"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം/വിനോദ സഞ്ചാര കേന്ദ്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
 
<font size=6><center>'''വിനോദസഞ്ചാരകേന്ദ്രങ്ങൾ '''</center></font size>
==<font color="green"><b>വിനോദസഞ്ചാരകേന്ദ്രങ്ങൾ</b></font> ==
==<font color="green"><b>വിനോദസഞ്ചാരകേന്ദ്രങ്ങൾ</b></font> ==

<big>പ്രകൃതിരമണീയതയിൽ മുന്നിട്ടുനില്ക്കുന്ന  ഇവിടെ വിനോദസഞ്ചാരികളെ ഹഠാദാകർഷിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. അഗസ്ത്യവനം, നെയ്യാർ ഡാം, മീൻമുട്ടി-കൊമ്പൈകാണി ജലപാതങ്ങൾ, പൊന്മുടി, പേപ്പാറ ഡാം, അരിപ്പവനോദ്യാനം, വർക്കല, അഞ്ചുതെങ്ങ്, വേളി, കോവളം, വിഴിഞ്ഞം, ആക്കുളം, മൃഗശാല, നേപ്പിയർ മ്യൂസിയം, പ്രിയദർശിനി പ്ളാനറ്റേറിയം അരുവിക്കര എന്നിവയാണ് ഇക്കൂട്ടത്തിൽ മുഖ്യമായവ. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം, അരുവിപ്പുറം, ചെമ്പഴന്തി, ബീമാപള്ളി, വെട്ടുകാട്, ശാർക്കര, ശിവഗിരി എന്നീ തീർഥാടന കേന്ദ്രങ്ങൾ എന്നിവ ജനസഹസ്രങ്ങളെ ആകർഷിക്കുന്നവയാണ്. ചരിത്രമുറങ്ങുന്ന കോയിക്കൽ കൊട്ടാരം, നെയ്യാറ്റിൻകര ശ്രീകൃഷ്ണക്ഷേത്രം എന്നിവയും പ്രത്യേക പരാമർശം അർഹിക്കുന്നു</big>.

===<font color="green"><b>കോവളം</b></font>===
<big>കോവളം അന്താരാഷ്ട്ര പ്രശസ്തമായ ഒരു ബീച്ചാണ്. തൊട്ടടുത്തായി മൂന്നു ബീച്ചുകൾ ഇവിടെയുണ്ട്. 1930-കൾ മുതൽ യൂറോപ്യൻമാരുടെ പ്രിയപ്പെട്ട ഒഴിവുകാല കേന്ദ്രമാണ് കോവളം. കടൽത്തീരത്ത് പാറക്കെട്ടുകൾ നിറഞ്ഞിരിക്കുന്നതിനാൽ അവയ്ക്കിടയിൽ മനോഹരമായ ഒരു ഉൾക്കടൽ പോലെ രൂപാന്തരപ്പെട്ടിരിക്കുന്നു. അതിനാൽ കടൽ സ്‌നാനത്തിന് പറ്റിയ വിധം കടൽ ഈ ഭാഗത്ത് ശാന്തമായിരിക്കും.വിനോദവും ഉല്ലാസവും പകരുന്ന ഒട്ടേറെ ഘടകങ്ങൾ കോവളത്ത് ഒത്തു ചേരുന്നു.സൂര്യസ്‌നാനം, നീന്തൽ, ആയുർവേദ മസാജിങ്ങ്, കലാപരിപാടികൾ കട്ടമരത്തിലുള്ള സഞ്ചാരം തുടങ്ങിയവയ്‌ക്കെല്ലാമുള്ള സൗകര്യം ഇവിടെയുണ്ട്. ഉച്ചയോടെയാണ് കോവളം ബീച്ചുണരുന്നത്. രാത്രി വൈകുവോളം ബീച്ച് സജീവമായിരിക്കും. കുറഞ്ഞ വാടകയ്ക്കുള്ള കോട്ടേജുകൾ, ആയുർവേദ റിസോർട്ടുകൾ, ഷോപ്പിങ്ങ് കേന്ദ്രങ്ങൾ, കൺവെൻഷൻ സൗകര്യങ്ങൾ, നീന്തൽ കുളങ്ങൾ, യോഗാപരിശീലന സ്ഥലങ്ങൾ, ആയുർവേദ മസാജ് കേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ബീച്ചിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്ന് 16 കി. മീ. അകലെയാണ് ഈ സ്വപ്‌നതീരം. ഒരു രാത്രി ഇവിടെ താമസിച്ച് കോവളത്തിന്റെ ഭംഗിനുകരാം..പരിസരത്തുമായി സഞ്ചാരികളെ ആകർഷിക്കുന്ന ഒട്ടേറെ കേന്ദ്രങ്ങൾ വേറെയുമുണ്ട്. നേപ്പിയർ മ്യൂസിയം, ശ്രീ ചിത്ര ആർട് ഗ്യാലറി, പത്മനാഭ സ്വാമി ക്ഷേത്രം, പൊൻമുടി എന്നിവ ഇതിൽ ചിലതു മാത്രം</big>
[[പ്രമാണം:42021 190878.jpg|thumb|കോവളം  ബീച്ച്]]

===<font color="green"><b>വെള്ളാണിക്കൽ പാറമുകൾ</b></font>===
===<font color="green"><b>വെള്ളാണിക്കൽ പാറമുകൾ</b></font>===
വരി 48: വരി 44:
==<font color="green"><b>  പൊന്മുടി</b></font>==
==<font color="green"><b>  പൊന്മുടി</b></font>==
<big>കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് പൊന്മുടി. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്. അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽ മഞ്ഞും ഉള്ളതാണ്.</big>

