"സഹോദരൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ ചെറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 194: വരി 194:


== നിലവിലുള്ള അധ്യാപകർ ==
== നിലവിലുള്ള അധ്യാപകർ ==
# പി. ആർ അനുപ (പ്രധാന അധ്യാപിക)
#  
# കെ. എസ് ഹുസ്ന ബീഗം
{| class="wikitable"
# വി. ഡി ദീപ  [ on Deputation to BRC Balaramapuram (Thirunananthapuram DD )  ]
|+
# ഒ. ആർ ബിന്ദു
|SL No.
# എ. വി ഗിരീഷ്
|പേര്
# നൈസി പോൾ
|
# കെ. ആർ ജയശ്രീ
|
# അപർണ ആർ നായർ
|-
# ​​എം. വി ജയശ്രീ
|'''1'''
# കെ. വിജു
|
# സിന്ധു കെ തങ്കപ്പൻ
* പി. ആർ അനുപ (പ്രധാന അധ്യാപിക)
# ഷൈനി  ടി.ആർ [ on Deputation from AMLPS Kallimoottukani, Parasala Sub Dist, Thiruvananthapuram DD]
|
|
|-
|2
|കെ. എസ് ഹുസ്ന ബീഗം
!
!
|-
|'''3'''
|വി. ഡി ദീപ  [ on Deputation to BRC Balaramapuram (Thirunananthapuram DD )  ]
|
|
|-
|'''4'''
|ഒ. ആർ ബിന്ദു
|
|
|-
|'''5'''
|എ. വി ഗിരീഷ്
|
|
|-
|'''6'''
|നൈസി പോൾ
|
|
|-
|'''7'''
|കെ. ആർ ജയശ്രീ
|
|
|-
|'''8'''
|അപർണ ആർ നായർ
|
|
|-
|'''9'''
|എം. വി ജയശ്രീ
|
|
|-
|'''10'''
|കെ. വിജു
|
|
|-
|'''11'''
|സിന്ധു കെ തങ്കപ്പൻ
|
|
|-
|'''12'''
|ഷൈനി  ടി.ആർ [ on Deputation from AMLPS Kallimoottukani, Parasala Sub Dist, Thiruvananthapuram DD]
|
|
|}


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

13:08, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സഹോദരൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ ചെറായി
വിലാസം
എറണാകുളം ജില്ല
കോഡുകൾ
സ്കൂൾ കോഡ്26507 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്വൈപ്പിൻ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
02-02-2022Smlps



................................

ആമുഖം

പ്രണവം എന്ന വാക്കിന്റെ അർത്ഥം 'എക്കാലവും നവമായത്' എന്നാണല്ലൊ............. സഹോദരൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ ഇക്കഴിഞ്ഞവർഷം സുവർണജൂബിലി ആഘോഷിച്ചു കഴിഞ്ഞിരിക്കുയാണ്. ഇപ്പോഴും ഇൗ മഹാസ്ഥാപനം തുടക്കത്തിലെ പുതുമയോടും പ്രൗഢിയോടും തന്നെ ശോഭിക്കുന്നു. അതെ..... നിത്യ നൂതനമായ പ്രണവം പോലെ തന്നെ. അവനവനാത്മസുഗത്തിനാചരിപ്പത പരനു സുഖത്തിനായ് വരേണം എന്നുള്ള ഗുരുവചനത്തെ അന്വർത്ഥമാക്കിക്കൊണ്ട് പുതുതലമുറയെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്ന സേവനസന്നദ്ധരായ അധ്യാപകരും മാനേജ്മെന്റും അവർക്ക് പിൻബലമായി വർത്തിക്കുന്ന മഹാമനസ്കരായ രക്ഷിതാക്കളും നാട്ടുകാരുമാണ് ഈ സ്ഥാപനത്തിന്റെ ഉൾക്കരുത്ത്. പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ മികവുകളോടൊപ്പം തന്നെ വൈപ്പിൻ ഉപജില്ലയിലെ ഏറ്റവുമധികം വിദ്യാർത്ഥികളുള്ള പ്രൈമറി സ്കൂൾ എന്ന ഖ്യാതിയും നിലനിർത്തിക്കൊണ്ടാണ് സഹോദരൻ മെമ്മോറിയൽ സ്ക്കൂൾ അതിന്റെ പ്രയാണം തുടരുന്നത്.

