"ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
(ഉള്ളടക്കം ചേർത്തു)
 
(ഉള്ളടക്കം ചേർത്തു)
വരി 1: വരി 1:
ഐ ജി വിജയൻ സാറിന്റെ നേതൃത്വത്തിൽ പോലീസ് ഡിപ്പാർട്ട്മെന്റിന്റേയും വിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ കേരളത്തിൽ എസ് പി സി രൂപീകരിക്കപ്പെട്ടു.ആ വർഷം മുതൽ തന്നെ സ്കൂളിൽ എസ് പി സി യൂണിറ്റ് പ്രവർത്തനം തുടങ്ങി.വി ലേൺ ടു സേർവ് എന്ന ആപ്ത വാക്യം മുറുകെപ്പിടിച്ച് മുന്നേറുന്ന  എസ് പി സി കുട്ടികളിൽ അച്ചടക്കം,ദേശീയത,നിയമ ബോധം,ശാരീരിക മാനസിക സാമൂഹിക ബൗദ്ധിക സുസ്ഥിതി എന്നിവ വളർത്തിയെടുക്കാൻ കഴിയുന്നു.എക്സൈസ് വകുപ്പുമായി ചേർന്ന് ലഹരി വിരുദ്ധ പ്രവർത്തനമായ വിമുക്തി,മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് ശുഭയാത്രാ എന്നീ പദ്ധതികൾ നടപ്പാക്കി വരുന്നു.

വിദ്യാഭ്യാസത്തിനൊപ്പം കായികമായും മാനസികമായും പക്വതയും അച്ചടക്കവുമുള്ള  പൗരന്മാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ  സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായി സ്കൂളുകളിൽ നടത്തുന്ന പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് . സംസ്ഥാന തലത്തിൽ തന്നെ ഹയർ സെക്കൻഡറി വിഭാഗം എസ്. പി. സി യൂണിറ്റ് പ്രവർത്തിക്കുന്ന അപൂർവ്വം സ്കൂളുകളിലൊന്നാണ് പൊറ്റശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂൾ . 2020 ലാണ് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം എസ്.പി.സി യൂണിറ്റ് അനുവദിക്കുന്നത്. ചിട്ടയായ കായിക പരിശീലനവും ബോധവൽക്കരണ ക്ലാസുകളും ക്യാമ്പുകളും ഈ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു. അച്ചടക്കവും , മാനവീകതയും സഹജീവികളോട് കാരുണ്യവുമുള്ള പൗരന്മാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ധാരാളം സാമൂഹിക സേവന പ്രവർത്തനങ്ങളും കേഡറ്റുകളുടെ നേതൃത്വത്തിൽ നടന്നു വരുന്നു. എസ്.പി.സി കേഡറ്റുകളുടെ പങ്കാളിത്തത്തോടെ ഒരുക്കിയ സ്കൂൾ പച്ചക്കറിത്തോട്ടവും സ്കൂൾ ഉദ്യാനവും മികച്ച മാതൃകയാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും സംസ്ഥാന കൃഷി വകുപ്പിന്റെ മികച്ച സ്കൂൾ പച്ചക്കറിത്തോട്ടത്തിനുള്ള അവാർഡിന് പൊറ്റശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂൾ അർഹമായി എന്നത് അഭിമാനകരമായ നേട്ടമാണ്. കോവിഡ് മഹാമാരിക്കാലത്ത് സ്കൂൾ നടത്തിയ  'സ്നേഹപൂർവ്വം പൊതിച്ചോറ് '     എന്ന പരിപാടി സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ നേടിയ പ്രവർത്തനമായിരുന്നു.             കാഞ്ഞിരപുഴ പഞ്ചായത്തിലെ അർഹരായ മുഴുവൻ കോവിഡ് രോഗികൾക്കും ഉച്ച ഭക്ഷണ പൊതികൾ എത്തിച്ചു കൊടുത്ത  പരിപാടിയുടെ നട്ടെല്ലായി വർത്തിച്ചത് സ്ക്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡററുകളായിരുന്നു. 2021 മെയ് 17 മുതൽ ജൂൺ 21 വരെ 36 ദിവസം കൊണ്ട് ആറായിരത്തോളം ഉച്ച ഭക്ഷണ പൊതികൾ തയ്യാറാക്കി നൽകിയ പരിപാടിയിൽ സാമ്പത്തികവും സാമഗ്രികളും ശേഖരിക്കാനും ഭക്ഷണം പാകം ചെയ്യാനും പൊതികളിലാക്കി വിതരണം ചെയ്യാനും അധ്യാപകർക്കൊപ്പം യൂണിറ്റംഗങ്ങളും സജീവമായി പ്രവർത്തിച്ചു. ബാക്കി വന്ന തുകയായ 58000 രൂപ അർഹരായ കുട്ടികൾക്ക് ഓൺ ലൈൻ പഠനസൗകര്യമൊരുക്കുന്നതിനായി മൊബൈൽ ഫോണുകൾ വാങ്ങി വിതരണം ചെയ്തു.
👍
159

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1487122" എന്ന താളിൽനിന്ന് ശേഖരിച്ചത്