[[പ്രമാണം:42021 0909.jpg|thumb|പൊന്മുടി]]
[[പ്രമാണം:42021 0909.jpg|thumb|പൊന്മുടി]]
വരി 60: വരി 55:
===ഭൂമിശാസ്ത്രം===
===ഭൂമിശാസ്ത്രം===
<big>പൊന്മുടിയിലെ തേയിലത്തോട്ടങ്ങൾ പ്രശസ്തമാണ്. പൊന്മുടി കൊടുമുടിയിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെയാണ് വിനോദസഞ്ചാര കേന്ദ്രം. ഈ സ്ഥലം എക്കോ പോയിന്റ് എന്നും അറിയപ്പെടുന്നു. സാഹസിക മലകയറ്റം തുടങ്ങുന്നതിനുള്ള ഒരു തുടക്ക സ്ഥലമാണ് പൊന്മുടി.പൊന്മുടിക്ക് സമീപത്തായി കാടിനുള്ളിൽ ഒരുപാട് അരുവികളും വെള്ളച്ചാട്ടങ്ങളും നിലനിൽക്കുന്ന ഗോൾഡൻ വാലിയും ആകർഷണമാണ്. കല്ലാർ നദിയിലേയ്ക്കുള്ള ഒരു കവാടവുമാണ് പൊന്മുടി. ഉരുളൻ കല്ലുകളും പച്ചമരങ്ങളും കുളിരുകോരിയ വെള്ളവും ഒരു നല്ല വെള്ളച്ചാട്ടവും മത്സ്യങ്ങളുമുള്ള കല്ലാർ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. 2000 അടി ഉയരത്തിൽ നിൽക്കുന്ന അഗസ്ത്യകൂടമാണ് ഈ പ്രദേശത്തെ മറ്റൊരു ആകർഷണം. മീൻ‌മുട്ടി വെള്ളച്ചാട്ടം അടുത്തുള്ള മറ്റൊരു പ്രധാന ആകർഷണമാണ്. സമീപത്തായി ബ്രൈമൂർ, ബോണക്കാട് തുടങ്ങിയ പ്രദേശങ്ങളും സ്ഥിതിചെയ്യുന്നു.</big>
<big>പൊന്മുടിയിലെ തേയിലത്തോട്ടങ്ങൾ പ്രശസ്തമാണ്. പൊന്മുടി കൊടുമുടിയിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെയാണ് വിനോദസഞ്ചാര കേന്ദ്രം. ഈ സ്ഥലം എക്കോ പോയിന്റ് എന്നും അറിയപ്പെടുന്നു. സാഹസിക മലകയറ്റം തുടങ്ങുന്നതിനുള്ള ഒരു തുടക്ക സ്ഥലമാണ് പൊന്മുടി.പൊന്മുടിക്ക് സമീപത്തായി കാടിനുള്ളിൽ ഒരുപാട് അരുവികളും വെള്ളച്ചാട്ടങ്ങളും നിലനിൽക്കുന്ന ഗോൾഡൻ വാലിയും ആകർഷണമാണ്. കല്ലാർ നദിയിലേയ്ക്കുള്ള ഒരു കവാടവുമാണ് പൊന്മുടി. ഉരുളൻ കല്ലുകളും പച്ചമരങ്ങളും കുളിരുകോരിയ വെള്ളവും ഒരു നല്ല വെള്ളച്ചാട്ടവും മത്സ്യങ്ങളുമുള്ള കല്ലാർ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. 2000 അടി ഉയരത്തിൽ നിൽക്കുന്ന അഗസ്ത്യകൂടമാണ് ഈ പ്രദേശത്തെ മറ്റൊരു ആകർഷണം. മീൻ‌മുട്ടി വെള്ളച്ചാട്ടം അടുത്തുള്ള മറ്റൊരു പ്രധാന ആകർഷണമാണ്. സമീപത്തായി ബ്രൈമൂർ, ബോണക്കാട് തുടങ്ങിയ പ്രദേശങ്ങളും സ്ഥിതിചെയ്യുന്നു.</big>
===<font color="green"><b>കോവളം</b></font>===
<big>കോവളം അന്താരാഷ്ട്ര പ്രശസ്തമായ ഒരു ബീച്ചാണ്. തൊട്ടടുത്തായി മൂന്നു ബീച്ചുകൾ ഇവിടെയുണ്ട്. 1930-കൾ മുതൽ യൂറോപ്യൻമാരുടെ പ്രിയപ്പെട്ട ഒഴിവുകാല കേന്ദ്രമാണ് കോവളം. കടൽത്തീരത്ത് പാറക്കെട്ടുകൾ നിറഞ്ഞിരിക്കുന്നതിനാൽ അവയ്ക്കിടയിൽ മനോഹരമായ ഒരു ഉൾക്കടൽ പോലെ രൂപാന്തരപ്പെട്ടിരിക്കുന്നു. അതിനാൽ കടൽ സ്‌നാനത്തിന് പറ്റിയ വിധം കടൽ ഈ ഭാഗത്ത് ശാന്തമായിരിക്കും.വിനോദവും ഉല്ലാസവും പകരുന്ന ഒട്ടേറെ ഘടകങ്ങൾ കോവളത്ത് ഒത്തു ചേരുന്നു.സൂര്യസ്‌നാനം, നീന്തൽ, ആയുർവേദ മസാജിങ്ങ്, കലാപരിപാടികൾ കട്ടമരത്തിലുള്ള സഞ്ചാരം തുടങ്ങിയവയ്‌ക്കെല്ലാമുള്ള സൗകര്യം ഇവിടെയുണ്ട്. ഉച്ചയോടെയാണ് കോവളം ബീച്ചുണരുന്നത്. രാത്രി വൈകുവോളം ബീച്ച് സജീവമായിരിക്കും. കുറഞ്ഞ വാടകയ്ക്കുള്ള കോട്ടേജുകൾ, ആയുർവേദ റിസോർട്ടുകൾ, ഷോപ്പിങ്ങ് കേന്ദ്രങ്ങൾ, കൺവെൻഷൻ സൗകര്യങ്ങൾ, നീന്തൽ കുളങ്ങൾ, യോഗാപരിശീലന സ്ഥലങ്ങൾ, ആയുർവേദ മസാജ് കേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ബീച്ചിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്ന് 16 കി. മീ. അകലെയാണ് ഈ സ്വപ്‌നതീരം. ഒരു രാത്രി ഇവിടെ താമസിച്ച് കോവളത്തിന്റെ ഭംഗിനുകരാം..പരിസരത്തുമായി സഞ്ചാരികളെ ആകർഷിക്കുന്ന ഒട്ടേറെ കേന്ദ്രങ്ങൾ വേറെയുമുണ്ട്. നേപ്പിയർ മ്യൂസിയം, ശ്രീ ചിത്ര ആർട് ഗ്യാലറി, പത്മനാഭ സ്വാമി ക്ഷേത്രം, പൊൻമുടി എന്നിവ ഇതിൽ ചിലതു മാത്രം</big>
[[പ്രമാണം:42021 190878.jpg|thumb|കോവളം  ബീച്ച്]]
==മറ്റു പ്രശസ്തമായ  സ്ഥലങ്ങൾ ==
==മറ്റു പ്രശസ്തമായ  സ്ഥലങ്ങൾ ==
<big>ആറ്റിങ്ങൽ കൊട്ടാരവും  കൊല്ലമ്പുഴ കുട്ടികളുടെ പർക്കും(5 കി.മി. ദൂരം.)</big>
<big>ആറ്റിങ്ങൽ കൊട്ടാരവും  കൊല്ലമ്പുഴ കുട്ടികളുടെ പർക്കും(5 കി.മി. ദൂരം.)</big>