ചരിത്രം

സഹോദരൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ, ചെറായി

വാരിശ്ശേരി കൊച്ചിറ്റി ആശാന്റെ കുടിപ്പള്ളിക്കൂടമാണ് 1921 ൽ ബാലവിദ്യാരജ്ഞിനി എന്ന പേരിൽ ഗ്രാന്റ് സ്ക്കൂളായി മാറിയത്. കൊച്ചി രാജ്യത്ത് പിന്നോക്ക സമുദായംഗങ്ങൾക്ക് ഒരു പള്ളിക്കൂടം നടത്താൻ അനുവാദം കിട്ടിയതിന്റെ ഫലമായാണ് ഇങ്ങനെ ഒരു സ്ക്കൂൾ, പൊതുജനതല്പരരായ ചിലർ ചേർന്ന് സ്ഥാപിച്ചത്. പിന്നീട് ഇൗ സ്ഥാപനം വിജ്ഞാനവർദ്ധിനി സഭ ഏറ്റെടുക്കുകയും വിജ്ഞാനവർദ്ധിനി സഭാ എന്ന പേരിൽ വളരുകയും 1952 ൽ ഹൈസ്ക്കൂളായി ഉയർത്തുകയും ഉണ്ടായി. 1962 വരെ ഒന്നാം ക്ലാസ്സു മുതൽ പത്താം ക്ലാസ്സുവരെ ഒരു ഹെഡ് മാസ്റ്ററുടെ കീഴിൽ പ്രവർത്തിച്ചുവന്നു. 1962 ൽ ഇതിലെ നാലാം ക്ലാസ്സുവരെയുള്ള ലോവർ പൈമറി വിഭാഗം ഒരു ഹെഡ്മാസ്റ്ററുടെ കീഴിൽ പ്രത്യേക സ്ഥാപനമാക്കി വി.വി.സഭ എൽ പി. സ്ക്കൂൾ എന്ന പേരിൽ ഹൈസ്ക്കൂൾ അങ്കണത്തിൽ തന്നെ പ്രവർത്തിച്ചുവന്നു. കോതാറ വി. കൃഷ്ണൻ മാസ്റ്ററായിരുന്നു പ്രധാന അദ്ധ്യാപകൻ. 1965 മാർച്ചിൽ കൃഷ്ണൻ മാസ്റ്റർ സർവീസിൽ നിന്നും വിരമിച്ചതിനെ തുടർന്ന് നാരായണ ഷേണായ് പ്രധാന അദ്ധ്യാപകനായി ചുമതലയേറ്റു. 1965 ജൂണിൽ ഹൈസ്ക്കൂളും ലോവർ പ്രൈമറി സ്ക്കൂളും സാമൂഹ്യപരിഷ്കർത്താവും ചെറായി സ്വദേശിയുമായ സഹോദരൻ അയ്യപ്പന്റെ സ്മരണയ്ക്കായി സഹോദരൻ മെമ്മോറിയൽ എന്ന പേര് നൽകുകയുണ്ടായി. ആ വർഷം തന്നെ പ്രൈമറി വിഭാഗം ഇന്നു കാണുന്ന അങ്കണത്തിലേക്ക് മാറ്റി സ്ഥാപിച്ചു. അങ്ങനെ 1965 ൽ സ്ഥാപിതമായ സഹോദരൻ മെമ്മോറിയൽ ലോവർപ്രൈമറി സ്കൂളിന്റെ തലവനായി നാരായണഷേണായി തുടർന്നു. 1986 ൽ നാരായണഷേണായി വിരമിച്ചപ്പോൾ ടി.എസ് ഭാരതി ടീച്ചർ ഹെഡ്മിസ്റ്റ്രസ് ആയി ചുമതലയേറ്റു. തുടർന്ന് വി.എം പത്മാക്ഷി, ടി. ആർ ഭൈമി, ടി. ജി വിലാസിനി, കെ. കെ ബാബു, ടി. എൻ രാധ, വി. ജി ലീല, സി. കെ തങ്ക, കെ. എൻ മോഹനൻ അങ്ങനെ നീളുന്നു വിരമിച്ച പ്രഥമസ്ഥാനീയർ. തുടർന്ന് ഇൗ സ്ഥാനം പി.ആർ അനുപ വഹിക്കുന്നു.

