"സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള/വിദ്യാലയ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(edit) |
(edit) |
||
വരി 1: | വരി 1: | ||
കൊല്ലവർഷം 1093(AD 1917) കൊച്ചി ദിവാനായിരുന്ന സർ. | കൊല്ലവർഷം 1093(AD 1917) കൊച്ചി ദിവാനായിരുന്ന സർ.ജോസഫ് ബോർ ശിലാസ്ഥാപനം നടത്തുകയും മാള സ്റ്റെൻസ്‌ലാവോസ് പള്ളിയിൽനിന്നും പണികഴിപ്പിച്ചതുമായ ഈ കെട്ടിടം വിദ്യാരംഭത്തിന് തുടക്കം കുറിച്ചപ്പോൾ സർക്കാർ എൽഎസ്എസ് വിദ്യാലയമായിരുന്നു . | ||
1927 വരെ ഈ കെട്ടിടത്തിൽ ഗവൺമെന്റ് സ്കൂൾ നടത്തി. അഞ്ചാംക്ലാസ് മുതൽ പഠിക്കുന്ന വിദ്യാർഥികൾ പ്രതിമാസം 10 പറ നെല്ലിന്റെ വിലയായ 8 ക ഫീസ് നൽകേണ്ടിയിരുന്നു. എന്നിരുന്നാലും 1927 ആയപ്പോഴേക്കും സ്കൂൾ നടത്തിപ്പിൽ ഉണ്ടായ നഷ്ടം പരിഗണിച്ച് കൊച്ചി ഗവൺമെന്റ് സ്കൂൾ നിർത്തലാക്കുവാൻ തീരുമാനിച്ചു. കുട്ടികൾക്ക് വിടുതൽ സർട്ടിഫിക്കറ്റ് നൽകി.ഈ പ്രതിസന്ധികൾ തരണം ചെയ്യുന്നതിന് നാട്ടുകാർ സംഘടിച്ച് സ്കൂൾ പള്ളിക്ക് വിട്ടു കൊടുക്കാൻ അപേക്ഷിച്ചു. ഒരു വർഷത്തെ നടത്തിപ്പിൽ വന്ന നഷ്ടമായി കണക്കാക്കിയ 1000 ക നൽകിയാൽ മാത്രമേ സ്കൂൾ വിട്ടു കൊടുക്കുകയുള്ളൂ എന്നായിരുന്നു സർക്കാരിന്റെ പക്ഷം. 24-08-1927ൽ സ്കൂൾ പള്ളി മാനേജ്മെന്റ് ഏറ്റുവാങ്ങി. | 1927 വരെ ഈ കെട്ടിടത്തിൽ ഗവൺമെന്റ് സ്കൂൾ നടത്തി. അഞ്ചാംക്ലാസ് മുതൽ പഠിക്കുന്ന വിദ്യാർഥികൾ പ്രതിമാസം 10 പറ നെല്ലിന്റെ വിലയായ 8 ക ഫീസ് നൽകേണ്ടിയിരുന്നു. എന്നിരുന്നാലും 1927 ആയപ്പോഴേക്കും സ്കൂൾ നടത്തിപ്പിൽ ഉണ്ടായ നഷ്ടം പരിഗണിച്ച് കൊച്ചി ഗവൺമെന്റ് സ്കൂൾ നിർത്തലാക്കുവാൻ തീരുമാനിച്ചു. കുട്ടികൾക്ക് വിടുതൽ സർട്ടിഫിക്കറ്റ് നൽകി.ഈ പ്രതിസന്ധികൾ തരണം ചെയ്യുന്നതിന് നാട്ടുകാർ സംഘടിച്ച് സ്കൂൾ പള്ളിക്ക് വിട്ടു കൊടുക്കാൻ അപേക്ഷിച്ചു. ഒരു വർഷത്തെ നടത്തിപ്പിൽ വന്ന നഷ്ടമായി കണക്കാക്കിയ 1000 ക നൽകിയാൽ മാത്രമേ സ്കൂൾ വിട്ടു കൊടുക്കുകയുള്ളൂ എന്നായിരുന്നു സർക്കാരിന്റെ പക്ഷം. 24-08-1927ൽ സ്കൂൾ പള്ളി മാനേജ്മെന്റ് ഏറ്റുവാങ്ങി. |
19:24, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കൊല്ലവർഷം 1093(AD 1917) കൊച്ചി ദിവാനായിരുന്ന സർ.ജോസഫ് ബോർ ശിലാസ്ഥാപനം നടത്തുകയും മാള സ്റ്റെൻസ്‌ലാവോസ് പള്ളിയിൽനിന്നും പണികഴിപ്പിച്ചതുമായ ഈ കെട്ടിടം വിദ്യാരംഭത്തിന് തുടക്കം കുറിച്ചപ്പോൾ സർക്കാർ എൽഎസ്എസ് വിദ്യാലയമായിരുന്നു .
1927 വരെ ഈ കെട്ടിടത്തിൽ ഗവൺമെന്റ് സ്കൂൾ നടത്തി. അഞ്ചാംക്ലാസ് മുതൽ പഠിക്കുന്ന വിദ്യാർഥികൾ പ്രതിമാസം 10 പറ നെല്ലിന്റെ വിലയായ 8 ക ഫീസ് നൽകേണ്ടിയിരുന്നു. എന്നിരുന്നാലും 1927 ആയപ്പോഴേക്കും സ്കൂൾ നടത്തിപ്പിൽ ഉണ്ടായ നഷ്ടം പരിഗണിച്ച് കൊച്ചി ഗവൺമെന്റ് സ്കൂൾ നിർത്തലാക്കുവാൻ തീരുമാനിച്ചു. കുട്ടികൾക്ക് വിടുതൽ സർട്ടിഫിക്കറ്റ് നൽകി.ഈ പ്രതിസന്ധികൾ തരണം ചെയ്യുന്നതിന് നാട്ടുകാർ സംഘടിച്ച് സ്കൂൾ പള്ളിക്ക് വിട്ടു കൊടുക്കാൻ അപേക്ഷിച്ചു. ഒരു വർഷത്തെ നടത്തിപ്പിൽ വന്ന നഷ്ടമായി കണക്കാക്കിയ 1000 ക നൽകിയാൽ മാത്രമേ സ്കൂൾ വിട്ടു കൊടുക്കുകയുള്ളൂ എന്നായിരുന്നു സർക്കാരിന്റെ പക്ഷം. 24-08-1927ൽ സ്കൂൾ പള്ളി മാനേജ്മെന്റ് ഏറ്റുവാങ്ങി.
അന്നത്തെ മാള പള്ളി വികാരി ഫാ.ആന്റണി പുല്ലോക്കാരൻ ആയിരുന്നു ആദ്യത്തെ സ്കൂൾ മാനേജർ. പ്രധാനാധ്യാപകൻ ബാലകൃഷ്ണമേനോൻ മഠത്തിപ്പറമ്പിൽ കൂടാതെ അധ്യാപകരായ ശ്രീ.വി.ഐ കുര്യാക്കോസ് വലിയവീട്ടിൽ, ശ്രീ എം ടി സാനി മാമ്പിള്ളി,ശ്രീ.കെ.എൽ.മാർക്കോസ്, 42 വിദ്യാർഥികൾ എന്നിവരുൾപ്പെട്ടതായിരുന്നു വിദ്യാലയം...1928ൽ ശ്രീ.വി ഐ കുര്യാക്കോസ് പ്രധാനാധ്യാപകനായി ചാർജെടുത്തു. ഇക്കാലത്തെ പൊതു പരീക്ഷ ഫോം 3 എന്നാണറിയപ്പെട്ടിരുന്നത്.. വിദ്യാലയം പരീക്ഷാകേന്ദ്രം അല്ലാതിരുന്നതിനാൽ കുട്ടികൾക്ക് സി ജി എച്ച് സ്കൂൾ കുഴിക്കാട്ടുശ്ശേരി യിലേക്ക് പരീക്ഷയെഴുതാൻ പോകേണ്ടിയിരുന്നു... പിന്നീട് വിദ്യാലയം പരീക്ഷാകേന്ദ്രമായി ഉയർത്തി..