21:00, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിനോദസഞ്ചാരകേന്ദ്രങ്ങൾ

വിനോദസഞ്ചാരകേന്ദ്രങ്ങൾ

പ്രകൃതിരമണീയതയിൽ മുന്നിട്ടുനില്ക്കുന്ന ഇവിടെ വിനോദസഞ്ചാരികളെ ഹഠാദാകർഷിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. അഗസ്ത്യവനം, നെയ്യാർ ഡാം, മീൻമുട്ടി-കൊമ്പൈകാണി ജലപാതങ്ങൾ, പൊന്മുടി, പേപ്പാറ ഡാം, അരിപ്പവനോദ്യാനം, വർക്കല, അഞ്ചുതെങ്ങ്, വേളി, കോവളം, വിഴിഞ്ഞം, ആക്കുളം, മൃഗശാല, നേപ്പിയർ മ്യൂസിയം, പ്രിയദർശിനി പ്ളാനറ്റേറിയം അരുവിക്കര എന്നിവയാണ് ഇക്കൂട്ടത്തിൽ മുഖ്യമായവ. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം, അരുവിപ്പുറം, ചെമ്പഴന്തി, ബീമാപള്ളി, വെട്ടുകാട്, ശാർക്കര, ശിവഗിരി എന്നീ തീർഥാടന കേന്ദ്രങ്ങൾ എന്നിവ ജനസഹസ്രങ്ങളെ ആകർഷിക്കുന്നവയാണ്. ചരിത്രമുറങ്ങുന്ന കോയിക്കൽ കൊട്ടാരം, നെയ്യാറ്റിൻകര ശ്രീകൃഷ്ണക്ഷേത്രം എന്നിവയും പ്രത്യേക പരാമർശം അർഹിക്കുന്നു.

