"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1: വരി 1:
 
[[പ്രമാണം:25037 chenda.jpeg|ഇടത്ത്‌|ലഘുചിത്രം]]
 
ആർട്ട്സ് ക്ലബ്               
ആർട്ട്സ് ക്ലബ്               

വരി 12: വരി 11:

5 മുതൽ 9 വരെയുള്ള ക്ലാസുകളിൽ നിന്നും സംഗീത വാസനയുള്ള കുട്ടികളെ തെരെഞ്ഞെടുത്ത് ഒരു സ്കൂൾ ക്വയർ ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. യു.പി വിഭാഗത്തിൽ നിന്നും രണ്ട് ഗ്രൂപ്പും എച്ച്.എസ് വിഭാഗത്തിൽ നിന്നും രണ്ട് ഗ്രൂപ്പും ചേർത്ത് 4 പ്രയർ ഗ്രൂപ്പുകളാണ് ഉള്ളത്. എല്ലാ പൊതു പരിപാടികളിലും ദിനാചരണങ്ങളിലും സൂൾ ക്വയർ ഗ്രൂപ്പാണ് ഗാനങ്ങൾ ആലപിക്കുന്നത്. 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ നിന്നും നന്നായി ചിത്രം വരക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവരുടെ ചിത്രങ്ങളുടെ പ്രദർശനം നടത്തുകയും ചെയ്യുന്നു .കൂടാതെ നൃത്തം, നാടകം എന്നീ മേഖലകളിലും വിവിധ പരിപാടികളും വർക്ക് ഷോപ്പുകളും നടത്തി വരുന്നു.

[[പ്രമാണം:25037 chenda2.jpeg|ഇടത്ത്‌|ലഘുചിത്രം]]

16:39, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആർട്ട്സ് ക്ലബ്

പാഠ്യേതര വിഷയങ്ങളായ സംഗീതം, നൃത്തം, ചിത്രകല,അഭിനയം തുടങ്ങിയ കലാ പഠനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ആർട്ട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്നത്. കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗാത്മകമായ കഴിവുകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം അവരുടെ താത്പര്യ മേഖലകളിലേക്ക് വഴി തിരിച്ചു വിടുകയും ചെയ്യാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.

കലാപഠനം ഒരു കുട്ടിയുടെ സർഗ്ഗാത്മക കഴിവുകളെ ഉണർത്തുക മാത്രമല്ല ആ കുട്ടിയുടെ മാനസിക വും, ശാരീരികവും, ബൗദ്ധികവും, ആദ്ധ്യാത്മികവും, സാംസ്കാരികവുമായ തലങ്ങളിലും അത്യധികം സ്വാധീനം ചെലുത്തുന്നു. മൂല്യ ച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്കൂളുകളിൽ കലാ പഠനം അത്യന്താപേക്ഷികമാണ് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.ഒരു വ്യക്തിക്ക് അവൻ്റെ സമഗ്രവികസനത്തിനും സാമൂഹിക-സാംസ്കാരിക അവബോധം ശക്തമായി നിലനിൽക്കുന്ന നന്മയേറിയ ഒരു സമൂഹത്തിൻ്റെ സൃഷ്ടിക്കും കലാ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം വളരെ വലുതാണ്.

എസ്.എൻ.ഡി.പി. എച്ച്.എസ്.എസ് ൽ ആർട്ട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ കലാ പ്രവർത്തനങ്ങൾ കാലങ്ങളായി വളരെ സജീവമായി നടത്തപ്പെടുന്നു.സംഗീതം,നൃത്തം, ചിത്രകല, നാടകം എന്നീ മേഖലകളിലുടെയാണ് ആർട്ട്സ് ക്ലബിൻ്റെ പ്രവർത്തനങ്ങൾ മുന്നേറുന്നത്.ഇതിനായി സ്കൂളിലെ സoഗീത അധ്യാപിക ആർട്ട്സ് ക്ലബിനെ 4 ഹൗസുകളായി തിരിച്ച് നാദം, നൃത്തം, നിറം, നടനം എന്നിങ്ങനെ പേരുകൾ നല്കിയിരിക്കുന്നു. ഈ ഹൗസുകളെ ആധാരമാക്കിയുള്ള വിവിധ കലാപരിപാടികൾ എല്ലാ മാസങ്ങളിലും വെള്ളിയാഴ്ച ദിവസം "സർഗ്ഗവേദി " എന്ന പേരിൽ സംഘടിപ്പിച്ചു വരുന്നു.