"സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/അധിക വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 26: | വരി 26: | ||
===== <big>'''പി.ടി.എ കമ്മിറ്റി'''</big> ===== | ======<big>'''==പി.ടി.എ കമ്മിറ്റി=='''</big>====== | ||
പി .ടി .എ പ്രസിഡൻ്റ് ശ്രീമാൻ .രാജീവ് എൻ .എസ് | പി .ടി .എ പ്രസിഡൻ്റ് ശ്രീമാൻ .രാജീവ് എൻ .എസ് | ||
വരി 40: | വരി 40: | ||
'''<big>കമ്മിറ്റി അംഗങ്ങൾ</big>''' | |||
{| class="wikitable sortable" | {| class="wikitable sortable" |
22:08, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പടയണിയുടെ ചരിത്രം പുരാണ കഥകളുമായി ബന്ധപ്പെട്ട താണ് ദാരികനെ വധിച്ചിട്ടും കോപം തീരാതിരുന്ന കാളിയുടെ കോപം ശമിപ്പിക്കുന്നതിന് ആയി ശിവന്റെ നിർദ്ദേശപ്രകാരം ശിവഗണങ്ങൾ കോലം തുള്ളി ആടിയതിന്റെ സ്മരണയാണ് പടയണി ആയി ആചരിക്കുന്നത്. പടയണിയുടെ വിവരം അറിയിച്ചു കൊണ്ടുള്ള കാച്ചികൊട്ടാണ് ആദ്യ ചടങ്ങ്. തപ്പുകൊട്ടുന്നതോടെ ചടങ്ങ് ആരംഭിക്കുന്നു .പടയണിയുടെ വിവരം ദേശവാസികളെ അറിയിക്കുന്നതിനുള്ള ചടങ്ങാണ് അത്. തുടർന്ന് കാപ്പൊലി ഇലകളോടുകൂടിയ മരച്ചില്ലയോ തോർത്തോ വീശി ആർത്തുവിളിച്ച് താളം ചവിട്ടുന്നത് ആണ് കാപ്പൊലി. തുടർന്ന് കൈ മണിയുമായി താളം തുള്ളും ഇതിനായി ചെണ്ട തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിക്കും. ഇതിനെ താവണി തുള്ളൽ എന്നു പറയും. ഹാസ്യാനുകരണം ആയി പനത്തപാടി നടത്താറുണ്ട് പാളകൊണ്ടുള്ള വാദ്യോപകരണങ്ങൾ ആണ് ഇതിനായി ഉപയോഗിക്കുക. വെളിച്ചപ്പാട് പരദേശി തുടങ്ങിയവയും ഇതിനോടൊപ്പം കാണും.തീവെട്ടി യുടെയും ഓലച്ചൂട്ട്ന്റെയും വെളിച്ചത്തിലാണ് കോലങ്ങൾ തുള്ളുന്നത്. ഗണപതി കോലം, യക്ഷിക്കോലം, പച്ച കോലം, ഭൈരവിക്കോലം, മറുതക്കോലം, പിശാചുകോലം , ഗന്ധർവ്വൻകോലം തുടങ്ങിയ കോലങ്ങൾ തലയിൽവെച്ച് തുള്ളും. പച്ച പാളയിൽ കോലം എഴുതി മുഖത്ത് കെട്ടും. പാളകൊണ്ടുള്ള മുടിയിലും കോലം ചിത്രീകരിക്കും.
കാഴ്ചയിൽ ഭീകരമായ കോലം പണ്ടുകാലത്ത് കരി,ചെങ്കല്ല്, മഞ്ഞൾ തുടങ്ങിയവ കൊണ്ടാണ് എഴുതുന്നത്. ഈ ചിത്രകലയ്ക്ക് പ്രസിദ്ധമാണ് കോഴിമലക്ക് അടുത്തുള്ള പുല്ലാട് എന്ന ഗ്രാമം.
പടയണി ഭദ്രകാളിക്ഷേത്രത്തിൽ മാത്രം നടത്തിവരുന്ന ഒരു കലാരൂപമാണ്. പടയണിയുടെ ഉത്സവം തുടങ്ങി കഴിഞ്ഞു പത്തൊമ്പതാം ദിവസമാണ് പടയണി കോലം പടയണി മൈതാനത്ത് എത്തുക. ആദ്യം പ്രദർശിപ്പിക്കുക പഞ്ചകോലം ആണ്. അടുത്ത മൂന്ന് ദിവസത്തേക്ക് ഇത് തുടരും. രണ്ടാമത്തെ ദിവസം സുന്ദരയക്ഷി യുടെയും ഭൈരവികോലത്തിന്റ് വരവായി. മൂന്നാമത്തെ ദിവസം കലയക്ഷിയും ഭൈരവിയും പച്ചകോലത്തെ അനുഗമിക്കും.
