സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം (മൂലരൂപം കാണുക)
14:02, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | |||
1924 ൽ എകാധ്യാപക വിദ്യാലയമായി രൂപംകൊണ്ട പാറശാലയാണ് ഇന്ന് സി.കെ.എ. ഗവ: എൽ.പി. സ്കൂൾ എന്നും, വാണിയമ്പലം ഗവ: ഹയർസെക്കന്ററി സ്കൂൾ എന്നും പേരുള്ള രണ്ടു സ്ഥാപനങ്ങളായി നിലകൊളളുന്നത്. | |||
1929ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ "എലിമെന്ററി സ്കൂൾ മുടപ്പിലാശ്ശേരി' യായും 1959ൽ "മൂടപ്പിലാശ്ശേരി ഗവ: മാപ്പിള സ്കൂളായും'',1982ൽ ഗവ: വാണിയമ്പലം ഹൈസ്കൂളായും ഉയർത്തപ്പെട്ട വിദ്യാലയം സ്ഥല സൗകര്യ-ഭരണ പരിമിതികളുടെ നടുവിലായിരുന്നു. വാണിയമ്പലം അങ്ങാടിയോടു ചേർന്നുള്ള വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എൽ.പി വിഭാഗം 1991 സെപ്തംബർ 3ാം തീയതി മാതൃസ്ഥാപനത്തിൽ നിന്നും വേർപെട്ട് വാണിയമ്പലം ഗവ: എൽ.പി സ്കൂൾ എന്നപേരിൽ നിലവിൽവന്നു. 1991ൽ സീനിയർ അസിന്റായ് നരായണൻ മാസ്റ്ററുടെയും, 1992 മുതൽ ശ്രീമതി അമ്മച്ചിട്ടീച്ചറുടെയും സാരഥ്യത്തിലാണ് വിദ്യാലയം പ്രവർത്തിച്ചു വന്നത്. വെള്ളയ്ക്കാട്ട് മനക്കൽ ഗോവിന്ദൻ ഭട്ടതിരിപ്പാടിന്റെ 1 ഏക്കർ സ്ഥലത്ത് പഴയതും ഓടുമേഞ്ഞതുമായി രണ്ടു ചെറിയ വാടകക്കെട്ടിടങ്ങളിലായാണ് 867 കുട്ടികളും 22 അധ്യാപകരും ഒരു പാർട്ട് ടൈം ജീവനക്കാരിയും ഒരു പാചകക്കാരനുമടങ്ങുന്ന വിദ്യാലയ കുടുംബം കഴിഞ്ഞിരുന്നത് എന്ന് ഓർക്കുമ്പോൾ അവിശ്വസനീയമായി തോന്നിയേക്കാം. സെഷണൽ സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിൽ ആവശ്യത്തിന് ക്ലാസ് മുറികളോ ഓഫീസോ എന്തിന് കുട്ടികൾക്കൊ അധ്യാപകർക്കോ ഒരു മൂത്രപ്പുരപോലുമോ ഉണ്ടായിരുന്നില്ല. | |||
രണ്ടായിരാമാണ്ടിൽ ഭാസ്കരൻ മാസ്റ്റർ ഹെഡ്മാസ്റ്ററായിരുന്ന കാലത്ത് സ്കൂൾ കെട്ടിടം ഒഴിവായിക്കൊടുക്കണമെന്ന് സ്ഥലമുടമ ആവശ്യപ്പെട്ടു. എന്നാൽ അതിന് പകരമായി സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ടാക്കി നൽകണമെന്ന് പി.ടി.എയും നാട്ടുകാരും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള 35 സെന്റ് സ്ഥലവും 10 ക്ലാസുമുറികളും ചേന്നംകുളങ്ങര അലവി സാഹിബ് മകൻ മുബാറക് അഹമ്മദ് സ്വന്തമായി നിർമ്മിച്ച നൽകിയത്. അതിനെ തുടർന്നാന്ന് വിദ്യാലയം സി കെ എ ജി എൽ പി എസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്. 2003 സെപ്റ്റംബർ 20ന് അങ്ങനെ സ്ഥലവും കെട്ടിടവും സംസ്ഥാന ഗവർണറുടെ പേരിൽ രജിസ്റ്റർ ചെയ്തു നൽകി. | |||
