"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 3: വരി 3:
== '''വിദ്യാരംഗം കലാ സാഹിത്യ വേദി''' ==
== '''വിദ്യാരംഗം കലാ സാഹിത്യ വേദി''' ==
കുട്ടികളുടെ കലാ-സാഹിത്യ അഭിരുചികൾ വികസിപ്പിക്കുന്നതിനായി വിദ്യാരംഗം കലാ സാഹിത്യ വേദി വർഷങ്ങളായി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വായന വാരാചരണത്തിന് അനുബന്ധിച്ച് ക്വിസ് മത്സരം, ചിങ്ങം- 1 കർഷക ദിനാചരണം, മികച്ച കർഷകരെ ആദരിക്കൽ, വായനശാല സന്ദർശനം,സാഹിത്യകാരനുമായി അഭിമുഖം, അഭയ ഭവൻ സന്ദർശനം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തകർ നടത്തിവരുന്നു. [[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക]]
കുട്ടികളുടെ കലാ-സാഹിത്യ അഭിരുചികൾ വികസിപ്പിക്കുന്നതിനായി വിദ്യാരംഗം കലാ സാഹിത്യ വേദി വർഷങ്ങളായി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വായന വാരാചരണത്തിന് അനുബന്ധിച്ച് ക്വിസ് മത്സരം, ചിങ്ങം- 1 കർഷക ദിനാചരണം, മികച്ച കർഷകരെ ആദരിക്കൽ, വായനശാല സന്ദർശനം,സാഹിത്യകാരനുമായി അഭിമുഖം, അഭയ ഭവൻ സന്ദർശനം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തകർ നടത്തിവരുന്നു. [[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക]]
== '''സ്കൂൾ ലൈബ്രറി''' ==
== '''സ്കൂൾ ലൈബ്രറി''' ==
കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുക അറിവ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഏകദേശം നാലായിരത്തോളം പുസ്തകങ്ങൾ ശേഖരിച്ചിരിക്കുന്ന വിപുലമായ ലൈബ്രറി സംവിധാനം നമ്മുടെ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ വിശാലമായ റീഡിങ് റൂം ഉണ്ട്. എല്ലാ ദിവസവും കുട്ടികൾക്ക് നേരിട്ടെത്തി ഇഷ്ടമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കുവാൻ ഓപ്പൺ ലൈബ്രറി സംവിധാനമാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.[[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക]]
കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുക അറിവ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഏകദേശം നാലായിരത്തോളം പുസ്തകങ്ങൾ ശേഖരിച്ചിരിക്കുന്ന വിപുലമായ ലൈബ്രറി സംവിധാനം നമ്മുടെ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ വിശാലമായ റീഡിങ് റൂം ഉണ്ട്. എല്ലാ ദിവസവും കുട്ടികൾക്ക് നേരിട്ടെത്തി ഇഷ്ടമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കുവാൻ ഓപ്പൺ ലൈബ്രറി സംവിധാനമാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.[[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക]]
വരി 41: വരി 42:


== '''<u>സ്വയരക്ഷ</u>''' ==
== '''<u>സ്വയരക്ഷ</u>''' ==
കുട്ടികളുടെ സ്വയ രക്ഷയ്ക്കായി എല്ലാ ആഴ്ചയിലും ഒരു ദിവസം കരാട്ടെ ക്ലാസ്സ്‌ സ്കൂളിൽ നടത്തുന്നു. പൊൻകുന്നം പോലീസിന്റെ സഹായത്തോടെ കുട്ടികൾക്ക് സ്വയരക്ഷയ്ക്കായുള്ള ക്ലാസ്സുകൾ സംഘടിപ്പിക്കാറുണ്ട്. ചൈൽഡ് ലൈൻപ്രവർത്തകരും കുട്ടികൾക്ക് വേണ്ടി സെമിനാറുകളും നടത്താറുണ്ട്.