വെള്ളാണിക്കൽ പാറമുകൾ

വെള്ളാണിക്കൽ പാറമുകൾ ഒരു വിനോദ സഞ്ചാര കേന്ദ്രം മാത്രമല്ല. ചരിത്രപ്രധാനമായ ഇടം കൂടിയാണ്. പണ്ട് വെള്ളാണിക്കൽ- ആലിയാട്- വേ​ങ്ങാട് പ്രദേശങ്ങൾ വനമേഖലയായിരുന്നുവെന്ന് ചരിത്രം പറയുന്നു. വന്യമൃഗങ്ങൾ ഉൾപ്പെടെയുള്ളവയുണ്ടായിരുന്ന പാറമുകൾ മേഖലയിൽ ഒരു വൻ അ‌ഗ്നിബാധയുണ്ടാകുകയും വൃക്ഷങ്ങൾ കത്തിനശിക്കുകയുമായിരുന്നുവെന്നാണ് പഴമക്കാർ പറയുന്നത്. ആദിവാസി വിഭാഗമായ കാണിക്കർ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ പാറമുകളിലെ അ‌മ്പലത്തിൽ പൂജകൾ നടത്തിയിരുന്നു. പരമ്പരാഗത രീതിയിലുള്ള അ‌വരുടെ പൂജകൾ ഇപ്പോഴും നിലനിർത്താൻ ഈ തലമുറയും ശ്രദ്ധിക്കുന്നുണ്ട്.രണ്ടാംലോക മഹായുദ്ധാനന്തരം കുറച്ചുനാൾ പാറമുകൾ ഇന്ത്യൻ പട്ടാളത്തിന്റെ ക്യാമ്പായി വർത്തിച്ചിരുന്നു. അ‌തിന്റെ അ‌വശിഷ്ടങ്ങൾ പാറമുകളിൽ ഇപ്പോഴും കാണാൻ സാധിക്കും. അ‌ന്ന് പട്ടാളക്കാർ തങ്ങളുടെ നിരീക്ഷണത്തിനായി തൊട്ടപ്പുറമുള്ള മല ഉപയോഗിക്കുകയും അ‌വിടെ ഒരു കൊടി നാട്ടുകയും ചെയ്തിരുന്നു. കാലാന്തരത്തിൽ ആ മല കൊടിതൂക്കി കുന്ന് എന്ന പേരിൽ അ‌റിയപ്പെട്ടു. പാറമുകളിലെത്തുന്നവരെ സൗന്ദര്യം കൊണ്ട് ആകർഷിക്കുന്ന ഒരു ഇടം കൂടിയാണ് കൊടിതൂക്കി മല.മഹാകവി കുമാരനാശാന്റെ പ്രിയപ്പെട്ട ഇടം കൂടിയായിരുന്നു വെള്ളാണിക്കൽ പാറമുകൾ. ബ്രിട്ടീഷുകാർക്കെതിരെ ആറ്റിങ്ങൽ കലാപം നടന്ന വേളയിലും കല്ലറ- പാങ്ങോട് സമരം നടന്ന വേളയിലും നൂറുകണക്കിന് സ്വാത്രന്ത്യ സമര പോരാളികൾ ഒളിച്ചു താമസിച്ചിരുന്ന ഇടം കൂടിയാണ് വെള്ളാണിക്കൽ പാറമുകൾ പ്രദേശം. അ‌പൂർവ്വമായ ഔഷധച്ചെടികളാൽ സമ്പന്നമാണ് ഈ പ്രദേശം. ശുദ്ധമായ വായുവും സമാധാനം നിറഞ്ഞ അ‌ന്തരീക്ഷവും വെള്ളാണിക്കൽ പാറമുകളിനെ മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

വെള്ളാണിക്കൽ പാറമുകൾ

കുമാരനാശാൻ സ്മാരകം

മഹാകവി കുമാരനാശാന്റെസ്മരണയ്ക്കു വേണ്ടി നിർമ്മിച്ച സ്മാരകമാണിത്. ആശാൻ താമസിച്ചിരുന്ന വീടും അതിനോടു അനുബന്ധിച്ച സ്മാരകമന്ദിരവും കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങളിൽ അതി പ്രധാനമായ ഒന്നാണ്. 1958ജനുവരി26ന് അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്രൊഫ. ജോസഫ് മുണ്ടശ്ശേരിഗവണ്മെന്റിനു വേണ്ടി ഏറ്റുവാങ്ങി. 1966 ജൂലൈ 26ന് സ്മാരക കമ്മിറ്റി പ്രസിഡന്റായിന്ന ആർ. ശങ്കർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു.കുമാരനാശാന്റെമകൻ കെ. പ്രഭാകരനായിർന്നു ആദ്യത്തെ സെക്രട്ടറി. ഇന്നീ സ്ഥാപനം കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് എന്ന നിലയിൽ ഉയർന്നു കഴിഞ്ഞു. 1981 മുതൽ ആശാൻ സ്മരണിക പ്രസിദ്ധീകരിച്ചു വരുന്നു. മഹാകവിയുടെ സമ്പൂർണ്ണ കൃതികൾ പ്രസിദ്ദീകരിച്ചു.വിജയദശമിദിവസം കുട്ടികളെ എഴുത്തിനിരുത്താറുണ്ട്. കുമാരനാശാൻ ജനിച് കായിക്കരയിലുംആശാന്റെ ജീവിതാന്ത്യത്തിനു സാക്ഷ്യം വഹിച്ചപല്ലനയിലും മഹാ കവിക്ക് സ്മാരകങ്ങളുണ്ട്.ആശാന്റെ ഒട്ടു മിക്ക കൃതികളുടെയും കൈയെഴുത്തു പ്രതികളും ഇംഗ്ലീഷ് ഭാഷയിൽ ദിനസരിക്കുറിപ്പുകൾ രേഖപ്പെടുത്തിയ ഡയറികളും എഴുത്തു കുത്തുകളും സംസ്ഥാനപുരാസ്തുവകുപ്പിന്റെ ചുമതലയിൽ രാസസംരക്ഷണം നടത്തി പൊതുജനങ്ങൾക്കു വേണ്ടി പ്രദർശിപ്പിച്ചിരുന്നു. ബോട്ടപകടത്തിൽ മരിക്കുന്ന സമയത്ത് ആശാൻ കൈവശം കരുതിയിരുന്ന കരുണ ഖണ്ഡകാവ്യത്തിന്റെ ആറ്റുവെള്ളത്തിൽ കുതിർന്ന മഷി പടർന്ന താളുകളോടു കൂടിയ നോട്ടു പുസ്തകവും ഷോകേയ്‌സിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വെയ്ൽസ് രാജകുമാരൻ സമ്മാനിച്ച പട്ടും പഴയ രൂപമാതൃകയിൽ പുതുക്കി പണിത തങ്കവളയും പ്രദർശനത്തിനു വച്ചിട്ടുണ്ട്. [[1]]കുമാരനാശാൻസ്മാരകം, തോന്നയ്കൽ - (13 കി. മീ)

ആശാൻ സ്മാരകം

ചുമർചിത്രകലാമ്യൂസിയം

ഏഷ്യയിലെ ഏറ്റവും വലിയ ചുമർചിത്രകലാ മ്യൂസിയം ഇവിടെയാണ്. വീണപൂവ്, ലീല, ചിന്താവിഷ്ടയായ സീത, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, കരുണ തുടങ്ങിയ കാവ്യങ്ങളെ ആധാരമാക്കി ഗുരുവായൂർ ചുമർചിത്രകലാ അക്കാദമിയിൽ ഗുരു മമ്മിയൂർ കൃഷ്ണൻകുട്ടി ആശാനിൽ നിന്ന് നേരിട്ടു പരിശീലനം സിദ്ധിച്ചവരും പ്രശസ്ത ചുമർ ചിത്രകലാകാരന്മാരുമാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്.

