"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Sshsskadanad എന്ന ഉപയോക്താവ് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./ചരിത്രം എന്ന താൾ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: ശരിയായ പേര് )
 
(വ്യത്യാസം ഇല്ല)

15:08, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

1916 ൽ കടനാട് സെൻറ് അഗസ്റ്റിൻസ് ദേവാലയത്തോടനുബന്ധിച്ച് ബ.ദേവാസ്യാച്ചൻ, ബ.പാ‌റേമ്മാക്കൽ മത്തായിച്ചൻ, ബ.ഉപ്പുമാക്കൽ ചാണ്ടിയച്ചൻ എന്നിവരുടെ അവിശ്രാന്ത പരിശ്രമഫലമായി സെൻറ് അഗസ്ററ്യൻ എൽ.ജി.വി. ഗ്രാൻറ് എന്ന പേരിൽ ആദ്യത്തെ അംഗീകൃത വിദ്യാലയം അരംഭിച്ചു. പിന്നീടത് പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.നിരവധി നിസ്വാർത്ഥ വ്യക്തികളുടെ ശ്രമഫലമായി 1931 മെയ് 31-ന് സെന്റ് സെബാസ്ററ്യൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ നിലവിൽ വന്നു.പിന്നീട് ഒന്നാം ഫോറം, രണ്ടാം ഫോറം, മൂന്നാം ഫോറം എന്നീ ക്ലാസുകൾ യഥാക്രമം 1932,1933,1936 വർഷങ്ങളിൽ ആരംഭിച്ച് സ്കൂൾ പൂർണ്ണ മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു .1951-ൽ മിഡിൽ സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1953-ൽ രണ്ട് ഡിവിഷനുകൾ ഉള്ള നാലാം ഫോറത്തോടുകൂടി സെൻറ് സെബാസ്ററ്യൻസ് ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു.പ്രഥമ ഹെഡ്മാസ്ററർ റവ. ഡോ. സെബാസ്ററ്യൻ വള്ളോപ്പള്ളി തിരുമേനി ആയിരുന്നു. സ്കൂളിന്റെ സിൽവർ ജൂബിലി 1978-79 വർഷത്തിൽ വിപുലമായ രീതിയിൽ നടത്തപ്പെട്ടു. 1997-ൽ കേരളാ ഗവൺമെൻറ് ഹ്യുമാനിററീസ്, സയൻസ് വിഷയങ്ങളിൽ പഠനസൗകര്യമുള്ള ഹയർസെക്കണ്ടറി സ്കൂൾ അനുവദിച്ചു. പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 17-11-97-ൽ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തിരുമേനി നിർവഹിച്ചു.ഹയർസെക്കണ്ടറി സ്കൂളിന്റെ ഔപചാരിക ഉൽഘാടനം 18-8-98 -ൽ കേരള വിദ്യാഭ്യാസ മന്ത്രി ശ്രി .പി . ജെ. ജോസഫ് നിർവഹിച്ചു. ഏതാണ്ട് 1150-ൽ പരം കുട്ടികൾ അധ്യയനം നടത്തുന്ന ഈ വിദ്യലയത്തിൽ 46അധ്യാപകരും 9 അനധ്യാപകരും നിസ്വാർത്ഥസേവനമർപ്പിക്കുന്നു. പഠന, കലാ, കായിക രംഗങ്ങളിൽ പുതിയ പൊൻതൂവലുകൾ കൂട്ടിച്ചേർക്കുന്ന സെൻറ് സെബാസ്ററ്യൻ ഹയർ സെക്കണ്ടറി സ്കൂൾ ഒരു ജൂനിയർ കോളേജിന്റെ തലയെടുപ്പോടെ ' തമസോമാ ജ്യോതിർഗമയാ' എന്ന ബ്രഹ്ദാരണ്യകോപനിഷത്ത് മന്ത്രവുമായി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകരുന്നു. 2003-ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലി സമുചിതമായി ആഘോഷിച്ചു. കലാകായിക പഠന രംഗങ്ങളിൽ ഉന്നതമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ട്‌ ജില്ലയിലെ ഒന്നാംനിര സ്കൂളുകളുടെ തലത്തിൽ ഈ സ്കൂൾ എത്തിനിൽക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം