"ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 55: വരി 55:


=== അറബിക് ക്ലബ്ബ് ===
=== അറബിക് ക്ലബ്ബ് ===





22:06, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശാസ്ത്ര ക്ലബ്ബ്

ശാസ്ത്ര പരീക്ഷണം
ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി നിലമ്പൂർ തേക്ക്മ്യൂസിയം സന്ദർശിച്ചപ്പോൾ 


മറ്റു വിഷയങ്ങളിൽ നിന്നും വ്യത്യസ്തമായ പഠനരീതികൾ സ്വീകരിച്ചു കൊണ്ട് ശാസ്ത്രപഠന കുട്ടികൾക്ക്  കൗതുകകരവും ഒപ്പം വിജ്ഞാന കരം ആക്കുവാൻ    പ്രത്യേകം ശ്രദ്ധ കൊടുക്കുന്നു. ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ   കുട്ടികൾക്ക്  നേർ അനുഭവങ്ങൾ  നൽകുവാനായി സംഘടിപ്പിക്കുന്ന പഠന യാത്രകളും  പരീക്ഷണ ശില്പശാലകളും  പഠിച്ച കാര്യങ്ങൾ  നിത്യജീവിതത്തിൽ  പ്രയോജനപ്പെടുത്തുവ വാനും  പഠിച്ച ആശയങ്ങൾ  മനസ്സിൽ ഉറപ്പിച്ചു നിർത്തുവാനും  കുട്ടികളെ സഹായിക്കുന്നു




ഗണിത ശാസ്ത്ര ക്ലബ്ബ്


ഗണിത ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ മികവാർന്ന പല പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. കുട്ടികളിൽ ഗണിതപഠനം രസകരമാക്കുന്നതിനും ഗണിത വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടിയും നടത്തിയ പ്രവർത്തനങ്ങളിൽ ചിലതാണ് ഗണിതോത്സവം , ഗണിതജ്യോതി,  ഗണിതം മധുരം, തുടങ്ങിയ പരിപാടികൾ



ഇംഗ്ലീഷ്ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മികവാർന്ന നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തിയത് .

EASY  ENGLISH


ഇംഗ്ലീഷ്, കുട്ടികൾക്ക് ആസ്വദ്യകരമാക്കുന്നതിനും അടിസ്ഥാനപരമായ ഭാഷാആശയങ്ങൾ പരിചയപെടുത്തുന്നതിനും EASY  ENGLISH എന്ന പദ്ധതി ആവിഷ്ക്കരിച്ചു നടപ്പിലാക്കി .ഇത് വിദ്യാർത്ഥികൾക്കിടയിൽ പുതിയ ഒരു ഉണർവ് സൃഷ്ടിച്ചു . ഇംഗ്ലീഷിൽ പിന്നോക്കം നിന്നിരുന്ന പല വിദ്യാർത്ഥികൾക്കിടയിലും ഈ പ്രോഗ്രാമിലൂടെ മാറ്റം ഉണ്ടായി .


THE HAPPY PRINCE


THE HAPPY PRINCE എന്ന പേരിൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഇംഗ്ലീഷ് നാടകം അവതരിപ്പിച്ചു. 5ആം ക്ലാസ്സിലെ പാഠഭാഗത്തെ അടിസ്ഥാനമാക്കി സ്കൂളിലെ അധ്യാപകർ നേതൃത്വം നൽകി ദൃശ്യ മികവോടു കൂടി നാടകം അരങ്ങേറി .

HELLO WORLD

പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണ്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദ്യേശ്യത്തോടുകൂടി വിദ്യാഭ്യാസവകുപ്പ്    നടപ്പിലാക്കുന്ന ഒരു നൂതന  വിദ്യാഭ്യാസ പദ്ധതിയാണ്  HELLO WORLD.ഈ കോവിഡ് മഹാമാരിയുടെ കാലത്ത് ഇംഗ്ലീഷ് സരസവും ലളിതവുമായി ഉയോഗിക്കുന്നതിനുവേണ്ടിയുള്ള  ഒരു ഡിജിറ്റൽ വേദി തന്നെ കുട്ടികൾക്ക്‌ മുന്നിൽ തുറന്നുകൊടു ത്തു കൊണ്ട് വളരെ മികച്ച രീതിയിലാണ് ഈ മഹത്തായ  പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.ഈ പദ്ധതി വളരെ നല്ല രീതിയിൽത്തന്നെ വിദ്യാലയത്തിൽ നടപ്പിലാക്കി .

