സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം/ പരിസ്ഥിതി ക്ലബ്ബ്
ആരോഗ്യ -ശുചിത്വ ക്ലബ്ബ്
കുട്ടികളിൽ ശുചിത്വ ബോധവും അതിലൂടെ സ്കൂൾ ശുചിത്വം ,ആരോഗ്യമുള്ള ഒരു യുവതലമുറയെയും വാർത്തെടുക്കുന്നതിനു വേണ്ടി സ്ക്കൂളിൽ വർഷങ്ങളായി ആരോഗ്യ- ശുചിത്വ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ഒരു അധ്യാപികയുടെ നേതൃത്വത്തിൽ മൂന്ന് നാല് ക്ലാസ്സുകളിൽ നിന്നും തെരഞ്ഞെടുക്കുന്ന 40 കുട്ടികൾ അംഗങ്ങളായുള്ള ക്ലബ്ബാണ് ആരോഗ്യ ശുചിത്വ ക്ലബ്ബ്. അധ്യയന വർഷാരംഭം മുതൽ തന്നെ ഡ്രൈഡേ സ്കൂൾ പരിസരം വൃത്തിയാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരാറുണ്ട്. ഡിജിറ്റൽ ക്ലബ്ബിലെ അംഗങ്ങൾ 5 ഗ്രൂപ്പുകളായി ഓരോ ദിവസവും ക്ലാസ്സ് മുറികൾ/മൂത്രപ്പുര കൈ കഴുകുന്ന സ്ഥലം തുടങ്ങിയവ വൃത്തിയാക്കുന്നു.