"സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ / സാഹിത്യ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കുട്ടികളുടെ സാഹിത്യ രചനകൾ ഇവിടെ വായിക്കാം.' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(സൃഷ്ടി ചേർത്തു) |
||
വരി 1: | വരി 1: | ||
കുട്ടികളുടെ സാഹിത്യ രചനകൾ ഇവിടെ വായിക്കാം. | == '''കുട്ടികളുടെ സാഹിത്യ രചനകൾ ഇവിടെ വായിക്കാം.''' == | ||
[[പ്രമാണം:Meera1.jpg|നടുവിൽ|ചട്ടരഹിതം]] | |||
"അച്ഛാ എക്സാം ഫീസ്" | |||
സ്കൂളിലേക്ക് പോകാനായി തയ്യാറാവുന്നതിനിടയിൽ പാർവതി വിളിച്ചുപറഞ്ഞു. | |||
എത്രയാ പാറു ? പതിവുപോലെ കാരണം എന്താണെന്ന് പോലും ചോദിക്കാതെ ഹരി പേഴ്സ് എടുത്തു ഉത്തരത്തിന് കാക്കാതെ ഒരു 50 രൂപ നോട്ട് അവളുടെ മുന്നിലേക്ക് നീട്ടി. | |||
"ബാക്കി പൈസയ്ക്ക് കഴിക്കാനെന്തെങ്കിലും വാങ്ങിക്കോ " | |||
ഇത്രയും വേണ്ട എന്ന് പറയാനൊരുങ്ങിയ പാറുവിനോട് ഹരി പറഞ്ഞു . കവിളിലൊരുമ്മയും കൊടുത്ത് അച്ഛനോടും അമ്മയോടും ചേട്ടനോടും യാത്ര പറഞ്ഞ് പാർവതി സ്കൂളിലേക്ക് തിരിച്ചു . വൈകുന്നേരം സ്കൂളിൽനിന്നെത്തിയ പാർവതി ആദ്യം തിരക്കിയത് അച്ഛനെയാണ് . സാധാരണ ദിവസങ്ങളിൽ അവൾ സ്കൂൾ വിട്ട് വരുന്നത് കാത്ത് ഹരി ഉമ്മറത്തുണ്ടാവുമായിരുന്നു . | |||
"അച്ഛനെവിടെ അമ്മേ ? " ഇത്തിരി പരിഭവത്തോടെ അവൾ ചോദിച്ചു. " ഉച്ചക്ക് ഒരു ജോലിയാവശ്യത്തിനായി പോയതാ ഇതുവരെ വന്നിട്ടില്ല". | |||
മിനിയുടെ വാക്കുകളിലും ചെറിയൊരു പരിഭവം നിറഞ്ഞിരുന്നു. | |||
[[പ്രമാണം:Meera2.jpg|നടുവിൽ|ലഘുചിത്രം]] | |||
രാത്രിയേറെ ആയിട്ടും ഹരി തിരിച്ചു വീട്ടിലേക്കെത്താഞ്ഞതിനാൽ അന്നാ വീട്ടിൽ ആരും ഉറങ്ങിയിരുന്നില്ല . രാവിലെ അല്പം സങ്കടത്തോടെ ആണെങ്കിലും പാറുവും ചേട്ടനും സ്കൂളിലേക്ക് പോകാനിറങ്ങി. അപ്പോഴാണ് ഇറയത്ത് പത്രം വായിച്ചുകൊണ്ടിരുന്ന മുത്തച്ഛൻ പെട്ടെന്ന് ഞാനൊരിടം വരെ പോയിട്ട് വരാം എന്ന് പറഞ്ഞിറങ്ങിയത്. എങ്ങോട്ടേക്കാണെന്നുള്ള അവരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല . എന്തോ ഒരുൾവിളി എന്നപോലെ മിനി മക്കളുടെ സ്കൂളിൽ വിളിച്ചു ലീവ് രേഖപ്പെടുത്തി. കുറച്ചു സമയത്തിന് ശേഷം വീടിനടുത്തുള്ള ഒരു ബന്ധു വന്ന് മിനിയെ ഹരി പോലീസ് സ്റ്റേഷനിൽ ഉണ്ടെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടു പോയി . | |||
[[പ്രമാണം:Meera3.jpg|നടുവിൽ|ലഘുചിത്രം]] | |||
കുറച്ചു സമയത്തിന് ശേഷം അവളുടെ വീട്ടുമുറ്റത്തു ഒരു ഓട്ടോ വന്നു നിന്നു . വണ്ടിയിൽ നിന്ന് കരഞ്ഞു തളർന്ന മിനിയും നിറഞ്ഞുതുളുമ്പിയ കണ്ണുകളോടെ മുത്തച്ഛനും മറ്റും ഇറങ്ങി... | |||
[[പ്രമാണം:Meera4.jpg|നടുവിൽ|ലഘുചിത്രം]] | |||
ഒന്നും മനസിലാവാതെ നിന്ന പാറുവിനും ചേട്ടനും മൗനമായ ഒരു മറുപടിയായി അന്നത്തെ പത്രത്തിലെ ചരമകോളവും അജ്ഞാത മൃതദേഹം തീവണ്ടി പാതയിൽ എന്ന വാർത്തയും. എന്തിനോ വേണ്ടി വീശിയ കാറ്റിന്റെ അകമ്പടിയോടെ അവരെത്തന്നെ നോക്കിനിന്നപ്പോളും എന്തിനുവേണ്ടി എന്ന അവരുടെ ചോദ്യത്തിന് മറുപടിയായത് അവിടെ ഉയർന്ന നിലവിളികൾ മാത്രമായിരുന്നു. | |||
- '''മീര കെ എച്ച് 10 E''' |
23:40, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളുടെ സാഹിത്യ രചനകൾ ഇവിടെ വായിക്കാം.
