾ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/സൃഷ്ടികൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
22:57, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അമ്മയുടെ വാത്സല്ല്യവും മകന്റെ സ്നേഹവും
പണ്ട് ഒരമ്മയും മകനും ഉണ്ടായിരുന്നു . അമ്മ മകനെ വളരെ കഷ്ടപ്പെട്ടാണ് വളർത്തുന്നത്. മകൻ രാവിലെ സ്കൂളിലേക്കും അമ്മ പണിക്കും പോകുകയായിരുന്നു. അമ്മയ്ക്കു മകനും, മകന്ന് അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മകന് നല്ല നല്ല കഥകൾ പറഞ്ഞു കൊടുക്കുമായിരുന്നു. പിറ്റേന്ന് രാവിലെ മകൻ സ്കൂളിലേക്കും അമ്മ പട്ടണത്തിൽ പണിക്കും പോയി . പണി കഴിഞ്ഞ് അമ്മ വൈകുന്നേരം വീട്ടിലെത്തി. മകൻ സ്കൂളിൽ നിന്ന് വരേണ്ട സമയം കഴിഞ്ഞു. എന്നിട്ടും അവൻ വീട്ടിൽ തിരിച്ചെത്തിയില്ല.വളരെ അധികം വിഷമിച്ച അമ്മ അവനെ അന്വേഷിച്ചുവെങ്കിലും മകനെ കണ്ടില്ല . അമ്മ അവന്റെ കൂട്ടുകാരന്റെ വീട്ടിലും അന്വേഷിച്ച ശേഷമാണ് അവൻ കൂട്ടുകാരന്റെ കൂടെ അമ്പലത്തിൽ പോയെന്നറിയുന്നത് . ഉടൻ അമ്മ അമ്പലത്തിലേക്കു പുറപ്പെട്ടു . അമ്മ പ്രതീക്ഷിച്ചില്ല തന്റെ മകനെ തിരിച്ചുകിട്ടുമെന്ന് .അമ്മ അമ്പലത്തിന്നരികിലെത്തി അവൻ ദൂരെ നിന്ന് തന്റെ അമ്മയെ തിരിച്ചറിഞ്ഞു .അവൻ ഓടിച്ചെന്നു അമ്മയുടെ അരികെയെത്തിയതും അമ്മ മകനെ വാരിപ്പുണർന്ന് പൊട്ടി കരയുകയും ചെയ്തു . അമ്മ അവന്റെ നെറുകയിൽ കണ്ണീർ പൊഴിച്ചു. അവൻ അമ്മയുടെ മുഖത്തേക്കു നോക്കി അമ്മയുടെ മുഖത്തേക്കു നോക്കി . രാത്രിയിൽ പുഞ്ചിരി തൂകുന്ന ചന്ദ്രനെപ്പോലെ. അമ്മയ്ക്ക് മകനേയും മകന് അമ്മയേയും തിരിച്ചു കിട്ടിയപ്പോൾ വളരേയേറെ സന്തോഷമായി. ഇരുവരും വീട്ടിലെത്തി സന്തോഷത്തോടെ കഴിഞ്ഞു അഞ്ജലി .പി 6 B
കുഞ്ഞു മുയൽ
ഒരു ദിവസം കുട്ടു എന്നു പേരുള്ള ഒരു കുഞ്ഞു മുയൽക്കുട്ടൻ തുള്ളി ത്തുള്ളിവരുമ്പോൾ അപ്പുറത്ത് ഒരു ക്യാരറ്റ് തോട്ടം കണ്ടു .കുട്ടു അവിടേക്ക് പോയി . അപ്പോൾ വേറൊരു മുയൽക്കുട്ടൻ തുള്ളിത്തുള്ളി വരുന്നു. കുട്ടു അവനോട് ചോദിച്ചു :നിന്റെ പേരെന്താ? "മിക്കു" എന്നവൻപറഞ്ഞു ."നിന്റെ പേരെന്താ?"മിക്കു ചോദിച്ചു. "എന്റെ പേര് കുട്ടു. നിന്റെ കൂടെ ആരെങ്കിലും ഉണ്ടോ"കുട്ടു ചോദിച്ചു."ആരുമില്ല" മിക്കു മറുപടി പറഞ്ഞു ."മിക്കൂ,നീ എന്റെ കൂടെപ്പോരുന്നോ”? ആ ചോദ്യം കേട്ടു മിക്കുവിന് സന്തോഷമായി .അങ്ങനെ അവർ രണ്ടും കൂട്ടുകാരായി . അനുശ്രീ(4)
വിത്തുമഴ(കവിത)
മഴ മഴ മഴ മഴ പെയ്യട്ടെ |
നല്ല സുഹൃത്തുക്കൾ
കുട്ടിയാനയും കരടിക്കുട്ടനും നടക്കാനിറങ്ങി. വഴിയിൽ ഒരു കട കണ്ടു. കുട്ടിയാന പറഞ്ഞു," നമുക്കൊരു പഴം വാങ്ങിയാലോ” |
യാത്രാമൊഴി(കവിത) പിരിയാം നമുക്കിനി ആത്മനൊ- |
അബലയായ പുഴ പേമാരി മേഘ സ്ഫോടനം സുനാമി...... |