"എ.യു.പി.എസ്. ചെമ്പ്രശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 50: | വരി 50: | ||
<big>2014 നവംബറിൽ സ്കൂൾ ദൈനം ദിന പ്രവർത്തനങ്ങൾക്ക് തടസ്സമില്ലാത്ത വിധം ചിത്രീകരിച്ച ഈ സിനിമ 2015 മെയ് 8 ന് കേരളമാകെ തിയേറ്ററുകളിൽ റിലീസ് ചെയ്തു .</big> | <big>2014 നവംബറിൽ സ്കൂൾ ദൈനം ദിന പ്രവർത്തനങ്ങൾക്ക് തടസ്സമില്ലാത്ത വിധം ചിത്രീകരിച്ച ഈ സിനിമ 2015 മെയ് 8 ന് കേരളമാകെ തിയേറ്ററുകളിൽ റിലീസ് ചെയ്തു .</big> | ||
17:22, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2014
ലസാഗു
കേരളത്തിലെ ആദ്യത്തെ സ്കൂൾ സിനിമ
കേരളത്തിൽ ആദ്യമായി ഒരു ഫീച്ചർ ഫിലിം നിർമ്മിക്കുന്നത് എ യു പി സ്കൂൾ ചെമ്പ്രശ്ശേരി ആണ് . കുട്ടികൾ പ്രധാന കഥാപാത്രങ്ങൾ ആകുന്ന സിനിമയിൽ അഭിനയിച്ച കുട്ടികൾ എല്ലാവരും സ്കൂളിലെ വിദ്യാർത്ഥികൾ തന്നെ ആണ്. മുതിർന്ന കഥാപാത്രങ്ങളിൽ നല്ലൊരു പങ്കിനെയും അവതരിപ്പിച്ചത് സ്കൂളിലെ അധ്യാപകരും പൂർവ വിദ്യാർത്ഥികളും നാട്ടുകാരും ആണ്.
ഒരു മണിക്കൂർ മുപ്പത് മിനിറ്റ് ദൈർഖ്യം വരുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ സുമോഡും ഗോപുവും ചേർന്നാണ്. ഛായാഗ്രഹണം സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഫോട്ടോഗ്രാഫി വിഡിയോഗ്രാഫ്യ് മേഖലയിൽ ഇതിനോടകം പ്രശസ്തനായ എം സൂരാജ് ആണ്. കലാ സംവിധാനം നാട്ടുകാരനും പ്രശസ്ത ചിത്രകാരനും ചിത്രകലാ അധ്യാപകനും ആയ ആയ ഷാജി കേശവ് ആണ്. മുഖ്യ കലാസംവിധാന സഹായി ആയി നാട്ടുകാരൻ തന്നെ ആയ ചിത്രകാരൻ ഷമീം സീഗൾ ഉം സംവിധാന സഹായി പൂർവ വിദ്യാർത്ഥിയും ഫോട്ടോഗ്രാഫറും ആയ ജസീല ഫർഹാനും നിശ്ചല ഛായാഗ്രഹണം സ്കൂളിലെ അധ്യാപകൻ ആയ ബൈജിത്തും പ്രൊഡക്ഷൻ കൺട്രോളർ സ്കൂളിലെ തന്നെ അദ്ധ്യാപകൻ ആയ എം രാകേഷും ആണ് .
കുട്ടികളിൽ മാനവികതയിൽ അധിഷ്ഠിതമായ ജീവിതാവബോധം രൂപപ്പെടേണ്ടതാണ് എന്ന സന്ദേശം പകരുന്ന "ലസാഗു" പുതിയ കാലത്ത് കുട്ടികൾ നേരിടുന്ന ഗൗരവപൂർണമായ സാമൂഹ്യപ്രശ്നങ്ങളെ അനാവരണം ചെയ്യുന്നു.
ടീം ലസാഗു
നിർമാണം : എ യു പി സ്കൂൾ ചെമ്പ്രശ്ശേരി
രചന : സുമോദ്, ഗോപു
ഛായാഗ്രഹണം : എം സുരാജ്
കലാസംവിധാനം : ഷാജി കേശവ്
ഗാനരചന : ഒ എസ് ഉണ്ണികൃഷ്ണൻ
സംഗീതം : അനിൽ ഗോപാലൻ
എഡിറ്റിംഗ് : ജിനു ശോഭ . ഉനൈസ് മുഹമ്മദ്
ശബ്ദമിശ്രണം : ഗണേഷ് മാരാർ
ശബ്ദ ലേഖനം : വിവിദിഷ് ആനന്ദ്
പ്രൊഡക്ഷൻ കൺട്രോളർ : എം രാകേഷ്
മുഖ്യ കലാസംവിധാന സഹായി : ഷമീം സീഗൾ
നിശ്ചല ഛായഗ്രാഹണം : ബൈജിത്ത്
സംവിധാന സഹായി : ജസീൽ ഫർഹാൻ
പി ആർ ഒ : ഡോ എസ് സഞ്ജയ്
എഡിറ്റിംഗ് സ്റ്റുഡിയോ : നാസ് ഫിലിം ആൻഡ് ബ്രോഡ്കാസ്റ്റിംഗ്
അഭിനേതാക്കൾ : ഷാനു, സുരേഷ് തിരുവാലി, വിശ്വംഭരൻ, ഹസ്സൻ, സാമജ, അദിതി ആദിത്യ, വേദിക, ഷാൻരാജ്,
അർജുൻ കൃഷ്ണദേവ്, നിഖിൽ, മാഹിർ ബിൻ ജാഫർ, കൃഷ്ണപ്രസാദ് തുടങ്ങിയവർ
2014 നവംബറിൽ സ്കൂൾ ദൈനം ദിന പ്രവർത്തനങ്ങൾക്ക് തടസ്സമില്ലാത്ത വിധം ചിത്രീകരിച്ച ഈ സിനിമ 2015 മെയ് 8 ന് കേരളമാകെ തിയേറ്ററുകളിൽ റിലീസ് ചെയ്തു .