എസ്.വി.എ.യു.പി.എസ് കാപ്പിൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ഗ്രാമ പഞ്ചായത്തിൽ കാപ്പിൽ എന്ന ഉൾനാടൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.

ക്ലാസ്സ് റൂമുകൾ

വിദ്യാഭ്യാസ സൗകര്യങ്ങൾ ഒട്ടും തന്നെ ഇല്ലാതിരുന്ന കാലത്ത് കാപ്പിൽ കോവിലകം ഭരണാധികാരി ശ്രീമാന വിക്രമൻ തിരുമുൽപാടിന്റെ സ്മരണാർത്ഥം 1937 ൽ സ്ഥാപിതം.52 വിദ്യാർത്ഥികളുമായി അധ്യയനം ആരംഭിച്ച ആദ്യ കാലത്ത് ESLC സൗകര്യത്തോടെ എട്ടാം ക്ലാസ്സ്‌ വരെ പ്രവർത്തനം തുടങ്ങി.കാലാന്തരത്തിൽ ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളിലായി എൽ.പി ,യു,പി കാറ്റഗറിയിൽ പ്രവർത്തിച്ചു വരുന്നു.

സ്കൂൾ തുടങ്ങിയ കാലത്ത് 20 കുട്ടികളാണ് ,1 മുതൽ 4 വരെ ക്ലാസ്സുകളിൽ ഉണ്ടായിരുന്നത്. കുട്ടി കൂട്ടങ്ങൾ ആയിട്ടായിരുന്നു ഇവ അറിയപ്പെട്ടിരുന്നത്. സ്കൂളിലെ ആദ്യത്തെ അഡ്മിഷൻ കാപ്പിൽ കോവിലകത്തെ ഗംഗാദേവി തമ്പുരാട്ടി ആയിരുന്നു. പിന്നീട് കാലാന്തരത്തിൽ  ESLC സൗകര്യത്തോടെ അപ്ഗ്രേഡ് ചെയ്യപ്പെടുകയും 58 കുട്ടികളുമായി ഒന്നു മുതൽ എട്ടാം ക്ലാസ് വരെ പ്രവർത്തിച്ചു വരികയും ചെയ്തു. തുടർന്ന് ഇഎംഎസ് ന്റെ കാലത്ത് ആധുനിക വിദ്യാഭ്യാസ പരിഷ്കരണ കമ്മിറ്റിയുടെ അംഗീകാരത്തോടെ ഒന്നു മുതൽ ഏഴ് വരെ പ്രൈമറി  അപ്പർ പ്രൈമറി ആയി ഇന്ന് കാണുന്ന രീതിയിൽ പ്രവർത്തനമാരംഭിച്ചു.

അങ്ങനെ 2022 ൽ എത്തിനിൽക്കുമ്പോൾ   19 ഡിവിഷനുകളിലായി 650 കുട്ടികളുമായി പ്രവർത്തിച്ചു വരുന്നു. അതോടൊപ്പം  പ്രി കെ യി ആർ സൗകര്യവും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.