"ഗവ.യു പി എസ് പുന്നത്തുറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
31462-hm (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ പുന്നത്തുറ എന്ന കൊച്ചുഗ്രാമത്തിൽ 1915 ൽ പ്രവർത്തനമാരംഭിച്ച പുന്നത്തുറ ഗവ. യു. പി. സ്കൂൾ ആദ്യ നാളുകളിൽ പൊയ്ക സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.  ഓലമേഞ്ഞ മേൽക്കൂരയോടുകൂടിയ ഒറ്റക്കെട്ടിടത്തിലായിരുന്നു 1940 വരെ 1 മുതൽ 4 വരെ ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നത്.  1942 ൽ കെട്ടിടത്തിൻെറ അറ്റകുറ്റപ്പണികൾ നടത്തുകയും ഓടുമേയുകയും ചെയ്തു.  കുടാതെ സമീപത്തായി ഓഫീസ് മുറിയോടുകൂടിയ കെട്ടിടവും പണിതീർത്തു. 
 
സ്കൂളിൻെറ പ്രവർത്തനമികവ് കണക്കിലെടുത്ത് 1967ൽ ഈ സ്കൂളിനെ അപ്ഗ്രേഡ് ചെയ്ത് ഏഴാം ക്ലാസ്സ് വരെയാക്കി.    കുട്ടികളുടെ ബാഹുല്യം നിമിത്തം ക്ലാസ്സ് മുറികൾ തികയാത്ത അവസ്ഥ ഈ സ്കൂളിനുണ്ടായിരുന്നു.  ആ സമയത്താണ് നാല് ക്ലാസ്സ് മുറികളോടുകൂടിയ ഒരു കെട്ടിടം നിർമ്മിച്ചത്.  1965-70 കാലഘട്ടത്തിൽ  1500ൽ പരം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.  ഏകദേശം മുപ്പതോളം അധ്യാപകർ സേവനമനുഷ്ഠിച്ചിരുന്നു.
"https://schoolwiki.in/ഗവ.യു_പി_എസ്_പുന്നത്തുറ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്