പ്രസിദ്ധീകരണ വിഭാഗം

ആശാൻ കൃതികളുടെ ആധികാരിക പതിപ്പുകൾക്കു പുറമേ ആശാന്റെ ആധികാരിക ജീവചരിത്രം, പഴയകാലമാസികകളിലും മറ്റുമായി ചിതറിക്കിടക്കുന്ന ആശാന്റെ ഗദ്യലേഖനങ്ങളുടെ സമാഹാരം മൂന്നുഭാഗങ്ങൾ തുടങ്ങിയവയും ഇവിടെ നിന്നു പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശിവഗിരി മഠം

സ്വച്ഛശാന്തമായ ഒരു ഗ്രാമമാണ് വർക്കല. രണ്ടായിരം വർഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം ഇവിടെയുണ്ട്. ആത്മീയ പ്രസക്തിഉള്ള ശിവഗിരി മഠവും വർക്കലയ്ക്ക് തൊട്ടടുത്താണ്.സാന്ത്വനം പകരുന്ന കടൽക്കാറ്റിനൊപ്പം ധാതു സമ്പന്നമായ നീരുറവകൾ വർക്കല ബീച്ചിനെ വ്യത്യസ്തമാക്കുന്നു. ഇവിടത്തെ ജലത്തിന് മനുഷ്യന്റെ പാപങ്ങളെ കഴുകിക്കളഞ്ഞ് ശുദ്ധീകരിക്കാൻ കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ ഈ ബീച്ചിന് പാപനാശം എന്ന പേര് ലഭിച്ചു.ബീച്ചിന് സംരക്ഷണം നൽകുന്ന കുന്നിൻ മുകളിലാണ് ജനാർദ്ദന സ്വാമി ക്ഷേത്രം, രണ്ടായിരം വർഷത്തെ പഴക്കമുള്ള ക്ഷേത്രമാണിത്. സാമൂഹ്യ പരിഷ്‌കർത്താവായ ശ്രീ നാരായണഗുരു (1856- 1928 ) സ്ഥാപിച്ച ശിവഗിരി മഠം ഇവിടെയാണ്. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന വീക്ഷണം പ്രചരിപ്പിച്ച ഗുരുവിന്റെ അന്ത്യവിശ്രമസ്ഥാനമെന്ന നിലയിൽ പതിനായിരക്കണക്കിന് വിശ്വാസികളാണ് ഇവിടേക്കെത്തുന്നത്. ഡിസംബർ 30 മുതൽ ജനുവരി ഒന്നു വരെ ശിവഗിരി തീർത്ഥാടനം നടക്കുന്നു.

ശിവഗിരി മഠം

കിളിമാനൂർ കൊട്ടാരം

തെക്കൻ തിരുവിതാംകൂറിലെ പുരാതനമായ ഒരു രാജകൊട്ടാരമാണ് കിളിമാനൂർ കൊട്ടാരം. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ഗ്രാമത്തിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പ്രശസ്ത ചിത്രകാരൻ രാജാ രവിവർമ്മയുടെ ജനന സ്ഥലം എന്ന പേരിലാണ് കിളിമാനൂർ കൊട്ടാരം അധികവും അറിയപ്പെടുന്നത്.

ചരിത്രം

ഈ കൊട്ടാരത്തിന് എകദേശം നാനൂറ് വർഷത്തോളം പഴക്കമുണ്ട്. 1739ൽ കൊട്ടാരക്കര രാജാവിനു വേണ്ടി വേണാട് ആക്രമിച്ച ഡച്ച് പീരങ്കിപ്പടയെ കിളിമാനൂർ വലിയ തമ്പുരാന്റെ നേതൃത്വത്തിലുള്ള കിളിമാനൂരിലെ സൈന്യം പരാജയപ്പെടുത്തുകയും വലിയ തമ്പുരാൻ വീര ചരമടയുകയും ചെയ്യ്തു. ഈ വിജയം അംഗീകരിച്ചു മാർത്താണ്ഡവർമ്മ മഹാരാജാവ് 1753ൽ കിളിമാനൂർ പ്രദേശം കരമൊഴിവായി സ്വയംഭരണം അവകാശം വിട്ടു കൊടുക്കുകയും ഇപ്പോൾ കാണുന്ന കൊട്ടാരം പണിയിപ്പിക്കുകയും ചെയ്യ്തു.