Christmas Celebration. [https://youtu.be/s8jPtMnFtxk Click Here]
Christmas Celebration. [https://youtu.be/s8jPtMnFtxk Click Here]

22:49, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളുടെ കലാ-സാഹിത്യ അഭിരുചികൾ വികസിപ്പിക്കുന്നതിനായി വിദ്യാരംഗം കലാ സാഹിത്യ വേദി വർഷങ്ങളായി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വായന വാരാചരണത്തിന് അനുബന്ധിച്ച് ക്വിസ് മത്സരം, ചിങ്ങം- 1 കർഷക ദിനാചരണം, മികച്ച കർഷകരെ ആദരിക്കൽ, വായനശാല സന്ദർശനം,സാഹിത്യകാരനുമായി അഭിമുഖം, അഭയ ഭവൻ സന്ദർശനം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തകർ നടത്തിവരുന്നു. ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക

സ്കൂൾ ലൈബ്രറി

കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുക അറിവ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഏകദേശം നാലായിരത്തോളം പുസ്തകങ്ങൾ ശേഖരിച്ചിരിക്കുന്ന വിപുലമായ ലൈബ്രറി സംവിധാനം നമ്മുടെ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ വിശാലമായ റീഡിങ് റൂം ഉണ്ട്. എല്ലാ ദിവസവും കുട്ടികൾക്ക് നേരിട്ടെത്തി ഇഷ്ടമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കുവാൻ ഓപ്പൺ ലൈബ്രറി സംവിധാനമാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക

എൻസിസി

ഐക്യബോധവും ദേശാഭിമാനവും വളർത്തുക എന്ന ലക്ഷ്യത്തോടെ 16-ാംകേരള ബറ്റാലിയൻ എൻസിസി യൂണിറ്റിന് കീഴിൽ 100 കേഡറ്റുകൾ ഇഫ്രേംസ് ഹൈസ്കൂളിൽ പരിശീലനം അഭ്യസിക്കുന്നു. കേരളത്തിലും ഇന്ത്യയിലും പലയിടങ്ങളിലായി നടക്കുന്ന ക്യാമ്പുകളിൽ എൻ സി സി കേഡറ്റുകൾ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഗ്രേസ് മാർക്കിന് അർഹരായികയും ചെയ്യുന്നു. എൻ സി സി യിൽ ഉള്ള എല്ലാ കുട്ടികൾക്കും വർഷം 40 പരേഡിലും, 10ദിവസം ആനുവൽ ട്രെയിനിങ് ക്യാമ്പിലും പങ്കെടുക്കുന്നു. എൻ സി സി എ സർട്ടിഫിക്കറ്റ് പരീക്ഷ പാസാക്കുന്ന കുട്ടികൾക്ക് ഇന്ത്യൻ സൈന്യത്തിൽ ചേരുവാനും ഹെയർ സർ ഹയർസെക്കൻഡറി അഡ്മിഷൻ ലഭിക്കുവാനും മുൻഗണന ലഭിക്കുന്നു. ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ കുട്ടികൾക്ക് യോഗ പരിശീലനം ഇൻ സി സി യുടെ നേതൃത്വത്തിൽ നൽകിവരുന്നു. ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക

സോഷ്യൽ സയൻസ് ക്ലബ്

സോഷ്യൽ സയൻസ് ക്ലബ് മാനവികത സമൂഹത്തെയും പരിസ്ഥിതിയെയും കുറിച്ച് വിശാലമായി അടിസ്ഥാനമാക്കിയുള്ള ബഹുസാംസ്കാരിക, വിവിധ വൈവിദ്യത വീക്ഷണം നൽകുന്നു .അധ്യാപകരുടെ മാർഗ്ഗനിർദ്ദേശത്തിൽ വിദ്യാർത്ഥികളാണ് ക്ലബ്ബ് നടത്തുന്നത്. സമീപകാല പ്രവർത്തനങ്ങളിൽ ബോധവൽക്കരണ പരിപാടികൾ, സെമിനാറുകൾ, ഭൂമിശാസ്ത്രപരവും പുരാവസ്തുപരവുമായ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ, ഫീൽഡ് ട്രിപ്പുകൾ, പ്രധാനപ്പെട്ട ദിവസങ്ങളിൽ വൈവിധ്യമാർന്ന പരിപാടികൾ എന്നിവ ഉൾപ്പെടുന്നു. ജില്ലാ, സംസ്ഥാന സോഷ്യൽ സയൻസ് മേളയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കാൻ സാധിക്കുകയും ചെയ്യുന്നു.ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക

