"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ചെറിയ തിരുത്താണ്) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/ജൂനിയർ റെഡ് ക്രോസ് എന്ന താൾ വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ജൂനിയർ റെഡ് ക്രോസ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
10:45, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
*JRC(Junior Red Cross )*
1828 മെയ് 8 ന് സ്വിറ്റ്സർലാന്റിലെ ജനീവ പട്ടണത്തിൽ ജനിച്ച ജീൻ ഹെന്ററി ഡ്യുനാന്റ് രൂപം കൊടുത്ത അന്തർ ദേശീയ ജീവ കാരുണ്യ സംഘടന ആണ് റെഡ് ക്രോസ്സ് സൊസൈറ്റി.193 രാജ്യങ്ങളിൽ ശാഖകളോടെ പ്രവർത്തിക്കുന്ന ഈ സംഘടനയിൽ വിദ്യാർത്ഥികളെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ മേൽ നോട്ടത്തിൽ JRC സ്‌കൂളുകളിൽ പ്രവർത്തിക്കുന്നു. ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, പരോപകാരപ്രവർത്തനം, അന്താരാഷ്ട്ര സൗഹൃദം പുതുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഉൾക്കൊള്ളിച്ചു
2021-22 പ്രവർത്തനങ്ങൾ
JRC യുടെ ഒരു യൂണിറ്റ് വിവിധ പ്രവത്തനങ്ങളോടെ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു.പ്രഥമ ശുശ്രൂഷ, വ്യക്തി ശുചിത്വം, ട്രാഫിക് അവബോധം തുടങ്ങിയ വിഷയങ്ങളിൽ ഈ വർഷം ക്ലാസുകൾ നൽകി.8,9,10 ക്ലാസ്സുകളിൽ നിന്നും 80 കുട്ടികൾ JRC യിൽ അംഗങ്ങൾ ആണ്. ആൺ കുട്ടികളുടെ ഒരു യൂണിറ്റും പെൺ കുട്ടികളുടെ ഒരു യൂണിറ്റും പ്രവർത്തിക്കുന്നു. ശ്രീമതി ആശ, ശ്രീ ആൽവിൻ ജോൺ എന്നിവർ യൂണിറ്റ് കൗൺസിലർമാരായും പ്ര വർത്തിക്കുന്നു.