"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ/ഗ്രന്ഥശാല എന്ന താൾ അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
18:06, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലൈബ്രറി
അജ്ഞതയുടെ ഇരുട്ടിൽ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് ഓരോ കുട്ടിയേയും കൈപിടിച്ചുയർത്തുതാണ നമ്മുടെ സ്കൂൾ ലൈബ്രറി. മനസ്സിന്റെ അന്ധകാരം മാറ്റി വെളിച്ചത്തിന്റെ തീക്കോലുര യ്ക്കാൻ സഹായിക്കുന്ന നമ്മുടെ ലൈബ്രറിയിൽ രണ്ടായിരത്തിലേറെ പുസ്തകങ്ങളുണ്ട്.45 കുട്ടികളോളം ഇരുന്ന് വായിക്കാനുള്ള സൗകര്യം സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.പ്രഗൽഭ വ്യക്തിത്വങ്ങളിലേക്ക് കണ്ണോടിച്ചാൽ അവരുടെയൊക്കെ വളർച്ചയ്ക്കുള്ള പ്രധാന ഘടകം വായനയാണ്. സാങ്കേതികമായി എത്ര ഉയർച്ചയിൽ എത്തിയാലും പാരമ്പര്യമായി നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്ന അറിവ് വായനയിലൂടെയാണ്. ജൂൺ 19 പി എൻ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നു ലൈബ്രറി എന്ന ആശയം തന്നെ ഇദ്ദേഹത്തിന്റെ സംഭാവനയാണ്. ഒരു സമൂഹത്തിന്റെ വളർച്ചക്ക് വായനശാലകൾ ആവശ്യം ആണ്. അതിന്റെ പ്രാരംഭഘട്ടം ആരംഭിക്കുന്നത് സ്കൂൾ ലൈബ്രറിയിൽ നിന്നാണ്. കുട്ടികളുടെ മനസികോ ല്ലാസത്തിനുള്ള ഒരു ഉപാധി കൂടിയാണ് സ്കൂൾ ലൈബ്രറി. അതിനോടൊപ്പം തന്നെ അവരെ ചിന്തിപ്പിക്കുവാനും പുതിയ ഒരു വഴിത്തി രിവിലേക്ക് ചെന്നെത്താനും സഹായിക്കുന്നു. കുട്ടികളുടെ വായനാശീലം എന്ന ലക്ഷ്യം വെച്ചുകൊണ്ട് കുട്ടികൾക്ക് വായനദിനവുമായി ബന്ധപ്പെട്ടു വായനാവാരാഘോഷ പരിപാടികൾ സംഘടി പ്പിക്കുകയുണ്ടായി. കുട്ടികൾക്ക് തിരഞ്ഞെടുത്ത പുസ്തകങ്ങൾ കൊടുക്കുകയും ചെയ്യാറുണ്ട്. വായനാവാരത്തിൽ 'പുസ്തകപരിചയം 'എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ട് പുസ്തകപ്രദർശനം നടത്തി.കോവിഡിന്റെ പശ്ചാതലത്തിൽ പോലും കുട്ടികൾക്ക് വായിക്കാനുള്ള സൗകര്യങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സജ്ജമാക്കി.ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി രണ്ട് വ്യത്യസ്ത ലൈബ്രറികൾ സ്കൂളിൽ ഉണ്ട് .ഹൈസ്കൂൾ കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിൽ രണ്ടായിരത്തിലധികം പുസ്തകങ്ങളുടെ വിപുലമായ ശേഖരം ഉണ്ട് അതോടൊപ്പം തന്നെ കുട്ടികളുടെ പത്ര വായന പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ ക്ലാസുകളിലും ദിനപത്രങ്ങൾ നല്കിവരുന്നു .ഹൈ സ്കൂൾ ലൈബ്രറിയുടെ നവീകരണത്തിന് 2021 22 അധ്യയനവർഷത്തിലെ പിടിഎയുടെ മുഖ്യ അജണ്ടകളിൽ ഒന്ന് നവീകരണത്തിനുള്ള ഫണ്ട് സമാഹരണം ആയിരുന്നു. അത് ഏറെക്കുറെ പൂർത്തീകരിക്കുകയും ചെയ്തു . ലൈബ്രറി ഡിജിറ്റലൈസ് ചെയ്ത് പുസ്തകവിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും പൂർത്തീകരിക്കുന്നു. ഹൈസ്കൂൾ മലയാളം അധ്യാപിക മുംതാസ് ടീച്ചറാണ് ലൈബ്രേറിയൻ ഡ്യൂട്ടി ഏറ്റെടുത്തത്. എച്ച്എസ്എസ് ലൈബ്രറി പ്രവർത്തിക്കുന്നതിനായി കെ.വി തോമസ് എംപിയുടെ 25 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ലൈബ്രറി കോംപ്ലക്സ് നിലവിലുണ്ട്