ഉറുദു ക്ലബ്

മഹ്ഫിലെ ഉറുദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഠനോത്സവുമായി ബന്ധപ്പെട്ട് പഠനാർഹമായ വിഷയങ്ങളുമായി കോർത്തിണക്കി കുട്ടികളുടെ കയ്യെഴുത്തു പ്രതികൾ മാഗസിനുകൾ,വാർത്ത പത്രിക,പ്ലക്കാർഡ് ,ഉറുദു പത്രം ,പ്രസക്തമായ മഹത് വചനങ്ങൾ,തുടങ്ങിയവ തയ്യാറാക്കി .ഉറുദു ഭാഷയെ സരളമായ രീതിയിൽ പഠിക്കാനും സംസാരിക്കാനുമുള്ള ശേഷി പോഷിപ്പിക്കുന്നതിനു വേണ്ടി നൂതന ശൈലിയിലെ കാർട്ടൂൺ കഥാപാത്രങ്ങളെ ഉപയോഗിച്ച്   ഉറുദു ഭാഷ കേൾക്കാനും ആസ്വദിക്കാനും പ്രയോഗത്തിൽ അവതരിപ്പിക്കാനുമുള്ള പ്രക്രിയകളും തുടർന്ന് കൊണ്ടിരിക്കുന്നു  .

അറബിക് ക്ലബ്ബ്

അറബിക് ക്ലബ്ബ്  പഠന, പഠനേതര മേഖലയിൽ സജീവമായി നിൽക്കുന്നു. വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങളും ഭാഷാശേഷി വർദ്ധിപ്പിക്കുന്നതിന് വിവിധ പഠനപ്രവർത്ഥനങ്ങളും മത്സര പരിപാടികളും വിദ്യാർത്ഥികൾക്ക് പുത്തൻ ഉണർവ് നൽകിയിട്ടുണ്ട്. പരിസ്ഥിതി ദിനത്തിൽ അറബിക് പോസ്റ്റർ നിർമ്മാണം,

വായനാദിനത്തിലെ അറബിക് ക്വിസ്, സ്വാതന്ത്ര്യ ദിനത്തിലെ ഓൺലൈൻ അറബിക് ക്വിസ് തുടങ്ങിയ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി.

ഡിസം 18 ലോക അറബിക് ദിനം

വിദ്യാർത്ഥികൾക്ക് 9. ഇനം മത്സരങ്ങൾ നടത്തി ആദ്യ മൂന്ന് സ്ഥാനം നേടിയ വിദ്യാർത്ഥികളെ ഹെഡ്മിസ്ട്രസ്, പി ടി എ പ്രസിഡൻ്റ് ,സീനിയർ അസിസ്റ്റൻ്റ്, ആനക്കയം Bed കോളേജ് പ്രിൻസിപ്പൾ ദേവനന്ദൻ സർ തുടങ്ങിയവർ വിദ്യാർത്ഥികളെ ആദരിച്ചു.

അറബിക് ടാലൻ്റ് ടെസ്റ്റ്

ഈ വർഷം അറബിക് ടാലൻ്റ് ടെസ്റ്റ് കോവിഡ് പ്രതിസന്ധി കാരണം ഗൂഗിൾ ഫോം മുഖേന സ്കൂൾ തല മത്സരം നടന്നു. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ സബ് ജില്ല തല മത്സരത്തിൽ പങ്കെടുത്തു ഉന്നത വിജയം കരസ്ഥമാക്കി.

അറബിക് യൂറ്റ്യൂബ് ചാനൽ

വിദ്യാർത്ഥികളുടെ സർഗശേഷി വിർദ്ധിപ്പിക്കുന്നതിന് വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രം 'യു.പി അറബിക് ചാനൽ ' എന്ന പേരിൽ യൂറ്റ്യൂബ് ചാനൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ 50 തോളം പ്രോഗ്രാമുകൾ ഈ ചാനലിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്.ഇത് സ്കൂളിൻ്റെ ചരിത്രത്തിൽ തന്നെ അറബി ഭാഷ പഠന മേഖലയിലെ പുതിയ അധ്യായമായി ഇത് വിലയിരുത്തപ്പെടുന്നു.