"ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(facilities)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി എന്നീ വിഭാഗങ്ങൾക്കായി അഞ്ച് കെട്ടിടസമുച്ചയങ്ങൾ ആണ് ഉള്ളത്. യുപി വിഭാഗം തെക്കുഭാഗത്തുള്ള കെട്ടിടത്തിലും ഹൈസ്കൂൾ വിഭാഗം പ്രധാന കെട്ടിട ത്തിൻറെ മുകൾനിലയിലും ഹയർസെക്കൻഡറി വിഭാഗം മൂന്നു കെട്ടിടങ്ങളിലുമായും പ്രവർത്തിച്ചുവരുന്നു.
 
ഹൈസ്കൂൾ വിഭാഗത്തിന് ഐടി പഠനത്തിനായി 15 ലാപ്ടോപ്പുകൾ ഉൾപ്പെടെയുള്ള പ്രത്യേക ലാബ് സൗകര്യവും ശാസ്ത്ര പഠനത്തിനായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾക്ക് ശാസ്ത്രപോഷിണി ലാ ബു സൗകര്യങ്ങളും ഉണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി എല്ലാ ക്ലാസ് റൂമുകളും ഹൈടെക്ക് സംവിധാനത്തിൽ ക്രമീകരിച്ചിരിക്കുന്നു. ആയിരക്കണക്കിന് പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറിയിൽ കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യവും ഉണ്ട്.
 
പ്രത്യേക പരിഗണന അർഹിക്കുന്ന  കുട്ടികൾക്കുവേണ്ടി എല്ലാ പഠന സൗകര്യങ്ങളും  ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക റൂം സജ്ജീകരിച്ചിട്ടുണ്ട്.  ശാരീരിക വൈകല്യമുള്ള കുട്ടികൾക്ക്  ക്ലാസ് മുറികളിൽ പ്രവേശിക്കുന്നതിന്  വേണ്ടി എല്ലാ  കെട്ടിടങ്ങളോടും  ചേർന്ന്  റാമ്പും റെയിലും  നിർമ്മിച്ചിട്ടുണ്ട്.  ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി അടുക്കളയും ഭക്ഷണവിതരണത്തിനുവേണ്ടി മെസ്സ് ഹാളും ഉണ്ട്.    കുട്ടികൾക്ക് ആവശ്യമുള്ളത്ര  ടോയ്‌ലറ്റുകളും വിശ്രമ മുറികളും പ്രകൃതി ആസ്വാദനത്തിനു വേണ്ടിയുള്ള ഇരിപ്പിടങ്ങളും വായനാ സ്ഥലങ്ങളും സൈക്കിൾ ഷെഡ്ഡും സ്കൂളിനോട് ചേർന്ന് ക്രമീകരിച്ചിരിക്കുന്നു.  ശുദ്ധജലം ലഭിക്കുന്നതിനുവേണ്ടി കിണറും മാലിന്യ സംസ്കരണത്തിനു വേണ്ടി  ബയോഗ്യാസ് പ്ലാന്റും ഊർജ്ജ സംരക്ഷണത്തിനു വേണ്ടി സോളാർ പാനലും  ഭക്ഷ്യ സുരക്ഷയ്ക്കായി കൃഷി തോട്ടവും പ്രകൃതി സംരക്ഷണത്തിനു വേണ്ടി ജൈവ വൈവിധ്യ പാർക്കും പൂന്തോട്ടവും ശലഭ പാർക്കും  സ്കൂളിനോട് ചേർന്നു തയ്യാറാക്കിയിരിക്കുന്നു.
 
കലാ പഠനത്തിനുവേണ്ടി പ്രത്യേക  സ്റ്റേജ് സൗകര്യങ്ങളും കായിക മത്സരങ്ങൾക്ക് തയ്യാറാക്കുന്നതിനു വേണ്ടി പ്രത്യേക  കോർട്ടുകളും സ്കൂളിൽ ഉണ്ട്.

23:56, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി എന്നീ വിഭാഗങ്ങൾക്കായി അഞ്ച് കെട്ടിടസമുച്ചയങ്ങൾ ആണ് ഉള്ളത്. യുപി വിഭാഗം തെക്കുഭാഗത്തുള്ള കെട്ടിടത്തിലും ഹൈസ്കൂൾ വിഭാഗം പ്രധാന കെട്ടിട ത്തിൻറെ മുകൾനിലയിലും ഹയർസെക്കൻഡറി വിഭാഗം മൂന്നു കെട്ടിടങ്ങളിലുമായും പ്രവർത്തിച്ചുവരുന്നു.