2001 ൽ ജൂണിൽ പുതിയ കെട്ടിടത്തിൽ ക്ലാസുകൾ തുടങ്ങി. ആ വർഷം തന്നെ ഹെഡ്മാറായിരുന്ന സീമാമു മാസ്റ്ററുടെ ശ്രമഫലമായി ഡി.പി.ഇ.പി യിൽ രണ്ട് ക്ലാസുമുറികൾ ലഭിക്കുകയും അതിന്റെ പണിതുടങ്ങുകയും ചെയ്തു. ഒപ്പം തന്നെ ജിദ്ദാ വെൽഫെയർ കമ്മറ്റി പാചകപ്പുരയും നിർമ്മിച്ചു നൽകുകയുണ്ടായി. | |||
2003ൽ സീമാമു മാസറ്റർ പിരിഞ്ഞതിനു ശേഷം 7 വർഷക്കാലം പ്രധാനാധ്യാപകനായിരുന്ന ശ്രീ. വിനയദാസ് മാസ്റ്ററുടെ കാലത്തെ പി.ടി.എ കമ്മിറ്റികളുടെയും നാട്ടുകാരുടെയും ശ്രമഫലമായി എം.എൽ.എ. ഫണ്ട്, എസ്.എസ്.എ. ഫണ്ട്, പഞ്ചായത്ത് ഫണ്ട്, എം.ജി.പി ഫണ്ട് ഇവ ലഭ്യമാക്കി സ്കൂൾ റോഡ്, 4 ക്ലാസ് മുറികൾ, ടോയ്ലറ്റ്, വരാന്ത ഇവ ലഭ്യമാക്കുകയും വൈദ്യുതീകരിക്കുകയും എല്ലാ ക്ലാസ് മുറികളിലും ലൈറ്റ്, ഫാൻ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തുകയും ചെയ്തു. എം.എൽ.എ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ച് കമ്പ്യൂട്ടറുകളും സജ്ജീകരിച്ചു. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയതോടൊപ്പം ഈ കാലയളവുകളിൽ സ്കൂൾ മികച്ച അക്കാദമിക നിലയിലെത്തിക്കാനും കഴിഞ്ഞു. 2010ൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത് മികച്ച വിജയം നേടി. | |||
കാലാകാലങ്ങളിലുണ്ടായി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് പൗരപ്രമുഖരായിരുന്ന വി.എം.സി നാരായണൻ ഭട്ടതിരിപ്പാട് ,വി.എം.ജി ഭട്ടതിരിപ്പാട്, ടി.പി റഷീദ് അഹമ്മദ്, സി.കെ അലവി ഹാജി, മുൻ പി.ടി.എ പ്രസിഡന്റുമാരായിരുന്ന എ.പി അബ്ദുൽ കരീം മാസ്റ്റർ, കെ.ടി കുഞ്ഞിമാൻ ഹാജി, അത്തിക്കായി കുഞ്ഞുട്ടി, മോയിക്കൽ കുഞ്ഞിപ്പു, ഇ. സുരേന്ദ്രൻ, ശ്രീനാഥ് പുതുമന, എം. മുഹമ്മദ് കോയ, കെ ശങ്കരൻ, എം. സക്കീർ, എ.പി യൂസഫ്, ടി. സുരേഷ് മുതലായവരുടെയും നല്ലവരായ നാട്ടുകാരുടെയും സേവനം മറക്കാൻ കഴിയുന്നതല്ല. | |||
സാങ്കേതിക വിദഗ്ധനും മുൻ കെൽട്രോൺ റിസർച്ച് അസിന്റുമായിരുന്ന ശ്രീ. കെ.വി. രവീന്ദ്രൻ, പ്രവാസിയും പ്രമുഖ വ്യവസായിയുമായ ശ്രീ. പട്ടിക്കാടൻസലാം ഹാജി , കായിക താരമായിരുന്ന പാപ്പറ്റ കുഞ്ഞുമുഹമ്മദ് തുടങ്ങി ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ ജോലിചെയ്യുന്ന നിരവധിപേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||