ഇടവം1113ൽ 1937 -1938 കാലഘട്ടത്തിൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.
R.K.ഷണ്മുഖം ചെട്ടി K.C.I.E കൊച്ചി ദിവാൻ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.1939ൽ ഒമ്പതാം ക്ലാസും1940ൽ പത്താം ക്ലാസും നിലവിൽവന്നു.. ഇക്കാലയളവിൽ സൊക്കോർസോ കോൺവെന്റ് ഹൈസ്കൂളായി ഉയർന്നതിനാൽ പെൺകുട്ടികൾ അവിടേക്ക് പഠനത്തിനായി പോയി..5-6-1939ൽ വിദ്യാലയത്തിൽ ഹെഡ്മാസ്റ്റർ. ശ്രീ.വി ഐ കുര്യാക്കോസ് ബി എ.എൽ ടി.
അധ്യാപകരായി ശ്രീ.വി.വി.തോമസ് ബി എ,ശ്രീ.എം.കെ കുഞ്ഞു വറീദ്,ശ്രീ.കെ എൽ മാർക്കോസ്,ശ്രീ.എം.ടി.സാനി,ശ്രീ.ടി കെ ജോസഫ്,ശ്രീ.രാമ അയ്യർ എന്നിവരും 202 വിദ്യാർത്ഥികളും ഉണ്ടായിരുന്നു..സന്മാർഗ പാഠാവലി ക്ലാസ് കളും മെഡിക്കൽ പരിശോധനയും ആ കാലഘട്ടത്തിലും നിലനിന്നിരുന്നു... ക്രമേണ കൊച്ചി ദേശത്തെ മികച്ച സ്കൂളുകളിലൊന്നായി ഈ വിദ്യാലയം മാറി...
1998 ൽ റെവ.ഫാ.ജോസ് മഞ്ഞളി,റെവ.ഫാ.പോൾ. സി.അമ്പൂക്കൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു ഹയർസെക്കൻഡറി വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്ക്കരിച്ചു.. 1998 ൽ അന്നത്തെ സ്കൂൾ മാനേജർ ഫാ. പോൾ .സി അമ്പൂക്കൻ തറക്കല്ലിട്ട കെട്ടിടം,11-01-2000 ൽ മുൻ മുഖ്യമന്ത്രി കെ കരുണാകരൻ, വിദ്യാഭ്യാസ മന്ത്രി പി ജെ ജോസഫ്, ഇരിങ്ങാലക്കുട രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ജോസ് മഞ്ഞളി,പ്രിൻസിപ്പൽ ശ്രീ എം സി ആന്റണി എന്നിവരുടെ സാന്നിധ്യത്തിൽ ഇരിങ്ങാലക്കുട ബിഷപ്പ് മാർ ജെയിംസ് പഴയാറ്റിൽ ഉദ്ഘാടനം ചെയ്തു...2013ൽ ആനി ജോൺ,2015ൽ അൽഡ്രീന മരിയ,2016ൽ എയ്ഞ്ചേലിയ സി യു,2019ൽ ഡെൽന ഡേവിസ് എന്നിവർ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി വിദ്യാലയത്തിന് അഭിമാനമായി മാറി..
പ്രഗൽഭരായ ഹെഡ്മാസ്റ്റർമാരുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും, രക്ഷാകർത്താക്കളുടെയും സഹകരണത്തോടെ ഏറെ നേട്ടങ്ങൾ കൈവരിക്കുവാൻ വിദ്യാലയത്തിന് സാധിച്ചു.