"ചരിത്രത്തിലേക്ക്/എസ് എൻ ജി എച്ച് എസ് കാരമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രത്തിലേക്ക്/എസ് എൻ ജി എച്ച് എസ് കാരമുക്ക്)
(ചരിത്രത്തിലേക്ക്/എസ് എൻ ജി എച്ച് എസ് കാരമുക്ക്)
 
വരി 1: വരി 1:
നൂറ്റാണ്ടുകളായി മനുഷ്യ മനസുകളിൽ അടിഞ്ഞു കൂടിയിരുന്ന അന്ധവിശ്വാസങ്ങളും ഉച്ഛനീചത്വവും കൊടികുത്തി വാണിരുന്ന കാലഘട്ടം -എല്ലാ മനുഷ്യരും മനുഷ്യകുലത്തിൽ  പിറന്നിട്ടും ,സവർണ്ണമേധാവിത്വമെന്ന മേലങ്കിയണിഞ്ഞവർ ,അവർണ്ണരെന്ന് മുദ്രകുത്തി ഭൂരിഭാഗം മനുഷ്യരെയും മാടുകളേക്കാൾ കഷ്ടത്തിൽ ഒരു കാരണവുമില്ലാതെ പീഡനത്തിനിരയാക്കി കൊണ്ടിരുന്നപ്പോൾ അവരുടെ മോചനത്തിനായി ദൈവഹിതം പോലെ ചരിത്രത്തിൽ അപൂർവ്വങ്ങളിൽ അത്യപൂർവ്വമായി സംഭവിക്കുന്ന ഒരു ജനനം .1856 ൽ ആഗസ്റ്റ് 20 ന് ചെമ്പഴന്തിയിൽ ശ്രീനാരായണഗുരുവിന്റെ ജനനം .


