"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%BF വിദ്യാർത്ഥികളിൽ] സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%82%E0%B4%B9%E0%B4%BF%E0%B4%95%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 സാമൂഹ്യശാസ്ത്ര] അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%AE%E0%B5%82%E0%B4%B9%E0%B4%82 സമൂഹത്തിനും] ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BB മനുഷ്യനും] തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B1%E0%B4%BF%E0%B4%B5%E0%B5%8D അറിവ്] നേടുകയും ഈ അറിവ് നേടാനുള്ള [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%80%E0%B4%A4%E0%B4%BF%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 നീതിശാസ്ത്രത്തെക്കുറിച്ച്] മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%82%E0%B4%B9%E0%B4%BF%E0%B4%95%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 സോഷ്യൽ സയൻസ്] ക്ലബ്ബിന്റെ ലക്ഷ്യം. കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിവരുന്നു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്, [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B5%87 സർവ്വേകൾ] എന്നിവയൊക്കെ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദേശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%BF ക്വിസ്സ്], റാലി എന്നിവ നടത്തുകയും ചെയ്യുന്നു.സ്കൂൾ തല സാമൂഹ്യ ശാസ്ത്രമേളയിൽ വിജയികളെ കണ്ടെത്തുകയും സബ്ജില്ലാ, [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 ജില്ല], [https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%86%E0%B4%AF%E0%B5%81%E0%B4%82_%E0%B4%95%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%AD%E0%B4%B0%E0%B4%A3%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%87%E0%B4%B6%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%86%E0%B4%AF%E0%B5%81%E0%B4%82_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%80%E0%B4%95%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE സംസ്ഥാന] തലങ്ങളിലേയ്ക്ക് കുട്ടികൾക്ക് വേണ്ട നിർദ്ദേങ്ങൾ കൊടുക്കുകയും ചെയ്യുന്നു | [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%BF വിദ്യാർത്ഥികളിൽ] സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%82%E0%B4%B9%E0%B4%BF%E0%B4%95%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 സാമൂഹ്യശാസ്ത്ര] അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%AE%E0%B5%82%E0%B4%B9%E0%B4%82 സമൂഹത്തിനും] ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BB മനുഷ്യനും] തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B1%E0%B4%BF%E0%B4%B5%E0%B5%8D അറിവ്] നേടുകയും ഈ അറിവ് നേടാനുള്ള [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%80%E0%B4%A4%E0%B4%BF%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 നീതിശാസ്ത്രത്തെക്കുറിച്ച്] മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%82%E0%B4%B9%E0%B4%BF%E0%B4%95%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 സോഷ്യൽ സയൻസ്] ക്ലബ്ബിന്റെ ലക്ഷ്യം. കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിവരുന്നു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്, [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B5%87 സർവ്വേകൾ] എന്നിവയൊക്കെ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദേശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%BF ക്വിസ്സ്], റാലി എന്നിവ നടത്തുകയും ചെയ്യുന്നു.സ്കൂൾ തല സാമൂഹ്യ ശാസ്ത്രമേളയിൽ വിജയികളെ കണ്ടെത്തുകയും സബ്ജില്ലാ, [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 ജില്ല], [https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%86%E0%B4%AF%E0%B5%81%E0%B4%82_%E0%B4%95%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%AD%E0%B4%B0%E0%B4%A3%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%87%E0%B4%B6%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%86%E0%B4%AF%E0%B5%81%E0%B4%82_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%80%E0%B4%95%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE സംസ്ഥാന] തലങ്ങളിലേയ്ക്ക് കുട്ടികൾക്ക് വേണ്ട നിർദ്ദേങ്ങൾ കൊടുക്കുകയും ചെയ്യുന്നു. | ||
<p>2019 -20 അധ്യയന വർഷത്തിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ 18 -06 -2019 ചൊവ്വാഴ്ച സാമോഹ്യ ശാസ്ത്ര ടീച്ചറായ ബിന്ദു എം.ന്റെ അധ്യക്ഷതയിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ ക്ലബ്ബ് രൂപീകരിച്ചു. 10 ഇ ക്ലാസ്സിലെ ഷാസിയ കെ.പി. പ്രസിഡണ്ടും 10 ഇ ക്ലാസ്സിലെ അബാലുബ്‌ന സെക്രട്ടറിയുമായി തെരഞ്ഞടുക്കപ്പെട്ടു.ക്ലബ്ബ് രൂപീകരണം യു.പി.തലത്തിലും നടന്നു. സ്കൂളിലെ മുഴുവൻ ക്ലാസ്സുകളിലെയും കുട്ടികളുടെ പങ്കാളിത്തം ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ വിജയത്തിന്റെ നെറുകയിൽ എത്തിച്ചു.</p> | <p>2019 -20 അധ്യയന വർഷത്തിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ 18 -06 -2019 ചൊവ്വാഴ്ച സാമോഹ്യ ശാസ്ത്ര ടീച്ചറായ ബിന്ദു എം.ന്റെ അധ്യക്ഷതയിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ ക്ലബ്ബ് രൂപീകരിച്ചു. 10 ഇ ക്ലാസ്സിലെ ഷാസിയ കെ.പി. പ്രസിഡണ്ടും 10 ഇ ക്ലാസ്സിലെ അബാലുബ്‌ന സെക്രട്ടറിയുമായി തെരഞ്ഞടുക്കപ്പെട്ടു.ക്ലബ്ബ് രൂപീകരണം യു.പി.തലത്തിലും നടന്നു. സ്കൂളിലെ മുഴുവൻ ക്ലാസ്സുകളിലെയും കുട്ടികളുടെ പങ്കാളിത്തം ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ വിജയത്തിന്റെ നെറുകയിൽ എത്തിച്ചു.</p> |
20:48, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം. കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിവരുന്നു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്, സർവ്വേകൾ എന്നിവയൊക്കെ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദേശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്സ്, റാലി എന്നിവ നടത്തുകയും ചെയ്യുന്നു.സ്കൂൾ തല സാമൂഹ്യ ശാസ്ത്രമേളയിൽ വിജയികളെ കണ്ടെത്തുകയും സബ്ജില്ലാ, ജില്ല, സംസ്ഥാന തലങ്ങളിലേയ്ക്ക് കുട്ടികൾക്ക് വേണ്ട നിർദ്ദേങ്ങൾ കൊടുക്കുകയും ചെയ്യുന്നു.