ഞങ്ങളുടെ വിദ്യാലയം

ഭൗതികസൗകര്യങ്ങൾ

സ്മാർട് ക്ലാസ്സ്റൂം.

  • 9 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, 7 ലാപ്ടോപ്പ് കമ്പ്യൂട്ടർ, 3പ്രിന്റർ, 3പ്രൊജക്ടർ, സൗണ്ട് സിസ്റ്റം എന്നിവ അടങ്ങിയ അതി വിശാലമായ ഒരു കമ്പ്യൂട്ടർ റൂം ഞങ്ങൾക്കുണ്ട്.
  • 1 മുതൽ 4 ക്ലാസ്സുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും ആഴ്ചയിൽ 3 പിരീഡ് വീതം കമ്പ്യൂട്ടർ പഠനത്തിന് അവസരം.
  • കളിപ്പെട്ടി പാഠപുസ്തകം വളരെ മികച്ച രീതിയിൽ അധ്യാപകർ കുട്ടികൾക്ക് വിനിമയം ചെയ്യുന്നു.
  • കുട്ടികൾക്ക് ആവശ്യമായ വർക്ക് ഷീറ്റ്, പ്രൊജക്റ്റുകൾ എന്നിവ പ്രിന്റ് എടുക്കുന്നതിന് പ്രിന്ററുകൾ പ്രയോജനപ്പെടുത്തുന്നു.
  • വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പരിശീലനങ്ങളിലും മറ്റ് പരിപാടികളിലും ‍‍ഞങ്ങളുടെ സ്മാർട് ക്ലാസ്സ്റൂം സൗകര്യം പ്രയോജനപ്പെടുത്തുന്നു.

ലൈബ്രറി.

  • 1500 ൽ അധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന അതി വിശാലമായ ലൈബ്രറി.
  • ആഴ്ചയിലൊരിക്കൽ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ മാറ്റിയെടുക്കാൻ അവസരം.
  • പിറന്നാൾ സമ്മാനമായി കുട്ടികൾ സംഭാവന ചെയ്ത നിരവധി പുസ്തകങ്ങൾ.
  • അമ്മ വായനയെ പരമാവധി പ്രോത്സാഹിപ്പിക്കുന്നു.
  • രക്ഷിതാക്കൾക്കുള്ള ആസ്വാദനക്കുറിപ്പ് മത്സരം, കഥയെഴുത്ത് തുടങ്ങിയവ നടത്തുന്നു.

ഉച്ചഭക്ഷണം.

  • പോഷക സമ്പുഷ്ടവും രുചിയേറിയതും വൈവിദ്യമാർന്നതുമായ ഉച്ചഭക്ഷണം.
  • സ്കൂളിൽ തന്നെയുള്ള ജൈവ പച്ചക്കറിത്തോട്ടത്തിൽ നിന്നുമുളള വിളവ് സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ബുൾബുൾ മികച്ച രീതിയിൽ ബിന്ദു ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബുൾബുൾ യൂണിറ്റിൽ 12 കുട്ടികൾ അംങ്ങളാണ്. രജത്പംഖ്, സുവർണ്ണപംഖ് എന്നീ ടെസ്റ്റ്കളിൽ കുട്ടികളെ പ‍‍ങ്കെടുപ്പിക്കുകയും, മികച്ച വിജയം കൈവരിക്കുകയും ചെയ്തുവരുന്നു.

ബുൾബുൾ" സ്വാതന്ത്ര ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിനാചരണങ്ങൾ സമുചിതമായി ആഘോഷിക്കുന്നു. സമൂഹ പ്രാർത്ഥന, വിദ്യാലയവും പരിസരവും വൃത്തിയാക്കൽ, മറ്റ് സാമൂഹിക പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തി വരുന്നു. സ്കൗട് & ഗൈഡ് ലോക്കൽ ഘടകം, ജില്ലാ ഘടകം എന്നിവ നടത്തുന്ന എല്ലാവിധ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം.

