"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 24: വരി 24:


==സത്യമേവ ജയതേ==
==സത്യമേവ ജയതേ==
സത്യമേവ ജയതേ എന്ന പേരിൽ
'''''സത്യമേവ ജയതേ''''' എന്ന പേരിൽ ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെൿനോളജിയിലും  അവബോധവും പരിശീലനവും അധ്യാപകരിൽ എത്തിക്കുന്നതിനും തുടർന്ന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും വേണ്ടി രണ്ടായിരത്തി ഇരുപത്തിയൊന്ന്  ജനുവരി ഇരുപതിന് ആർആർസി ഇടപ്പള്ളിയിൽ  വെച്ച് നടന്ന പരിശീലനത്തിൽ സ്കൂളിലെ ജോയിന്റ് എസ്ഐടിസി കമൽരാജ് ടി ആർ പങ്കെടുക്കുകയുണ്ടായി.അതിനുശേഷം ഡിസംബർ ഇരുപത്തിമൂന്നിന് രാവിലെ പത്തുമണിമുതൽ പന്ത്രണ്ട് മണിവരെ സ്കൂൾ തലത്തിൽ അധ്യാപകർക്കായി നടത്തിയ പരിശീലനത്തിൽ സ്കൂളിലെ മുഴുവൻ ഹൈസ്കൂൾ അധ്യാപകരും പങ്കെടുത്തു.സ്ളൈഡ് പ്രസന്റേഷനിലൂടെയും വീഡിയോ പ്രദർശനത്തിലൂടെയുമാണ് പരിശീലനം നടത്തിയത്.ഇതിൽ നിന്ന് മനസിലാക്കിയ കാര്യങ്ങൾ ക്ലാസ് അധ്യാപകർ ജനുവരി നാലിന്  അവരവരുടെ ക്ലാസിലെ കുട്ടികൾക്ക് പകർന്ന് നൽകുകയുണ്ടായി.





19:41, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2021-2022 ലെ പ്രവർത്തനങ്ങൾ

റിപ്പബ്ലിക്ദിന ആഘോഷം

ഈ വർഷത്തെ റിപ്പബ്ലിക്ദിന ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷങ്ങളില്ലാതെ നടത്തുകയുണ്ടായി.പ്രാർത്ഥനക്ക് ശേഷം രാവിലെ ഒമ്പതുമണിക്ക് പ്രധാന അധ്യാപിക ശ്രീദേവി എസ് ആർ പതാക ഉയർത്തൽ ചടങ്ങ് നിർവ്വഹിച്ചു.വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശപ്രകാരം കുട്ടികളുടെ അസാന്നിദ്ധ്യത്തിലായിരുന്നു പതാക ഉയർത്തൽ ചടങ്ങ്.അധ്യാപകരും അനധ്യാപകരും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി.

സ്കൂൾതല വാക്സിനേഷൻ

പതിനഞ്ചു വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് (2007 നോ അതിനു മുമ്പോ ജനിച്ച കുട്ടികൾ)വാക്സിനേഷൻ എടുക്കണമെന്ന കോവിഡ് ഉന്നത തല യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ രണ്ടായിരത്തി ഇരുപത്തിരണ്ട് ജനുവരി പതിനെട്ടാം തീയതി രാവിലെ പത്തു മണിമുതൽ ഈ സ്കൂളിലെ നിർദ്ദേശിച്ച പ്രായപരിധിയിൽപ്പെട്ട മുന്നൂറ്റിമുപ്പത്താറു കുട്ടികളിൽ ഇരൂന്നൂറ്റിപ്പത്തു കുട്ടികൾക്ക് വാക്സിൻ ലഭിക്കുകയുണ്ടായി.ക്ലാസ് മുറികൾ സജ്ജീകരിച്ചാണ് വാക്സിനേഷൻ പ്രവർത്തനങ്ങൾ നടന്നത്.നോഡൽ ഓഫീസറായ കമൽരാജ് ടി ആറിനോടൊപ്പം ഡാറ്റാഎൻട്രി പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ദീപ എസ് ജി ,മിനി ടി എസ് , നിധിൻ വി പി, പി കെ ഭാസി എന്നിവരും നേതൃത്വം നൽകി.വാക്സിനേഷനുശേഷം അരമണിക്കൂർ സമയം കുട്ടികളെ ഒബ്‍സർവേഷൻ നടത്തി രക്ഷകർത്താക്കളോടൊപ്പം അയക്കുകയാണുണ്ടായത്.മൂലംങ്കുഴി അർബൻ പ്രൈമറി ഹെൽത്ത്സെന്ററിലെ ഡോ.ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ മൂന്ന് നഴ്സുമാരും ആശാവർക്കറും ചേർന്നാണ് വാക്സിനേഷൻ നടപടികൾ പൂർത്തീകരിച്ചത്.പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിച്ച ക്യാമ്പ് ഉച്ചക്ക് രണ്ടു മണിയോടുകൂടി അവസാനിച്ചു.