കിളിമാനൂർ പാലസ്

ശംഖുമുഖം

തിരുവനന്തപുരം നഗരത്തിൽ നിന്നും 8 കി.മീ അകലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം സ്ഥിതിചെയ്യുന്ന ഒരു കടൽത്തീരമാണ് ശംഖുമുഖം. മത്സ്യകന്യക, നക്ഷത്രരൂപത്തിലുള്ള ഭക്ഷണശാല, കുട്ടികൾക്കുള്ള ട്രാഫിക് പാർക്ക് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

പ്രത്യേകതകൾ

ശംഖുമുഖം കടൽത്തീരം - ഒരു രാത്രിവീക്ഷണം

നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് ശാന്തമായ കടൽത്തീരവും വെളുത്ത മണൽത്തരികളും ഉള്ള ഇവിടം വിനോദസഞ്ചാരികളുടെയും സാ‍യാഹ്ന സവാരിക്കാരുടെയും ഒരു പ്രധാന ആകർഷണ കേന്ദ്രമാണ്. “നക്ഷത്രമത്സ്യ ഭക്ഷണശാല” എന്ന ഒരു ഭക്ഷണശാലയും ഇവിടെ ഉണ്ട്. വളരെ വൃത്തിയുള്ളതാണ് ഈ കടൽത്തീരം. ജലത്തിൽ സ്കേറ്റിംഗ് പഠിപ്പിക്കുന്ന ഒരു വിദ്യാലയവും ഇവിടെ ഉണ്ട്. പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ജലകന്യക എന്ന ശില്പം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ ഭീമാകാരമായ പ്രതിമയ്ക്ക് 35 മീറ്റർ നീളമുണ്ട്.ജില്ലയിലെ പ്രസിദ്ധമായ ക്രിസ്തവദെവാലയമായ വെട്ടുകാട് പള്ളി ഇവിടെ നിന്ന് അൽപം അകലെയാണ് . കുട്ടികൾക്ക് ഗതാഗത ചിഹ്നങ്ങൾ പഠിക്കുന്നതിനുള്ള ‘ജവഹർലാൽ നെഹ്രു ഗതാഗത സിഗ്നൽ പാർക്ക്’ ഇവിടെയാണ്. ഇന്ത്യൻ വായുസേനയുടെ തെക്കൻ നാവിക കമാന്റിന്റെ സൈനിക വിമാനത്താവളം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അറാട്ടുത്സവം ഈ കടൽത്തീരതിലാണു നടന്നുവരുന്നത്

ശംഖുമുഖം

നെയ്യാർ അണക്കെട്ട്

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ കള്ളിക്കാടിൽ നെയ്യാർ നദിയിൽനിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് നെയ്യാർ അണക്കെട്ട് . 1958-ൽ നിർമ്മിച്ച അണക്കെട്ട് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര-ഉല്ലാസ കേന്ദ്രം കൂടിയാണ്.ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല നെയ്യാർ വന്യജീവിസംരക്ഷണകേന്ദ്രംഎന്നറിയപ്പെടുന്നു. പശ്ചിമഘട്ടത്തിന്റെ തെക്കായുള്ള പൊക്കം കുറഞ്ഞ മലകൾ നെയ്യാർ ഡാമിന് അതിർത്തി തീർക്കുന്നു. സുന്ദരമാ‍യ ഒരു തടാകവും ഉണ്ട് ഇവിടെ. ഇവിടത്തെ പരിസ്ഥിതിയിലെ ജീവജാലങ്ങളിൽ കാട്ടുപോത്ത്, വരയാട്, സ്ലോത്ത് കരടി, കാട്ടുപൂച്ച, നീലഗിരി ലംഗൂർ, കാട്ടാന, സാമ്പാർ മാൻ എന്നിവ ഉൾപ്പെടുന്നു.നെയ്യാർ ജലസേചനപദ്ധതിയുടെ ഭാഗമായാണ് ഈ അണക്കെട്ട്

നെയ്യാർഡാം

പൊന്മുടി

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് പൊന്മുടി. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്. അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽ മഞ്ഞും ഉള്ളതാണ്.

പൊന്മുടി

പേരിനു പിന്നിൽ

മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന മലയായതിനാൽ പൊൻമുടി എന്ന പേരു വന്നതെന്ന് കാണിക്കാരായ ആദിവാസികൾ വിശ്വസിക്കുന്നു. എന്നാൽ പേരിന്റെ യഥാർത്ഥ കാരണം ഇവിടെ പുരാതന കാലത്തു ഉണ്ടായിരുന്ന ബുദ്ധ-ജൈന സംസ്കാരമാണ്‌ എന്നാണ്‌ ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. ബൗദ്ധരും ജൈനരും തങ്ങളുടെ ദേവനെ പൊന്നെയിര് ദേവൻ, പൊന്നെയിർ കോൻ എന്നും മറ്റും വിളിച്ചിരുന്നതിൽ നിന്നാണ്‌ ഈ മലക്ക് പൊൻമുടി എന്ന് പേരു വന്നതെന്നാണ്‌ അവർ കരുതുന്നത്. പൊൻമുടി, പൊന്നമ്പലമേട്, പൊന്നാമല, പൊൻമന തുടങ്ങിയ പേരുകളും ഇത്തരത്തിൽ ഉണ്ടായവയാണെന്നു വാദമുണ്ട്.

