"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ** മടക്കയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

17:08, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മടക്കയാത്ര

ലോകം ഭയക്കുന്നൂ..കൊറോണതൻ ഭീതിയിൽ
കാട്ടു തീ പോലെ പടർന്നു പിടിച്ചൂ ..നീ എന്ന മഹാമാരി
കൊറോണ നീ എൻ നാടിൻ കാണാ ശത്രു
സംഹാര താന്ധവമാടുന്ന വൈരിയാം അണുതൻ മേലേ
കാളിയമർദ്ദനം നടത്തുവാൻ ആരുണ്ടിവിടെ...ആരുണ്ടിവിടെ

ഭൂമിയെ മുറിച്ചീടും അതിരുകളില്ല ,പടവെട്ടലുമില്ല
എൻ രാജ്യം നിൻ രാജ്യം മറുരാജ്യം എന്നൊന്നുമില്ല
ആകെ ചുവന്നൊരു ഗോളം മാത്രമെൻ ഭൂമി

അദൃശ്യനാം രിപു തൻ പ്രകമ്പനത്തിൽ
ഭൂമിതൻ അവകാശികളാണെന്നു നടിച്ചിടും...
മനുജൻ തൻ ഹുങ്കാരമെല്ലാം മാഞ്ഞുപോയി..

നീ നിൻ അദ‍ൃശ്യ മണ്ഢലത്തിൽ ഒളിച്ചിരിക്കുകയാകിലും
തമ്മിൽ കലഹിക്കും മർത്ത്യൻ തൻ
വൈര്യത്തെ ഇല്ലായ്മ ചെയ്യാൻ കരുത്തനാം നീ

നിർത്തൂ...നിൻ താന്ധവന‍ൃത്തം നിർത്തൂ...നിൻ അട്ടഹാസം
മടങ്ങൂ കൊറോണ നീ നിൻ ഗൃഹത്തിലേക്ക്
ഞാനൊന്നു മയങ്ങട്ടെ എൻ ഗ‍‍ൃഹത്തിൽ

മടങ്ങൂ കൊറോണ നീ നിൻ ഗൃഹത്തിലേക്ക്
നാളെ പുതിയ പ്രഭാതം പൊട്ടീവിടരുമ്പോൾ
ചക്രവാള സീമയിൽ നിന്നും സൂര്യ കിരണങ്ങൾ പതിച്ചീടാൻ
ധരണിയിൽ ഒരായിരം പുതുപൂക്കൾ വിടരട്ടെ

 

റിയ ജോയി
10 A, സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത