"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
'''ബഹുമാനപ്പെട്ട എം .എൽ .എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭ്യമായ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ്, ബഹു. എം .എൽ .എ ശ്രീമാൻ. വി. ശശി അവർകൾ നിർവഹിച്ചു. രണ്ട് ബസുകൾ സ്വന്തമാക്കാൻ സാധിച്ചു എന്നത് സ്കൂളിന്റെ ഒരു സ്വപ്നസാക്ഷാത്കാരം കൂടിയായിരുന്നു.[[പ്രമാണം:flag off_42307.jpg|thumb|സ്കൂൾ ബസ് ഫ്ലാഗ് ഓഫ്]] | '''ബഹുമാനപ്പെട്ട എം .എൽ .എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭ്യമായ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ്, ബഹു. എം .എൽ .എ ശ്രീമാൻ. വി. ശശി അവർകൾ നിർവഹിച്ചു. രണ്ട് ബസുകൾ സ്വന്തമാക്കാൻ സാധിച്ചു എന്നത് സ്കൂളിന്റെ ഒരു സ്വപ്നസാക്ഷാത്കാരം കൂടിയായിരുന്നു. | ||
== '''<u>നവംബർ 1 പ്രവേശനോത്സവം</u>''' == | |||
'''കോവിഡ് മഹാമാരി തീർത്ത നീണ്ട അടച്ചിടലിനൊടുവിൽ ഒരുപാട് പ്രതീക്ഷയോടെ സ്കൂൾ മുറ്റം കുരുന്നുകളെ വരവേറ്റു.''' | |||
'''കോവിഡ് പ്രോട്ടോക്കോളുകളെല്ലാം പാലിച്ച് വേണ്ട മുൻകരുതലുകൾ എല്ലാം എടുത്ത് അക്ഷര ദീപവും സമ്മാനപ്പൊതികളും മധുരവുമായി ഏറെ ആവേശത്തോടെയാണ് അധ്യാപകരും രക്ഷാകർതൃ സംഘടനയും അനധ്യാപകരും ചേർന്ന് നവാഗതരെ സ്വാഗതം ചെയ്തത്. കുട്ടികൾ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചെല്ലാം രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണം നടത്തിയിരുന്നു.''' | |||
[[പ്രമാണം:flag off_42307.jpg|thumb|സ്കൂൾ ബസ് ഫ്ലാഗ് ഓഫ്]] | |||
== '''<u>ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ് ഉദ്ഘാടനം</u>''' == | == '''<u>ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ് ഉദ്ഘാടനം</u>''' == |
16:32, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വെർച്വൽ പ്രവേശനോത്സവം
ജൂൺ 1 ന് വെർച്വൽ പ്രവേശനോത്സവത്തിലൂടെ എല്ലാപേരുടെയും മനസ്സുകളിലേക്ക് സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും അലകൾ തീർത്തുകൊണ്ട് ഓൺലൈൻ പഠനത്തിന് തുടക്കം കുറിച്ചു. ക്ലാസ്സ് മുറികളും സ്കൂളും മനോഹരമായ രീതിയിൽ അലങ്കരിക്കുകയും ഓൺലൈൻ ആയി കുട്ടികൾക്ക് അതിന്റെ അനുഭവങ്ങൾ നൽകാനും സാധിച്ചു. എല്ലാ പ്രമുഖ വ്യക്തികളുടെയും ആശംസകൾ ഗ്രൂപ്പുകളിലൂടെ കുട്ടികൾ ഏറ്റു വാങ്ങി.
വീടൊരുവിദ്യാലയം
വീടൊരു വിദ്യാലയത്തിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം ഗവ.എൽ.പി.എസ്സ് ഇളമ്പ യിൽ നടന്നു.രണ്ടാം ക്ലാസ്സിലെ ആത്മികയുടെ വീട്ടിൽ വച്ചാണ് ഉദ്ഘാടനം നടന്നത്. ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി .ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു .ഗണിത പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ ആത്മിക അവതരിപ്പിച്ചു.രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെയാണ് കുട്ടി പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഉദ്ഘാടന വേളയിൽ HM റീന ടീച്ചർ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.
താലോലം
പ്രീ പ്രൈമറി കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനും അവർക്ക് പഠനത്തിലുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും വേണ്ടി നടപ്പിലാക്കിയ 'താലോലം ' എന്ന പരിപാടിയുടെ ഉദ്ഘാടനം വളരെ വിപുലമായ രീതിയിൽ തന്നെ സ്കൂളിൽ നടത്തുകയുണ്ടായി. കുട്ടികളുടെ സമഗ്ര വികസനത്തിന് ഉതകുന്ന തരത്തിലുള്ള പഠനോപകരണങ്ങളും സാഹചര്യങ്ങളും സൃഷ്ടിക്കാൻ ഇതിലൂടെ സാധിച്ചു.
സ്കൂൾ ബസ് ഫ്ലാഗ് ഓഫ്
ബഹുമാനപ്പെട്ട എം .എൽ .എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭ്യമായ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ്, ബഹു. എം .എൽ .എ ശ്രീമാൻ. വി. ശശി അവർകൾ നിർവഹിച്ചു. രണ്ട് ബസുകൾ സ്വന്തമാക്കാൻ സാധിച്ചു എന്നത് സ്കൂളിന്റെ ഒരു സ്വപ്നസാക്ഷാത്കാരം കൂടിയായിരുന്നു.