ശുചിത്വ ക്ലബ്

മലിനീകരിക്കപ്പെടാത്ത പരിസ്ഥിതി, പൊതു ശുചിത്വം, ശുചിത്വം, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവയുള്ള മാലിന്യമുക്ത കേരളം, മെച്ചപ്പെട്ട ആരോഗ്യവും പൊതു ക്ഷേമവും, സാമ്പത്തിക നേട്ടങ്ങളും, മികച്ച സൗന്ദര്യാത്മക ചുറ്റുപാടുകളും, മൊത്തത്തിലുള്ള പാരിസ്ഥിതിക നവീകരണവും നയിക്കുന്നു. ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക

ഇംഗ്ലീഷ് ക്ലബ്ബ്

അന്താരാഷ്ട്ര ഭാഷയായ ഇംഗ്ലീഷ് ആത്മവിശ്വാസത്തോടുകൂടി ലളിതമായും കൈകാര്യം ചെയ്യാൻ ഇംഗ്ലീഷ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികളെ പര്യാപ്തമാക്കുന്നു. അതോടൊപ്പം വ്യക്തിത്വവികസനം,കരിയർ ഗൈഡൻസ് ,ആംഗലേയ എഴുത്തുകാരുടെ കൃതികൾ പരിചയപ്പെടുത്തൽ സ്പോക്കൺ ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങൾ ഇംഗ്ലീഷിൽ ക്ലബ്ബ് നടത്തി വരുന്നു.

ഐടി ക്ലബ്ബ്

നമ്മുടെ സംസ്ഥാന വിദ്യാഭ്യാസ മേഖല ഗവൺമെൻറ് സഹായത്തോടെ പൂർണ്ണമായും ഹൈടെക് ആക്കിയിരിക്കുകയാണ്. എല്ലാ ക്ലാസ് മുറികളും ഹൈ-ടെക്ക് ക്ലാസ്സ്മുറികളായി ഉയർന്നിരിക്കുന്നു. ഇതിൻറെ സുഗമമായ പ്രവർത്തനത്തിന് ഐ ടി ക്ലബ്ബ് അംഗങ്ങളുടെ സേവനം സ്തുത്യർഹമാണ് . പല വർഷങ്ങളിലായി ഗവൺമെൻറ് 12 ലക്ഷംരൂപയുടെ ഹൈടെക് ഉപകരണങ്ങൾനമ്മുടെ സ്കൂളിന് നൽകി. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രവർത്തനങ്ങൾക്കും അതിനു വേണ്ട സാഹചര്യങ്ങളും കേരള സർക്കാർ നമുക്ക് നൽകുന്നു. ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക

റെഡ് ക്രോസ്

ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയായ റെഡ്ക്രോസ് പ്രസ്ഥാനത്തിൻറെ ഭാഗമായി പ്രവർത്തിക്കുന്ന ജൂനിയർ റെഡ് ക്രോസിന്റെ യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു. ആരോഗ്യം, സേവനം എന്നീ മേഖലകളെ പറ്റി വളരുന്ന തലമുറയിൽ അവബോധമുണ്ടാക്കാൻ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾക്ക് കഴിയുന്നു.50 കുട്ടികളുള്ള ഒരു യൂണിറ്റിൽ നിന്നും പത്താംക്ലാസിലെ 18 കുട്ടികൾ ഗ്രേസ് മാർക്ക്അർഹത നേടി. ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക

മാത്തമാറ്റിക്സ് ക്ലബ്

ഗണിതത്തോട് കുട്ടികൾക്ക് താൽപര്യം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി സെന്റ് ഇഫ്രേംസ് ഹൈസ്കൂളിൽ മാക്സ് ക്ലബ് പ്രവർത്തിച്ചുവരുന്നു. എല്ലാ ക്ലാസ്സിൽ നിന്നും മാത്തമാറ്റിക്സ് ക്ലബ്ബിൻറെ പ്രതിനിധികളായി കുട്ടികളെ സെലക്ട് ചെയ്യുന്നു. അവർ വഴിയായി എല്ലാ ക്ലാസിലും ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നടക്കുന്നു. കുട്ടികൾക്ക് ഗണിതത്തിൽ താൽപര്യം വർദ്ധിപ്പിക്കുന്നതിനായി ജാമിതീയ അത്തപ്പൂക്കളം സ്വാതന്ത്ര്യ ദിനത്തിൽ പതാക നിർമ്മാണം, ഒറിഗാമി ശില്പശാല, ഗണിത കവിത മത്സരങ്ങൾ, ഗണിത ഗാനം ആലപിച്ചുകൊണ്ട് തിരുവാതിര കളി തുടങ്ങിയവ വർഷങ്ങളായി നടത്തപ്പെടുന്നു. കൂടാതെ ഗണിത പാഠ്യപദ്ധതിയിലെ പല ലേണിങ് ഒബ്ജക്ടീവ്സിന്റെയും പ്രാക്ടിക്കൽ പ്രവർത്തനങ്ങളും കുട്ടികൾ നടത്തിവരുന്നു. അങ്ങനെ എല്ലാ കുട്ടികൾക്കും ഗണിതത്തോട് താല്പര്യം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി ഇന്നും ക്ലബ് ജൈത്രയാത്ര തുടരുന്നു. ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക

