"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(added details on scout and huide) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉൾക്കൊള്ളുന്ന സ്കൗട്ട് & ഗൈഡ് യൂണിറ്റാണ് എം.ഇ.എസ് എച്ച്.എസ്.എസ്. | <gallery> | ||
പ്രമാണം:FB IMG 1643365537159.jpg | |||
പ്രമാണം:FB IMG 1643364527898.jpg | |||
പ്രമാണം:FB IMG 1643365187494.jpg | |||
പ്രമാണം:FB IMG 1643365655747.jpg | |||
പ്രമാണം:FB IMG 1643365642143.jpg | |||
പ്രമാണം:FB IMG 1643365628402.jpg | |||
പ്രമാണം:FB IMG 1643365633270.jpg | |||
പ്രമാണം:FB IMG 1643365624188.jpg | |||
</gallery>മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉൾക്കൊള്ളുന്ന സ്കൗട്ട് & ഗൈഡ് യൂണിറ്റാണ് എം.ഇ.എസ് എച്ച്.എസ്.എസ്. | |||
ഇരു വിഭാഗങ്ങളിലുമായി 352 വിദ്യാർത്ഥികളും ഇവരുടെ മേൽനോട്ടം വഹിക്കുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച 11 അദ്ധ്യാപകരും യൂണിറ്റിനു കീഴിൽ പ്രവർത്തിച്ചു വരുന്നു. സ്കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഓരോ വർഷവും വൈവിധ്യപൂർണമായ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. കോവിഡ് പ്രതിസന്ധിയിലും വിവിധ ദിനാചരണങ്ങൾക്ക് പുറമെ ഈ വർഷവും നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ യൂണിറ്റിനു കഴിഞ്ഞു. മാസ്ക്ക് നിർമ്മാണം, പാഴ്‌വസ്തുക്കൾ കൊണ്ട് കരകൗശല വസ്തുക്കൾ നിർമ്മിക്കൽ, നാലു മാസം നീണ്ടു നിൽക്കുന്ന | ഇരു വിഭാഗങ്ങളിലുമായി 352 വിദ്യാർത്ഥികളും ഇവരുടെ മേൽനോട്ടം വഹിക്കുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച 11 അദ്ധ്യാപകരും യൂണിറ്റിനു കീഴിൽ പ്രവർത്തിച്ചു വരുന്നു. സ്കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഓരോ വർഷവും വൈവിധ്യപൂർണമായ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. കോവിഡ് പ്രതിസന്ധിയിലും വിവിധ ദിനാചരണങ്ങൾക്ക് പുറമെ ഈ വർഷവും നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ യൂണിറ്റിനു കഴിഞ്ഞു. മാസ്ക്ക് നിർമ്മാണം, പാഴ്‌വസ്തുക്കൾ കൊണ്ട് കരകൗശല വസ്തുക്കൾ നിർമ്മിക്കൽ, നാലു മാസം നീണ്ടു നിൽക്കുന്ന |
10:46, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉൾക്കൊള്ളുന്ന സ്കൗട്ട് & ഗൈഡ് യൂണിറ്റാണ് എം.ഇ.എസ് എച്ച്.എസ്.എസ്.