ഗിരീഷ് സാറിന്റെ നേതൃത്വത്തിൽ നടക്കുന്ന കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മികച്ച രീതിയിൽ ജൈവ പച്ചക്കറിത്തോട്ടവും പുഷ്പോദ്യാനവും കുട്ടികൾ പരിപാലിച്ചുപോരുന്നു. ജൈവ പച്ചക്കറിത്തോട്ടത്തിൽ നിന്നുമുളള വിളവ് സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്.

ജയശ്രീ ടീച്ചറുടെ നേതൃത്വത്തിലുള്ള ശാസ്ത്ര ക്ലബ്ബ്

  • കുട്ടികളിലെ കൗതുകം, ജിജ്ഞാസ എന്നിവ വളർത്തുന്നതിലേക്ക് ലഘുപരീക്ഷണങ്ങളും, ശാസ്ത്രാഭിമുഖ്യം വളർത്താനുള്ള ചോദ്യങ്ങളും കുട്ടികൾക്ക് നൽകിവരുന്നു. വിജയികൾക്ക് കൂടുതൽ പ്രോത്സാഹനങ്ങൾ നൽകുന്നു.
  • ശാസ്ത്ര ക്വിസ്സിനുള്ള ചോദ്യങ്ങൾ തയ്യാറാക്കി നൽകുന്നു.
  • ഉപജില്ല, ജില്ലാ തല മത്സരത്തിന് കുട്ടികളെ തയ്യാറാക്കി മികച്ച വിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നു.
  • ബോധവത്കരണ ക്ലാസ്സുകൾ നടത്തുന്നു.
  • മലയാളം ക്ലബ്ബ്

അപർണ ടീച്ചറുടെ നേതൃത്വത്തിൽ നടന്നുവരുന്ന വായനാ ക്ലബ്ബ്

  • കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിലേക്ക് കഥാവായന, ആസ്വാദനക്കുറിപ്പുകൾ എന്നിവ അവതരിപ്പിക്കുന്നു.
  • കുട്ടികളിലെ സർഗ്ഗാത്മകശേഷി പരിപോഷിപ്പിക്കുന്നതിനായി പുലരി എന്ന പേരിൽ മാസിക തയ്യാറാക്കിവരുന്നു.
  • അക്ഷരം ഉറപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ.
  • ഹെൽത്ത് ക്ലബ്ബ്.

നൈസി ടീച്ചറുടെ നേതൃത്വത്തിലുള്ള ഹെൽത്ത് ക്ലബ്ബ്

  • ഡ്രൈഡേ ആചരിക്കുന്നു.
  • സ്കൂളും, സ്കൂൾ പരിസരവും ശുചിയായി സൂക്ഷിക്കുന്നു.
  • ഹെൽത്ത് ചാർട്ട് ക്ലാസ്സുകളിൽ സജ്ജീകരിച്ച് വ്യക്തിശുചിത്വത്തിന് വേണ്ട നിർദ്ദേശം നൽകുന്നു.
  • സാമൂഹ്യപങ്കാളിത്തത്തോടെ പകർച്ച വ്യാധികളെക്കുറിച്ചും മറ്റും ബോധവത്കരണ ക്ലാസ്സുകൾ.
  • രചനാ മത്സരങ്ങൾ, ചിത്രപ്രദർശനം തുടങ്ങിയ വൈവിധമാർന്ന പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

സിന്ധു ടീച്ചറുടെ നേതൃത്വത്തിലുള്ള വിദ്യാരംഗം കലാസാഹിത്യവേദി

  • എല്ലാ വെള്ളിയാഴ്ച്ചകളിലും വൈകിട്ട് 3 മണിമുതൽ 4 വരെ സർഗ്ഗവേള നടത്തിവരുന്നു.
  • വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ രചനാ മത്സരങ്ങളും പതിപ്പുകളും തയ്യാറാക്കുകയും കുട്ടികൾക്ക് വേണ്ട പ്രോത്സാഹനവും നൽകി വരുന്നു.
  • സ്കൂൾ തല, ഉപജില്ല തല കലാസാഹിത്യവേദി മത്സരങ്ങളിൽ കുട്ടികളെ പ‍‍ങ്കെടുപ്പിക്കുകയും, മികച്ച വിജയം കൈവരിക്കുകയും ചെയ്തുവരുന്നു.
  • ഗണിത ക്ലബ്ബ്.