നവംബർ 1 പ്രവേശനോത്സവം
കോവിഡ് മഹാമാരി തീർത്ത നീണ്ട അടച്ചിടലിനൊടുവിൽ ഒരുപാട് പ്രതീക്ഷയോടെ സ്കൂൾ മുറ്റം കുരുന്നുകളെ വരവേറ്റു.
കോവിഡ് പ്രോട്ടോക്കോളുകളെല്ലാം പാലിച്ച് വേണ്ട മുൻകരുതലുകൾ എല്ലാം എടുത്ത് അക്ഷര ദീപവും സമ്മാനപ്പൊതികളും മധുരവുമായി ഏറെ ആവേശത്തോടെയാണ് അധ്യാപകരും രക്ഷാകർതൃ സംഘടനയും അനധ്യാപകരും ചേർന്ന് നവാഗതരെ സ്വാഗതം ചെയ്തത്. കുട്ടികൾ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചെല്ലാം രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണം നടത്തിയിരുന്നു.
ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ് ഉദ്ഘാടനം
ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ് ഉദ്ഘാടനം 6 / 1 / 2022 ന് സ്കൂളിൽ വച്ച് നടന്നു .വാർഡ് മെമ്പർ ശ്രീമതി ബിന്ദു ആണ് ഈ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചത് . കുട്ടികളിൽ വിവിധ പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് അഭിരുചി വളർത്തുന്നതിന് ഹലോ വേൾഡ് പ്രവർത്തനങ്ങൾ വളരെയധികം സഹായിക്കുന്നു. ഉദ്ഘാടനത്തിനു ശേഷം കുട്ടികളുടെ ടാലെന്റ്റ് ഷോയും ഉണ്ടായിരുന്നു .
വീട്ടിലൊരു ലൈബ്രറി
കോവിഡ് കാലം ഓൺലൈൻ ക്ലാസ്സുകൾക്കൊപ്പം കുട്ടികളിൽ വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി നമ്മുടെ വിദ്യാലയമായ ഗവ എൽ പി എസ്സ് ഇളമ്പയിൽ വീട്ടിലൊരു ലൈബ്രറി എന്ന പ്രവർത്തനം ആരംഭിച്ചു.ഇത് ആരംഭ പ്രവർത്തനം എന്ന രീതിയിൽ നാലാം കുട്ടികൾക്കായാണ് നൽകിയത്.ഇത് വളരെ മികച്ച ഒരു പ്രവർത്തനമായി മാറി.നാലാം ക്ലാസ്സിലെ മുഴുവൻ കുട്ടികളും ഈ പ്രവർത്തനം ഏറ്റെടുത്തു നടപ്പിലാക്കി. കുട്ടികൾ തങ്ങളുടെ ലൈബ്രറിയെ പരിചയപ്പെടുത്തുന്നു അവതരണങ്ങൾ നടത്തി .മികച്ച വിജയം നേടിയ ഈ പ്രവർത്തനം മറ്റു ക്ലാസ്സുകളിലേക്കും ആരംഭിച്ചു.
കുട്ടിക്കായി ഒരു മണിക്കൂർ
ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് കൂടുതൽ പ്രയോജനപ്രദമാക്കുന്നതിനും പഠനത്തോട് താൽപര്യം ഉണ്ടാക്കുന്നതിനും ആയി 'കുട്ടിക്കായി ഒരു മണിക്കൂർ' എന്ന പേരിൽ ഒരു പഠനപരിപാടി ആവിഷ്കരിച്ചു നടപ്പിലാക്കുകയുണ്ടായി .അതു കുട്ടികൾക്ക് അധ്യാപകരും കൂട്ടുകാരും ഒന്നിച്ചു സമയം ചിലവഴിക്കുന്നതിനും പഠനം രസകരമാക്കുന്നതിനും സഹായകരമായി.ഇതു രക്ഷാ കർത്താക്കളുടെ പ്രശംസ ഏറ്റുവാങ്ങാൻ സാധിച്ച ഒരു തനതു പ്രവർത്തനമായി മാറി.
വീട്ടിലൊരു ഗണിതലാബ്
ഓൺലൈൻ ക്ലാസുകൾക്കിടയിൽ കുട്ടികളിൽ ഗണിതത്തോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനും സ്വന്തമായി ചെയ്തു ഗണിതാശയങ്ങൾ സ്വായത്തമാക്കുന്നതിനും സഹായകമായ ഒരു പരിപാടി ആയിരുന്നു വീട്ടിലൊരു ഗണിതലാബ് .
ക്രിസ്തുമസ് ആഘോഷം
കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് തന്നെ കുഞ്ഞു മനസുകളിൽ സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്തുമസ്നിമിഷങ്ങൾ സമ്മാനിക്കാൻ സാധിച്ചു .കുട്ടികൾ നിർമ്മിച്ച കുഞ്ഞു നക്ഷത്രങ്ങൾ സ്കൂൾ മുറ്റത്തെ മരച്ചില്ലകളിൽ തൂക്കിയിട്ടത് കണ്ണിനും മനസിനും കുളിർമയായി .