"എസ്.വി.എ.യു.പി.എസ് കാപ്പിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
സൗന്ദര്യവൽകരണം |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}മധുവൻ | ||
മണ്ണിനും മനുഷ്യനുംവേണ്ടി ഒരു ഹരിത സാക്ഷ്യം | |||
മണ്ണും മരങ്ങളും ജീവജാലങ്ങളുമില്ലാതെ മനുഷ്യർക്ക് ആരോഗ്യത്തോടെ ജീവിക്കാനാവില്ല . എന്ന തിരിച്ചറിവ് ഒരു ഗ്രാമം മുഴുവൻ പകർന്നു നൽകാനുള്ള കഠിന പ്രയത്നത്തിലാണ് വിദ്യാലയം. | |||
ചരിത്രത്തിൽ ഇടംനേടുന്ന വിധത്തിൽ അടയാളപ്പെട്ടു കഴിഞ്ഞു പ്രവർത്തനങ്ങൾ പ്രകൃതിക്കുവേണ്ടി, നമുക്കുവേണ്ടി, | |||
മധുവൻ | |||
മണ്ണിലെഴുതുന്ന പച്ചപ്പ്.... | |||
കാപ്പിൽ S.V.A.U.P സ്ക്കൂളിലെ തണൽ ഫ്രണ്ട്സ് ഓഫ് നേച്ചറിൻറെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ സമന്വയമാണ് മധുവൻ . | |||
മധുവൻ .. പ്രകൃതിയുടെ ശ്രീകോവിൽ | |||
വിദ്യാലയത്തിലെ ചെങ്കല്ലു നിറഞ്ഞ ഭൂപ്രദേശം ഹരിത സമൃദ്ധമാക്കാൻ ഏറെ വിയർപ്പൊഴുക്കേണ്ടിവന്നു. വേറിട്ട ചില ഹരിതചിന്തകളാണ് മധുവൻ സ്വപ്നം കണ്ടതും യഥാർത്ഥ്യമാക്കിയതും. | |||
നക്ഷത്രവനം, കാവ്, സെൻഗാർഡൻ, ഔഷധോദ്യാനം, ബാംബുപാർക്ക്, പനകളുടെ ശേഖരം, വർട്ടിക്കൽ ഗാർഡൻ,ബട്ടർഫ്ലൈ ഗാർഡൻ, താമരക്കുളം, ജൈവപച്ചക്കറികൃഷി, ഏറുമാടം,ബേർഡ് ബാത്ത്, സയൻസ് ഗാർഡൻ, തുളസീവനം,... അവസാനിക്കുന്നില്ല ഇനുയും ഏറെയുണ്ട്. | |||
പേനകൊണ്ട് കവിത രചിക്കുന്ന കൈകൾക്ക് മണ്ണിൽ കനകം വിളയിക്കാൻ കഴിയുമെന്ന് വിദ്യാലയത്തിലെ കുരുന്നുകൾ തെളിയിച്ചുകൊണ്ടേയിരുക്കുന്നു. അധ്വാനിക്കുന്നവൻറെ വിയർപ്പിന് സുഗന്ധമാണെന്ന സത്യം സന്തോഷം+സംതൃപ്തി+വരുമാനം=കൃഷി എന്ന പഴഞ്ചൻ ഫോർമുല പൊടിതട്ടിയെടുത്ത് ന്യൂജനറേഷൻ ഗ്രൂപ്പുകളിൽ സജീവമാക്കി കാർഷിക നൻമയുടെ വിത്തുകൾ ഒരുഗ്രാമം മുഴുവൻ വാരി വിതറി നൂറുമേനിയായി പൊലിക്കും എന്നതിൽ സംശയമില്ല. പുതിയൊരു ഹരിതവിപ്ലവത്തിന് നാന്ദികുറിയ്ക്കുകയാണിവർ. വരൂ.. നമുക്കു വസന്തം തീർക്കാം എന്ന മുദ്രാവാക്യവുമായി. | |||
2020-21 വർഷത്തെ പ്രാധാന പ്രവർത്തനങ്ങൾ | |||
1. ഔഷധോദ്യാനം വിപുലീകരണം . 500 ഔഷധച്ചെടികളുള്ള ഔഷധോദ്യാന നിർമ്മാണം. | |||
2. ഗ്രീൻ കോറിഡോർ. നടപ്പാതകളിൽ കമാന രീതിയിൽ വള്ളിച്ചെടികൾ വളർത്തുക. | |||
3. ജംഗ്ൾ ബുക്ക് ക്ലാസ് റൂം - ജംഗ്ൾ ബുക്കിലെ കഥാപത്രങ്ങളെ ഉൾപ്പെടുത്തി ഓപ്പൺ ക്ലാസ് റും. | |||
4. ട്രീ ഹൌസ്- മരത്തിനുമുകളിൽ. | |||