ഹുസ്ന ടീച്ചറുടെ നേതൃത്വത്തിലുള്ള ഗണിത ക്ലബ്ബ്

  • ചതുഷ്ക്രീയകൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, സംഖ്യാ ബോധം ഉറപ്പിക്കാനായി സംഖ്യാ റിബൺ, ഗുണനപ്പട്ടിക മനഃപാഠമാക്കാനുള്ള തീവ്രപരിശീലനം എന്നിവ നടത്തുന്നു.
  • ഉപജില്ല, ജില്ലാ തല മത്സരങ്ങളിൽ കുട്ടികളെ പ‍‍ങ്കെടുപ്പിക്കുന്നു.
  • ഗണിതച്ചെപ്പ് എന്ന പേരിൽ എല്ലാ വർഷവും ഗണിത മാസിക തയ്യാറാക്കുന്നു.
  • ഒരോ ക്ലാസ്സിലും ഗണിതമൂല.
  • വിദ്യാലയത്തിൽ ഒരു ഗണിതലാബ് തയ്യാറാക്കി വരുന്നു.
  • സുരക്ഷ ക്ലബ്ബ്.

സുരക്ഷാ ക്ലബ്ബ് വിദ്യാലയത്തിലും പുറത്തും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ദീപക് സാറിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. കുട്ടികളെ റോഡ് സുരക്ഷയെപ്പറ്റിയും ട്രാഫിക് നിയമങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുന്നു.

ജയശ്രീ ടീച്ചറുടെ നേതൃത്വത്തിൽ നടന്നുവരുന്ന സാമൂഹ്യശാസ്ത്ര ക്ലബ്ബ്

  • സ്കൂൾ പാർലമെന്റ് ഇലക്ഷൻ വളരെ കൃത്യതയോടും കാര്യക്ഷ്യമതയോടും നടത്തിവരുന്നു.
  • ഉപജില്ല, ജില്ലാ തല മത്സരങ്ങളിൽ സ്റ്റിൽ മോഡൽ, ക്വിസ്സ് എന്നീ മത്സരങ്ങൾക്ക് കുട്ടികളെ പ്രാപ്തരാക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തുവരുന്നു.
  • കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നിരവധി ബോധവത്കരണ ക്ലാസ്സുകൾ നടത്തിവരുന്നു.
  • ലൈബ്രറിയിൽ നിന്നും കുട്ടികൾ എടുത്തുവായിക്കുന്ന പുസ്തകങ്ങളിൽ അവർ കണ്ടെത്തിയ പുതിയ പദങ്ങൾ ഓരോ ക്ലാസ്സിലും എഴുതി പ്രദർശിപ്പിക്കാൻ അവസരം.
  • എല്ലാവർഷവും വൃദ്ധസദനം സന്ദർശിച്ച് അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നു.
  • കൂനമ്മാവ് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അവയവദാന ബോധവൽകരണ ക്ലാസ്സും സമ്മതപത്രം ഒപ്പിടലും(2015-16).
  • ഒരോ മാസവും മികച്ച നോട്ടുപുസ്തകം കണ്ടെത്തി എറ്റവും മികച്ച നോട്ടുപുസ്തകത്തിന് സമ്മാനം.
  • സ്പോർട്ട്സ് ക്ലബ്ബ്.