ഇരു വിഭാഗങ്ങളിലുമായി 352 വിദ്യാർത്ഥികളും ഇവരുടെ മേൽനോട്ടം വഹിക്കുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച 11 അദ്ധ്യാപകരും യൂണിറ്റിനു കീഴിൽ പ്രവർത്തിച്ചു വരുന്നു. സ്കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഓരോ വർഷവും വൈവിധ്യപൂർണമായ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. കോവിഡ് പ്രതിസന്ധിയിലും വിവിധ ദിനാചരണങ്ങൾക്ക് പുറമെ ഈ വർഷവും നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ യൂണിറ്റിനു കഴിഞ്ഞു. മാസ്ക്ക് നിർമ്മാണം, പാഴ്‌വസ്തുക്കൾ കൊണ്ട് കരകൗശല വസ്തുക്കൾ നിർമ്മിക്കൽ, നാലു മാസം നീണ്ടു നിൽക്കുന്ന
പ്ലാസ്റ്റിക്ക് ടൈഡ് ടർണേഴ്സ് ചലഞ്ചും ( ആദ്യമാസം വീടും പരിസരവും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി വീട്ടു വളപ്പിലെ പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് പ്ലാസ്റ്റിക് ശേഖരണ കേന്ദ്രത്തിൽ എത്തിച്ചു. രണ്ടാമത്തെ മാസം ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ട് അലങ്കാര-കരകൗശല വസ്തുക്കൾ നിർമിച്ചു, മൂന്നാമത്തെ മാസം പ്ലാസ്റ്റികിന്റെ ദോഷങ്ങളെ കുറിച്ചും ഉപയോഗം കുറക്കുന്നതിനെ കുറിച്ചും പ്രാദേശിക വാട്സ്ആപ്പ് -ഫേസ്ബുക്ക് ഗ്രൂപ്പുകൾ മറ്റു സോഷ്യൽ മീഡിയകൾ എന്നിവ ഉപയോഗിച്ച് ബോധവത്കരണം നടത്തി,
നാലാമത്തെ മാസം പ്ലാസ്റ്റിക്ക് വസ്‌തുക്കൾക്ക് ബദൽ വസ്തുക്കളായ പേപ്പർ പേന, തുണി സഞ്ചി, പേപ്പർ കവർ മുതലായവ നിർമിച്ചു.)
6മാസം നീണ്ടുനിൽക്കുന്ന കിച്ചൺ ഗാർഡൻ നിർമാണം.
വീട്ടിൽ ഈ 6മാസം കൊണ്ട് അടുക്കള പൂന്തോട്ടം സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ ഉണ്ടാക്കി.
സ്വന്തമായി മണ്ണ് കിളച്ചു മറിച്ചു വിത്തുകൾ പാകി അത് നനച്ചു വളർത്തി പച്ചക്കറികൾ ഉണ്ടാക്കി.
എല്ലാ പ്രവർത്തനങ്ങളുടെയും പ്രോഗ്രസ്സ് അതാതു സമയങ്ങളിൽ ഫോട്ടോ എടുത്തു അധ്യാപകർക്ക് അയച്ചു കൊടുക്കാനും നിർദ്ദേശം നൽകിയിരുന്നു.
കോവിഡ് കാലത്തെ ഈ 10മാസത്തെ ഈ രണ്ടു പ്രധാന പ്രവർത്തങ്ങൾക്ക് പുറമെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് അവരുടെ മാനസിക ഉല്ലാസത്തിനു പ്രാധാന്യം നൽകി ഒരു ഓൺലൈൻ ക്യാമ്പ് ഫയർ സംഘടിപ്പിച്ചു.
ഒരു മാസം മുൻപേ വിവരം കുട്ടികളോട് പങ്കു വെച്ച് ഏവരേയും പല പരിപാടികളിൽ ചേർത്ത് വിദ്യാർത്ഥികൾക്ക് പ്രാക്ടിസിനു അവസരം നൽകി വളരെ ആനന്ദപ്രധാനമായ ഒരു ക്യാമ്പ് ഫയർ സാധ്യമായി.
2021-22 അധ്യയന വർഷത്തിൽ 42സ്‌കൗട്ടുകളും 80ഗൈഡ് വിദ്യാർത്ഥികളും കേരള ഗവർണർ നൽകുന്ന രാജ്യ പുരസ്‌കാർ പരീക്ഷ എഴുതി റിസൾട്ട് കാത്തിരിക്കുന്നു എന്നത് ജില്ലയിൽ തന്നെ ഏറ്റവും സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളെ പരീക്ഷക്ക് ഇരുത്തിയ സ്കൂൾ എന്ന നേട്ടം നമുക്ക് അഭിമാനിക്കാൻ വക നൽകുന്നതാണ്.