സെൻറ് വിൻസെൻറ് ഡി പോൾ ജൂനിയർ കോൺഫറൻസ്

1998 മുതൽ സെന്റ് ഇഫ്രേംസ് വിദ്യാലയത്തിൽ സെൻറ് വിൻസെൻറ് ഡി പോൾ ജൂനിയർ കോൺഫറൻസ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇതുവഴിയായി നമ്മുടെ സ്കൂളിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ യൂണിഫോം ,നോട്ട ബുക്സ്, പഠനോപകരണങ്ങൾ, ചികിത്സാസഹായം മുതലായവ നൽകുന്നു. ഏകദേശം ഒരു ലക്ഷം രൂപയുടെ ധനസഹായം വരെ വർഷംതോറും നൽകിവരുന്നു.

ഇക്കോ ക്ലബ്

കുഞ്ഞുമനസ്സുകളിൽ പരിസ്ഥിതി ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. പരിസ്ഥിതി ദിനാചരണങ്ങൾ, കർഷകദിനാചരണം, കൃഷി, പരിസ്ഥിതി ബോധവൽക്കരണ ക്ലാസുകൾ, വൃക്ഷതൈ നടീൽ, കർഷകരെ ആദരിക്കൽ,ജലസംരക്ഷണത്തിനും ഊർജ്ജ സംരക്ഷണത്തെയും ആവശ്യകത ചൂണ്ടിക്കാണിക്കുന്ന വിവിധ പ്രവർത്തനങ്ങൾ തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങളിൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. പ്രകൃതിസംരക്ഷണം ഓരോരുത്തരുടേയും കടമയാണെന്നുള്ള ബോധം കുട്ടികളിൽ എത്തിക്കാൻ ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു. ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക

ജൈവവൈവിധ്യ ക്ലബ്ബ്

നമ്മുടെ മണ്ണും കാലാവസ്ഥയും സസ്യ ജീവജാലങ്ങളും എല്ലാം പ്രവചനാതീതമായ ഒരു തലത്തിലേക്ക് നീങ്ങുന്ന ഈ കാലഘട്ടത്തിൽ ഭൂമാതാവും പ്രകൃതിയും അതിലെ സർവ്വ ജീവജാലങ്ങളും ഇല്ലാതെ നാം ഇല്ലെന്ന് വ്യക്തമായ സന്ദേശം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ജൈവവൈവിധ്യ ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തുന്നു. ഔഷധസസ്യങ്ങളും, പൂച്ചെടി, ചെറിയ മരങ്ങളും എല്ലാ സ്കൂൾ പരിസരത്തു നട്ടുവളർത്തുന്നു. ജൈവവൈവിധ്യ ക്ലബ്ബിൻറെ നേതൃത്വത്തിൽ വളർത്തിയെടുത്ത ശലഭോദ്യാനമാണ് ഏറ്റവും ശ്രദ്ധേയമായത്.

സ്വയരക്ഷ

കുട്ടികളുടെ സ്വയ രക്ഷയ്ക്കായി എല്ലാ ആഴ്ചയിലും ഒരു ദിവസം കരാട്ടെ ക്ലാസ്സ്‌ സ്കൂളിൽ നടത്തുന്നു. പൊൻകുന്നം പോലീസിന്റെ സഹായത്തോടെ കുട്ടികൾക്ക് സ്വയരക്ഷയ്ക്കായുള്ള ക്ലാസ്സുകൾ സംഘടിപ്പിക്കാറുണ്ട്. ചൈൽഡ് ലൈൻപ്രവർത്തകരും കുട്ടികൾക്ക് വേണ്ടി സെമിനാറുകളും നടത്താറുണ്ട്.


Christmas Celebration. Click Here