ഗവ.യു പി എസ് പുന്നത്തുറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ പുന്നത്തുറ എന്ന കൊച്ചുഗ്രാമത്തിൽ 1915 ൽ പ്രവർത്തനമാരംഭിച്ച പുന്നത്തുറ ഗവ. യു. പി. സ്കൂൾ ആദ്യ നാളുകളിൽ പൊയ്ക സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഓലമേഞ്ഞ മേൽക്കൂരയോടുകൂടിയ ഒറ്റക്കെട്ടിടത്തിലായിരുന്നു 1940 വരെ 1 മുതൽ 4 വരെ ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നത്. 1942 ൽ കെട്ടിടത്തിൻെറ അറ്റകുറ്റപ്പണികൾ നടത്തുകയും ഓടുമേയുകയും ചെയ്തു. കുടാതെ സമീപത്തായി ഓഫീസ് മുറിയോടുകൂടിയ കെട്ടിടവും പണിതീർത്തു.

സ്കൂളിൻെറ പ്രവർത്തനമികവ് കണക്കിലെടുത്ത് 1967ൽ ഈ സ്കൂളിനെ അപ്ഗ്രേഡ് ചെയ്ത് ഏഴാം ക്ലാസ്സ് വരെയാക്കി. കുട്ടികളുടെ ബാഹുല്യം നിമിത്തം ക്ലാസ്സ് മുറികൾ തികയാത്ത അവസ്ഥ ഈ സ്കൂളിനുണ്ടായിരുന്നു. ആ സമയത്താണ് നാല് ക്ലാസ്സ് മുറികളോടുകൂടിയ ഒരു കെട്ടിടം നിർമ്മിച്ചത്. 1965-70 കാലഘട്ടത്തിൽ 1500ൽ പരം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. ഏകദേശം മുപ്പതോളം അധ്യാപകർ സേവനമനുഷ്ഠിച്ചിരുന്നു.