5. തൂക്കുപാലം- മരത്തിൽ നിന്നും മരത്തിലേക്ക്. | |||
6. എല്ലാ കുട്ടികളുടെയും വീട്ടിൽ ജൈവകൃഷി. | |||
7. 2000 പ്ലാവിൻ തൈകൾ പൊതുസ്ഥലങ്ങളിൽ നട്ടുപിടിപ്പിക്കുക. | |||
8. പ്ലാസ്റ്റിക് ബോട്ടിലുപയോഗിച്ച് വെർട്ടിക്കൽ ഗാർഡൻ. അതിനു നടുവിൽ ക്ലാസ്റൂം. | |||
9. ഹരിതം. ഇൻലൻറ് മാസിക- എല്ലാമാസവും പ്രസിദ്ധീകരണം. | |||
10. വണ്ടൂർടൌൺ സൗന്ദര്യവൽക്കരണം | |||
11. ചാലിയാറിൻറെ തീരങ്ങളിൽ മുള നട്ടുപിടിപ്പിക്കണം. | |||
12. പരിസ്ഥിതി ക്യാമ്പുകളിൽ കുട്ടികളെ പങ്കെടുപ്പിക്കണം. | |||
13. നേഴ്സറി നിർമ്മാണം . തൈകൾക്കായി പ്ലാവ്, മാവ്, ഞാവൽ,ഇലഞ്ഞി,പതിമുഖം എന്നിവയുടെ 2000 തൈകൾ ഉല്പാടിപ്പിക്കണം. | |||
14. പരിസ്ഥിതി – ഫിലിം ഫെസ്റ്റിവൽ. | |||
15. മഴ ക്യാമ്പ് | |||
16. ജലസംരക്ഷണ പ്രവർത്തനങ്ങൾ. | |||
17. 2 സെൻറിലെ കാട് നിർമ്മാണം – സ്കകൂൾ ക്യാമ്പസിൽ. | |||
18. അഗ്രി മ്യൂസിയം- വിപുലീകരണം. | |||
വൈവിധ്യമാർന്ന പരിസ്ഥിതി സൌഹൃദ പ്രവർത്തനങ്ങളാണ് മധുവൻ സ്വപ്നം കാണുന്നത് ശനി, ഞായർ ദിവസങ്ങളിലും മധ്യവേനലവധിയിലുമെല്ലാം മധുവൻ പ്രവർത്തകർ കർമ്മനിരതരാണ്. അവധിയില്ലാതെ പരിസ്ഥിതിക്കുവേണ്ടി പ്രകൃതിക്കുവേണ്ടി ഭൂമിക്കുവേണ്ടി കഠിനധ്വാനം ചെയ്യുന്നു. | |||
ബാലമനസ്സുകളിൽ നിന്ന് അന്യമായികൊണ്ടിരിക്കുന്ന പ്രകൃതിയെ അവർക്ക് തിരിച്ചു നൽകാനുള്ളകഠിന പ്രയത്നത്തിലാണ് വിദ്യാലയം പ്രതീക്ഷയോടെ. | |||
== വണ്ടൂർ ടൗൺ സൗന്ദര്യവൽക്കരണം == | |||
വണ്ടൂർ ടൗൺ മുതൽ മഞ്ചേരി റോഡിൽ ഒരു കിലോമീറ്ററോളം ദൂരം ആരെയും ആകർഷിക്കുന്ന വിധത്തിലാണ് ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്നത്. 6km ദൂരം സഞ്ചരിച്ചാണ് കുരുന്നുകൾ ഈ പൂക്കാഴ്ച ഒരുക്കാനെത്തുന്നത്. ഒട്ടേറെതവണ പലരും ശ്രമിച്ചിട്ടും വിജയിക്കാനാവാത്ത സൗന്ദര്യവൽക്കരണത്തിന് കുട്ടികൾ ഉത്തരം കണ്ടെത്തി. ചെടികൾ ശേഖരിക്കൽ, നട്ടുപിടിപ്പിക്കൽ, വളം ചെയ്യൽ, ജലസേചനം, കളകൾ നീക്കം ചെയ്യൽ, പരിചരണങ്ങൾ അതിനു വേണ്ട സാമ്പത്തികം എല്ലാം ഒരു പ്രൈമറി വിദ്യാലയം ഏറ്റെടുത്തു. | |||
[[പ്രമാണം:48554 soundaryam.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:48554 soundaryam2.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:48554 soundaryam1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:48554 soundaryam3.jpg|നടുവിൽ|ലഘുചിത്രം]] | |||