" ആധുനിക കാലത്തെ മഹാഋഷി " എന്നും , " കർമ്മസന്നദ്ധമായ ജ്ഞാനി "എന്നും ഫ്രഞ്ച് എഴുത്തുകാരനും നൊബേൽ ജേതാവുമായ റൊമയാൽ ഗുരുവിനെ വിശേഷിപ്പിച്ചു .തന്റെ ചുറ്റും നടക്കുന്ന അനീതി കണ്ട ജാതിയിൽ കീഴ്ജാതിക്കാരായ അവർണ്ണർക്ക് വിദ്യാഭ്യാസമോ ,നല്ല ജോലിയോ ക്ഷേത്രാരാധനയോ ,സഞ്ചാര സ്വാതന്ത്ര്യമോ എന്തിനേറെ നല്ല ഭക്ഷണമോ നല്ല വസ്ത്രധാരണമോ നിഷേധിച്ചിരുന്ന അതിദയനീയമായ ഒരു കാലഘട്ടത്തിൽ ഒരു വെളുത്ത മുണ്ടുടുത്ത് ,വേറൊന്നു കൊണ്ട് പുതച്ചു ശാന്തനായി നടന്ന ഋഷി വര്യൻ .ൽ അരുവിപ്പുറത്തു ഈഴവ ശിവനെ പ്രതിഷ്ഠിച്ചു കൊണ്ട് കേരളത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ നവോത്ഥാനത്തിന്റെ വിത്തുപാകി ,ചരിത്രത്തിന്റെ സുവർണ ലിപികളിൽ മാറ്റത്തിന്റെ ശംഖൊലി എഴുതി ചേർത്തു .തുടർന്ന് സാമൂഹിക വിപ്ലവത്തിന്റെ അലയൊലികൾ കേരളത്തിലാകെ വ്യാപിച്ചു .കേരളം ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദൻ വേദനയോടെ വിശേഷിപ്പിച്ചതിലെ പൊരുൾ അവർണ്ണരുടെ മേലെ സവർണരുടെ ഉച്ഛനീചത്വങ്ങൾ തന്നെയായിരുന്നു .അത് ഇല്ലാതാക്കി സമത്വ സുന്ദരമായ സമൂഹം എന്ന യാഥാർഥ്യമാണ് ഗുരു തന്റെ കർമപഥത്തിലൂടെ നേടിയെടുക്കാൻ ശ്രമിച്ചത് .
അക്കാലത്തു് കാഞ്ഞാണി ,കാരമുക്ക് എന്നിവിടങ്ങളിലെ ധനാഢ്യരും ഭൂവുടമകളുമായിരുന്ന പറത്താട്ടിൽ തറവാട്ടുകാരുടെ കാരമുക്കിലെ ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ ശ്രീനാരായണ ഗുരുവിനെകൊണ്ട് ചെയ്യിപ്പിക്കണമെന്ന ആഗ്രഹത്തിന്റെ ഫലമായി ഈഴവ സമുദായത്തിന്റെ ഉന്നമനത്തിനായി നിസ്വാർത്ഥ നേതൃത്വം നൽകികൊണ്ടിരുന്ന പൊതുപ്രവർത്തകനും സഹകാരിയും സഹൃദയനും നല്ല സംഘാടകനുമായിരുന്ന ചക്കാമഠത്തിൽ വേലു മകൻ കുഞ്ഞയ്യപ്പന്റെ നേതൃത്വത്തിൽ ഗുരുവിനെ ചെന്ന് കാണുകയും ഗുരു ക്ഷേത്രപ്രതിഷ്ഠ നടത്താൻ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിൽ തിയ്യതി നിശ്ചയിച്ച് മെയ് മാസം 15 ന്( 1905ഇടവം 2 ന് )കാരമുക്കിൽ എത്തുകയും സ്വകാര്യ കുടുംബ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തുകയില്ല എന്ന അദ്ദേഹത്തിന്റെ തീരുമാനത്തിൽ പ്രതിഷ്ഠ നടത്തുന്ന ക്ഷേത്രവും സ്ഥലവും ഗുരുദേവ തൃപ്പാദങ്ങൾ പേരിൽ തീറെഴുതി കൊടുക്കാമെന്ന നിബന്ധന അംഗീകരിച്ച് ,പറത്താട്ടിൽ തറവാട്ടുകാർ ക്ഷേത്രം ഇരിക്കുന്ന സെന്റ് സ്ഥലവും ഗുരുദേവന്റെ പേരിൽ തീറെഴുതി കൊടുക്കുകയാണ് ഉണ്ടായത് .പറത്താട്ടിൽ തറവാട്ടുകാർ അവിടെ പ്രതിഷ്ഠിക്കാൻ കൊണ്ട് വന്ന വിഗ്രഹങ്ങൾ ഗുരുദേവൻ മാറ്റിവെച്ച് ,മൂന്ന് ശിഖരമുള്ള ഓട്ടുവിളക്കിൽ എണ്ണയൊഴിച്ച് ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുകയും കൂടിനിന്നവരോട് "വെളിച്ചമുണ്ടാകട്ടെ "എന്ന് അരുളി ചെയ്യുകയും ,കൂടാതെ ചുറ്റും സരസ്വതിക്ഷേത്രങ്ങൾ ഉയരട്ടെ എന്ന് ഉദ് ബോധിപ്പിച്ചു .ക്ഷേത്ര പ്രതിഷ്ഠ എന്നത് ദൈവത്തിന്റെ പ്രതീകാത്മകം മാത്രമാണ് .ആദ്യ കാലഘട്ടത്തിൽ ദൈവരൂപവും പിന്നീട് ദീപവും കണ്ണാടിയും പ്രതിഷ്ഠിച്ച് ഗുരുദേവ ചിന്തകൾക്ക് രൂപാന്തരം വന്നിരിക്കുന്നു .ദൈവം എന്നത് വെളിച്ചമാണെന്നും ആ വെളിച്ചത്തിനെ പ്രതിഫലിപ്പിക്കുന്നതേയുള്ളുവെന്നും നമ്മളെ സ്വയം തുടച്ചു വൃത്തിയാക്കി നേർവഴിക്ക് നടത്തുകയാണ് വേണ്ടതെന്നും, ഇരുളിൽ എല്ലാം ഇരുണ്ട് കിടക്കും വെളിച്ചം വരുമ്പോൾ പ്രകൃതി തെളിയും ചിന്തകൾ നന്നാകും കർമം നന്നാകും എന്ന സാരാംശമാണ് കാരമുക്കിലെ പ്രതിഷ്ഠ കൊണ്ട് സമൂഹത്തിന് നൽകിയത് .കൂടാതെ വിദ്യാഭ്യാസം ലഭിച്ചാലെ ചവിട്ടി മെതിക്കപ്പെട്ടവരുടെ മോചനം സാധ്യമാകൂ എന്നും അറിവ് ലഭിച്ചാൽ വ്യവസായങ്ങൾ തുടങ്ങി സാമ്പത്തിക ഉന്നമനം നേടി സമത്വം നടപ്പിലാക്കാം എന്നതാണ് ഗുരു ഉദ് ബോധിപ്പിച്ചതിന്റെ പൊരുൾ .

22:43, 26 ജനുവരി 2022-നു നിലവിലുള്ള രൂപം