അവസാന ദിവസം വലിയ പടയണി നടക്കും. അന്നേദിവസം കോലത്തോടൊപ്പം ജനങ്ങളും കോലത്തെ അനുഗമിക്കും. ക്ഷേത്രഭാരവാഹികൾ വെറ്റയും പുകയിലയും നൽകി കോലത്തെ സ്വീകരിക്കും. പടയണിയുടെ തുടർച്ചയിൽ തപ്പും താവടിയും പുലനിർത്തവും കോലത്തെ അനുഗമിക്കും. ഏറ്റവും വലിയ കോലം ആയിരത്തൊന്നു ശിരസ്സുകൾ ഉൾപ്പെടുന്ന വരാച്ചുണ്ടാക്കിയ കോലമാണ് . ചെണ്ടമേളത്തോടെയാണ് ഈ കോലത്തിൻ്റെ വരവ് .ആയിരത്തൊന്ന് ശിരസുകൾ ശിവഗണങ്ങളെയാണ് പ്രതികമാക്കുന്നത് . തീവെട്ടിയുടെയും ചൂട്ടിൻ്റെയും പ്രകാശത്തിൽ നിറഞ്ഞാടി പടയണി അവസാനദിവസം അതിന്റെ പരിസമാപ്തിയിൽ എത്തും. അതോടെ പടയണി അവസാനിക്കും.
പൂർവ വിദ്യാർത്ഥി ധൻ വി സാഗറിൻ്റെ അനുഭവക്കുറിപ്പ്
പൂർവ വിദ്യാർത്ഥി ധൻ വി സാഗറിൻ്റെ അനുഭവക്കുറിപ്പ്
==പി.ടി.എ കമ്മിറ്റി==
പി .ടി .എ പ്രസിഡൻ്റ് ശ്രീമാൻ .രാജീവ് എൻ .എസ്
സ്കൂളിലെ എല്ലാവിധ പ്രവർത്തനങ്ങളിലും രക്ഷിതാക്കൾ വളരെ ആത്മാർത്ഥമായി പങ്കെടുക്കാറുണ്ട്. കുട്ടികളുടെ പഠനത്തിലും അത്പോലെ മറ്റു പ്രവർത്തനങ്ങളിലും അധ്യാപകരോടൊപ്പം രക്ഷകർത്താക്കളും അവർക്ക് പ്രചോദനം നൽകുന്നത് പ്രശംസനീയമായ ഒന്നാണ്. സ്കൂൾ പിടിഎ യുടെ ആഭിമുഖ്യത്തിൽ പലവിധ സംഘടനാ പ്രവർത്തനങ്ങളും കാലാകാലങ്ങളായി സംഘടിപ്പിക്കാറുണ്ട്. സ്കൂളിന്റെ വിജയത്തിൽ പിടി എയുടെ സ്ഥാനം വളരെ വലുതാണ്.പി.ടി .എ യുടെ ശ്രമം ഫലമാണ് സ്കൂൾ ബസ്സ് വാങ്ങാൻ ഇടയായത് നല്ല പാഠം പദ്ധതിയുടെ ഭാഗമായി നടത്തിയ ഭവന നിർമ്മാണത്തിലും പി.ടി എ വളരെ വലിയ പങ്ക് വഹിച്ചു .ഈ സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും പി. ടി.എ കമ്മിറ്റിയുടെ കൈത്താങ്ങ് ലഭിക്കുന്നു ..ശ്രീമാൻ .രാജീവ് എൻ .എസ് . പി .റ്റി.എ പ്രസിഡൻറ് ആയി ഈ വർഷം ചുമതലയിൽ ഇരിക്കുന്നു .
പി .ടി .എ പ്രസിഡൻ്റ് ശ്രീ .രാജീവ് .എൻ.എസ്
കമ്മിറ്റി അംഗങ്ങൾ
ക്രമനമ്പർ | പേര് |
---|---|
1 | ഗ്രേഷിയസ് ജോണി |
2 | ഷിബു .റ്റി. എസ് |
3 | സൂസൻ റെഞ്ചി |
4 | സനിത ഓമനക്കുട്ടൻ |
5 | സ്വപ്ന ഷിബു |
6 | സോണി പ്രസാദ് |
7 | മാത്യൂ പി .ജെ |
8 | എബി തോമസ് |
9 | ജോളി ജോസ് |
10 | ഷാജി മൈക്കിൾ |
11 | ശ്രീ കല സന്തോഷ് |
12 | രതീഷ് ജേക്കബ് |
13 | വിനീത മനു |