2019 -20 അധ്യയന വർഷത്തിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ 18 -06 -2019 ചൊവ്വാഴ്ച സാമോഹ്യ ശാസ്ത്ര ടീച്ചറായ ബിന്ദു എം.ന്റെ അധ്യക്ഷതയിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ ക്ലബ്ബ് രൂപീകരിച്ചു. 10 ഇ ക്ലാസ്സിലെ ഷാസിയ കെ.പി. പ്രസിഡണ്ടും 10 ഇ ക്ലാസ്സിലെ അബാലുബ്‌ന സെക്രട്ടറിയുമായി തെരഞ്ഞടുക്കപ്പെട്ടു.ക്ലബ്ബ് രൂപീകരണം യു.പി.തലത്തിലും നടന്നു. സ്കൂളിലെ മുഴുവൻ ക്ലാസ്സുകളിലെയും കുട്ടികളുടെ പങ്കാളിത്തം ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ വിജയത്തിന്റെ നെറുകയിൽ എത്തിച്ചു.
വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും മത്സരങ്ങൾക്കും സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് നേതൃത്വം നൽകി. ജൂലൈ 11 ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ബിന്ദു ടീച്ചർ അഫ്സൽ മാസ്റ്റർ എന്നിടീച്ചർ വരുടെ ചുമതലയിൽ നടന്ന ക്വിസ് മത്സരത്തോടെ ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഓഗസ്റ്റ് 6, ഓഗസ്റ്റ് 9 ഹിരോഷിമ നാഗസാഖി ദിനങ്ങൾ കുട്ടികളെ യുദ്ധത്തിന്റെ ഭീകരതകളിലേക്ക് കൊണ്ടുപോകുന്നതിന് ക്ലബ്ബിന്റെ പ്രവർത്തനം സാക്ഷ്യം വഹിച്ചു. യുദ്ധവും സമാധാനവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചനാ മത്സരത്തിൽ ധാരാളം കുട്ടികളുടെ കഴിവുകൾ മാറ്റുരക്കപ്പെട്ടു.
വാശിയേറിയ മത്സരത്തിൽ 9 ഇ യിലെ ഐശ്വര്യ കെ. ഒന്നാം സ്ഥാനവും ഫാത്തിമത്തുൽ ഫിദ കെ. ബഷീർ രണ്ടാം സ്ഥാനവും നേടി. അന്ന് നടന്ന ക്വിസ്സ് മത്സരത്തിൽ 9 ബി യിലെ നയന ടി. ഒന്നാം സ്ഥാനവും 8 ഡി യിലെ റിൻഷ ഷെറിൻ കെ.സി. രണ്ടാം സ്ഥാനവും നേടി. വിജയികളെ അസംബ്ലിയിൽ ഹെഡ്മിസ്ട്രെസ്സ് സുധർമ്മ ടീച്ചർ അനുമോദിക്കുകയൂം സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു
18 -09 -2019 ന് കുട്ടികളുടെ വായന ശീലവുമായി ബന്ധപ്പെടുത്തി പത്രവാർത്ത വായനാ മത്സരം നടത്തുകയുണ്ടായി. ശ്രീനേഷ് മാഷ് ശ്രീജ ടീച്ചർ എന്നിവർ മത്സരം വിലയിരുത്തി. മത്സരത്തിന്റെ നിയമാവലികൾ വിശദീകരിച്ച ശേഷം വാർത്തകൾ എഡിറ്റ് ചെയ്ത് തയ്യാറാക്കാനായി പത്രങ്ങൾ കുട്ടികൾക്ക് നൽകി. ഒരു മണിക്കൂർ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ വാർത്തകൾ കുട്ടികൾ അവതരണം നടത്തി. 8 ഡി യിൽ പഠിക്കുന്ന റിൻഷ ഷെറിൻ മത്സരത്തിൽ വിജയിച്ച് സബ്ജില്ലാ തലത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ടു
20 -9 -2019 ന് മയ്യിൽ ഹയർ സെക്കണ്ടറിയിൽ നടന്ന സബ്ജില്ലാ തല വായന മത്സരത്തിൽ 8 ഡി യിലെ റിൻഷാ ഷെറിൻ ഉയർന്ന നിലവാരം പുലർത്തി. ജില്ലാ തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ജില്ലാ തല പത്ര വാർത്താ വായന മത്സരത്തിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് റിൻഷാ ഷെറിൻ മികച്ച പ്രകടനം നടത്തി.