"അച്ഛാ എക്സാം ഫീസ്"
സ്കൂളിലേക്ക് പോകാനായി തയ്യാറാവുന്നതിനിടയിൽ പാർവതി വിളിച്ചുപറഞ്ഞു.
എത്രയാ പാറു ? പതിവുപോലെ കാരണം എന്താണെന്ന് പോലും ചോദിക്കാതെ ഹരി പേഴ്സ് എടുത്തു ഉത്തരത്തിന് കാക്കാതെ ഒരു 50 രൂപ നോട്ട് അവളുടെ മുന്നിലേക്ക് നീട്ടി.
"ബാക്കി പൈസയ്ക്ക് കഴിക്കാനെന്തെങ്കിലും വാങ്ങിക്കോ "
ഇത്രയും വേണ്ട എന്ന് പറയാനൊരുങ്ങിയ പാറുവിനോട് ഹരി പറഞ്ഞു . കവിളിലൊരുമ്മയും കൊടുത്ത് അച്ഛനോടും അമ്മയോടും ചേട്ടനോടും യാത്ര പറഞ്ഞ് പാർവതി സ്കൂളിലേക്ക് തിരിച്ചു . വൈകുന്നേരം സ്കൂളിൽനിന്നെത്തിയ പാർവതി ആദ്യം തിരക്കിയത് അച്ഛനെയാണ് . സാധാരണ ദിവസങ്ങളിൽ അവൾ സ്കൂൾ വിട്ട് വരുന്നത് കാത്ത് ഹരി ഉമ്മറത്തുണ്ടാവുമായിരുന്നു .
"അച്ഛനെവിടെ അമ്മേ ? " ഇത്തിരി പരിഭവത്തോടെ അവൾ ചോദിച്ചു. " ഉച്ചക്ക് ഒരു ജോലിയാവശ്യത്തിനായി പോയതാ ഇതുവരെ വന്നിട്ടില്ല".
മിനിയുടെ വാക്കുകളിലും ചെറിയൊരു പരിഭവം നിറഞ്ഞിരുന്നു.
രാത്രിയേറെ ആയിട്ടും ഹരി തിരിച്ചു വീട്ടിലേക്കെത്താഞ്ഞതിനാൽ അന്നാ വീട്ടിൽ ആരും ഉറങ്ങിയിരുന്നില്ല . രാവിലെ അല്പം സങ്കടത്തോടെ ആണെങ്കിലും പാറുവും ചേട്ടനും സ്കൂളിലേക്ക് പോകാനിറങ്ങി. അപ്പോഴാണ് ഇറയത്ത് പത്രം വായിച്ചുകൊണ്ടിരുന്ന മുത്തച്ഛൻ പെട്ടെന്ന് ഞാനൊരിടം വരെ പോയിട്ട് വരാം എന്ന് പറഞ്ഞിറങ്ങിയത്. എങ്ങോട്ടേക്കാണെന്നുള്ള അവരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല . എന്തോ ഒരുൾവിളി എന്നപോലെ മിനി മക്കളുടെ സ്കൂളിൽ വിളിച്ചു ലീവ് രേഖപ്പെടുത്തി. കുറച്ചു സമയത്തിന് ശേഷം വീടിനടുത്തുള്ള ഒരു ബന്ധു വന്ന് മിനിയെ ഹരി പോലീസ് സ്റ്റേഷനിൽ ഉണ്ടെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടു പോയി .
കുറച്ചു സമയത്തിന് ശേഷം അവളുടെ വീട്ടുമുറ്റത്തു ഒരു ഓട്ടോ വന്നു നിന്നു . വണ്ടിയിൽ നിന്ന് കരഞ്ഞു തളർന്ന മിനിയും നിറഞ്ഞുതുളുമ്പിയ കണ്ണുകളോടെ മുത്തച്ഛനും മറ്റും ഇറങ്ങി...
ഒന്നും മനസിലാവാതെ നിന്ന പാറുവിനും ചേട്ടനും മൗനമായ ഒരു മറുപടിയായി അന്നത്തെ പത്രത്തിലെ ചരമകോളവും അജ്ഞാത മൃതദേഹം തീവണ്ടി പാതയിൽ എന്ന വാർത്തയും. എന്തിനോ വേണ്ടി വീശിയ കാറ്റിന്റെ അകമ്പടിയോടെ അവരെത്തന്നെ നോക്കിനിന്നപ്പോളും എന്തിനുവേണ്ടി എന്ന അവരുടെ ചോദ്യത്തിന് മറുപടിയായത് അവിടെ ഉയർന്ന നിലവിളികൾ മാത്രമായിരുന്നു.
- മീര കെ എച്ച് 10 E