ചരിത്രം

ആദിയിൽ ബുദ്ധമത കേന്ദ്രമായിരുന്നു പൊൻമുടി എന്നൊരു വാദമുണ്ട്. വിതുരയിൽനിന്ന് ബോണക്കാട് പോകുന്ന വഴിയിൽ മണ്ണിനടിയിൽ നിന്നും പ്രദേശവാസികൾക്ക് ലഭിച്ച ബുദ്ധവിഗ്രഹം അവിടത്തെ ശാസ്താ ക്ഷേത്രത്തിൽ പൂജിച്ചു വരുന്നു ആദിവാസി വിഭാഗമായ കാണികൾ ഇവിടെ നിവസിക്കുന്നു. വിതുരയിൽ നിന്ന് വോണക്കാട് പോകുന്ന വഴിയിൽ ഒര് ബുദ്ധക്ഷേത്രം ഉള്ളതായിപ്പറയുന്നു തിരുവനന്തപുരത്തിന് കിഴക്കുള്ള അഗസ്ത്യകുടം മലയിൽ ( പൊതിയൽ മല ) അവലോകിനെശ്വര വിശ്വാസ സമ്പ്രദായം നിലവിൽ ഇരുന്ന ബുദ്ധ മത ഈഴവ കേന്ദ്രം ആയിരുന്നു എന്ന് തെളിവുകൾ സഷ്യപ്പെടുതുന്നു . അവിടെ നില നിന്നിരുന്ന ആരാധനയെ പറ്റി മഹായാന ഗ്രന്ഥമായ ഗടവ്യുഹത്തിൽ പറയുന്നത് ചിത്തിര മാസത്തിൽ ( ഏപ്രിൽ - മേയ് ) ആയിരുന്നു തീർത്ഥാടനം ആയി ഭക്തർ വന്നു ചേർന്നിരുന്നത് . മഹായാന സംബ്രധയത്തിലെ ബോധിസത്വ സങ്കല്പം ആയിരുന്നു ഇവിടെ നില നിന്നിരുന്ന ആരാധനയുടെ അടിസ്ഥാനം . സ്വയം നിർമ്മലീകരിച്ചു ബുദ്ധനവുകയും പക്ഷെ നിർവാണത്തിലേക്ക് നീങ്ങാതെ ലോകത്ത് തന്നെ മനുഷ്യ വേദന ഇല്ലാതാക്കുക എന്നാ വിശ്വാസം ആന്നു ബോധിസത്വത്തിൽ ഉള്ളത് .സംഗം കൃതികളിൽ പൊതിയൽ മലയെ പോതാള എന്നാണ് വിളിക്കുന്നത്‌ . ശ്രിലങ്കയിൽ നിന്നു മാത്രം അല്ല ടിബറ്റ്‌ ലാസയിൽ നിന്ന് വരെ ബുദ്ധ മത അനുയായികളും ലാമമാരും പൊതിയൽ മല സന്ദർശിച്ചിരുന്നു . ടിബെടുകർ ചെരൻസി എന്നാണ് പോതിയൽമലയിലെ ബുദ്ധ വിഹാരത്തെ വിളിച്ചിരുന്നത്‌ എന്ന് OUT OF THIS WORLD INTO FORBIDDEN TIBET എന്ന് ലെവൽ തോമസ്‌ ജൂനിയരിന്റെ ഗ്രന്ഥത്തിൽ തെളിവ് സഹിതം വിവരിച്ചിട്ടുണ്ട് . കുടാതെ ലാസയിലെ പർവ്വതത്തിനു ദർശനമായ ഒരു കൊട്ടാരത്തിന്റെ പേര് തന്നെ ഈ ബുദ്ധ വിഹാരവും ആയി ബന്ധപ്പെട്ടത് ആന്നു എന്ന് ഈ പുസ്തകത്തിൽ പറയുന്നു . മണിമേഖലയിലും ചിലപ്പതികാരത്തിലും പൊതിയിൽ മല തീർത്ഥാടനത്തെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട് ഹുയാൻ സിയാങ് ഇവിടെ തീർത്ഥാനടനത്തിനു ശ്രമിച്ചു പരാജയപ്പെട്ടിരുന്നു . പക്ഷെ അദ്ദേഹം കേട്ടുകേഴ്വിയിലധിഷ്ടിതമായ വിവരണം നൽകിയിരുന്നു അതിനെ പറ്റി . അത് ഇങ്ങനെ ആണ് മലയപർവ്വതത്തിനു കിഴക്കുവശത്താണ് പൊതിയിൽ മല. പർവ്വതപാതകൾ കിഴക്കാംതൂക്കും ദുർഗ്ഗമവും ചെങ്കുത്തായ കൊക്കകൾ നിറഞ്ഞതുമാണ്. മലയുടെ മുകളിൽ കണ്ണാടി പോലെ തെളിഞ്ഞ വെള്ളമുള്ള ഒരു തടാകമുണ്ട്. ഒരു മലയിടുക്കിൽ നിന്നും നദി ഉദ്ഭവിച്ച് മലയെ ഇരുപതു തവണ ചുറ്റി താഴേക്കു പോകുന്നു. തടാകക്കരയിലെ കല്ലുകൊട്ടാരത്തിലിരുന്നാണ് അവലോകിതേശ്വരൻ ലോകത്തെ കാരുണ്യത്തോടെ വീക്ഷിക്കുന്നത്.ബുദ്ധിസം അസ്തമിച്ചപ്പോൾ തീർത്ഥാടനം നിൽക്കുകയും കേരളത്തിലെ ഈഴവ-തീയ പ്രാചീന ബുദ്ധജനതയുടെ ഇതര ബുദ്ധ കേന്ദ്രങ്ങളും ആയുള്ള ബന്ധം അറ്റ് പോവുകയും ചെയ്തു . പതിനാലാം നൂറ്റാണ്ടിൽ സന്ദർശിച്ച മാന് ലൻസ് പോ ആണ് ഔദ്യോഗിക ഭാഷ്യപ്രകാരം അവസാന തീർത്ഥാടകൻ.