24 -09 -2019 സബ്ജില്ലാ ശാസ്ത്ര മേളക്ക് മുന്നോടിയായി സ്കൂളിൽ നടന്ന ക്വിസ്സ് മത്സരത്തിലും പ്രസംഗ മത്സരത്തിലും എട്ട്,ഒൻപത്,പത്ത് ക്ലാസ്സുകളിലെ കുട്ടികൾ വാശിയോടെ മത്സരത്തിൽ പങ്കെടുത്തു. ക്വിസ്സ് മത്സരത്തിൽ റിൻഷാ ഷെറിൻ, പ്രസംഗ മത്സരത്തിൽ 10 ഇ യിലെ ഫാത്തിമത്തുൽ ഹിബ. എലും ഒന്നാം സ്ഥാനം നേടി. സബ്ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
26 -09 -2019 ചേർന്ന സബ്ജക്ട് കൗണ്സിലിന്റെ തീരുമാനപ്രകാരം സ്കൂൾ തല മത്സരയിനങ്ങൾ കുട്ടികൾക്കായി നോടീസ് ബോര്ഡില് പ്രദർശിപ്പിച്ചു. സബ്ജില്ലാ മത്സരത്തിലേക്ക് ഉള്ള തെരഞ്ഞെടുപ്പിനായി കുട്ടികൾ വിവിധയിനങ്ങളിൽ മൽസരിച്ചു. തുടർന്ന് 16 -10 -2019 ന് ചട്ടുകപ്പാറയിൽ വെച്ച് നടക്കുന്ന സബ്ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ വിവിധയിനങ്ങളിൽ മത്സരിക്കാനായി കുട്ടികൾക്ക് പരിശീലനം നൽകി .
ചട്ടുകപ്പാറ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന സബ്ജില്ലാ ശാസ്ത്രോത്സവത്തിലെ സാമൂഹ്യ ശാസ്ത്ര മേളയിൽ വർക്കിംഗ് മോഡലിൽ (ഹൈസ്കൂൾ വിഭാഗം) ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അബാ ലുബ്നയും അഫാ ഫാത്തിമ യൂസുഫും .
നൈതികം പദ്ധതി
വിദ്യാഭ്യാസ വകുപ്പിന്റെയും സർവശിക്ഷാ കേരളയുടെയും നേതൃത്വത്തിൽ നടക്കുന്ന ‘നൈതികം’ പദ്ധതിക്ക് തുടക്കം. ഭരണഘടനയുടെ 70ാം വാർഷികത്തിൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സ്കൂൾതല ഭരണഘടന തയ്യാറാക്കാനുള്ള പദ്ധതിയാണ് നൈതികം. ഭരണഘടനാദിനമായ നവംബർ 26ന് കരട് തയ്യാറാക്കി അവതരിപ്പിക്കുകയും റിപ്പബ്ലിക് ദിനത്തിൽ സ്കൂൾതല ഭരണഘടന തയ്യാറാക്കി വിദ്യാലയത്തിന് സമർപ്പിക്കുകയും ചെയ്യും. കുട്ടികളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കുന്നതിനും അവരെ മാതൃകാ പൗരന്മാരായ് വളർത്തി എടുക്കുന്നതിനും സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന വേറിട്ട പദ്ധതിയാണ് നൈതികം.
നൈതികത്തിന് സബ്‌ജില്ലയിൽ ഒന്നാം സ്ഥാനം
ഭരണഘടനയുടെ 70ാം വാർഷികത്തിൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സ്കൂൾതല ഭരണഘടന തയ്യാറാക്കാനുള്ള പദ്ധതിയാണ് നൈതികം. കുട്ടികളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കുന്നതിനും അവരെ മാതൃകാ പൗരന്മാരായ് വളർത്തി എടുക്കുന്നതിനും സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന വേറിട്ട പദ്ധതിയാണ് നൈതികം. സബ്ജില്ലാ തലത്തിൽ മികച്ച സ്കൂൾ തല ഭരണഘടനയായി തെരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സ്കൂളിനെയായിയിരുന്നു
-
ലത ടീച്ചർ മയ്യിൽ ബി.ആർ.സി യിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്നു
-
പ്രമോദ് മാസ്റ്റർ അവാർഡ് കുട്ടികളെ ഏൽപ്പിക്കുന്നു