സദ്‍ഗമയ അവാർഡ്ദാന ചടങ്ങ്

സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ സദ്‍ഗമയ യുടെ ആഭിമുഖ്യത്തിൽ എസ്ഡിപിവൈബിഎച്ച്എസിലെ പത്താംക്ലാസ് വിദ്യാർത്ഥികൾക്കായുള്ള സദ്‍ഗമയ ടാലന്റ് അവാർഡ് വിതരണം ജനുവരി പതിനേഴാം തീയതി രാവിലെ പതിനൊന്നുമണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടക്കുകയുണ്ടായി.ചടങ്ങിൽ സദ്‍ഗമയ സെക്രട്ടറി ഫ്രാൻസിസ് സേവ്യർ അധ്യക്ഷതയും യോഗം പ്രസിഡന്റ് സി ജി പ്രതാപൻ ഉദ്ഘാടന കർമ്മവും നിർവഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക ശ്രീദേവി എസ് ആർ സ്വാഗതം ആശംസിക്കുകയും പി ടി എ പ്രതിനിധി സിബു കെ എസ് ,ഉണ്ണികൃഷ്‍ണൻ പി സി എന്നിവർ ആശംസകളർപ്പിക്കുകയും ചെയ്തു.പത്ത് സി യിലെ അഭയ് കൃഷ്ണയെയാണ് ടാലന്റ് അവാർഡിനായി തെരെഞ്ഞെടുത്തത്.അയ്യായിരത്തൊന്നു രൂപയും ഫലകവുമാണ് സമ്മാനം.വിസ്മയ് ടി എം,ശ്രീഹരി പി എസ്,ആന്റണി വി എൻ,ജാവേദ് ഫർഗാൻ ടി എസ് എന്നീ കുട്ടികൾക്കും പ്രാത്സാഹന സമ്മാനം നൽകുകയുണ്ടായി.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഒരു മണിക്കൂർ നീണ്ട ചടങ്ങിന് ഭാസി പി കെ കൃതഞ്ജത അർപ്പിച്ചു.

അവാർഡ് ജേതാക്കൾ സദ്‍ഗമയ ഭാരവാഹികളാടൊപ്പം

സത്യമേവ ജയതേ

സത്യമേവ ജയതേ എന്ന പേരിൽ ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെൿനോളജിയിലും അവബോധവും പരിശീലനവും അധ്യാപകരിൽ എത്തിക്കുന്നതിനും തുടർന്ന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും വേണ്ടി രണ്ടായിരത്തി ഇരുപത്തിയൊന്ന് ജനുവരി ഇരുപതിന് ആർആർസി ഇടപ്പള്ളിയിൽ വെച്ച് നടന്ന പരിശീലനത്തിൽ സ്കൂളിലെ ജോയിന്റ് എസ്ഐടിസി കമൽരാജ് ടി ആർ പങ്കെടുക്കുകയുണ്ടായി.അതിനുശേഷം ഡിസംബർ ഇരുപത്തിമൂന്നിന് രാവിലെ പത്തുമണിമുതൽ പന്ത്രണ്ട് മണിവരെ സ്കൂൾ തലത്തിൽ അധ്യാപകർക്കായി നടത്തിയ പരിശീലനത്തിൽ സ്കൂളിലെ മുഴുവൻ ഹൈസ്കൂൾ അധ്യാപകരും പങ്കെടുത്തു.സ്ളൈഡ് പ്രസന്റേഷനിലൂടെയും വീഡിയോ പ്രദർശനത്തിലൂടെയുമാണ് പരിശീലനം നടത്തിയത്.ഇതിൽ നിന്ന് മനസിലാക്കിയ കാര്യങ്ങൾ ക്ലാസ് അധ്യാപകർ ജനുവരി നാലിന് അവരവരുടെ ക്ലാസിലെ കുട്ടികൾക്ക് പകർന്ന് നൽകുകയുണ്ടായി.