ഭൂമിശാസ്ത്രം

പൊന്മുടിയിലെ തേയിലത്തോട്ടങ്ങൾ പ്രശസ്തമാണ്. പൊന്മുടി കൊടുമുടിയിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെയാണ് വിനോദസഞ്ചാര കേന്ദ്രം. ഈ സ്ഥലം എക്കോ പോയിന്റ് എന്നും അറിയപ്പെടുന്നു. സാഹസിക മലകയറ്റം തുടങ്ങുന്നതിനുള്ള ഒരു തുടക്ക സ്ഥലമാണ് പൊന്മുടി.പൊന്മുടിക്ക് സമീപത്തായി കാടിനുള്ളിൽ ഒരുപാട് അരുവികളും വെള്ളച്ചാട്ടങ്ങളും നിലനിൽക്കുന്ന ഗോൾഡൻ വാലിയും ആകർഷണമാണ്. കല്ലാർ നദിയിലേയ്ക്കുള്ള ഒരു കവാടവുമാണ് പൊന്മുടി. ഉരുളൻ കല്ലുകളും പച്ചമരങ്ങളും കുളിരുകോരിയ വെള്ളവും ഒരു നല്ല വെള്ളച്ചാട്ടവും മത്സ്യങ്ങളുമുള്ള കല്ലാർ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. 2000 അടി ഉയരത്തിൽ നിൽക്കുന്ന അഗസ്ത്യകൂടമാണ് ഈ പ്രദേശത്തെ മറ്റൊരു ആകർഷണം. മീൻ‌മുട്ടി വെള്ളച്ചാട്ടം അടുത്തുള്ള മറ്റൊരു പ്രധാന ആകർഷണമാണ്. സമീപത്തായി ബ്രൈമൂർ, ബോണക്കാട് തുടങ്ങിയ പ്രദേശങ്ങളും സ്ഥിതിചെയ്യുന്നു.

കോവളം

കോവളം അന്താരാഷ്ട്ര പ്രശസ്തമായ ഒരു ബീച്ചാണ്. തൊട്ടടുത്തായി മൂന്നു ബീച്ചുകൾ ഇവിടെയുണ്ട്. 1930-കൾ മുതൽ യൂറോപ്യൻമാരുടെ പ്രിയപ്പെട്ട ഒഴിവുകാല കേന്ദ്രമാണ് കോവളം. കടൽത്തീരത്ത് പാറക്കെട്ടുകൾ നിറഞ്ഞിരിക്കുന്നതിനാൽ അവയ്ക്കിടയിൽ മനോഹരമായ ഒരു ഉൾക്കടൽ പോലെ രൂപാന്തരപ്പെട്ടിരിക്കുന്നു. അതിനാൽ കടൽ സ്‌നാനത്തിന് പറ്റിയ വിധം കടൽ ഈ ഭാഗത്ത് ശാന്തമായിരിക്കും.വിനോദവും ഉല്ലാസവും പകരുന്ന ഒട്ടേറെ ഘടകങ്ങൾ കോവളത്ത് ഒത്തു ചേരുന്നു.സൂര്യസ്‌നാനം, നീന്തൽ, ആയുർവേദ മസാജിങ്ങ്, കലാപരിപാടികൾ കട്ടമരത്തിലുള്ള സഞ്ചാരം തുടങ്ങിയവയ്‌ക്കെല്ലാമുള്ള സൗകര്യം ഇവിടെയുണ്ട്. ഉച്ചയോടെയാണ് കോവളം ബീച്ചുണരുന്നത്. രാത്രി വൈകുവോളം ബീച്ച് സജീവമായിരിക്കും. കുറഞ്ഞ വാടകയ്ക്കുള്ള കോട്ടേജുകൾ, ആയുർവേദ റിസോർട്ടുകൾ, ഷോപ്പിങ്ങ് കേന്ദ്രങ്ങൾ, കൺവെൻഷൻ സൗകര്യങ്ങൾ, നീന്തൽ കുളങ്ങൾ, യോഗാപരിശീലന സ്ഥലങ്ങൾ, ആയുർവേദ മസാജ് കേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ബീച്ചിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്ന് 16 കി. മീ. അകലെയാണ് ഈ സ്വപ്‌നതീരം. ഒരു രാത്രി ഇവിടെ താമസിച്ച് കോവളത്തിന്റെ ഭംഗിനുകരാം..പരിസരത്തുമായി സഞ്ചാരികളെ ആകർഷിക്കുന്ന ഒട്ടേറെ കേന്ദ്രങ്ങൾ വേറെയുമുണ്ട്. നേപ്പിയർ മ്യൂസിയം, ശ്രീ ചിത്ര ആർട് ഗ്യാലറി, പത്മനാഭ സ്വാമി ക്ഷേത്രം, പൊൻമുടി എന്നിവ ഇതിൽ ചിലതു മാത്രം

കോവളം ബീച്ച്

മറ്റു പ്രശസ്തമായ സ്ഥലങ്ങൾ

ആറ്റിങ്ങൽ കൊട്ടാരവും കൊല്ലമ്പുഴ കുട്ടികളുടെ പർക്കും(5 കി.മി. ദൂരം.)

[[2]]ശാർക്കരദേവിക്ഷേത്രവുംവർക്കലകടപ്പുറവും ( 15കി.മീ ദൂരം)

പുരാതനമായവർക്കലജനാർദ്ദന സ്വാമി ക്ഷേത്രം

ചരിത്രപ്രാധാന്യമുള്ളഅഞ്ചുതെങ്ങ്‌ കോട്ട( 20 കി.മീ) ചരിത്രപ്രസിദ്ധമായ വലിയകുന്നു കൊട്ടാരവും ആറ്റിങ്ങൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു

പുരാതനമായ കീഴാറ്റിങ്ങൽ മുള്ളീയൻ കാവു ക്ഷേത്രം (2.5 കി.മി)

നൂറ്റാണ്ടുകൾ പഴക്കമുള്ള തിരുവിതാംകൂറിന്റെ രാജ വംശത്തിന്റേയും അമ്മ മഹറാണി എന്നറിയപെടുന്നആറ്റിങ്ങൽ തിരുവറട്ടുകാവ് ദേവീക്ഷേത്രം