വിജു ടീച്ചറിന്റെ നേതൃത്വത്തിലുള്ള സ്പോർട്ട്സ് ക്ലബ്ബ്

  • കുട്ടികളുടെ കായികക്ഷമത ഉറപ്പുവരുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നു.
  • ഉപജില്ല, പള്ളിപ്പുറം സ്കൂൾ കോംപ്ലക്സ് കായികമേളകൾക്ക് കുട്ടികളെ പ്രാപ്തരാക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തുവരുന്നു.
  • സ്കൂൾ വാർഷികാഘോഷത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം മത്സരങ്ങൾ നടത്തുന്നു.

മികവുകൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി. കെ ഭാരതി
  2. കെ. കെ കരുണാവതി
  3. ടി. ജി വിലാസിനി
  4. എം. കെ ഭവാനി
  5. പി. എസ് വിലാസിനി
  6. എം. എൻ സത്യഭാമ
  7. പി. കെ കല്ല്യാണി
  8. കെ. വി വിനോദിനി
  9. കെ. വി ഉഷ
  10. വി. എം പത്മാക്ഷി
  11. വി. രത്നവല്ലി
  12. ടി. ആർ ഭൈമി
  13. വി. എ ഗൗരി
  14. വി. സി സുഭാഷിണി
  15. കെ. കെ ഓമന
  16. കെ. കെ സുജാത
  17. കെ. എസ് വെങ്കിടേശ്വരൻ
  18. സി. കെ ഒാമന
  19. വി. ശാന്തമ്മ
  20. കെ. കെ ബാബു
  21. ടി. കെ ഉഷാകുമാരി
  22. കെ. കെ സുശീല
  23. എം. കെ രുഗ്മിണി
  24. ടി. കെ ഭവാനി
  25. ടി. എൻ രാധ
  26. കെ. പി വിത്സൻദാസ്
  27. വി. കെ ലീല
  28. വി. ആർ ഗീത
  29. വി. കെ ഐഷ
  30. ഒ. കെ സാവിത്രി
  31. വി. ജി ലീല
  32. സി. കെ തങ്ക
  33. കെ. എൻ മോഹനൻ
  34. ഡി. ദിനമണി
  35. കെ. വി പ്രസന്നകുമാരി

നിലവിലുള്ള അധ്യാപകർ

SL No. പേര്
1
  • പി. ആർ അനുപ (പ്രധാന അധ്യാപിക)
2 കെ. എസ് ഹുസ്ന ബീഗം
3 വി. ഡി ദീപ [ on Deputation to BRC Balaramapuram (Thirunananthapuram DD ) ]
4 ഒ. ആർ ബിന്ദു
5 എ. വി ഗിരീഷ്
6 നൈസി പോൾ
7 കെ. ആർ ജയശ്രീ
8 അപർണ ആർ നായർ
9 എം. വി ജയശ്രീ
10 കെ. വിജു
11 സിന്ധു കെ തങ്കപ്പൻ
12 ഷൈനി  ടി.ആർ [ on Deputation from AMLPS Kallimoottukani, Parasala Sub Dist, Thiruvananthapuram DD]

നേട്ടങ്ങൾ

  • 2013-14 ൽ വെളിച്ചം തീവ്രവിദ്യാഭ്യാസ പദ്ധതി - വൈപ്പിൻ നിയോചക മണ്ടലത്തിലെ എറ്റവും മികച്ച വിദ്യാലയം.
  • 2014-15 ൽ വെളിച്ചം തീവ്രവിദ്യാഭ്യാസ പദ്ധതി- വൈപ്പിൻ നിയോചക മണ്ടലത്തിലെ മികച്ച മൂന്നാമത്തെ വിദ്യാലയം.
  • 2014-15 ൽ വെളിച്ചം തീവ്രവിദ്യാഭ്യാസ പദ്ധതി - വൈപ്പിൻ നിയോചക മണ്ടലത്തിലെ എറ്റവും മികച്ച പ്രഥാനധ്യാപിക.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. രേഖ ദേവദാസ് ( പ്രശസ്ത എഴുത്തുകാരി )
  2. വൈശാഖ് സി. എസ് ( പ്രശസ്ത ചിത്രകാരൻ ) സംസ്ഥാന അവാർഡ് ജേതാവ്.

വഴികാട്ടി


{{#multimaps:10.151063000000001,76.189091000000005|zoom=18}}