ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

കായംകുളം നഗരസഭയിൽ 36- വാർഡിൽ 830/1, 830/2 എന്നീ സർവ്വേ നമ്പരുകളിലായി വ്യാപിച്ചുകിടക്കുന്ന 2 ഏക്കർ 80 സെൻറ് സ്ഥലത്താണ് കായംകുളം ഗവൺമെൻറ് ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.

മധ്യതിരുവിതാംകൂറിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നായിരുന്ന ഈ സ്കൂൾ പെൺപള്ളിക്കൂടം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എലിമെൻററി സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം 1959- ലാണ് യു. പി. സ്കൂളായി ഉയർത്തിയത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി പ്രത്യേകം വേർതിരിക്കപ്പെട്ടപ്പോഴാണ് കായംകുളം ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളായി രൂപീകൃതമായത്. ഇന്ന് ഈ വിദ്യാലയത്തിൽ യു. പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 750-ൽ പരം വിദ്യാർത്ഥിനികൾ അധ്യയനം നടത്തുന്നു.

ഔദ്യോഗിക രംഗത്തും സാംസ്കാരികരംഗത്തും രാഷ്ട്രീയരംഗത്തും വ്യക്തിമുദ്രപതിപ്പിച്ച ഒട്ടേറെ വനിതകൾക്ക് ഈ സ്ഥാപനം ജന്മം നൽകിയിട്ടുണ്ട്. സംസ്ഥാന തലത്തിൽ കലാ,കായിക രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച ഒട്ടേറെ വിദ്യാർത്ഥിനികൾ ഈ സ്കൂളിൻറെ സന്തതികളാണ്. ശ്രീ. ജി. ശങ്കരപ്പിള്ള, പ്രൊഫ. എസ്. ഗുപ്തൻനായർ, ശ്രീ. പി. കെ. കുഞ്ഞു സാഹിബ്, പ്രൊഫ. എം. കെ. ഹേമചന്ദ്രൻ, പുതുപ്പള്ളി രാഘവൻ, കാർട്ടൂണിസ്റ്റ് ശങ്കർ തുടങ്ങിയ ഒട്ടേറെ മഹത് വ്യക്തികൾ ഈ സ്ഥാപനത്തിൻറെ ആവിർഭാവത്തിനും വളർച്ചയ്ക്കും വേണ്ടി ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്.

രാഷ്ട്രീയരംഗത്തും സാമൂഹിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീമതി. സുശീല ഗോപാലൻ, മീനാ തയ്യിബ്, അരിത ബാബു മുതലായവർ ഈ സ്കൂളിൽ നിന്നും അധ്യയനം നേടിയിട്ടുള്ള വരാണ്.